Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കന്നി മാസം ഈ നാളുകളുടെ ദോഷം മാറാന്‍ പരിഹാരങ്ങള്‍
ദോഷവും ഗുണവും ജനിച്ച സമയവും നാഴികയും വിനാഴികയും അനുസരിച്ച് മാറി വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഓരോ സമയത്തും ഉണ്ടാവുന്ന മോശഫലങ്ങളെ പ്രതിരോധിക്കാനാണ് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്. എന്നാല്‍ 27 നക്ഷത്രക്കാരിലും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ കന്നി മാസത്തിലെ ദോഷ പരിഹാരത്തിന് വേണ്ടി എന്താണ് അനുഷ്ഠിക്കേണ്ടത് എന്നു കൂടി നോക്കാവുന്നതാണ്.

ഐശ്വര്യവര്‍ധനവിനും അനുകൂലഫലത്തിനും ഓരോ നക്ഷത്രക്കാര്‍ കന്നിമാസത്തില് അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. 27 നക്ഷത്രക്കാരില്‍ ആരൊക്കെയാണ് കന്നി മാസത്തില്‍ മികച്ച ഫലങ്ങള്‍ക്ക് വേണ്ടിയും ഐശ്വര്യത്തിന് വേണ്ടിയും ദോഷപരിഹാരം അനുഷ്ഠിക്കേണ്ടത് എന്ന് നോക്കാം. ഏതൊക്കെ നക്ഷത്രക്കാര്‍ ഏതൊക്കെ ദോഷ പരിഹാരമാണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

മേടക്കൂര്: (അശ്വതി , ഭരണി, കാര്‍ത്തിക 1/4 ):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ ദോഷപരിഹാരത്തിനായി ജന്മനക്ഷത്ര ദിനത്തില്‍ ദേവീ ക്ഷേത്രത്തില്‍ ഭഗവതി സേവ നടത്തുകയും തൊഴുതു പ്രാര്‍ഥിക്കുകയും വേണം. ഇത് കൂടാതെ സാധിക്കുന്നവര്‍ വീട്ടില്‍ നിത്യേന ദേവീ മാഹാത്മ്യ പാരായണം നടത്തുക. ഇത് ചെയ്യുന്നതിലൂടെ ജീവിതത്തില്‍ ദോഷഫലങ്ങള്‍ കുറഞ്ഞ് ഐശ്വര്യം നിലനില്ക്കുന്നു എന്നാണ് ഫലം പറയുന്നത്.

ഇടവക്കൂര് ( കാര്‍ത്തിക 3/ 4, രോഹിണി ,മകയിരം 1/ 2 ) :
ഇടവക്കൂറുകാര്‍ ദോഷശമനത്തിനും ഗുണവര്‍ധനവിനുമായി കന്നി മാസത്തില്‍ മഹാവിഷ്ണുവിനെ ഭജിക്കേണ്ടതാണ്. ഇത് കൂടാതെ വ്യാഴാഴ്ചകളില്‍ മഹാവിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തുകയും തൃക്കൈവെണ്ണ വഴിപാടായി നല്‍കുകയും ചെയ്ത് പ്രാര്‍ഥിക്കുക. നെയ് വിളക്ക് കൊളുത്തുന്നതും തുളസിമാല ചാര്‍ത്തിക്കുന്നതും ഉത്തമമായി കണക്കാക്കുന്നുണ്ട്.

മിഥുനക്കൂര് ( മകയിരം 1/ 2 , തിരുവാതിര , പുണര്‍തം 3/4 ) :
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ കന്നി മാസത്തില്‍ ജന്മ നാളില്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഗണപതി ഹോമം ചെയ്യുക. ഇത് കൂടാതെ ഗണണപതിക്ക് നാൡകേരം ഉടക്കുന്നതും എല്ലാ തരത്തിലുള്ള വിഘ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ദിവസവും വീട്ടില്‍ ഗണപതി അഷ്ടോത്തര ജപം നടത്തുക. ഇതും മികച്ച ഫലങ്ങള്‍ നല്കുന്നു.

കര്ക്കിടകക്കൂര് ( പുണര്‍തം 1/ 4, പൂയം, ആയില്യം ) :
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരും ദോഷശമനത്തിനും ഐശ്വര്യത്തിനും വേണ്ടി ശാസ്താവിനെ ഭജിക്കേണ്ടതാണ്. ഇത് കൂടാതെ ശനിയാഴ്ച വ്രതം ഈ മാസത്തിലുടനീളം എടുക്കുന്നതും ഗുണഫലങ്ങള്‍ നല്കുന്നു. ഇതോടൊപ്പം ശനിയാഴ്ചകളില്‍ ശാസ്താവിന് നീരാജനം നേരുക. എള്ള് പായസനിവേദ്യം നടത്തിക്കുന്നതും ദോഷഫല കാഠിന്യം കുറക്കുന്നു.

ചിങ്ങക്കൂര് ( മകം, പൂരം , ഉത്രം 1/ 4 )
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ ദോഷശമനത്തിനും ഗുണവര്‍ധനവിനുമായി ശ്രീകൃഷ്ണ ഭജനം ദിവസവും നടത്തുക. ഇത് കൂടാതെ ബുധനാഴ്ചകളില്‍ ശ്രീകൃഷ്ണസ്വാമിക്ക് വെണ്ണ ,അവല് ഇവ നിവേദിക്കുക. ഭഗവാന്റെ അനുഗ്രഹത്തിനായി ദിനവും ശ്രീകൃഷ്ണ ക്ഷേത്രം സന്ദര്‍ശിക്കാവുന്നതാണ്. ഇത് മികച്ച ഫലവും പോസിറ്റീവിറ്റിയും ജീവിതത്തില്‍ കൊണ്ട് വരുന്നു.

കന്നിക്കൂര് (ഉത്രം 3/4, അത്തം, ചിത്തിര 1/2) :
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ ഗുണവര്‍ധനവിനും ദോഷശമനത്തിനുമായി ശിവഭജനം നിത്യേന നടത്തേണ്ടതാണ്. ശിവാഷ്ടോത്തരം നിത്യേന പാരായണം ചെയ്യുകയും ശിവക്ഷേത്ര ദര്‍ഷനം നടത്തുകയും ചെയ്യുക. ശിവന് ധാര, എള്ളെണ്ണ കൊണ്ട് വിളക്ക് എന്നിവ കൊളുത്തേണ്ടതാണ്. ഇതെല്ലാം ദോഷഫല കാഠിന്യം കുറക്കുന്നു.

തുലാക്കൂര് ( ചിത്തിര 1/2 , ചോതി, വിശാഖം 3/ 4 )
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക്ക ദോഷ ശമനത്തിന് വേണ്ടി ദിനവും വിഷ്ണു ഭജനം നടത്തേണ്ടതാണ്. ഇവര്‍ മികച്ച ഫലങ്ങള്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ദിവസവും വിഷ്ണുക്ഷേത്ര ദര്‍ശനം നടത്തണം. നിത്യേന വീട്ടില്‍ വിഷ്ണു ഭജനം നടത്തുക. അന്നദാനം നടത്തുന്നതും വളരെയധികം ശ്രേഷ്ഠമായ കാര്യമാണ്.

വൃശ്ചികക്കൂര് ( വിശാഖം 1/4, അനിഴം, തൃക്കേട്ട ) :
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷങ്ങള്‍ ഇല്ലാതാക്കുന്നതിനും ഐശ്വര്യത്തിനും വേണ്ടി ദിനവും ശ്രീകൃഷ്ണ ഭജനം നടത്താന്‍ ശ്രദ്ധിക്കുക. ബുധനാഴ്ചകളില്‍ ശ്രീകൃഷ്ണ സ്വാമിയെ ദര്‍ശിച്ച് പ്രാര്‍ഥിക്കുകയും ഭഗവാന് തൃക്കൈവെണ്ണ വഴിപാടായി നടത്തുകയും ചെയ്യുക. നിത്യേന വീട്ടില്‍ നെയ് വിളക്കു കൊളുത്തി ശ്രീകൃഷ്ണനെ ഭജിക്കുക

ധനുക്കൂര് ( മൂലം, പൂരാടം, ഉത്രാടം1/4 ) :
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഐശ്വര്യത്തിനും ഗുണവര്‍ധനവിനും ദോഷശമനത്തിനുമായി ശിവഭജനം നിത്യവും നടത്തേണ്ടതാണ്. ജന്മനാളില് ശിവന് ഭസ്മാഭിഷേകം നടത്തുക. ഒപ്പം ദേവീ ക്ഷേത്രത്തില്‍ ചുവന്ന പുഷ്പങ്ങള്‍ കൊണ്ട് അര്‍ച്ചന നടത്തുകയും ചെയ്യേണ്ടതാണ്. ഇത് ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ നല്കുന്നു.

മകരക്കൂര് ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 ) :
മകരക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ ഐശ്വര്യത്തിനും ദോഷ ശമനത്തിനുമായി ശാസ്താവിനെ ഭജിക്കേണ്ടതാണ്. ശാസ്താവിന് വിളക്ക് കൊളഉത്തുകയും ശാസ്താമന്ത്രങ്ങള്‍ ഉരുവിടുകയും ചെയ്യുക. ശാസ്തക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും എള്ളുതിരി, എള്ളു പായസം, നിവേദ്യം, പുഷ്പാഞ്ജലി ഇവ വഴിപാടായി നടത്തുക.

കുംഭക്കൂര് ( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 ) :
കുംഭക്കൂറിലെ നക്ഷത്രക്കാര്‍ ദോഷങ്ങളെ മറികടക്കുന്നതിന് വേണ്ടി ദിനവും കന്നി മാസത്തില്‍ സുബ്രഹ്മണ്യ ഭജനം നടത്തുക. ചൊവ്വാഴ്ച വ്രതമെടുത്ത് മുന്നോട്ട് പോവുന്നതും ജീവിതത്തിലെ കഷ്ടപ്പാടുകളെ ഇല്ലാതാക്കുന്നുണ്ട്. സുബ്രഹ്മണ്യ മന്ത്രാര്‍ച്ചന നടത്തുകയും സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കുക.

മീനക്കൂര് ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി ) :
മീനക്കൂറിലെ രാശിക്കാര്‍ ദോഷങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ഗണപതി ഭജനം നടത്തുന്നതിന് ശ്രദ്ധിക്കുക. വീട്ടില്‍ ഗണപതി സങ്കല്‍പ്പത്തില്‍ ഭഗവാനെ ആരാധിക്കുക. ഇത് കൂടാതെ ഭഗവാന് ക്ഷേത്രത്തില്‍ നാളികേരം ഉടക്കുന്നതും നല്ലതാണ്. ജന്മനക്ഷത്ര നാളില്‍ ഗണപതിഹോമം ക്ഷേത്രത്തില്‍ വഴിപാടായി കഴിക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications
