മീനമാസ ജന്മനക്ഷത്രദോഷം: മാര്‍ച്ച് 15 -ഏപ്രില്‍ 14 : 27 നാളുകാര്‍ക്കും സര്‍വ്വദുരിതദോഷ പരിഹാരം

മീനമാസത്തിന് തുടക്കമായി, ഓരോ നക്ഷത്രക്കാര്‍ക്കും അനുയോജ്യമായ ദോഷ പരിഹാരങ്ങള്‍ നടത്തേണ്ട സമയമാണ്. 27 നക്ഷത്രക്കാരുടേയും സമ്പൂര്‍ണ നക്ഷത്രഫലത്തെക്കുറിച്ച് നാം വായിച്ചു. 27 നാളുകാരിലും എന്തൊക്കെയാണ് ഈ മാസം കരുതി വെച്ചിരിക്കുന്ന അനുകൂല പ്രതികൂല ഫലങ്ങള്‍ എന്നറിഞ്ഞതിനേക്കാള്‍ ഇവരുടെ ജന്മനക്ഷത്ര ദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

Pisces

മാര്‍ച്ച് 15- ബുധനാഴ്ചയാണ് മീനമാസത്തിന് തുടക്കം കുറിക്കുന്നത് ഏപ്രില്‍ 14-ന് മീനമാസം അവസാനിക്കുന്നു. സൂര്യനും വ്യാഴവുമാണ് ഈ സമയം മീനം രാശിയില്‍ സംക്രമിക്കുന്നത്. ഈ സമയം നിരവധി ഗ്രഹരാശി മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. 27 നക്ഷത്രക്കാരും അവരുടെ ദോഷ പരിഹാരത്തിന് വേണ്ടി അനുഷ്ഠിക്കേണ്ടവ എന്തൊക്കെയെന്ന് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, ' കാർത്തിക 1/4)

മേടക്കൂറ് (അശ്വതി, ഭരണി, ' കാർത്തിക 1/4)

മേടക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് പൊതുവേ ഗുണകരമായ സമയമാണ് മീനമാസത്തില്‍. എങ്കിലും പല കാര്യങ്ങളിലും ചെറിയ രീതിയിലുള്ള തടസ്സങ്ങള്‍ ഉണ്ടാവുന്നു. ഇവര്‍ ദോഷ പരിഹാരത്തിന് വേണ്ടിയും ജന്മനക്ഷത്ര ദോഷത്തെ ഇല്ലാതാക്കുന്നതിനും വേണ്ടിയും മഹാഗണപതിയെ ഭജിക്കുന്നതിനും ഭഗവാന് കദളിപ്പഴം നിവേദ്യമായി സമര്‍പ്പിക്കുന്നതും ദോഷത്തെ അകറ്റുന്നതിന് ഉത്തമമാണ്.

ഇടവക്കൂറ് (കാർത്തിക 3/4 , രോഹിണി , മകയിരം 1/2)

ഇടവക്കൂറ് (കാർത്തിക 3/4 , രോഹിണി , മകയിരം 1/2)

ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മീനക്കൂറില്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ ആണ് ഉണ്ടാവുന്നത്. ജോലിയില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. എങ്കിലും ദോഷ പരിഹാരത്തിന് വേണ്ടി ഇവര്‍ വ്യാഴാഴ്ച വിഷ്ണുക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുകയും ദിവസവും വിഷ്ണു അഷ്ടോത്തരം പാരായണം ചെയ്യുന്നതിന് ശ്രദ്ധിക്കുകയും ചെയ്യുക. കൂടാതെ വ്യാഴാഴ്ച ദിനങ്ങളില്‍ വിഷ്ണുക്ഷേത്രത്തില്‍ നെയ് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുന്നത് ദോഷത്തെ ഇല്ലാതാക്കുന്നു.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

പൊതുവേ അനുകൂല ഫലങ്ങള്‍ ആണ് മിഥുനക്കൂറിന് ഉണ്ടാവുന്നത്. എന്നാല്‍ ചെറിയ രീതിയിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. മാനസികമായി ചെറിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. ദോഷ പരിഹാരത്തിനും ഗുണവര്‍ദ്ധനവിനും വേണ്ടി മിഥുനക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ ദേവി ഭദജനം നടത്തുകയും ലളിതാ സഹസ്രനാമം പാരായണം ചെയ്യുകയും ചെയ്യുക.. കൂടാതെ വീട്ടില്‍ നെയ് വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുന്നതിന് ശ്രദ്ധിക്കണം.

കര്‍ക്കിടക്കൂറ് (പുണർതം 1/4 പൂയ്യം, ആയില്യം)

കര്‍ക്കിടക്കൂറ് (പുണർതം 1/4 പൂയ്യം, ആയില്യം)

കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സമ്മിശ്രഫലങ്ങള്‍ ആണ് ഉണ്ടാവുന്നത്.. യാത്രകള്‍ കൂടുതല്‍ നടത്തേണ്ടി വരുന്നു. രോഗങ്ങള്‍ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികം അനുകൂലമായ ഫലങ്ങള്‍ നല്‍കുന്നു. എങ്കിലും ശ്രദ്ധ ആവശ്യമാണ്. ദോഷ പരിഹാരത്തിനും ഗുണവര്‍ദ്ധനവിനും വേണ്ടി ദേവിയെ ആരാധിക്കുകയും ജന്മനക്ഷത്ര ദിനത്തില്‍ ക്ഷേത്രദര്‍ശനം നടത്തി പഞ്ചദുര്‍ഗ്ഗാ പുഷ്പാഞ്ജലി സമര്‍പ്പിക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ എല്ലാ ദോഷങ്ങളേയും അകറ്റുന്നതിന് ദേവിക്ക് ചുവന്ന പട്ട് സമര്‍പ്പിക്കാവുന്നതാണ്.

ചിങ്ങക്കൂറ് (മകം പൂരം ഉത്രം 1/4) )

ചിങ്ങക്കൂറ് (മകം പൂരം ഉത്രം 1/4) )

ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ബിസിനസില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തികം അല്‍പം ശ്രദ്ധിക്കണം. ദോഷ പരിഹാരത്തിന് വേണ്ടി ഈ നക്ഷത്രക്കാര്‍ ശിവനെയാണ് ആരാധിക്കേണ്ടത്. ശിവന് ഭസ്മാഭിഷേകം നടത്തുന്നതിനും ശ്രദ്ധിക്കണം. കൂടാതെ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഭഗവാന് തൃക്കൈവെണ്ണ സമര്‍പ്പിക്കേണ്ടത്. ഇതെല്ലാം ദോഷങ്ങളെ അകറ്റി ഗുണവര്‍ദ്ധനവിന് സഹായിക്കുന്നു.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാവുന്നു. കുടുംബാംഗങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം. ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. ജോലി ഇല്ലാത്തവര്‍ക്ക് ജോലി ലഭിക്കാം. ഇവര്‍ ഗുണവര്‍ദ്ധനവിനും ദോഷ പരിഹാരത്തിനും വേണ്ടി ഹനുമാന്‍ സ്വാമിയെയാണ് ആരാധിക്കേണ്ടത്. ശനിയാഴ്ച ദിനങ്ങളില്‍ ഹനുമാന്‍ സ്വാമിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തിലെ എല്ലാ ദോഷങ്ങളേയും അകറ്റുന്നതിന് സാധിക്കുന്നു. ഭഗവാന് അവിലും പഴവും നിവേദ്യമായി സമര്‍പ്പിക്കേണ്ടതാണ്.

തുലാക്കൂറ് (ചിത്തിര 1/2, ചോതി വിശാഖം 3/4)

തുലാക്കൂറ് (ചിത്തിര 1/2, ചോതി വിശാഖം 3/4)

തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ എല്ലാ വിഷമങ്ങളും മാറുന്നതിനുള്ള സമയമാണ്. ബിസിനസില്‍ പുരോഗതി വര്‍ദ്ധിക്കുന്നു. താല്‍ക്കാലിക ജോലികള്‍ ചെയ്യുന്നവര്‍ക്ക് ആ ജോലി സ്ഥിരമാവുന്നു. എങ്കിലും ആരോഗ്യം അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. ഇവര്‍ ദോഷത്തെ അകറ്റുന്നതിന് വേണ്ടി ശനിയാഴ്ച വ്രതം അനുഷ്ഠിക്കുകയും ശനിയാഴ്ച ദിനത്തില്‍ ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും എല്ലാ ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂല സമയമാണ്. ബിസിസില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. പല വിധത്തിലുള്ള യാത്രകള്‍ നടത്തേണ്ടതായി വരുന്നു. സന്താനസൗഭാഗ്യം ഉണ്ടാവുന്നു. ഇവര്‍ ദോഷ പരിഹാരത്തിനും ഗുണവര്‍ദ്ധനവിനും വേണ്ടി ഇവര്‍ ഗണപതിഭഗവാനെയാണ് ആരാധിക്കേണ്ടത്. വെള്ളിയാഴ്ച ദിനത്തില്‍ ഗണപതിക്ഷേത്രത്തില്‍ ഭജനം നടത്തുന്നതിനും ശ്രദ്ധിക്കണം. ഇത് കൂടാതെ വെള്ളിയാഴ്ചകളില്‍ ഗണപതി അഷ്ടോത്തരം ജപിക്കുന്നതും എല്ലാ ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചെറിയ ചില അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.. കലാരംഗത്ത് ഉള്ളവര്‍ക്ക് പ്രശസ്തി തേടി വരുന്നു. ജോലിയില്‍ ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. രോഗബാധക്കുള്ള സാധ്യതയെ നിസ്സാരമാക്കരുത്. ദോഷ പരിഹാരത്തിന് വേണ്ടിയും ഗുണവര്‍ദ്ധനവിനും വേണ്ടി ശിവന് ഭസ്മാഭിഷേകം നടത്തുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും ദോഷങ്ങളെ അകറ്റുന്നു. ശ്രീകൃഷ്ണ സ്വാമിക്ക് തുളസി മാല സമര്‍പ്പിക്കുന്നതിനും ശ്രദ്ധിക്കുക. ഇത് എല്ലാ വിധത്തിലുള്ള ദോഷങ്ങളേയും ഇല്ലാതാക്കുന്നു. ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ നല്‍കുന്നു.

മകരക്കൂറ് (ഉത്രാടം 3/4 തിരുവോണം അവിട്ടം 1/2)

മകരക്കൂറ് (ഉത്രാടം 3/4 തിരുവോണം അവിട്ടം 1/2)

മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മംഗളകരമായ കാര്യങ്ങള്‍ ഗൃഹത്തില്‍ നടക്കുന്നു. സാമ്പത്തികമായി അനുകൂല ഫലം ഉണ്ടാവുന്നു. സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. വിദേശത്ത് പലപ്പോഴും സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നു. ഗുണവര്‍ദ്ധനവിനും ദോഷ പരിഹാരത്തിനും വേണ്ടി വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. വെണ്ണ, പാല്‍പ്പായസം എന്നിവ ഭഗവാന് നിവേദിക്കുകയും ചെയ്യുന്നത് എല്ലാ ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. വിഷ്ണുസഹസ്രനാമം ജപിക്കുന്നതിനും ശ്രദ്ധിക്കണം.

കുംഭക്കൂറ് (അവിട്ടം 1/2 ചതയം പൂരൂരുട്ടാതി 3/4)

കുംഭക്കൂറ് (അവിട്ടം 1/2 ചതയം പൂരൂരുട്ടാതി 3/4)

കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക്ക രോഗാവസ്ഥകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. കുട്ടികളുടെ കാര്യത്തില്‍ നിങ്ങള്‍ അഭിമാനം കൊള്ളും. വാക്കു തര്‍ക്കങ്ങള്‍ ഉണ്ടാവാതെ ശ്രദ്ധിക്കണം. പണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. ദോഷ പരിഹാരത്തിനും ഗുണവര്‍ദ്ധനവിനും വേണ്ടി ശാസ്താവിനെ പ്രാര്‍ത്ഥിക്കേണ്ടതാണ്, ഇത് കൂടാതെ ശനിയാഴ്ച ദിനങ്ങളില്‍ വ്രതമെടുക്കുകയും ശാസ്താ അഷ്ടോത്തരം ജപിക്കുകയും ചെയ്യുക. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.

മീനക്കൂറ് ( പൂരൂരുട്ടാതി 1/4 ഉതൃ ട്ടാതി, രേവതി )

മീനക്കൂറ് ( പൂരൂരുട്ടാതി 1/4 ഉതൃ ട്ടാതി, രേവതി )

മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കര്‍മ്മരംഗത്ത് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. പരീക്ഷകളില്‍ വിജയിക്കുന്നതിനും ഉന്നത നേട്ടം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. സന്താനസൗഭാഗ്യത്തിനുള്ള സാധ്യതയുണ്ട്. ബന്ധുക്കള്‍ വഴി വിജയവും നേട്ടങ്ങളും സാമ്പത്തിക മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. അശ്രദ്ധ മൂലം പ്രതിസന്ധികള്‍ ഉണ്ടാവുന്നു. ഗുണവര്‍ദ്ധനവിനും ദോഷ പരിഹാരത്തിനും വേണ്ടി ദേവിക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക, കൂടാതെ ജയദുര്‍ഗ്ഗാ മന്ത്ര പുഷ്പാഞ്ജലി സമര്‍പ്പിക്കുക. ഇതെല്ലാം നിങ്ങളുടെ ദോഷത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

Story first published: Wednesday, March 15, 2023, 11:19 [IST]
X
Desktop Bottom Promotion