Latest Updates
-
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം -
രവിയോഗം ഇന്ന്; ജീവിതത്തിലെ തടസ്സങ്ങൾ നീക്കാൻ ഈ വഴി നോക്കൂ -
രാശിഫലം 2026 ഏപ്രിൽ 8: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം -
മൂലം നക്ഷത്രം: ഏപ്രിൽ 8-ലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കുമോ? -
രാശിഫലം: ഏപ്രിൽ 8-ന് നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന മാറ്റങ്ങൾ -
മുംബൈ ചൂട്: വയറുവേദനയിൽ നിന്ന് രക്ഷനേടാൻ ഈ വഴികൾ -
പിസിഒഎസ് ലക്ഷണങ്ങൾ അവഗണിക്കുന്നുവോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും! -
തടി കുറയ്ക്കാൻ ഇൻജക്ഷനുകൾക്ക് പിന്നാലെയാണോ? അറിയണം ഈ വലിയ അപകടം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍
അശ്വതി - രേവതി വരെ ജന്മനക്ഷത്രദോഷ പരിഹാരം: 27 നാളുകാരും അനുഷ്ഠിക്കേണ്ടത്
ഫെബ്രുവരി മാസത്തിന് തുടക്കമായി. ഈ മാസം ജന്മനക്ഷത്ര ദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഓരോ നക്ഷത്രക്കാരും അനുഷ്ഠിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ദോഷ പരിഹാരവും ഗുണവര്ദ്ധനവും എപ്പോഴും എല്ലാവരും ആഗ്രഹിക്കുന്നതാണ്. ഫെബ്രുവരി മാസത്തിലാകട്ടെ ഗ്രഹമാറ്റങ്ങള്‍ ധാരാളം സംഭവിക്കുന്നുണ്ട്. ഈ സമയത്തെല്ലാം നിങ്ങള്‍ക്കുണ്ടാവുന്ന ദോഷപരിഹാരത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ഏതെല്ലാം രീതിയിലാണ് പരിഹാരം കാണേണ്ടത് എന്നത് നമുക്ക് നോക്കാം.

ജന്മനാളില് ചെയ്യേണ്ട പരിഹാര ക്രിയകളും ജന്മദോഷത്തെ അകറ്റുന്നതിന് വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും ഈ ലേഖനത്തില്‍ കൃത്യമായി മനസ്സിലാക്കാം. അശ്വതി മുതല്‍ രേവതി വരെയുള്ള ഓരോ നാളുകാരും അനുഷ്ഠിക്കേണ്ട പരിഹാരവും പ്രാര്‍ത്ഥനകളും അറിയാം.

മേടക്കൂര് (അശ്വതി, ഭരണി, കാര്‍ത്തിക 1/4 )
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരും ജന്മദോഷ പരിഹാരത്തിന് വേണ്ടി ഈ മാസം ശിവനെയാണ് ആരാധിക്കേണ്ടത്. ഇത് കൂടാതെ ശിവന് ഭസ്മാഭിഷേകവും ധാരയും വഴിപാടായി സമര്‍പ്പിക്കണം. ഇത് കൂടാതെ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും തുളസി മാലയും തൃക്കൈവെണ്ണയും വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യുക. ഇതിലൂടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.

ഇടവക്കൂര് (കാര്‍ത്തിക , രോഹിണി മകയിരം)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ പരിഹാരത്തിനും ജന്മദോഷത്തെ അകറ്റുന്നതിനും വേണ്ടി ഗണപതിഭഗവാനെയാണ് ആരാധിക്കേണ്ടത്. ഇത് കൂടാതെ ഇവര്‍ വെള്ളിയാഴ്ച ദിനത്തില്‍ ഗണപതിഭഗവാന് മോദകം സമര്‍പ്പിക്കേണ്ടതാണ്. അതോടൊപ്പം നിത്യവും ഭഗവാനെ മനമുരുകി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ജന്മനക്ഷത്ര ദിനത്തില്‍ ഗണപതി ക്ഷേത്രം സന്ദര്‍ശിക്കുകയും ചെയ്യുക. ദിവസവും വീട്ടില്‍ നെയ് വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുന്നതും നല്ലതാണ്. ഇതിലൂടെ ദോഷം ഇല്ലാതാക്കാന്‍ സാധിക്കുന്നു.

മിഥുനക്കൂര് (മകയിരം , തിരുവാതിര , പുണര്‍തം)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ അവരുടെ ദോഷ ഫലങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശിവക്ഷേത്ര ദര്‍ശനത്തിന് ശ്രമിക്കണം. അതിന് ശേഷം ഭഗവാന് ഇളനീര് ധാരയും മൃത്യുംജയ പുഷ്പാഞ്ജലിയും വഴിപാടായി സമര്‍പ്പിക്കണം. ദിവസവും ശിവന് വേണ്ടി വീട്ടില്‍ ശിവാഷ്ടോത്തര ജപിക്കുന്നതിനും ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.

കര്‍ക്കടകക്കൂര്‍ (പുണര്‍തം, പൂയം, ആയില്യം)
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷശമനത്തിന് വേണ്ടി നിത്യവും ഹനുമാന് സ്വാമിയെ ഭജിക്കുക. ഇത് കൂടാതെ ശനിയാഴ്ച ദിവസങ്ങളില്‍ ഹനുമത് ക്ഷേത്ര ദര്‍ശനം നടത്തുകയും ഭഗവാന് അവില് നിവേദ്യം സമര്‍പ്പിക്കുകയും ചെയ്യുക. രാമായണം സുന്ദരകാണ്ഡം വായിക്കുന്നതിനും ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളുടെ ദോഷഫലത്തെ ഇല്ലാതാക്കുന്നു.

ചിങ്ങക്കൂര് (മകം, പൂരം , ഉത്രം)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ദേവിയെയാണ് ആരാധിക്കേണ്ടത്. ജന്മനക്ഷത്ര ദിനത്തില്‍ ദേവി ക്ഷേത്ര ദര്‍ശനം നടത്തുകയും ദേവിക്ക് ചുവന്ന പട്ടും പുഷ്പാഞ്ജലിയും അര്പ്പിക്കുകുയം ചെയ്യുക. ഇതിലൂടെ നിങ്ങളുടെ ദോഷങ്ങളെ എല്ലാം ഇല്ലാതാക്കാവുന്നതാണ്. ഇത് കൂടാതെ നിത്യവും ദേവി മന്ത്രങ്ങള്‍ വീട്ടില്‍ ജപിക്കുകയും ചെയ്യുക.

കന്നിക്കൂര് (ഉത്രം , അത്തം, ചിത്തിര)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണവര്‍ദ്ധനവിനും ദോഷത്തെ ഇല്ലാതാക്കുന്നതിനും വേണ്ടി ശിവക്ഷേത്ര ദര്‍ശനം നടത്താവുന്നതാണ്. ഇത് കൂടാതെ ഭഗവാന് പിന്‍വിളക്കും ധാരയും വഴിപാടായി സമര്‍പ്പിക്കണം. കൂടാതെ മൃത്യുംജയ പുഷ്പാഞ്ജലി അര്‍പ്പിക്കുന്നതും നല്ലതാണ്. ദിവസവും വീട്ടില്ശിവാഷ്ടോത്തര ജപം നടത്തുന്നതിനും ശ്രദ്ധിക്കണം.

തുലാക്കൂര് (ചിത്തിര, ചോതി, വിശാഖം)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിനും ഗുണവര്‍ദ്ധനവിനുമായി ഹനുമാന് സ്വാമിയെ ആരാധിക്കാവുന്നതാണ്. ഇത് കൂടാതെ ശനിയാഴ്ച ദിവസങ്ങളില്‍ ഹനുമാന് സ്വാമിക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ഭഗവാന് വടമാല സമര്‍പ്പിക്കുകയും ചെയ്യുക. ഇതോടൊപ്പം അവില്, പഴം എന്നിവ ഭഗവാന് നിവേദ്യമായി നല്‍കാവുന്നതാണ്. ക്ഷേത്രത്തില്‍ അല്പ നേരം ചിലവഴിക്കുന്നതിനും ശ്രദ്ധിക്കണം.

വൃശ്ചിക ക്കൂര്‍ (വിശാഖം , അനിഴം , തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷശമനത്തിനായി ദേവീ ഭജനം നടത്തുന്നതിന് ശ്രദ്ധിക്കണം. ചൊവ്വാഴ്ച ദിനവും ജന്മനക്ഷത്ര ദിനത്തിലും ദേവി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും ദേവിക്ക് വഴിപാടുകള്‍ സമര്‍പ്പിക്കുകയും ചെയ്യുക. കൂടാതെ ദോഷ പരിഹാരത്തിന് വേണ്ടി ദിനവും ലളിതാസഹസ്രനാമം വീട്ടില്‍ തന്നെ നെയ് വിളക്ക് കൊളുത്തി ജപിക്കുന്നതിനും ശ്രദ്ധിക്കണം

ധനുക്കൂര് (മൂലം , പൂരാടം , ഉത്രാടം)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷ പരിഹാരത്തിന് വേണ്ടി ദുര്‍ഗ്ഗാ ദേവിയെയാണ് ആരാധിക്കേണ്ടത്. ഇവര്‍ വീട്ടില്‍ നെയ് വിളക്ക് കൊളുത്തി ദേവീ മാഹ്ത്മ്യം പാരായണം ചെയ്യണം. ഇത് കൂടാതെ ശ്രീരാമനേയും ഇവര്‍ ആരാധിക്കേണ്ടതാണ്. ദിവസവും രാമായണം പാരായണം ചെയ്യുന്നതിനും ശ്രദ്ധിക്കുക. ജന്മ നാളില്‍ ദേവീ ക്ഷേത്രത്തില്‍ ജയ ദുര്‍ഗ്ഗാ മന്ത്ര പുഷ്പാഞ്ജലി സമര്‍പ്പിക്കുക.

മകരക്കൂര് (ഉത്രാടം , തിരുവോണം , അവിട്ടം)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷ പരിഹാരത്തിന് വേണ്ടിയും ഗുണവര്‍ദ്ധനവിന് വേണ്ടിയും ധര്‍മ്മശാസ്താവിനെയാണ് ആരാധിക്കേണ്ടത്. ശനിയാഴ്ച ദിനങ്ങളില്‍ വ്രതമെടുക്കുകയും ധര്‍മ്മശാസ്താ ക്ഷേത്രം സന്ദര്‍ശിക്കുകയും ചെയ്യുക. ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വ്യാഴാഴ്ച ദിനത്തില്‍ സന്ദര്‍ശനം നടത്തുകയും പാല്‍പ്പായസം വഴിപാടായി നടത്തുകയും ചെയ്യുക. ദിവസവും വീട്ടില്‍ ശാസ്താ അഷ്ടോത്തര ജപം നടത്തുക.

കുംഭക്കൂര് (അവിട്ടം , ചതയം , പൂരുരുട്ടാതി)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിനും ഗുണ വര്‍ദ്ധനവിനും വേണ്ടി വിഷ്ണു ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുകയും വിഷ്ണു ഭജനം നടത്തുകയും ചെയ്യുക. ഇത് കൂടാതെ ഭഗവാന് തുളസി മാല, വെണ്ണ എന്നിവ സമര്‍പ്പിക്കുക. ഇതോടൊപ്പം വ്യാഴാഴ്ച ദിനവും ജന്മനക്ഷത്ര ദിനത്തിലും പാല്‍പ്പായസ നിവേദ്യത്തോടെ പുരുഷ സൂക്ത പുഷ്പാഞ്ജലി സമര്‍പ്പിക്കുന്നതിനും ശ്രദ്ധിക്കണം.

മീനക്കൂര് (പൂരുരുട്ടാതി , ഉത്രട്ടാതി , രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷ പരിഹാരത്തിന് വേണ്ടി വിഷ്ണു ഭജനം നടത്തുക. ഇതോടൊപ്പം വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും തുളസിമാല, തൃക്കൈവെണ്ണ എന്നിവ വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യുക. പാല്‍പ്പായസ നിവേദ്യത്തോടെ പുരുഷ സൂക്ത പുഷ്പാഞ്ജലി വഴിപാട് സമര്‍പ്പിക്കുന്നതും നിങ്ങളുടെ ദോഷഫലത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എല്ലാ ദോഷപരിഹാരങ്ങളേയും ഇതിലൂടെ നമുക്ക് ഇല്ലാതാക്കാം.



Click it and Unblock the Notifications










