Latest Updates
-
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!
കന്നി മാസം 27 നാളിന്റേയും ജന്മദോഷ പരിഹാരത്തിന് ഓരോ നക്ഷത്രക്കാരും അനുഷ്ഠിക്കേണ്ടത്
കന്നി മാസം എന്നത് കൊല്ലവര്‍ഷത്തിലെ രണ്ടാമത്തെ മാസമാണ്. സൂര്യന് കന്നി രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കന്നി മാസം. കേരളത്തില്‍ വിളവെടുപ്പ് നടത്തുന്നത് കന്നി മാസത്തിലാണ്. ജ്യോതിഷ പ്രകാരം വളരെ പ്രധാനപ്പെട്ട ഒരു സമയമാണ് കന്നി മാസം. കന്നി മാസത്തില്‍ പല ചടങ്ങുകള്‍ക്കും വിലക്കുള്ള സമയം കൂടിയാണ്. വിവാഹം, ചോറൂണ്, വീട് താമസം എന്നിവയൊന്നും കന്നി മാസത്തില്‍ നടത്താന്‍ പാടില്ല.

എന്നാല്‍ കന്നി മാസത്തില്‍ 27 നക്ഷത്രക്കാര്‍ക്കും അവരുടെ ജന്മദോഷ പരിഹാരം തീര്‍ക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. എന്തൊക്കെയാണ് ദോഷ പരിഹാരം എന്നും എന്താണ് ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

മേടക്കൂര്: (അശ്വതി , ഭരണി, കാര്‍ത്തിക 1/4 ):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇവര്‍ ജന്മനാളില് ഭഗവതിയെയാണ് ആരാധിക്കേണ്ടത്. കൂടാതെ ക്ഷേത്രത്തില്‍ തൊഴുത് പ്രാര്‍ത്ഥിച്ച് ഭഗവതി സേവ നടത്തേണ്ടതാണ്. നിത്യവും ദേവീപാരായണം ജപിക്കുന്നതും നല്ലതാണ്. ഇതെല്ലാം ദോഷത്തെ പാടേ ഇല്ലാതാക്കി മികച്ച ഫലങ്ങള്‍ നല്‍കുന്നതിന് സഹായിക്കുന്നു. ദിവസവും ദേവി പാരായണം ചെയ്യുന്നത് എന്തുകൊണ്ടും നിങ്ങളുടെ കഠിന ദോഷത്തെ ഇല്ലാതാക്കുന്നു.

ഇടവക്കൂര് ( കാര്‍ത്തിക 3/ 4, രോഹിണി ,മകയിരം 1/ 2 ) :
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണവര്‍ദ്ധനവിനും ജന്മദോഷ പരിഹാരത്തിനും വേണ്ടി ദിനവും മഹാവിഷ്ണു ഭജനം നടത്തേണ്ടതാണ്. കൂടാതെ വ്യാഴാഴ്ച ദിവസം പാല്‍പ്പായസം വഴിപാടായി നടത്തുകയും മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ച് ക്ഷേത്രദര്‍ശനത്തിന് പോവുകയും വേണം. നെയ് വിളക്ക് ഭഗവാന് അര്‍പ്പിക്കുന്നതും തുളസി മാല ചാര്‍ത്തുന്നതും ദോഷഫലങ്ങളെ കുറക്കുന്നു.

മിഥുനക്കൂര് ( മകയിരം 1/ 2 , തിരുവാതിര , പുണര്‍തം 3/4 ) :
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജന്മനക്ഷത്ര ദിനത്തില്‍ ഗണപതിഭഗവാനെയാണ് ആരാധിക്കേണ്ടത്. ഈ ദിനത്തില്‍ ഗണപതി ഭഗവാന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ഗണപതിഹോമം നടത്തുകയും ചെയ്യുക. ശേഷം നിത്യവും ഗണപതിഭഗവാന് ഗണപതിഹോമം അര്‍പ്പിക്കുകയും ഗണപതി അഷ്ടോത്തരം ജപിക്കുകയും ചെയ്യുക.

കര്ക്കിടകക്കൂര് ( പുണര്‍തം 1/ 4, പൂയം, ആയില്യം ) :
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ധര്‍മ്മശാസ്താവിനെ ആരാധിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ദ ാേഷപരിഹാരത്തിന് മികച്ചതാണ്. കൂടാതെ ശനിയാഴ്ചകളില്‍ വ്രതം എടുക്കുന്നതിനും ശ്രദ്ധിക്കണം ഇത് കൂടാതെ എള്ള് തിരി കത്തിക്കുന്നതും എള്ള് പായസം നിവേദിക്കുന്നതും നല്ലതാണ്. ഇതെല്ലാം ജീവിതത്തിലെ ദോഷ പരിഹാരത്തെ ഇല്ലാതാക്കുന്നു.

ചിങ്ങക്കൂര് ( മകം, പൂരം , ഉത്രം 1/ 4 ) ചിങ്ങക്കൂറില്‍
വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ഈ ദിനങ്ങളില്‍ ശ്രീകൃഷ്ണക്ഷേത്ര ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ശ്രീകൃഷ്ണ സ്വാമിക്ക് വെണ്ണ, അവില്, പാല്‍പ്പായസം എന്നിവ നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എല്ലാ വിധത്തിലുള്ള ദോഷ പരിഹാരത്തിന് വേണ്ടിയും ഈ ദിനം ശ്രദ്ധിക്കാവുന്നതാണ്.

കന്നിക്കൂര് (ഉത്രം 3/4, അത്തം, ചിത്തിര 1/2) :
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ അവരുടെ ദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ശിവഭജനം നടത്തേണ്ടതാണ്. ഗുണവര്‍ദ്ധനവിനും ദോഷങ്ങളെ ഇല്ലാതാക്കുന്നതിനും വേണ്ടി ശിവഭജനം നടത്തുന്നതിന് ശ്രദ്ധിക്കണം. ശിവാഷ്ടോത്തരം ദിവസവും പാരായണം ചെയ്യുക. ശിവന് ധാര നടത്തുകയും പിന്‍വിളക്ക് കത്തിക്കുകയും ചെയ്യണം. ഇത്തരം കാര്യങ്ങള്‍ എല്ലാം ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

തുലാക്കൂര് ( ചിത്തിര 1/2 , ചോതി, വിശാഖം 3/ 4 )
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി വിഷ്ണുഭജനം നടത്തണം. കൂടാതെ വിഷ്ണുവിന് പാല്‍പ്പായസവും ക്ഷേത്രദര്‍ശനം നടത്തുകയും ചെയ്യുക. അന്നദാനം നടത്തുന്നതിനും തൃക്കൈവെണ്ണ വഴിപാടായി സമര്‍പ്പിക്കുന്നതിനും ശ്രദ്ധിക്കുക. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു.

വൃശ്ചികക്കൂര് ( വിശാഖം 1/4, അനിഴം, തൃക്കേട്ട )
വൃശ്ചികം രാശിക്കാര്‍ക്ക് വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ ദോഷങ്ങളെ മറികടക്കുന്നതിന് വേണ്ടി ശ്രീകൃഷ്ണ ഭജനത്തിന് സമയം കണ്ടെത്തണം. കൂടാതെ ശിവന് ധാരയും പിന്‍വിളക്കും കൂവള മാലയും സമര്‍പ്പിക്കണം. ബുധനാഴ്ചകളില്‍ ശ്രീകൃഷ്ണ സ്വാമിയെ പ്രാര്‍ത്ഥിക്കേണ്ടതാണ്. ദിവസവും നെയ് വിളക്ക് കൊളുത്തുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.

ധനുക്കൂര് ( മൂലം, പൂരാടം, ഉത്രാടം1/4 ) :
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ശിവനെ ആരാധിക്കണം. ശിവന് കൂവള മാല ചാര്‍ത്തുകയും ജന്മദിനത്തില് ശിവന് ധാര നടത്തുകയും ചെയ്യണം. ഒപ്പം ദേവീ ക്ഷേത്രത്തില്‍ ചുവന്ന പുഷ്പങ്ങളാല്‍ അര്‍ച്ചന നടത്തുന്നതിനും കടുംപായസം വഴിപാടായി കഴിക്കുന്നതിനും ശ്രദ്ധിക്കണം.

മകരക്കൂര് ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 ) :
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷത്തിന് വേണ്ടി ശാസ്താവിനെ പ്രാര്‍ത്ഥിക്കേണ്ടതാണ്. ശാസ്്താ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി എള്ള് പായസവും നിവേദ്യവും അര്‍പ്പിക്കേണ്ടതാണ്. ഭഗവതിക്ക് ചുവന്ന പൂക്കള്‍ കൊണ്ട് വഴിപാട് നടത്തണം. എല്ലാ വിധത്തിലുള്ള ദോഷങ്ങളെ ഇല്ലാതാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.

കുംഭക്കൂര് ( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 ) :
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷപരിഹാരത്തിന് വേണ്ടി സുബ്രഹ്മണ്യ സ്വാമിയെ പ്രാര്‍ത്ഥിക്കാവുന്നതാണ്. കൂടാതെ ജന്മദിനത്തില് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതോടൊപ്പം അവില് വഴിപാടായി നല്‍കണം. കൂടാതെ ഭഗവാന് നാരങ്ങ മാലയും വഴിപാടായി നല്‍കണം. സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതോടൊപ്പം തന്നെ ഭദ്രകാളി ക്ഷേത്രത്തിലും ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം.

മീനക്കൂര് ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി )
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ മഹാവിഷ്ണുവിനെയാണ് ആരാധിക്കേണ്ടത്. ഈ സമയം ദോഷശമനത്തിന് വേണ്ടി ഗണപതിഭഗവാനെ ആരാധിക്കേണ്ടതാണ്. ഗണപതിഹോമം നടത്തുന്നതിന് ശ്രദ്ധിക്കണം. ഇത് ദോഷ പരിഹാരത്തിന് സഹായിക്കുകയും ചെയ്യുന്നു. ജന്മനാളില് നാളില്‍ ഗണപതി ഹോമം നടത്തുന്നതിനും ശ്രദ്ധിക്കുക.



Click it and Unblock the Notifications