Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മിഥുനം ജന്മനക്ഷത്രദോഷം: ജൂണ്‍ 16- ജൂലൈ 16 വരെ: 27 നക്ഷത്രക്കാരും അനുഷ്ഠിക്കേണ്ട പരിഹാരങ്ങള്‍
മിഥുന മാസത്തിന് തുടക്കമാവുമ്പോള്‍ അത് ഓരോ രാശിക്കാരിലും നക്ഷത്രക്കാരിലും ഗ്രഹത്തിലും ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ല. ജീവിതത്തില്‍ അനുകൂലമായും പ്രതികൂലമായും പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് ഈ ജ്യോതിഷ മാറ്റങ്ങളിലൂടെ മിഥുന മാസത്തില്‍ ഗുണവര്‍ദ്ധനവിനും അനുകൂലഫലങ്ങള്ക്കും വേണ്ടി 27 നക്ഷത്രക്കാരും അനുഷ്ഠിക്കേണ്ട ചില ദോഷപരിഹാരങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.
മേടക്കൂറ് ( അശ്വതി, ഭരണി കാർത്തിക1/4 )
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും മിഥുന മാസത്തില്‍ അനുകൂലഫലങ്ങളും അതുപോലെ തന്നെ പ്രതികൂല ഫലങ്ങളും അനുഭവിക്കേണ്ടി വരുന്നുണ്ട്. ദോഷ പരിഹാരത്തിന് വേണ്ടി ഇവര്‍ നിത്യവും ദേവി മഹാമായയെ പ്രാര്‍ത്ഥിക്കേണ്ടതാണ്. ഇത് കൂടാതെ ദേവീമാഹാത്മ്യം വായിക്കുകയും ജന്മനക്ഷത്ര ദിനത്തില്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കണം. ഇതെല്ലാം ദോഷലങ്ങളെ അകറ്റുന്നു.

ഇടവക്കൂര് ( കാർത്തിക1/4 , രോഹിണി , മകയിരം1/2)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ മാസത്തെ ദോഷ പരിഹാരങ്ങള്‍ അകറ്റുന്നതിനും ഗുണവര്‍ദ്ധനവിനും വേണ്ടി മഹാവിഷ്ണുവിനെയാണ് ആരാധിക്കേണ്ടത്. ഇതിലൂടെ നിങ്ങള്‍ക്ക് എല്ലാ നേട്ടങ്ങളും സ്വന്തമാക്കുന്നതിന് സാധിക്കുന്നു. ജീവിതം സന്തോഷത്തിന്റേതും ആവുന്നു. കൂടാതെ വീട്ടില്‍ നെയ് വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുന്നതും അനുകൂല ഫലങ്ങള്‍ നല്കുന്നു.
മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര , പുണർതം 3/4)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രതികൂലഫലങ്ങള്‍ ഇല്ലാതിരിക്കുന്നതിന് വേണ്ടി ദോഷ ശമനത്തിനായി ഗണപതി ഭഗവാനെയാണ് ആരാധിക്കേണ്ടത്. കൂടാതെ അഷ്ടോത്തരം ജപിക്കാവുന്നതാണ്. എല്ലാ വിധത്തിലുള്ള ദോഷപരിഹാരങ്ങളേയും ഇല്ലാതാക്കുന്നതിന് വേണ്ടി ഗണപതിഭഗവാനെ പ്രാര്‍ത്ഥിക്കുന്നതോടൊപ്പം തന്നെ ഗണപതി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കുക.
കര്‍ക്കിടകക്കൂറ് ( പുണർതം1/4 , പൂയം, ആയില്യം )
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലമാണ് ഈ മാസം ഉണ്ടാവുന്നത്. നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ദോഷമകറ്റി ഗുണവര്‍ദ്ധനവിന് വേണ്ടി ധര്‍മ്മശാസ്താവിനെയാണ് ആരാധിക്കേണ്ടത്. .ഇത് കൂടാതെ ശാസ്താഅഷ്ടോത്തരം ജപിക്കുന്നതും നല്ലതാണ്. എല്ലാ തരത്തിലും നിങ്ങളുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ചിങ്ങക്കൂറ് ( മകം പൂരം ഉത്രം 1/4 )
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണവര്‍ദ്ധനവിന് വേണ്ടി ശ്രികൃഷ്ണ സ്വാമിയെ ആരാധിക്കാവുന്നതാണ്. ഇത് കൂടാതെ വ്യാഴാഴ്ച ദിനത്തില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ഭാഗവതം വായിക്കുകയും ചെയ്യുക. ഇത് എല്ലാ തരത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നു. ഗുണഫലങ്ങള്‍ നിങ്ങളെ തേടി വരും.
കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരാണെങ്കില്‍ ഇവര്‍ക്ക് മാനസിക സംഘര്‍ഷം അല്പം കൂടുതലായിരിക്കും. മാത്രമല്ല ഗുണവര്‍ദ്ധനവിന് വേണ്ടിയും ദോഷഫലങ്ങള്‍ അകറ്റുന്നതിന് വേണ്ടിയും ശിവന് ധാര വഴിപാടായി സമര്‍പ്പിക്കുക. കൂടാതെ ശിവപഞ്ചാക്ഷരി മന്ത്രം നിത്യവും പാരായണം ചെയ്യുന്നതിനും ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.
തുലാക്കൂറ് ( ചിത്തിര1/2 , ചോതി , വിശാഖം 3/4)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ ശമനത്തിന് വേണ്ടി ദേവി ഭജനം നടത്താവുന്നതാണ്. ഇത് നിങ്ങളില്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ലളിതാ സഹസ്രനാമ പാരായണവും നടത്തണം. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കുക. എല്ലാ തരത്തിലുള്ള ദോഷഫലങ്ങളും ഒഴിഞ്ഞ് പോവുന്നു.
വൃശ്ചികക്കൂറ് ( വിശാഖം 1/4 , അനിഴം, തൃക്കേട്ട )
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷശമനത്തിന് വേണ്ടി ശ്രീകൃഷ്ണ സ്വാമിയെ ആരാധിക്കാവുന്നതാണ്. ഇവര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വെണ്ണ, കദളിപ്പഴം എന്നിവ വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യുക. ഭഗവാന് വേണ്ടി എല്ലാ ദിനവും വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുന്നതും നല്ലതാണ്. ഇതെല്ലാം ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.

ധനുക്കൂറ് ( മൂലം , പൂരാടം , ഉത്രാടം 1/4)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ അനുകൂല ഫലത്തിനും ഗുണവര്‍ദ്ധനവിനും വേണ്ടി അയ്യപ്പസ്വാമിയെ പ്രാര്‍ത്ഥിക്കേണ്ടതാണ്. ഇത് കൂടാതെ ശനിയാഴ്ച ദിനങ്ങളില്‍ ഉപവാസം അനുഷ്ഠിക്കുകയും അഷ്ടോത്തരം ജപിക്കുകയും ചെയ്യുക. ഇതെല്ലാം നിങ്ങളുടെ ദോഷഫലങ്ങളെ ഇല്ലാതാക്കി ആരോഗ്യത്തോടെയും സമാധാനത്തോടേയും മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നു.
മകരക്കൂറ് (ഉത്രാടം ¾ തിരുവോണം , അവിട്ടം1/2 )
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ഗുണവര്‍ദ്ധനവിനും ദോഷ പരിഹാരത്തിനും വേണ്ടി ഗണപതിഭഗവാനെ ആരാധിക്കാവുന്നതാണ്. ദിനവും ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ഗണപതിഹോമം വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യുക. കൂടാതെ വീട്ടില്‍ രാവിലേയും വൈകിട്ടും വിളക്ക് കൊളുത്തി ഗണേശ സ്തോത്രം ജപിക്കുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.
കുംഭക്കൂറ് ( അവിട്ടം 1/2, ചതയം , പൂരുരുട്ടാതി ¾ )
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷപരിഹാരത്തിനും ഗുണവര്‍ദ്ധനവിനും വേണ്ടി ദേവിക്ഷേത്രത്തില്‍ ദര്‍ശനം നടത്താവുന്നതാണ്. ഇത് കൂടാതെ ദിനവും രക്തപുഷ്പാഞ്ജലി വഴിപാടായി സമര്‍പ്പിക്കണം. ദേവി മന്ത്രങ്ങള്‍ വിളക്ക് കൊളുത്തുമ്പോള്‍ ജപിക്കുന്നത് നിങ്ങളുടെ എല്ലാ വിധത്തിലുള്ള ദോഷങ്ങളേയും ഇല്ലാതാക്കുകയും അനുകൂല ഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
മീനക്കൂറ് ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി )
മീനക്കുറില് വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണവര്‍ദ്ധനവിന് വേണ്ടി ഭദ്രകാളിയെ ആരാധിക്കാവുന്നതാണ്. ദിനവും ഭദ്രകാളി ക്ഷേത്രം അടുത്തുണ്ടെങ്കില്‍ ദര്‍ശനം നടത്തുന്നത് എല്ലാ വിധത്തിലുള്ള ദോഷങ്ങളേയും ഇല്ലാതാക്കുന്നു. കൂടാതെ ജീവിതത്തില്‍ വിജയവും അനുഗ്രഹവും നിങ്ങള്‍ക്ക് ദേവി നല്കുന്നു. ഭദ്രകാളി സഹസ്രനാമം പാരായണം ചെയ്യുന്നതും ദോഷഫലങ്ങളെ ചെറുക്കുന്നതിന് സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

