Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
കര്‍ക്കിടക മാസത്തില്‍ 27 നക്ഷത്രക്കാരും അനുഷ്ഠിക്കണം ഇതെല്ലാം
കര്‍ക്കിടക മാസം പൊതുവേ മോശം മാസമായാണ് അറിയപ്പെടുന്നത്. എന്നാല്‍ ഈ മാസത്തില്‍ ചില നാളുകാര്‍ക്ക് ദോഷവും ഗുണവും ഉണ്ടാവുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ 27 നക്ഷത്രക്കാരില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

27 നക്ഷത്രക്കാരില്‍ ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ദോഷഫലങ്ങള്‍ ഉള്ളത്. ആരൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ലേഖനം വായിക്കാവുന്നതാണ്. നിങ്ങളില്‍ ഓരോ നക്ഷത്രക്കാര്‍ക്കും ദോഷഫലത്തിനായി അനുഷ്ഠിക്കേണ്ട പരിഹാരങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടക്കൂര് ( അശ്വതി , ഭരണി, കാര്‍ത്തിക1/4)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും കര്‍ക്കിടക മാസത്തിലെ ദോഷ പരിഹാരത്തിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവര്‍ ദോഷ ശമനത്തിന് വേണ്ടി ശ്രീകൃഷ്ണ ഭജനം നടത്തേണ്ടതാണ്. ഇത് കൂടാതെ ബുധനാഴ്ചകളില്‍ വീട്ടില്‍ ശ്രീകൃഷ്ണ ഭജനം നടത്തുക. ഇതോടൊപ്പം തിങ്കളാഴ്ചകളില്‍ ശിവക്ഷേത്രത്തില്‍ കൂവള മാല ചാര്‍ത്തി മലര് നിവേദ്യം വഴിപാടായി നടത്തേണ്ടതാണ്. ജന്മനാളില് ശിവന് ജലധാര നടത്തുന്നതും നല്ലതാണ്. ഇത് ദോഷ പരിഹാരത്തിന് നിങ്ങളെ സഹായിക്കുന്നു.

ഇടവക്കൂര് ( കാര്‍ത്തിക3/4 , രോഹിണി , മകയിരം1/2)
ഇടവക്കൂറുകാരായ നക്ഷത്രക്കാര്‍ക്ക് കര്‍ക്കിടക മാസത്തിലെ ദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഗണപതി ഭജനം നടത്താവുന്നതാണ്. ഇത് കൂടാതെ ദിവസവും രാവിലെ വീട്ടില്‍ വിളക്കു കൊളുത്തി ഗണപതിയെ സ്മരിച്ച് പ്രാര്‍ഥിക്കാം. ജന്മനാളില് ഗണപതിഹോമം വഴിപാട് നടത്തേണ്ടതാണ്. ഒപ്പം ശാസ്താവിനെ ഭജിക്കുക. ശാസ്താ അഷ്ടോത്തരം നിത്യേന പാരായണം ചെയ്യുന്നതിന് ശ്രദ്ധിക്കുക. ശനിയാഴ്ചകളില്‍ നീരാജ്ഞനം നടത്താവുന്നതാണ്.

മിഥുനക്കൂര് ( മകയിരം1/2 , തിരുവാതിര , പുണര്‍തം 3/4)
മിഥുനക്കൂറുകാര്‍ക്ക് ഈ മാസത്തില്‍ അറിഞ്ഞിരിക്കേണ്ടതും ദോഷ പരിഹാരത്തിനായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. ഇവര്‍ നിത്യവും ഭദ്രകാളിഭജനം നടത്തുക. വിളക്ക് കൊളുത്തി ചുവന്ന പുഷ്പം സമര്‍പ്പിച്ചു വേണം പ്രാര്‍ത്ഥിക്കുന്നതിന്. ഇത് കൂടാതെ ജന്മ നാളില്‍ ദേവിക്ക് കുങ്കുമാഭിഷേകം ചെയ്യുകയും ചെയ്യുക. കൂടാതെ എല്ലാ ദിവസവും വളരെയധികം ഭക്തിയോടെ ഭജനം നടത്തുക. വീട്ടില്‍ ലളിതാ സഹസ്രനാമ പാരായണം നടത്തുക. ദേവിയെ ഉപാസിക്കുന്നതിന് വേണ്ടി പരമാവധി ശ്രമിക്കുക.

കര്‍ക്കടകക്കൂര്‍ ( പുണര്‍തം1/4 , പൂയം , ആയില്യം)
മുകളില്‍ പറഞ്ഞ മൂന്ന് നക്ഷത്രക്കാര്‍ ദോഷ പരിഹാരത്തിന് വേണ്ടി ശിവ ഭജനം നടത്തുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ദക്ഷിണാമൂര്‍ത്തി സങ്കല്‍പ്പത്തില്‍ നെയ്വിളക്ക് തെളിക്കുക. ക്ഷേത്ര ദര്‍ശനത്തിന് സാധിക്കാത്തവര്‍ക്ക് വീട്ടില്‍ തന്നെ നെയ്വിളക്ക് കൊഴുത്തി ദക്ഷിണാമൂര്‍ത്തിയെ പ്രാര്‍ത്ഥിക്കാവുന്നതാണ്. വ്യാഴാഴ്ചകളില്‍ വ്രതമെടുക്കണം. വിഷ്ണു അഷ്ടോത്തരം ജപിക്കുകയും, ജന്മനക്ഷത്രദിനത്തില്‍ വിഷ്ണു ക്ഷേത്രത്തില്‍ വഴിപാട് നടത്തുകയും ചെയ്യുക

ചിങ്ങക്കൂര് (മകം , പൂരം , ഉത്രം1/4 )
ചിങ്ങം രാശിക്കാര്‍ക്ക് കര്‍ക്കിടക മാസത്തില്‍ ദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി സുബ്രഹ്മണ്യ സ്വാമിയെ ഭജിക്കാവുന്നതാണ്. ഇത് കൂടാതെ ദിവസവും അഷ്ടോത്തരം ജപിക്കുക കൂടാതെ ജന്മനാളില് നാളില്‍ സുബ്രഹ്മണ്യന് തൃമധുരം നേദിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ ദിവസവും ദേവി പാരായണം നടത്തുന്നതിനും ശ്രദ്ധിക്കണം.

കന്നിക്കൂര് ( ഉത്രം3/4 , അത്തം, ചിത്തിര 1/2)
കന്നിക്കൂറുകാരില് വരുന്ന മൂന്ന് നക്ഷത്രക്കാരും ദോഷ പരിഹാരത്തിനായി വീട്ടിലിരുന്ന് ഗണപതി അഷ്ടോത്തര ജപം നടത്തുക. കൂടാതെ മഹാവിഷ്ണുവിനെ ഭജിക്കുകയും വിഷ്ണു സഹസ്രനാമം ജപിക്കുകയും ചെയ്യുക. ഇത് കൂടാതെ വ്യാഴാഴ്ചകളില്‍ വീട്ടില്‍ നെയ്വിളക്ക് കൊളുത്തി പ്രാര്‍ഥിക്കുക. ഇതെല്ലാം ദോഷ പരിഹാരത്തിന് സഹായിക്കുന്നു.

തുലാക്കൂര് ( ചിത്തിര 1/2, ചോതി , വിശാഖം 3/4)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരും അറിഞ്ഞിരിക്കേണ്ടത്, ഇവര്‍ ദോഷ പരിഹാരത്തിന് വേണ്ടി ശ്രീകൃഷ്ണ ഭജനം നടത്തണം എന്നതാണ്. ഇത് കൂടാതെ നിത്യേനവീട്ടില് ഭാഗവതം ദശമ സ്കന്ധം പാരായണം ചെയ്യുക. ഇത് കൂടാതെ ധര്‍മ്മ ശാസ്താവിനെ പ്രാര്‍ത്ഥിക്കുകയും നീരാഞ്ജനം വഴിപാടായി നടത്തുകയും ചെയ്യുക. നിത്യേന വൈകുന്നേരങ്ങളില്‍ ശാസ്താ അഷ്ടോത്തര ജപം നടത്തണം.

വൃശ്ചികക്കൂര് ( വിശാഖം1/4 , അനിഴം , തൃക്കേട്ട )
വൃശ്ചികക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ ദോഷ ശമനത്തിന് വേണ്ടി ദേവിയെ ഭജിക്കുക. ഇത് കൂടാതെ വീട്ടില്‍ ദിവസവും ലളിതാ സഹസ്രനാമപാരായണം നടത്തേണ്ടതാണ്. ഇത് കൂടാതെ ശിവഭജനം നടത്തുന്നതിനും ശ്രദ്ധിക്കുക. ശിവാഷ്ടോത്തരം നിത്യേന പാരായണം ചെയ്യുന്നതും ദോഷ പരിഹാരത്തിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ശിവന് എള്ളെണ്ണ കത്തിച്ച് പിന്‍വിളക്ക് തെളിയിക്കുക.

ധനുക്കൂര് ( മൂലം , പൂരാടം , ഉത്രാടം1/4)
ഇവര്‍ ഗുണവര്‍ധനവിനും ദോഷപരിഹാരത്തിനുമായി ശാസ്താവിനെ ഭജിക്കേണ്ടതാണ്. ഇത് കൂടാതെ ദിവസവും വീട്ടില്‍ അഷ്ടോത്തരം പാരായണം ചെയ്യുക. ഇതോടൊപ്പം തന്നെ ശനിയാഴ്ചകളില്‍ ശാസ്താവിന് എള്ള് തിരി കത്തിക്കാവുന്നതാണ്. കൂടാതെ ശ്രീകൃഷ്ണ ഭജനം നടത്തുന്നതിന് ശ്രദ്ധിക്കുക. ബുധനാഴ്ചകളില്‍ ശ്രീകൃഷ്ണ സ്വാമിക്ക് വെണ്ണയും കദളിപ്പഴവും വഴിപാടായി സമര്‍പ്പിക്കുകയും, വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്യുക.

മകരക്കൂര് ( ഉത്രാടം3/4 , തിരുവോണം , അവിട്ടം1/2 )
മകരക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ ദോഷ പരിഹാരത്തിന് വേണ്ടി ദിവസവും ദേവീ ഭജനം നടത്തേണ്ടതാണ്. ഇത് കൂടാതെ ഇവര്‍ ദേവീ ക്ഷേത്ര ദര്‍ശനം നടത്തുകയും പഞ്ചാദുര്‍ഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നടത്തുന്നതിനും ശ്രദ്ധിക്കുക. ഇത് കൂടാതെ ദിവസവും ദേവി ക്ഷേത്ര ദര്‍ശനം നടത്തുകയും അതോടൊപ്പം തന്നെ ദേവി ക്ഷേത്രത്തില്‍ ജന്മ നാളില്‍ പുഷ്പാഞ്ജലി നടത്തുകയും വേണം.

കുംഭക്കൂര് ( അവിട്ടം1/2 , ചതയം , പൂരുരുട്ടാതി 3/4)
കുംഭം രാശിയില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ ദോഷ പരിഹാരത്തിന് വേണ്ടി വിഷ്ണു ഭജനം നടത്തേണ്ടതാണ്. ഇത് കൂടാതെ വീട്ടില്‍ ഭാഗവതപാരായണം നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ ന്മ നക്ഷത്ര ദിനത്തില്‍ വിഷ്ണുക്ഷേത്രത്തില്‍ ആയു:സൂക്ത പുഷ്പാഞ്ജലി നടത്തുക. ഇത് കൂടാതെ വീട്ടില്‍ ഭദ്രകാളി ഭജനം ചെയ്യണം. ഭദ്രകാളി സഹസ്രനാമം പാരായണം ചെയ്യുന്നതിന് ശ്രദ്ധിക്കണം.

മീനക്കൂര് ( പൂരുരുട്ടാതി1/4 , ഉത്രട്ടാതി , രേവതി )
മീനം രാശിയില്‍ വരുന്ന നക്ഷത്രക്കാര്‍ അവരുടെ ദോഷ പരിഹാരത്തിന് വേണ്ടി ഹനുമാനെ ഭജിക്കുക. ഇത് കൂടാതെ ജന്മനാളില് ഹനുമാന് സ്വാമിയെ പ്രാര്‍ത്ഥിച്ച് അവല് നിവേദ്യം വഴിപാടായി നടത്തുക. ഇത് കൂടാതെ വീട്ടിലിരുന്ന് കര്‍ക്കിടക മാസം ആയതു കൊണ്ട് തന്നെ രാമായണം സുന്ദര കാണ്ഡം ദിവസവും പാരായണം ചെയ്യുക. ഇതോടൊപ്പം ചൊവ്വാഴ്ചകളില്‍ സുബ്രഹ്മണ്യ സ്വാമിക്ക് തൃമധുരം വഴിപാടായി സമര്‍പ്പിക്കണം.



Click it and Unblock the Notifications