For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മീന മാസത്തില്‍ 27 നാളുകാര്‍ക്കും ജന്മദോഷ പരിഹാരം

|

മീന മാസത്തിന് തുടക്കമായി, പക്ഷേ 27 നാളുകാര്‍ക്കും ഈ മാസത്തില്‍ ചില നക്ഷത്രദോഷങ്ങള്‍ ഉണ്ടാവുന്നുണ്ട്. നാളു ദോഷവും ഗ്രഹദോഷവും ഉള്‍പ്പടെ നിരവധി മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ 27 നക്ഷത്രക്കാരിലും നാം അറിയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഓരോ നാളുകാര്‍ക്കും ഓരോ സമയത്തും ദോഷങ്ങളും പ്രശ്‌നങ്ങളും ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ വിധ പരാജയങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ഈ ദോഷപരിഹാരം കൊണ്ട് സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എല്ലാ പ്രശ്‌നങ്ങളും ഒരുമിച്ച് വരുന്ന സമയമായിരിക്കും ഈ ദോഷ സമയം. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളില്‍ തളരാതിരിക്കുന്നതിനും ദോഷത്തിന് പരിഹാരം കാണുന്നതിനും വേണ്ടി നമുക്ക് നാള്‍ ദോഷ പരിഹാരത്തെക്കുറിച്ച് നോക്കാവുന്നതാണ്.

Dosha Remedies In Meenam

കാരണം മീന മാസത്തില്‍ നക്ഷത്രദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. നിങ്ങളുടെ നാള്‍ ദോഷത്തിനും മറ്റും പരിഹാരം കാണുന്നതിന് വേണ്ടി മീന മാസത്തിലെ ദോഷപരിഹാരങ്ങളെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജന്മദോഷ പരിഹാരത്തിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ശിവനെ ആരാധിക്കണം. ഇത് കൂടാതെ ശിവക്ഷേത്രത്തില്‍ രുദ്രാഭിഷേകം നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ശാസ്താവിന് എള്ളുപായസവും നിവേദിക്കണം. ഇത് കൂടാതെ ഹനുമാന്‍ സ്വാമിക്ക് വെറ്റിലമാല നല്‍കുന്നതും ദോഷപരിഹാരം നല്‍കുന്നതിന് സഹായിക്കുന്നു. വിഘ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ഗണപതിഭഗവാന്റെ അനുഗ്രഹം തേടണം.

ഇടവക്കൂറ് (കാര്‍ത്തിക 3/4 , രോഹിണി , മകയിരം 1/2)

ഇടവക്കൂറ് (കാര്‍ത്തിക 3/4 , രോഹിണി , മകയിരം 1/2)

ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരം തേടുന്നതിന് വേണ്ടി വെണ്ണയും പാല്‍പ്പായസവും വിഷ്ണു ക്ഷേത്രത്തില്‍ വഴിപാടായി നല്‍കണം. ഇത് കൂടാതെ ഭഗവതിക്ക് പുഷ്പാഞ്ജലിയും നെയ് വിളക്കും നടത്തേണ്ടതാണ്. ശാസ്താവിന് എള്ള് തിരി കത്തിക്കുന്നതിനും ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ദോഷത്തെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനക്കൂറിലെ ദോഷഫലങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ശാസ്താവിനെ ആരാധിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ശാസ്താവിന് നീരാഞ്ജനവും എള്ള്തിരിയും കത്തിക്കേണ്ടതാണ്. നാഗദേവതക്ക് അഭിഷേകവും മഞ്ഞളും പാലും നല്‍കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ഗണപതിഭഗവാനെ ആരാധിക്കുന്നതിനും ശ്രദ്ധിക്കണം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4 പൂയ്യം, ആയില്യം)

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4 പൂയ്യം, ആയില്യം)

കര്‍ക്കിടകക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് ദോഷശാന്തിക്കും ഐശ്വര്യത്തിനും വേണ്ടി വിഷ്ണുഭഗവാനെയാണ് ആരാധിക്കേണ്ടത്. ഭഗവാനെ ആരാധിക്കുമ്പോള്‍ ഭഗവാന് വെണ്ണയും പാല്‍പ്പായസവും വഴിപാടായി സമര്‍പ്പിക്കണം. വ്യാഴാഴ്ച തോറും വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. ശിവന് ഇളനീര്‍ ധാര നടത്തുന്നതും ദോഷപരിഹാരത്തെ ഇല്ലാതാക്കുന്നു.

ചിങ്ങക്കൂറ് (മകം പൂരം ഉത്രം 1/4) )

ചിങ്ങക്കൂറ് (മകം പൂരം ഉത്രം 1/4) )

ചിങ്ങക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് ദോഷപരിഹാരം നേടുന്നതിന് വേണ്ടി നമുക്ക് ശിവന് ജലധാര വഴിപാടായി നല്‍കേണ്ടതാണ്. പിന്‍വിളക്ക്, കടുംപായസം എന്നിവ ഭഗവതിക്ക് വഴിപാടായി നല്‍കേണ്ടതാണ്. സുബ്രഹ്മണ്യ സ്വാമിയെ ആരാധിക്കുന്നതിന് ശ്രദ്ധിക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാവുന്നു.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷപരിഹാരം ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ തൃക്കൈവെണ്ണ വഴിപാടായി സമര്‍പ്പിക്കണം. ഇത് കൂടാതെ വിഷ്ണു ക്ഷേത്രത്തില്‍ പാല്‍പ്പായസവും വഴിപാടായി നല്‍കേണ്ടതാണ്. നാഗപ്രീതിക്ക് വേണ്ടി നൂറും പാലും വഴിപാടായി സമര്‍പ്പിക്കണം.

തുലാക്കൂറ് (ചിത്തിര 1/2, ചോതി വിശാഖം 3/4)

തുലാക്കൂറ് (ചിത്തിര 1/2, ചോതി വിശാഖം 3/4)

ചിത്തിര നക്ഷത്രത്തില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷപരിഹാരത്തിന് വേണ്ടി നെയ്യഭിഷേകം നടത്താവുന്നതാണ്.ഇത് കൂടാതെ ദേവിക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ഗണപതി ഭഗവാനെ ആരാധിക്കുകയും വേണം. ഇത് ഈ മൂന്ന് നക്ഷത്രക്കാര്‍ക്കും ദോഷപരിഹാരം നല്‍കുന്നു.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറിലെ മൂന്ന് നക്ഷത്രക്കാര്‍ വ്യാഴാഴ്ച ദിനത്തില്‍ മഹാവിഷ്ണുവിനെയാണ് ആരാധിക്കേണ്ടതാണ്. ഈ ദിനത്തില്‍ ക്ഷേത്രദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഈ ദിനത്തില്‍ മഹാവിഷ്ണുവിന് പാല്‍ പായസം വഴിപാടായി സമര്‍പ്പിക്കണം. ഇതോടൊപ്പം ശാസ്താവിന് നീരാഞ്ജനം, ഗണപതിക്ക് കറുകമാല എന്നിവയും വഴിപാടായി നല്‍കുന്നതിലൂടെ നിങ്ങളുടെ ദോഷങ്ങള്‍ ഇല്ലാതാവുന്നു.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ശനിയാഴ്ച വ്രതം അനുഷ്ഠിക്കുകയും ഈ ദിനത്തില്‍ ശാസ്താവിന്റെ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പിക്കുകയും വേണം. വിഷ്ണുവിനെ ആരാധിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് എല്ലാ വിധത്തിലുള്ള ദോഷ പരിഹാരവും ഐശ്വര്യവും നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്.

മകരക്കൂറ് (ഉത്രാടം 3/4 തിരുവോണം അവിട്ടം 1/2)

മകരക്കൂറ് (ഉത്രാടം 3/4 തിരുവോണം അവിട്ടം 1/2)

മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി അയ്യപ്പസ്വാമിയെയാണ് ആരാധിക്കേണ്ടത്. ശനിയാഴ്ച ദിനങ്ങളില്‍ വ്രതമനുഷ്ഠിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ദോഷശാന്തിക്കായി നാഗങ്ങള്‍ക്ക് പ്രത്യേക വഴിപാടുകളും നല്‍കുന്നുണ്ട്. ഇത് ജീവിതത്തിലെ എല്ലാ വിധത്തിലുള്ള ദോഷങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

കുംഭക്കൂറ് (അവിട്ടം 1/2 ചതയം പൂരൂരുട്ടാതി 3/4)

കുംഭക്കൂറ് (അവിട്ടം 1/2 ചതയം പൂരൂരുട്ടാതി 3/4)

കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷശാന്തിക്കായി മഹാവിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനവും ഭഗവാന് പാല്‍പ്പായസവും വഴിപാടായി സമര്‍പ്പിക്കേണ്ടതാണ്. ശിവന് ജലധാരയും പിന്‍വിളക്കും വഴിപാടായി സമര്‍പ്പിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

മീനക്കൂറ് (പൂരൂരുട്ടാതി 1/4 ഉതൃട്ടാതി, രേവതി )

മീനക്കൂറ് (പൂരൂരുട്ടാതി 1/4 ഉതൃട്ടാതി, രേവതി )

മീനക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി മഹാവിഷ്ണുവിനെയാണ് ആരാധിക്കേണ്ടത്. ഇത് ജീവിതത്തില്‍ പല വിധത്തിലുള്ള പരിഹാരത്തിനും ദോഷഫലങ്ങളെ ചെറുക്കുന്നതിനും സഹായിക്കുന്നുണ്ട്. ശിവന് പിന്‍വിളക്കും ഇളനീര്‍ ധാരയും ചെയ്യുന്നതിന് ശ്രദ്ധിക്കണം.

Sun Transit 2022: മീനം രാശിയിലെ സൂര്യ സംക്രമണം: ഈ 4 രാശിക്കാര്‍ പ്രത്യേകം സൂക്ഷിക്കണംSun Transit 2022: മീനം രാശിയിലെ സൂര്യ സംക്രമണം: ഈ 4 രാശിക്കാര്‍ പ്രത്യേകം സൂക്ഷിക്കണം

most read:വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നേ ഇല്ല ഈ 5 രാശിക്കാര്‍

English summary

Dosha Remedies In Meenam Month Based On birth Stars In Malayalam

Here in this article we are discussing about the dosha remedies based on birth stars in Meenam Month. Read on
X
Desktop Bottom Promotion