Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
അശ്വതി മുതല്‍ രേവതി വരെ: എല്ലാ നാളുകാരും മകരമാസ ദോഷപരിഹാരത്തിന് അനുഷ്ഠിക്കേണ്ടത്
നാളുദോഷം മാസദോഷം തുടങ്ങി നിരവധി ദോഷങ്ങള്‍ പലപ്പോഴും നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഓരോ നാളുകാര്‍ക്കും ഉണ്ടാവുന്ന ദോഷഫലങ്ങളെക്കുറിച്ച് പലപ്പോഴും പലരും ചിന്തിക്കുന്നില്ല. പ്രത്യേകിച്ച് ഓരോ മാസത്തിലും ഉണ്ടാവുന്ന ദോഷങ്ങള്‍. 27 നക്ഷത്രത്തിനും ധനുമാസത്തില്‍ ഉണ്ടാവുന്ന ചില ദോഷങ്ങള്‍ ഉണ്ട്.
ഇത്തരം ദോഷങ്ങളെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. അതോടൊപ്പം തന്നെ ജീവിതത്തിലെ പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിനും ദോഷം ഇല്ലാതാക്കുന്നതിനും വേണ്ടി അനുഷ്ഠിക്കേണ്ട പരിഹാരങ്ങളെക്കുറിച്ചും നോക്കാം. കൂടുതല്‍ അറിയാന്‍ ലേഖനം സഹായിക്കുന്നു.

അശ്വതി
27 നക്ഷത്രങ്ങളില്‍ ഏറ്റവും ആദ്യം ഉള്ള നക്ഷത്രമാണ് അശ്വതി നക്ഷത്രം. അശ്വതി നക്ഷത്രത്തിന്റെ നാളിന്റെ ദോഷപരിഹാരത്തിന് വേണ്ടി ദിവസവും വിഷ്ണുഭജനം നടത്തുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ശാസ്താവിന്റെ ക്ഷേത്രത്തില്‍ നെയ് വിളക്ക്, നീര്ഞാജനം എന്നിവയും നടത്തണം. വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നതും ദോഷപരിഹാരത്തിന് ഫലം നല്‍കും.

ഭരണി
ഭരണി നക്ഷത്രക്കാര്‍ ദോഷപരിഹാരത്തിന് വേണ്ടി ശിവനെ ആരാധിക്കണം. ഇതോടൊപ്പം തന്നെ ദിനവും ദേവീ ക്ഷേത്ര സന്ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കുക. ശനിയാഴ്ച വ്രതമെടുക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ദിനവും മകരമാസത്തില്‍ സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം നടത്താവുന്നതാണ്.ഇത് കൂടാതെ ശിവക്ഷേത്രത്തില്‍ ഭസ്മാഭിഷേകം നടത്തുന്നതിനും ശ്രദ്ധിക്കണം. ഇത് എല്ലാ വിധത്തിലുള്ള ദോഷങ്ങള്‍ക്കും പരിഹാരം കാണുകയും ഭഗവാന്റെ അനുഗ്രം നല്‍കുന്നതിനും സഹായിക്കുന്നു.

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ അവരുടെ മകരമാസത്തിലെ ദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ശാസ്താവിനെയാണ് ഭജിക്കേണ്ടത്. ശനിയാഴഅച വ്രതം എടുക്കുന്നതും ശാസ്താവിന് നീരാഞ്ജനം നടത്തുന്നതിനും ശ്രദ്ധിക്കണ. ഇത് കൂടാതെ സര്‍പ്പക്ഷേത്രത്തില്‍ സര്‍പ്പബലി നടത്തുന്നതിനും ശ്രദ്ധിക്കുക.

മകയിരം
മകയിരം നക്ഷത്രക്കാരും ദോഷ പരിഹാരം തീര്‍ക്കുന്നതിന് വേണ്ടി സുബ്രഹ്മണ്യസ്വാമിയെയാണ് ആരാധിക്കേണ്ടത്. ഇത് കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും നിലനിര്‍ത്തുകയും ജീവിതം ദോഷത്തെ പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ മഹാദേവനെയാണ് ദോഷപരിഹാരത്തിന് വേണ്ടി ആരാധിക്കേണ്ടത്. ദിനവും മഹാദേവനെ ഭജിക്കുകയും ശിവഭജനം നടത്തുകയും ചെയ്യുക. സര്‍പ്പപ്രീതി വരുത്തുന്നതിന് ശ്രദ്ധിക്കുക. ഭസ്മാഭിഷേകം നടത്തുന്നതിനും ശ്രദ്ധിക്കുക.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ ഗുരുവായൂരപ്പനെയാണ് ദോഷ പരിഹാരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടത്. ഇതിലൂടെ ജീവിതത്തിലെ എല്ലാ ദോഷവും ഇല്ലാതാവുന്നു. വിഘ്‌നങ്ങള്‍ അകറ്റുന്നതിന് വേണ്ടി ഗണപതി ഭഗവാനെയാണ് ആരാധിക്കേണ്ടത്.

പൂയം
പൂയ്യം നക്ഷത്രക്കാര്‍ ഹനുമാന്‍ സ്വാമിയെയാണ് ആരാധിക്കേണ്ടത്. ഓരോ ചുവടും ശ്രദ്ധിച്ച് മുന്നോട്ട് വെക്കുന്നതിന് ശ്രദ്ധിക്കണം. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. വിഷ്ണു ക്ഷേത്രത്തില്‍ പാലഭിഷേകം നടത്തുന്നതിനും ശാസ്താവിന് തുളസി മാല സമര്‍പ്പിക്കുന്നതും നല്ലതാണ്.

ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ദോഷങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി ഗണപതി ഭഗവാനെ പ്രാര്‍ത്ഥിക്കാവുന്നതാണ്. ഇത് എല്ലാ വിഘ്നങ്ങളേയും അകറ്റുകയും ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുകയും ചെയ്യുന്നുണ്ട്. ഗണപതിഭജനം ദിവസവും നടത്തുന്നതിലൂടെ അത് ജീവിതത്തിലെ പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നുണ്ട്.

മകം
മകം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷത്തെ ദോഷപരിഹാരത്തിന് വേണ്ടി നാഗരാജാവിനെയാണ് ആരാധിക്കേണ്ടത്. ഇത് കൂടാതെ ദോഷശാന്തിക്ക് വേണ്ടി ഗണപതിഭഗവാന് കറുകമാല സമര്‍പ്പിക്കുകയും വേണം.

പൂരം
പൂരം നക്ഷത്രക്കാരില്‍ പല വിധത്തിലുള്ള ദോഷങ്ങള്‍ മകരമാസത്തില്‍ ഉണ്ടാവുന്നുണ്ട്. അതിനെ പ്രതിരോധിക്കുന്നതിനും ഐശ്വര്യത്തിനും വേണ്ടി ഈ മാസം ഇവര്‍ ഭഗവതി പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും സുബ്രഹ്മണ്യ സ്വാമിക്ക് വെള്ളിവേല്‍ സമര്‍പ്പിക്കുകയും വേണം. ഇത് ദോഷപരിഹാരത്തിന് അനുയോജ്യമാണ്.

ഉത്രം
ഉത്രം നക്ഷത്രക്കാര്‍ ദോഷപരിഹാരത്തിന് വേണ്ടി ശിവഭജനം നടത്തുന്നതിലൂടെ അവരുടെ ജീവിത്തതില്‍ ഐശ്വര്യം വര്‍ദ്ധിക്കും എന്നാണ് വിശ്വാസം. ഇത് കൂടാതെ ദോഷശാന്തിക്ക് വേണ്ടി സുബ്രഹ്മണ്യ സ്വാമിക്ക് ഭസ്മാഭിഷേകം നടത്തുന്നതിനും ജീവിതത്തില്‍ ഗുണവര്‍ദ്ധനവിന് സഹായിക്കുന്നു.

അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് നവഗ്രഹപ്രീതിയാണ് ആദ്യം വേണ്ടത്. ദിവസവും നവഗ്രഹങ്ങളെ പ്രാര്‍ത്ഥിക്കുകയും നവഗ്രഹ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും ചെയ്യേണ്ടതാണ്. ഇത് ദോഷഫലങ്ങളുടെ കാഠിന്യം കുറക്കുന്നു.

ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് ദോഷപരിഹാരത്തിനും ഗുണഫലവര്‍ധനവിനും മഹാവിഷ്ണുവിനെയാണ് ഭജിക്കേണ്ടത്. കൂടാതെ വ്യാഴാഴ്ച വ്രതം എടുക്കുന്നതിനും അതോടൊപ്പം തന്നെ വിഷ്ണുസഹസ്രനാമം ജപിക്കുന്നതും നല്ലതാണ്.

ചോതി
ചോതി നക്ഷത്രക്കാര്‍ അവരുടെ മകരമാസത്തിലെ ദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ഹനുമാന്‍ സ്വാമിയെയാണ് ആരാധിക്കേണ്ടത്. ഇത് കൂടാതെ ദിവസവും ഹനുമാന്‍ ചാലിസ ചൊല്ലുന്നതിനും ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ ശിവക്ഷേത്രത്തില്‍ ധാര പിന്‍വിളക്ക് എന്നിവയും ദോഷപരിഹാരത്തിന് വേണ്ടി കഴിക്കേണ്ടതാണ്.

വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി വിഷ്ണുഭജനം നടത്തണം. നാഗപ്രീതിക്ക് വേണ്ടി സര്‍പ്പബലി നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഗണപതിക്ക് ഗണപതിഹോമം നടത്തുന്നതിന് ശ്രദ്ധിക്കണം.

അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് ദോഷ ശമനത്തിന് ദിനവും ദേവീഭജനം നടത്തുന്നതിന് ശ്രദ്ധിക്കണം. ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നതിന് ഇത് സഹായിക്കുന്നു. ഏത് പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ദേവിയെ പ്രാര്‍ത്ഥിച്ചാല്‍ മതി.

തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ ദോഷ പരിഹാരത്തിന് വേണ്ടി ദിനവും വിഷ്ണുക്ഷേത്രത്തില്‍ തുളസി മാല സമര്‍പ്പിക്കേണ്ടതാണ്. ഇത് ജീവിതത്തില്‍ ഐശ്വര്യവും നേട്ടവും നല്‍കുന്നു. ഇത് കൂടാതെ പോസിറ്റീവ് എനര്‍ജി നജീവിതത്തില്‍ അങ്ങോളമിങ്ങോളം നിറക്കുകയും ചെയ്യുന്നുണ്ട്.

മൂലം
മൂലം നക്ഷത്രത്തിന് ജന്മ നക്ഷത്രദോഷത്തെ പ്രതിരോധിക്കുന്നതിന് ദശാവതാരങ്ങളെയാണ് ആരാധിക്കേണ്ടതാണ്. ഇത് ജീവിതത്തില്‍ നിങ്ങളെ ഉയര്‍ച്ചയിലേക്ക് നിങ്ങളെ നയിക്കുകയും ഏത് കര്‍മ്മ ദോഷത്തെയും ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്.

പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് നാഗരാജാവിനെയാണ് ഈയ മാസം ആരാധിക്കേണ്ടത്. ഗുണ വര്‍ധനവിന് വേണ്ടി നാഗക്ഷേത്രത്തില്‍ ദിവസവും വഴിപാട് നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് ഏത് ദോഷത്തെയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ ഗുണത്തിനും ദോഷ ശമനത്തിനുമായി ഷഷ്ഠി വ്രതം അനുഷ്ഠിക്കണം. ദിവും സുബ്രഹ്മണ്യ സ്വാമിയെ ആരാധിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഐശ്വര്യത്തിനും ദോഷത്തെ പ്രതിരോധിക്കുന്നതിനും ഭഗവാന്‍ അനുഗ്രഹിക്കുന്നു.

തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ ഭഗവാന്‍ ശിവനെയാണ് ദിവസവും ആരാധിക്കേണ്ടത്. എല്ലാ ദിവസവും ശിവ പഞ്ചാക്ഷരി മന്ത്രം ജപിക്കണം. ഇതെല്ലാം ജീവിതത്തിലെ അസ്വസ്ഥതകളേയും പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

അവിട്ടം
അവിട്ടം നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ദേവിക്ക് പാല്‍പ്പായസം വഴിപാടായി നടത്തേണ്ടതാണ്. ഇവര്‍ ദോഷത്തെ പ്രതിരോധിക്കുന്നതിനും വിഷ്ണുഭഗവാനെ ആരാധിക്കുന്നത് എന്തിനും ജീവിതത്തില്‍ ഐശ്വര്യം നിറക്കുകയും ചെയ്യുന്നുണ്ട് എന്നാണ് പറയുന്നത്. ഇതോടൊപ്പം എല്ലാ ദിവസവും ശിവഭജനവും ശിവ പഞ്ചാക്ഷരിയും ജപിക്കേണ്ടതാണ്.

ചതയം
ചതയം നക്ഷത്രക്കാര്‍ക്ക് ദോഷ ശമനത്തിന് വേണ്ടി വിഘ്‌നേശ്വരനെ ദിനവും ഭജിക്കേണ്ടതാണ്. ജീവിതത്തിലെ എല്ലാ വിഘ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ഭഗവാന്‍ അനുഗ്രഹിക്കുന്നു. ഇത് കൂടാതെ ശിവന് ധാര, പിന്‍വിളക്ക് എന്നിവ വഴിപാടായി നടത്തുന്നതും നല്ലതാണ്.

പൂരുരുട്ടാതി
പൂരൂരുട്ടാതി നക്ഷത്രക്കാര്‍ ദോഷ പരിഹാരത്തിന് വേണ്ടി ശിവനെയാണ് ആരാധിക്കേണ്ടത്. ഈ നക്ഷത്രക്കാര്‍ പ്രദോഷവ്രതമനുഷ്ഠിക്കുകയും ശിവനെ ആരാധിക്കുകയും വേണം. ഇത് കൂടാതെ വിഷ്ണുസഹസ്രനാമാരര്‍ച്ചന നടത്തേണ്ടതും അത്യാവശ്യമാണ്.

ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ സുബ്രഹ്മണ്യ സ്വാമിയെയാണ് ആരാധിക്കേണ്ടത്. ദിനവും സുബ്രഹ്മണ്യ ഭജനം നടത്തുന്നതിനും ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നതിനും ശ്രദ്ധിക്കുക. ഇത് കൂടാതെ ഗണപതിക്ക് കറുകമാല സമര്‍പ്പിക്കുക.

രേവതി
27 നക്ഷത്രങ്ങളില്‍ അവസാന നക്ഷത്രമായ രേവതി നക്ഷത്രം ദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ജന്മനക്ഷത്ര നാളില്‍ ഗണപതിഹോമം നടത്തണം. നാളിന്റെ ദോഷഫലത്തെ ഇല്ലാതാക്കുന്നതിന് മികച്ചതാണ് ഇത്. ഇത് കൂടാതെ ഗണപതിക്ക് കറുകമാല സമര്‍പ്പിക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications











