Just In
- 1 hr ago
നടുവേദന പെട്ടെന്ന് മാറ്റും നടുവിന് ഉറപ്പ് നല്‍കും യോഗാസനങ്ങള്‍
- 3 hrs ago
Trigrahi Yog : ഗുരുപൂര്‍ണിമയില്‍ ത്രിഗ്രഹി യോഗം മഹാഭാഗ്യം നല്‍കും മൂന്ന് രാശിക്കാര്‍
- 4 hrs ago
ആമസോണില്‍ ഓഫര്‍ സെയില്‍; ആഢംബര വാച്ചുകള്‍ വന്‍ വിലക്കിഴിവില്‍
- 4 hrs ago
പ്രസവ വേദനയെ എളുപ്പത്തിലാക്കും അക്യുപ്രഷര്‍ പോയിന്റുകള്‍
Don't Miss
- Technology
ബജറ്റ് സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ സാംസങ് ഗാലക്സി എം13, ഗാലക്സി എം13 5ജി എന്നിവ വരുന്നു
- Automobiles
ഈ താന്തോന്നിയെ ആര് സ്വന്തമാക്കും? പൃഥ്വിയുടെ ഹുറാക്കാൻ വിൽപ്പനയ്ക്ക്
- News
കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി രാജിവച്ചു; ഉപരാഷ്ട്രപതിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍
- Movies
'എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്ന് അനു ജോസഫ്', ആശംസകൾ നേർന്ന് ആരാധകർ
- Finance
വിപണിയില്‍ ആവേശക്കുതിപ്പ്; സെന്‍സെക്സില്‍ 617 പോയിന്റ് മുന്നേറ്റം; നിഫ്റ്റി വീണ്ടും 16,000-ല്‍
- Sports
IND vs WI: സഞ്ജു ഏകദിന ടീമില്‍! ധവാന് ക്യാപ്റ്റന്‍- ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു
- Travel
മഴക്കാലയാത്രകള്‍ക്ക് സുരക്ഷിതം ഈ ഇടങ്ങള്‍...റാണിപുരം മുതല്‍ വര്‍ക്കല വരെ..
27 നാളുകാര്‍ക്കും കുംഭത്തിലെ ദോഷപരിഹാരത്തിന് ചെയ്യേണ്ടത്
കുംഭമാസം തുടക്കമായി, 27 നാളുകാര്‍ക്കും കുംഭമാസത്തിലെ ഫലങ്ങളെക്കുറിച്ച് മുന്‍പൊരു ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതില്‍ അറിഞ്ഞിരിക്കേണ്ടത് നാളുകളുടെ ദോഷപരിഹാരത്തെക്കുറിച്ചാണ്.
ഈ മാസം ഏതൊക്കെ നക്ഷത്രക്കാര്‍ക്ക് മോശം ഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്, ഏതൊക്കെ നക്ഷത്രക്കാര്‍ക്ക് മികച്ച ഫലങ്ങള്‍ ഉണ്ടാവുന്നുണ്ട് ആരൊക്കെ ദോഷപരിഹാരം അനുഷ്ഠിക്കണം എന്നിവയെക്കുറിച്ചെല്ലാം വായിക്കാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നുണ്ട്.

മേടക്കൂര് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അല്പം ദോഷ സമയം ഉള്ള മാസമാണ് കുംഭമാസം. ഈ മാസത്തില്‍ ദോഷ പരിഹാരമായി ഗണപതി ഹോമം, ദേവിയെ ആരാധിക്കല്‍, ദേവീക്ഷേത്ര ദര്‍ശനം എന്നിവ നടത്താവുന്നതാണ്. ഇത് കൂടാതെ ശിവന് ധാര വഴിപാടായി നല്‍കുകയും സര്‍പ്പക്ഷേത്രത്തില്‍ നൂറും പാലും കഴിക്കുകയും വേണം.

ഇടവക്കൂര് (കാര്‍ത്തിക 3/4 രോഹിണി ,മകയിരം 1/2)
ഇടവക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്കായി ഈ മാസം വിഷ്ണുഭഗവാനെയാണ് ആരാധിക്കേണ്ടത്. അതിന് വേണ്ടി വിഷ്ണുവിന് പായസം വഴിപാടായി കഴിക്കേണ്ടതാണ്. ഇത് കൂടാതെ ശാസ്താവിന് പാലഭിഷേകം നടത്തുന്നതും ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു. ശ്രീരാമസ്വാമിക്ക് നെയ് വിളക്ക്, ഹനൂമാന് അവല് നിവേദ്യം എന്നിവയും നടത്തേണ്ടതാണ്.

മിഥുനക്കൂര് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഈ മാസം ഉണ്ടാവുന്നുണ്ട്. ദോഷശാന്തിക്കായി ശാസ്താവിന് എള്ള് പായസം വഴിപാടായി നല്‍കേണ്ടതാണ്. നാഗപ്രീതി വരുത്തുന്നതും എന്തുകൊണ്ടും നല്ലതാണ്. ശിവക്ഷേത്രത്തില്‍ ധാരയും പിന് വിളക്കും നടത്തുന്നതും ആണ്.

കര്‍ക്കടകകൂറ് (പുണര്‍തം 1/4 പൂയം ആയില്യം)
കുംഭമാസത്തില്‍ മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷശാന്തിക്ക് വേണ്ടി ശിവക്ഷേത്ര ദര്‍ശനം നടത്താവുന്നതാണ്. ഇത് കൂടാതെ ശിവന് അഭിഷേകം നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. വിഷ്ണു ക്ഷേത്രത്തില്‍ തുളസിമാല വഴിപാടായി നല്കാവുന്നതും ആണ്. ഗണപതിക്ക് മോദകം വഴിപാടായി നല്‍കുന്നതും നല്ലതാണ്.

ചിങ്ങക്കൂര് (മകം, പൂരം , ഉത്രം 1/4)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ ശാന്തിക്കായി ശിവക്ഷേതത്തില്‍ നെയ് വിളക്ക്, പിന്‍വിളക്ക് എന്നിവ വഴിപാടായി നടത്താവുന്നതാണ്. ഇത് ദോഷപരിഹാരത്തിന് വേണ്ടി ദേവിക്ക് കടുംപായസം വഴിപാടായി നടത്താവുന്നതാണ്. സര്‍പ്പദോഷ പരിഹാരത്തിന് വേണ്ടി സര്‍പ്പ ക്ഷേത്രത്തില്‍ വഴിപാടായി നല്‍കാവുന്നതാണ്.

കന്നിക്കൂര് (ഉത്രം 3/4 അത്തം ചിത്തിര 1/2)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷശാന്തിക്കായി ദേവിക്ക് നെയ്യ് വിളക്ക് നടത്താവുന്നതാണ്. ഇത് കൂടാതെ ക്ഷേത്ര ദര്‍ശനം നടത്താവുന്നതും ശ്രീകൃഷ്ണന് പാല് പായസം വഴിപാടായി നടത്താവുന്നതും ആണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.

തുലാക്കൂര് (ചിത്തിര 1/2 ചോതി , വിശാഖം 3/4 )
തുലാക്കൂറിലെ മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷപരിഹാരത്തിന് വേണ്ടി ശിവക്ഷേത്ര ദര്‍ശനം നടത്തേണ്ടതാണ്. ശിവന് കൂവളാര്‍ച്ചന നടത്തുന്നതും ഭഗവാന് പിന് വിളക്ക് വഴിപാട് നല്‍കുന്നതും നല്ലതാണ്. ശാസ്താവിനെ എള്ള് തിരി കത്തിക്കുന്നതിനും ശ്രദ്ധിക്കണം. നാഗപ്രീതി വരുത്തുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

വ്യശ്ചികക്കൂറ് (വിശാഖം 1/4 അനിഴം തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് രാശിക്കാര്‍ക്ക് അവരുടെ കുംഭമാസ ദോഷം തീര്‍ക്കുന്നതിന് വേണ്ടി നമുക്ക് മഹാവിഷ്ണുവിനെ ആരാധിക്കാവുന്നതാണ്. വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും നല്ലതാണ്. ദോഷശാന്തിക്കായി ദേവിക്ക് മാലയും കടുംപായസവും വഴിപാടായി നല്‍കാവുന്നതാണ്. ഗണപതിഭഗവാനെ ആരാധിക്കുന്നതും നല്ലതാണ്.

ധനുക്കൂറ് (മൂലം, പൂരാടം ,ഉത്രാടം, 1/4)
ദോഷപരിഹാരത്തിന് വേണ്ടി നാം വിഷ്ണു ക്ഷേത്രത്തില്‍ പരിഹാരം കാണാവുന്നതാണ്. വിഷ്ണുവിന് പാല്പായസം വഴിപാടായി നല്‍കാവുന്നതാണ്. ഇത് കൂടാതെ ശിവനെ ആരാധിക്കുന്നതിനും ശിവന് കൂവളമാല ചാര്‍ത്തുന്നതും നല്ലതാണ്. ഗണപതി ഭഗവാന് മോദകം അര്‍പ്പിക്കാവുന്നതാണ്.

മകരക്കൂറ് (ഉത്രാടം 3/4 തിരുവോണം , അവിട്ടം 1/2)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷശാന്തിക്കായി ചെയ്യേണ്ട കാര്യങ്ങള്‍ ഇപ്രകാരമാണ്. ശാസ്താവിന് നീരാഞ്ജനം വഴിപാടായി നല്‍കുകയും നാഗപ്രീതി വരുത്തുകയും ചെയ്യുക. ദേവിക്ക് പിന് വിളക്ക് വഴിപാടായി നല്‍കുകയും ചെയ്യുക. ഇത് നിങ്ങളുടെ ദോഷഫലങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്.

കുംഭക്കൂര് (അവിട്ടം 1/2 ചതയം, പൂരൂരുട്ടാതി )
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷശാന്തിക്ക് വേണ്ടി നമുക്ക് നാഗപ്രീതി വരുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ശാസ്താപ്രീതി വരുത്തുന്നതിന് വേണ്ടി ഭഗവാന് നീരാഞ്ജനവും എള്ള്തിരിയും വഴിപാടായി നടത്താവുന്നതാണ്. മഹാവിഷ്ണുവിന് സുദര്ശനാര്ച്ചനയും ഭാഗ്യസൂക്തപുഷ്പാഞ്ജലിയും വഴിപാടായി നല്‍കാവുന്നതാണ്.

മീനക്കൂര് (പൂരൂരുട്ടാതി 1/4 , ഉത്തൃട്ടാതി , രേവതി )
മീനക്കൂറില്‍ വരുന്നവര്‍ക്ക് ദോഷശാന്തിക്കായി ശ്രീകൃഷ്ണഭഗവാനെയാണ് ആരാധിക്കേണ്ടത്. ഈ ദിനത്തില്‍ ഭഗവാന് തൃക്കൈവെണ്ണ വഴിപാടായി സമര്‍പ്പിക്കേണ്ടതാണ്. ഇത് കൂടാതെ ഗണപതിക്ക് കറുകമാല വഴിപാടായി നല്‍കണം. അതോടൊപ്പം തന്നെ ശിവക്ഷേത്ര ദര്‍ശനവും കൂവളാര്‍ച്ചനയും നടത്തേണ്ടതാണ്.
Attukal
Pongala
2022
Date
:
ആറ്റുകാല്‍
പൊങ്കാല:
അനുഗ്രഹവര്‍ഷത്തിനായി
പൊങ്കാല
വ്രതം
Maha
Shivratri
2022:
ശിവരാത്രി
ദുഷ്കര്മ്മങ്ങളില്
നിന്ന്
മുക്തി
നല്‍കും
ശ്രേഷ്ഠവ്രതം