Latest Updates
-
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്! -
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്!
ഫെബ്രുവരിയില്‍ ജന്മനാളിന്റെ ദോഷത്തിന് പരിഹാരം
27 നക്ഷത്രങ്ങളില്‍ ഗുണം എന്ന പോലെ തന്നെ ദോഷവും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ജന്മനക്ഷത്രദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ചില ദോഷപരിഹാരങ്ങള്‍ ഉണ്ട്. ഇതിന് വേണ്ടി ഓരോ നക്ഷത്രക്കാരും അനുഷ്ഠിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില ദോഷ പരിഹാരങ്ങള്‍ ഉണ്ട്. ഗുണവര്‍ദ്ധനവിനും ഐശ്വര്യത്തിനും അനുകൂല ഫലങ്ങള്‍ക്കും വേണ്ട് ദോഷപരിഹാരം എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ഫെബ്രുവരി മാസത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ദോഷങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം അറിയാവുന്നതാണ്. എന്തൊക്കെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം. ഓരോ നക്ഷത്രക്കാരും അവരുടെ ദോഷപരിഹാരത്തിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്ന് നമുക്ക് നോക്കാം.

അശ്വതി
27 നക്ഷത്രങ്ങളില്‍ ഏറ്റവും ആദ്യം ഉള്ള നക്ഷത്രമാണ് അശ്വതി നക്ഷത്രം. ഇവര്‍ക്കുണ്ടാവുന്ന നാള് ദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി വിഷ്ണുഭജനം നടത്തുന്നതിന് ശ്രദ്ധിക്കണം. വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നതിനും ശ്രദ്ധിക്കണം. ഇത് ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കുന്നുണ്ട്.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ഫെബ്രുവരി മാസത്തിലെ അവരുടെ ദോഷപരിഹാരത്തിന് വേണ്ടി ദേവിയെയാണ് ഭജിക്കേണ്ടത്. ഇത് കൂടാതെ ദേവീ ക്ഷേത്ര സന്ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കുക. ദേവിക്ക് പട്ട് ചാര്‍ത്തുന്നതിനും ശ്രദ്ധിക്കണം.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രത്തിന്റെ ദോഷ പരിഹാരത്തിന് വേണ്ടി ഇവര്‍ ഫെബ്രുവരി മാസത്തില്‍ സുബ്രഹ്മണ്യ സ്വാമിയെ വേണം ഭജിക്കേണ്ടത്. നിങ്ങളിലുള്ള എല്ലാ ദോഷത്തിനും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്.

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ ദോഷപരിഹാരത്തിന് വേണ്ടി ശാസ്താവിനെയാണ് ഭജിക്കേണ്ടത്. ശാസ്താഭജനം പതിവായി നടത്തുന്നത് ജീവിതത്തില്‍ ഐശ്വര്യത്തിനും സഹായിക്കുന്നുണ്ട്. ദിവസവും ശാസ്താക്ഷേത്രത്തില്‍ എള്ള് തിരി കത്തിക്കുന്നതും നല്ലതാണ്.

മകയിരം
മകയിരം നക്ഷത്രക്കാരും അവരുടെ ദോഷപരിഹാരത്തിന് വേണ്ടി സുബ്രഹ്മണ്യസ്വാമിയെയാണ് പ്രാര്‍ത്ഥിക്കേണ്ടത്. ഇത് കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുന്നുണ്ട്. എല്ലാ വിധത്തിലുള്ള ദോഷപരിഹാരത്തിനും സഹായിക്കുന്നുണ്ട്.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ അവരുടെ ദോഷപരിഹാരത്തിന് വേണ്ടി മഹാദേവനെയാണ് ആരാധിക്കേണ്ടത്. മഹാദേവനെ ഭജിക്കുകയും ശിവഭജനം നടത്തുക. സര്‍പ്പപ്രീതി വരുത്തുന്നതിന് വേണ്ടി ശ്രദ്ധിക്കുക. ശിവക്ഷേത്ര ദര്‍ശനത്തിന് ശ്രമിക്കുക.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ ഗുരുവായൂരപ്പനെയാണ് ദോഷപരിഹാരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടത്. ജീവിതത്തിലെ ഏത് പ്രശ്നങ്ങള്‍ക്കും പരിഹാരത്തിന് ഗുരുവായൂരപ്പന് തന്നെ വഴി കാണിച്ച് തരുന്നു.

പൂയം
പൂയ്യം നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ഹനുമാന് ഭജനം നടത്തേണ്ടതാണ്. പൂയ്യം നക്ഷത്രക്കാര്‍ ശ്രദ്ധിച്ച് മുന്നേറിയാല്‍ ഹനുമാന് സ്വാമിയുടെ അനുഗ്രഹം നിങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്.

ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇവര്‍ ഗണപതിഭഗവാനെയാണ് ആരാധിക്കേണ്ടത്. ഗണപതിഭജനം ദിവസവും നടത്തുന്നത് എല്ലാ വിധത്തിലുള്ള വിഘ്നങ്ങളെ ഇല്ലാതാക്കുന്നു.

മകം
മകം നക്ഷത്രക്കാര്‍ക്ക് ഫെബ്രുവരി മാസത്തില്‍ അവരുടെ ദോഷപരിഹാരത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നാഗരാജാവിനെയാണ് പ്രാര്‍ത്ഥിക്കേണ്ടത്. ഇടക്കിടക്ക് സര്പ്പക്കാവില് പോയി പ്രാര്‍ത്ഥിക്കുന്നതും നല്ലതാണ്.

പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷപരിഹാരത്തിന് വേണ്ടി ഭഗവതി പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ആണ് ദര്‍ശനം നടത്തേണ്ടത്. ഇത് കൂടാതെ ഭഗവതി ക്ഷേത്രത്തില്‍ വഴിപാടുകള്‍ നടത്തുന്നതിനും ശ്രദ്ധിക്കുക. ഇതെല്ലാം ജീവിതത്തില്‍ കൂടുതല്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നു.

ഉത്രം
ഉത്രം നക്ഷത്രക്കാര്‍ അവരുടെ നാള് ദോഷപരിഹാരത്തിന് വേണ്ടി ശിവനെയാണ് ആരാധിക്കേണ്ടത്. ഇത് ജീവിതത്തില്‍ ഗുണവര്ദ്ധനവിലേക്ക് എത്തുന്നുണ്ട്. വിഘ്നങ്ങളെ ഇല്ലാതാക്കി മുന്നോട്ട് പോവുന്നതിനും ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിനും സഹായിക്കുന്നുണ്ട്.

അത്തം
അത്തം നക്ഷത്രക്കാരില്‍ ദോഷപരിഹാരത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നവഗ്രഹങ്ങളെയാണ് ആരാധിക്കേണ്ടത്. നവഗ്രഹപ്രീതി വരുത്തി ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കണം. ദിനവും നവഗ്രഹ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് ദോഷപരിഹാരം ഇല്ലാതാക്കുന്നതിന് വേണ്ടി മഹാവിഷ്ണുവിനെ ആരാധിക്കേണ്ടതാണ്. ഇത് കൂടാതെ വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിനും സഹായിക്കുന്നുണ്ട്.

ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് മികച്ച അനുഭവങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി നമുക്ക് ഹനുമാന് സ്വാമിയെയാണ് ആരാധിക്കേണ്ടത്. എല്ലാ ദിവസവും ഹനുമാന് ചാലിസ ചൊല്ലുന്നതിന് ശ്രദ്ധിക്കണം.

വിശാഖം നക്ഷത്രക്കാരില്‍ നമ്മള് ദോഷപരിഹാരത്തിന് വേണ്ടി അനുഷ്ഠിക്കേണ്ട കാര്യം എന്ന് പറയുന്നത് വിഷ്ണുവിനെയാണ് ആരാധിക്കേണ്ടത്. എല്ലാ ദോഷ പരിഹാരത്തിനും വേണ്ടി മഹാവിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്താവുന്നതാണ്.

അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷപരിഹാരത്തിന് വേണ്ടി നമുക്ക് ഭഗവതിയെയാണ് ആരാധിക്കേണ്ടത്. ഇത് ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കൂടാതെ ജീവിതത്തില്‍ മികച്ച നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നുണ്ട്.

തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ ദോഷപരിഹാരത്തിന് വേണ്ടി ഭഗവതിയെയാണ് ആരാധിക്കേണ്ടത്. ഇവര്‍ എല്ലാ വിധത്തിലുള്ള ദോഷ പരിഹാരത്തിനും ഐശ്വര്യവും നേട്ടവും കൊണ്ട് വരുന്നുണ്ട്.

മൂലം
മൂലം നക്ഷത്രത്തിന് ദോഷപരിഹാരത്തിന് വേണ്ടി ദശാവതാരത്തെയാണ് ആരാധിക്കേണ്ടത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ച കൊണ്ട് വരുന്നതിന് സഹായിക്കുന്നുണ്ട്.

പൂരാടം
പൂരാടം നക്ഷത്രക്കാര്‍ നാഗരാജാവിനെ പ്രസാദിപ്പിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇതിലൂടെയാണ് ഇവരുടെ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാവുന്നത്. ജീവിതത്തിലെ എല്ലാ ദോഷങ്ങളേയും തരണം ചെയ്യുന്നതിന് വേണ്ടി നമുക്ക് ഇത് ശീലമാക്കാവുന്നതാണ്. നാഗരാജാവിന്റെ അനുഗ്രഹത്തിന് പൂരാടം നക്ഷത്രക്കാര്‍ നാഗരാജാവിനെ പ്രസാദിപ്പിക്കുന്നതിന് ശ്രദ്ധിക്കണം.

ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ അവരുടെ ദോഷ പരിഹാരത്തിന് വേണ്ടി സുബ്രഹ്മണ്യസ്വാമിയെയാണ് ആരാധിക്കേണ്ടത്. ഇത് കൂടാതെ ദോഷ ശമനത്തിനുമായി ഷഷ്ഠി വ്രതം അനുഷ്ഠിക്കണം. ഇതെല്ലാം ജീവിതത്തില്‍ ഐശ്വര്യം നിറക്കും.

തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ക്ക് ഭഗവാന് ശിവനെയാണ് ദോഷപരിഹാരത്തിന് വേണ്ടി ഭജിക്കേണ്ടതാണ്. ദിവസവും പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നത് മികച്ച ഫലങ്ങള്‍ ജീവിതത്തില്‍ നല്‍കുന്നുണ്ട്.

അവിട്ടം
അവിട്ടം നക്ഷത്രക്കാരുടെ ദോഷപരിഹാരം തീര്‍ക്കുന്നതിന് വേണ്ടി മഹാദേവനെയാണ് ഭജിക്കേണ്ടത്. കൃത്യമായി പറഞ്ഞാല്‍ വ്യാഴാഴ്ചകളില്‍ ശിവഭജനവും ശിവ പഞ്ചാക്ഷരിയും ചൊല്ലേണ്ടതാണ്.

ചതയം
ചതയം നക്ഷത്രക്കാര്‍ക്ക് മികച്ച ഫലങ്ങള്‍ നല്കി ദോഷപരിഹാരത്തിന് വേണ്ടി നമുക്ക് വിഘ്നേശ്വരനെ ഭജിക്കുന്നത് നല്ലത്. ഇത് ജീവിതത്തിലെ എല്ലാ വിധത്തിലുള്ള വിഘ്നങ്ങള്‍ക്കും തടസ്സങ്ങള്‍ക്കും പ്രതിരോധം തീര്‍ക്കുന്നുണ്ട്.

പൂരുരുട്ടാതി
പൂരൂരുട്ടാതി നക്ഷത്രക്കാര്‍ എന്തുകൊണ്ടും ജീവിതത്തിലെ ദോഷപരിഹാരത്തിന് വേണ്ടി പ്രദോഷവ്രതമനുഷ്ഠിച്ച് ശിവനെയാണ് ആരാധിക്കേണ്ടത്. ഇതിലൂടെ ജീവിതത്തില്‍ ഉയര്‍ച്ചയും ദോഷപരിഹാരങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്.

ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് അവരുടെ നാള് ദോഷ പരിഹാരത്തിന് വേണ്ടി സുബ്രഹ്മണ്യ സ്വാമിയെയാണ് ആരാധിക്കേണ്ടത്. ദിനവും സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും മന്ത്രങ്ങള്‍ ഉരുവിടുന്നതും എന്തുകൊണ്ടും നല്ലതാണ്.

രേവതി
27 നക്ഷത്രങ്ങളില്‍ അവസാന നക്ഷത്രമാണ് രേവതിയെന്ന് എല്ലാവര്ക്കും അറിയാം. ഇവര്‍ മാസം തോറും ഇവരുടെ ജന്മ നക്ഷത്ര നാളില്‍ ഗണപതിഹോമം നടത്തേണ്ടതാണ്. എല്ലാ വിധത്തിലുള്ള വിഘ്നങ്ങളേയും ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്.



Click it and Unblock the Notifications