Latest Updates
-
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഭാഗ്യദേവത കനിഞ്ഞേക്കും: ഇന്നത്തെ രാശിഫലത്തിൽ ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പണി പാളും!
മേടമാസ ജന്മനക്ഷത്രദോഷം: ഏപ്രില്‍ 15 - മെയ് 14: സര്‍വ്വദു:ഖദുരിത ദോഷങ്ങള്‍ അകറ്റാന്‍ പരിഹാരം
മേടമാസത്തിന് തുടക്കമായി, പലപ്പോഴും ജീവിതത്തില്‍ മേടപ്പുലരി എന്ന് പറയുന്നത് തന്നെ വളരെയധികം സന്തോഷവും സമാധാനവും ഐശ്വര്യവും എല്ലാം നല്‍കുന്നതാണ്. പ്രത്യേകിച്ച് ഈ സമയം നമ്മള് അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. ഈ മാസത്തിന് തുടക്കം കുറിക്കുന്നത് തന്നെ വിഷുവിലൂടെയാണ്. എന്നാല്‍ വിഷുവിന് ശേഷം നമ്മുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞിരിക്കട്ടെ എന്നത് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നതും. എന്നാല്‍ ചില അവസരങ്ങളില്‍ ജന്മനക്ഷത്രപ്രകാരം ചില ദോഷങ്ങള്‍ നമ്മളെ ബാധിക്കുന്നുണ്ട്. 27 നക്ഷത്രക്കാര്‍ക്കും ദോഷഫലങ്ങളെ അകറ്റുന്നതിന് വേണ്ടി എന്തൊക്കെയാണ് ദോഷ പരിഹാരമായി അനുഷ്ഠിക്കേണ്ടത് എന്ന് നോക്കാം.

മേടക്കൂര് (അശ്വതി , ഭരണി, കാർത്തിക 1/4 ):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജന്മനക്ഷത്രദോഷത്തെ അകറ്റുന്നതിന് വേണ്ടിയും ജീവിതത്തില്‍ ഗുണഫലങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയും മഹാവിഷ്ണുവിനെയാണ് ആരാധിക്കേണ്ടത്. വ്യാഴാഴ്ച ദിനങ്ങളില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ക്ഷേത്രത്തില്‍ ആയു:സൂക്ത പുഷ്പാഞ്ജലി സമര്‍പ്പിക്കുകയും ചെയ്യുക. ഇതിലൂടെ നിങ്ങളുടെ എല്ലാ ദോഷഫലങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു.
ഇടവക്കൂര് (കാർത്തിക3/4,രോഹിണി,മകയിരം1/2):
ഇടവക്കൂറില്‍ വരുന്ന അടുത്ത മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങള്‍ ഇല്ലാതാക്കി ജീവിതത്തില്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നതിന് വേണ്ടി ദുര്‍ഗ്ഗാദേവിയെ ആരാധിക്കേണ്ടതാണ്. ഇത് കൂടാതെ ചൊവ്വാഴ്ച ദിവസങ്ങളില്‍ പുഷ്പാഞ്ജലി സമര്‍പ്പിക്കുകയും ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്യുക. ഇത് നിങ്ങളുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.
മിഥുനക്കൂര് ( മകയിരം 1/ 2 , തിരുവാതിര , പുണർതം 3/4 ) :
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കി ഗുണവര്‍ദ്ധനവിന് വേണ്ടി ഗണപതിഭഗവാനെയാണ് ആരാധിക്കേണ്ടത്. അതിന് വേണ്ടി ജന്മനക്ഷത്ര ദിനത്തില്‍ ഗണപതിഭഗവാനെ ആരാധിക്കുകയും ഭഗവാന് അവില്, കരിമ്പ്, ശര്‍ക്കര എന്നിവ നിവേദ്യമായി സമര്‍പ്പിക്കുകയും ചെയ്യുക. ഇതിലൂടെ എല്ലാ വിധത്തിലുള്ള ദോഷങ്ങളേയും നമുക്ക് ഇല്ലാതാക്കാം.
കര്ക്കിടക്കൂര് (പുണർതം1/4,പൂയം,ആയില്യം):
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശിവനെയാണ് ആരാധിക്കേണ്ടത്. ഇവരിലുണ്ടാവുന്ന ശനിദോഷത്തെ ചെറുക്കുന്നതിന് വേണ്ടി ശനിയാഴ്ച ദിനത്തില്‍ വ്രതമെടുക്കുന്നതും ശാസ്താ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം നിങ്ങളുടെ എല്ലാ വിധത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നു. ഇത് മാത്രമല്ല ശിവക്ഷേത്രത്തില്‍ ധാര വഴിപാടായി സമര്‍പ്പിക്കുന്നതും നിങ്ങളുടെ ദോഷഫലങ്ങള്‍ക്ക് പരിഹാരമാണ് എന്നതാണ് സത്യം.

ചിങ്ങക്കൂര് ( മകം, പൂരം , ഉത്രം 1/ 4 )
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജന്മദോഷ പരിഹാരത്തിന് വേണ്ടിയും ഗുണവര്‍ദ്ധനവിന് വേണഅടിയും ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തേണ്ടതാണ്. ഇത് കൂടാതെ ക്ഷേത്രത്തില്‍ വെണ്ണ, കദളിപ്പഴം എന്നിവയും വഴിപാടായി സമര്‍പ്പിക്കാവുന്നതാണ്. ശ്രീകൃഷ്ണ പാരായണം ദിവസവും വീട്ടില്‍ ജപിക്കുന്നതിനും ശ്രദ്ധിക്കണം. ബുധനാഴ്ചയിലെ നിങ്ങളുടെ ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം എല്ലാ വിധത്തിലുള്ള ദോഷഫലങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
കന്നിക്കൂര് (ഉത്രം 3/4, അത്തം, ചിത്തിര 1/2) :
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രതികൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. ഇവര്‍ ദോഷ പരിഹാരത്തിന് വേണ്ടി വിഷ്ണുക്ഷേത്രത്തിലാണ് ദര്‍ശനം നടത്തേണ്ടത്. ഇത് കൂടാതെ വിഷ്ണുവിന് പാല്‍പ്പായസവും വഴിപാടായി സമര്‍പ്പിക്കണം. ഇത് എല്ലാ തരത്തിലും ദോഷപരിഹാരത്തിന് കാരണമാകുകയും ജീവിതത്തില്‍ സന്തോഷം നിറക്കുകയും ചെയ്യുന്നു.വ്യാഴാഴ്ച ദിനത്തില്‍ വിഷ്ണു ക്ഷേത്രത്തില്‍ മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച് ദര്‍ശനം നടത്തുന്നത് നല്ലതാണ്.
തുലാക്കൂര് ( ചിത്തിര 1/2 , ചോതി, വിശാഖം 3/ 4 ):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷങ്ങളെ പരിഹരിക്കുന്നതിന് വേണ്ടി ഗണപതിഭഗവാനെയാണ് ആരാധിക്കേണ്ടത്. ഇത് കൂടാതെ ദിനവും ഗണപതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും നല്ലതാണ്. ജന്മനക്ഷത്ര ദിനത്തില്‍ ഗണപതി ക്ഷേത്രത്തില്‍ നാളികേരം സമര്‍പ്പിക്കുന്നതും നിങ്ങളുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും ഇതിലൂടെ പരിഹാരം കാണുന്നതിന് സാധിക്കുന്നു.
വൃശ്ചികക്കൂര് ( വിശാഖം 1/4, അനിഴം, തൃക്കേട്ട ) :
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ദോഷ പരിഹാരത്തിനും സാധിക്കുന്നുണ്ട്. നിത്യവും ക്ഷേത്രത്തില്‍ ഹനുമാന് സ്വാമിയെ ദര്‍ശിച്ച് പ്രാര്‍ത്ഥന അര്‍പ്പിക്കുന്നതിന് സഹായിക്കുക. അത് കൂടാതെ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഭഗവാന് അനുകൂലമായ അവില് നിവേദ്യം സമര്‍പ്പിക്കുന്നതും നല്ലതാണ്. ഇതെല്ലാം നിങ്ങളുടെ ദോഷപരിഹാരത്തിന് സമര്‍പ്പിക്കാവുന്നതാണ്.
ധനുക്കൂര്( മൂലം, പൂരാടം, ഉത്രാടം1/4 ) :
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ പരിഹാരത്തിന് വേണ്ടി ഭദ്രകാളി ദേവിയെയാണ് ആരാധിക്കേണ്ടത്. ഇതിലൂടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് ലഭിക്കുന്നു. കൂടാതെ ജന്മനക്ഷത്രദിനത്തില്‍ ദേവിയെ ദര്‍ശിക്കുകയും അനുഗ്രഹം തേടുകയും ചെയ്യുക. ഇത് കൂടാതെ നിങ്ങള്‍ക്ക് ചൊവ്വാഴ്ച ദിനത്തിലും ദേവിയെ ദര്‍ശിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു.
മകരക്കൂര് ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 ) :
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ അവരുടെ ദോഷ പരിഹാരത്തിന് വേണ്ടി ശിവനെയാണ് ആരാധിക്കേണ്ടത്. തിങ്കളാഴ്ച ദിനത്തില്‍ ശിവക്ഷേത്ര ദര്‍ശനം നടത്തുകയും ഇളനീരും ധാരയും സമര്‍പ്പിക്കുകയും ചെയ്യുക. ഇത് കൂടാതെ സദാസമയവും പഞ്ചാക്ഷരി മന്ത്രം ജപിക്കുകയും ചെയ്യുക. തിങ്കളാഴ്ച വ്രതം എടുക്കുന്നതും നല്ലതാണ്. ഇത് നിങ്ങള്‍ക്ക് ഗുണവര്‍ദ്ധനവിന് സഹായിക്കുന്നു.
കുംഭക്കൂര് ( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 ) :
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി മഹാവിഷ്ണുവിനെയാണ് ആരാധിക്കേണ്ടത്. ഇത് കൂടാതെ വിഷ്ണു അഷ്ടോത്തരം ജപിക്കുന്നതും നല്ലതാണ്. ഇതെല്ലാം തന്നെ ജീവിതത്തില്‍ നിന്ന് നിങ്ങളുടെ ദോഷങ്ങളെ ഇല്ലാതാക്കുന്നതിനും ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. വ്യാഴാഴ്ച ദിനത്തിലോ ജന്മനക്ഷത്ര ദിനത്തിലോ ഭഗവാന് പാല്‍പ്പായസം വഴിപാടായി സമര്‍പ്പിക്കുന്നതും നല്ലതാണ്.
മീനക്കൂര് ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി ) :
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് സുബ്രഹ്മണ്യ സ്വാമിയെ ആരാധിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും ജീവിതം സന്തോഷത്തിന്റേതാക്കി മാറ്റുന്നതിനും സഹായിക്കുന്നു. നിത്യവും അഷ്ടോത്തരം ജപിക്കുന്നതും നല്ലതാണ്. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് സാധിക്കുന്നു. അതുകൊണ്ട് തന്നെ ജീവിതം സന്തോഷത്തിന്റേതായി മാറുന്നു എന്നതാണ് സത്യം.



Click it and Unblock the Notifications