Latest Updates
-
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
അധിക പൗർണ്ണമി: 3 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ദിനം, ഐശ്വര്യത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം! -
2026 മെയ് 31 രാശിഫലം: കരിയറിലും സമ്പത്തിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വലിയ മാറ്റങ്ങൾ: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് എന്താണ്? അശ്വതി മുതൽ രേവതി വരെ അറിയാം! -
രാശിഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
കുംഭ മാസം സര്‍വ്വദുരിത ദോഷത്തിന് പരിഹാരം: 27 നാളുകാരും അനുഷ്ഠിക്കേണ്ടത്
ജന്മനക്ഷത്ര ദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നാം അല്പം കാര്യങ്ങള്‍ ശ്രദ്ധിക്കണം
കുംഭമാസത്തിന് തുടക്കമായി, ഈ സമയം പല നാളുകാരും അവരുടെ നാളിന്റെ ജന്മദോഷം പരിഹരിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്. ഓരോ നക്ഷത്രജാതര്‍ക്കും വിവിധ ദശാകാലങ്ങളിലൂടെ ജീവിതത്തില്‍ കടന്നു പോവേണ്ടി വരും. പലപ്പോഴും ഈ നക്ഷത്രക്കാര്‍ അവരുടെ ദോഷ പരിഹാരത്തിന് വേണ്ടി നക്ഷത്രദേവതയേയോ രാശ്യാധിപന്മാരേയോ ആരാധിക്കുന്നത് നിങ്ങളുടെ ദോഷഫലങ്ങളെ കുറക്കാന്‍ സാധിക്കുന്നു.

ജന്മനക്ഷത്ര ദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നാം അല്പം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഓരോ രാശിക്കൂറിലും ജനിച്ചവര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിനും ദോഷത്തിന് പരിഹാരം കണ്ട് ഗുണവര്‍ദ്ധനവിന് വേണ്ടി എന്തൊക്കെ അനുഷ്ഠിക്കണം എന്നും നമുക്ക് ഈ ലേഖനത്തില്‍ നോക്കാവുന്നതാണ്.

മേടക്കൂര് ( അശ്വതി, ഭരണി, കാർത്തിക 1/4)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ അവരുടെ ദോഷ പരിഹാരത്തിനും ഗുണവര്‍ദ്ധനവിനുമായി ഗണപതിഭഗവാനെയാണ് ആരാധിക്കേണ്ടത്. ഇത് കൂടാതെ ഗണപതിഹോമവും ഗണപതിക്ഷേത്ര ദര്‍ശനവും നടത്തുന്നതിന് ശ്രദ്ധിക്കണം. സര്‍പ്പക്ഷേത്രത്തില്‍ ജന്മനക്ഷത്ര ദിനത്തില്‍ ദര്‍ശനം നടത്തുകയും നൂറും പാലും വഴിപാടായി സമര്‍പ്പിക്കുകയും വേണം. ഇത് ദോഷഫലങ്ങളെ അകറ്റുന്നു.

ഇടവക്കൂര് (കാർത്തിക 3/4 രോഹിണി, മകയിരം 1/2)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷങ്ങളെ മറികടക്കുന്നതിന് വേണ്ടി വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ വിഷ്ണുവിന് പാല്‍പ്പായസം നിവേദ്യമായി അര്‍പ്പിക്കുന്നതിനും ശ്രദ്ധിക്കണം. ഇത് കൂടാതെ ഹനുമാന് സ്വാമിക്ക് അവില് നിവേദ്യം സമര്‍പ്പിക്കുന്നതിനും ശ്രദ്ധിക്കണം.

മിഥുനക്കൂര് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരം കാണുന്നതിന് വേണ്ടി ശാസ്താവിനെയാണ് ആരാധിക്കേണ്ടത്. ശനിയാഴ്ച ദിനങ്ങളില്‍ വ്രതമെടുക്കുന്നതും നാഗപ്രീതി വരുത്തുന്നതും നല്ലതാണ്. ഇത് ദോഷഫലങ്ങളെ അകറ്റി ഗുണവര്‍ദ്ധനവിന് സഹായിക്കുന്നു.

കര്ക്കിടക്കൂര് ( പുണർതം 1/4 പൂയം , ആയില്യം )
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. ശിവന് പിന്‍വിളക്ക്, രുദ്രാഭിഷേകം എന്നിവ നടത്തുന്നതിന് ശ്രദ്ധിക്കണം. വിഷ്ണുക്ഷേത്രത്തില്‍ ഭഗവാന് തുളസി മാല സമര്‍പ്പിക്കുന്നതും ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജന്മദോഷ
പരിഹാരത്തിന് വേണ്ടി ശിവക്ഷേത്രത്തിലാണ് ദര്‍ശനം നടത്തേണ്ടത്. ഇത് മാത്രമല്ല ശിവന് പിന്‍വിളക്കും ധാരയും വഴിപാടായി സമര്‍പ്പിക്കുന്നത് നല്ലതാണ്. ഇത് കൂടാതെ നാഗദൈവങ്ങള്‍ക്ക് നൂറും പാലും വഴിപാട് സമര്‍പ്പിക്കുന്നതും നല്ലതാണ്.

കന്നിക്കൂര് (ഉത്രം 3/4, അത്തം, ചിത്തിര 1/2 )
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി നെയ് വിളക്ക് തെളിയിക്കാവുന്നതാണ്. ഇത് കൂടാതെ ദേവിക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ദേവിക്ക് കുങ്കുമാര്‍ച്ചന വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യുക. ഇതിലൂടെ നിങ്ങളുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിനും ഗുണവര്‍ദ്ധനവിന് സഹായിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ നാഗദൈവങ്ങള്‍ക്ക് വഴിപാട് സമര്‍പ്പിക്കുകയും ചെയ്യുക.

തുലാക്കൂര് ( ചിത്തിര 1/2,ചോതി , വിശാഖം 3/4)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും പിന്‍വിളക്ക്, ധാര എന്നിവ വഴിപാടായി സമര്‍പ്പിക്കേണ്ടതാണ്. സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. നാഗപ്രീതി വരുത്തുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങള്‍ക്ക് ദോഷത്തെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

വൃശ്ചികക്കൂര് (മൂലം , പൂരാടം , ഉത്രാടം 1/4)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷപരിഹാരത്തിന് വേണ്ടി മഹാവിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ഭഗവാന് തുളസി മാല സമര്‍പ്പിക്കുന്നതിനും ഭഗവതിക്ക് കടുംപായസം വഴിപാട് സമര്‍പ്പിക്കുന്നതിനും ശ്രദ്ധിക്കുക. ഗണപതി ഭഗവാനെ പ്രാര്‍ത്ഥിക്കുന്നതും നല്ലതാണ്.

ധനുക്കൂര് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ശാസ്താ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. ഇത് കൂടാതെ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ശിവന് കൂവളമാല സമര്‍പ്പിക്കുകയും ചെയ്യുക. ശിവക്ഷേത്രത്തില്‍ ദേവിക്ക് പിന്‍വിളക്ക് സമര്‍പ്പിക്കുന്നതും നല്ലതാണ്.

മകരക്കൂര് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ ശാന്തിക്ക് വേണ്ടി ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്താവുന്നതാണ്. ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ഭഗവാന് ഇളനീരഭിഷേകം നടത്തുകയും ചെയ്യുക. ദേവിക്ക് പിന്‍വിളക്ക് സമര്‍പ്പിക്കുന്നതും ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

കുംഭക്കൂര് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് നാഗപ്രീതി വരുത്തേണ്ടത് അത്യാവശ്യമാണ്. മഹാവിഷ്ണു ക്ഷേത്രത്തില്‍ സുദര്‍ശനാര്‍ച്ചന നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം ദോഷ പരിഹാരത്തിന് സഹായിക്കുന്നു. ഭാഗ്യസൂക്തപുഷ്പാഞ്ജലി നടത്തുന്നതും ദോഷങ്ങളെ ഇല്ലാതാക്കുന്നു.

മീനക്കൂര് (പൂരൂരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി )
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ ശാന്തിക്ക് വേണ്ടി ശ്രീകൃഷ്ണന് തൃക്കൈവെണ്ണ സമര്‍പ്പിക്കാവുന്നതാണ്. ഇത് കൂടാതെ ശ്രീകൃഷ്ണന് പാല്‍പ്പായസം വഴിപാടായി സമര്‍പ്പിക്കേണ്ടതാണ്. ശിവക്ഷേത്ര ദര്‍ശനം നടത്തുന്നതിനും അതോടൊപ്പം പിന്വിളക്ക്സമര്പ്പിക്കുന്നതിനും ശ്രദ്ധിക്കുക. ഇതിലൂടെ നിങ്ങളുടെ എല്ലാ ദോഷഫലങ്ങളും ഇല്ലാതാക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications