Latest Updates
-
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: ബ്യൂട്ടി ഓഫറുകളിൽ നിന്ന് മികച്ച ഉൽപ്പന്നങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം? അറിയേണ്ടതെല്ലാം -
ചോറും റൊട്ടിയും ഒഴിവാക്കണോ? തടി കുറയ്ക്കാൻ സെലിബ്രിറ്റി ഡയറ്റുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് അറിയുക -
ബുധാദിത്യ യോഗം ഇന്ന്: ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ്! -
സെപ്റ്റംബർ 26: ചന്ദ്രൻ കുംഭത്തിൽ നിന്ന് മീനത്തിലേക്ക്; ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ പുലരി! -
പൂയം നക്ഷത്രത്തിലേക്ക് ചൊവ്വ: ഈ മാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും? -
ഇന്ന് രവി യോഗം: പ്രധാന നഗരങ്ങളിലെ ശുഭമുഹൂർത്തവും രാഹുകാലവും, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ നേട്ടം! -
സെപ്റ്റംബർ 26, 27: ഈ 4 രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
സെപ്റ്റംബർ 25 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 24 രാശിഫലം: കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ, നിങ്ങളുടെ രാശിക്ക് ഇന്ന് എന്ത് സംഭവിക്കും?
ഇടവമാസ ജന്മനക്ഷത്രദോഷം: മേയ് 15- ജൂണ്‍ 15 വരെ സര്‍വ്വദു:ഖ ദുരിത ദോഷ പരിഹാരം
ഇടവ മാസത്തിന് തുടക്കമായി, വര്‍ഷത്തിലെ ഏറ്റവും വലിയ മാസമാണ് ഇടവ മാസം. മലയാള മാസത്തില്‍ ഓരോ മാസത്തിലും പല വിധത്തിലുള്ള അനുകൂല പ്രതികൂല മാറ്റങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ ജീവിതത്തില്‍ പ്രതിസന്ധികളില്‍ നിന്ന് രക്ഷ നേടുന്നതിനും ഗുണവര്‍ദ്ധനവിനും ദോഷ പരിഹാരത്തിനും വേണ്ടി നമുക്ക് ചില ദോഷപരിഹാരങ്ങള്‍ അനുഷ്ഠിക്കാവുന്നതാണ്. മെയ് 15-ന് രാവിലെ 11 മണിക്കാണ് സൂര്യന്റെ ഇടവ സംക്രമണം സംഭവിച്ചത്.
പൂരുരുട്ടാത നക്ഷത്രത്തില്‍ ഇടവ മാസത്തിന് തുടക്കം കുറിച്ചു. ഈ മാസത്തില്‍ ശനി കുംഭത്തിലും വ്യാഴം രാഹു എന്നിവ മേടത്തിലും ആണ് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രഹസ്ഥിതി അനുസരിച്ച് 12 രാശിക്കൂറുകളില് വരുന്ന 27 നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷപരിഹാരത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് അനുഷ്ഠിക്കേണ്ടത്, എന്തൊക്കെ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ച് നമുക്ക്ക നോക്കാം.

മേടക്കൂര്(അശ്വതി,ഭരണി കാര്‍ത്തിക1/4 )
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷ പരിഹാരത്തിന് വേണ്ടിയും ഗുണവര്‍ദ്ധനവിനും വേണ്ടി സാക്ഷാല്‍ മഹാദേവനെ ആരാധിക്കേണ്ടതാണ്. ശിവഭജനം നടത്തുകയും ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്യുക. കൂടാതെ തിങ്കളാഴ്ചകളില്‍ ശിവങ്കല്‍ കൂവള മാല ചാര്‍ത്തിച്ച് മലര് നിവേദ്യം സമര്‍പ്പിക്കുക. നിങ്ങളുടെ ജന്മനക്ഷത്ര ദിനത്തില്‍ ശിവന് ജലധാര നടത്തുക.
ഇടവക്കൂര് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) :
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷശമനത്തിനും ഗുണവര്‍ദ്ധനവിനും വേണ്ടി ശ്രീകൃഷ്ണ സ്വാമിയെയാണ് ആരാധിക്കേണ്ടത്. ഭഗവാന് തൃക്കൈവെണ്ണ സമര്‍പ്പിക്കുന്നതിനും ശ്രദ്ധിക്കണം. കൂടാതെ ബുധനാഴ്ചകളില്‍ വീട്ടില്‍ ശ്രീകൃഷ്ണ ഭജനം നടത്തുന്നതിനും പാല്‍പ്പായസം വഴിപാടായി സമര്‍പ്പിക്കുന്നതിനും ശ്രദ്ധിക്കുക.
മിഥുനക്കൂര് (മകയിരം1/2 , തിരുവാതിര , പുണര്‍തം 3/4) :
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണവര്‍ധനവിനും ദോഷശമനത്തിനുമായി ശാസ്താവിനെയാണ് ഭജിക്കേണ്ടത്. ഇത് കൂടാതെ അഷ്ടോത്തരം നിത്യേന പാരായണം ചെയ്യുന്നതിനും ശ്രദ്ധിക്കുക. കൂടാതെ ശനിയാഴ്ചകളില്‍ ക്ഷേത്രത്തില്‍ നീരാഞ്ജനം കത്തിക്കുന്നതും നല്ലതാണ്. എല്ലാ തരത്തിലുള്ള ദോഷങ്ങളേയും ഇത് ഇല്ലാതാക്കുന്നു.
കര്‍ക്കടകക്കൂര്‍ ( പുണര്‍തം 1/4, പൂയം , ആയില്യം )
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷശമനത്തിന് വേണ്ടി ഗണപതിഭഗവാനെ ആരാധിക്കാവുന്നതാണ്. ദിവസവും അതിരാവിലെ വീട്ടില്‍ വിളക്ക് കൊളുത്തി ഭഗവാനെ പ്രാര്‍ത്ഥിക്കുക. ഗണപതിക്ക് നാളികേരം സമര്‍പ്പിക്കുന്നതും നല്ലതാണ്. ഇത് കൂടാതെ ജന്മനക്ഷത്ര ദിനത്തില്‍ ഗണപതിഹോമം കഴിക്കുന്നതും നല്ലതാണ്.
ചിങ്ങക്കൂര് ( മകം , പൂരം, ഉത്രം 1/4 ) :
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷഫലങ്ങളില്‍ നിന്നും മുക്തി നേടുന്നതിനും ഗുണവര്‍ദ്ധനവിനും വേണ്ടി ദേവീഭജനം നടത്തുക. കൂടാതെ വീട്ടില്‍ വൈകുന്നേരം വിളക്ക് കൊളുത്തിയതിന് ശേഷം ലളിതാ സഹസ്രനാമം പാരായണം ചെയ്യുന്നതിനും ശ്രദ്ധിക്കുക. കൂടാതെ ദേവി ക്ഷേത്ര ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കുക.
കന്നിക്കൂര് ( ഉത്രം 3/4, അത്തം . ചിത്തിര1/2) :
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണവര്‍ദ്ധനവിനും ദോഷ പരിഹാരത്തിനും വേണ്ടി ദിനവും ഭദ്രകാളി ദേവിയെ ആരാധിക്കാവുന്നതാണ്. ഇത് കൂടാതെ ചുവന്ന പുഷ്പം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്. ഇത് കൂടാതെ ജന്മനക്ഷത്ര ദിനത്തില്‍ ദേവിക്ക് കുങ്കുമാഭിഷേകം നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

തുലാക്കൂര് ( ചിത്തിര 1/2,ചോതി , വിശാഖം3/4) :
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ ഗുണവര്‍ധനവിനും ദോഷ ശമനത്തിനുമായി ശിവ ഭജനം നടത്തുക. ഇത് കൂടാതെ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കുക. ക്ഷേത്രത്തില്‍ നെയ് വിളക്ക് കൊളുത്തുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. ദിനവും വിളക്ക് വെച്ച് പ്രാര്‍ത്ഥിക്കുന്നതിന് ശ്രദ്ധിക്കണം.
വൃശ്ചികക്കൂര് ( വിശാഖം 1/4, അനിഴം , തൃക്കേട്ട) :
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മഹാവിഷ്ണുവിനെയാണ് ആരാധിക്കേണ്ടത്. അതിന് വേണ്ടി വ്യാഴാഴ്ചകളില്‍ വ്രതമെടുക്കുക. വിഷ്ണു സങ്കല്‍പ്പത്തില്‍ അഷ്ടോത്തര ജപം നടത്തുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ നിങ്ങളുടെ ജന്മനക്ഷത്ര ദിനത്തില്‍ പാല്‍പ്പായസം ഭഗവാനം നിവേദിക്കുന്നതും ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.
ധനുക്കൂര് ( മൂലം, പൂരാടം , ഉത്രാടം 1/4) :
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ ശമനത്തിന് വേണ്ടി സുബ്രഹ്മണ്മയ ഭജനം നടത്തുന്നതിനും ശ്രദ്ധിക്കുക. കൂടാതെ നിത്യേന അഷ്ടോത്തരം ജപിക്കുക. അതോടൊപ്പം തന്നെ ജന്മനക്ഷത്ര ദിനത്തില്‍ സുബ്രഹ്മണ്യ സ്വാമിക്ക് വേണ്ടി പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും വഴിപാടുകളും നടത്തുക. തൃമധുരം നിവേദിക്കുന്നതും നല്ലതാണ്.
മകരക്കൂര്: (ഉത്രാടം 3/4, തിരുവോണം , അവിട്ടം1/2)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ ശമനത്തിന് വേണ്ടി വിഷ്ണുഭജനം നടത്തുന്നതിന് ശ്രദ്ധിക്കുക. ദിവസവും ഭാഗവതം പാരായണം ചെയ്യുന്നതിന് ശ്രദ്ധിക്കണം. വ്യാഴാഴ്ച ദിനത്തില്‍ ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ നമുക്ക് പാല്‍പ്പായസവും വഴിപാടായി സമര്‍പ്പിക്കാവുന്നതാണ്. കൂടാതെ ജന്മനക്ഷത്ര ദിനത്തില്‍ വിഷ്ണുക്ഷേത്രത്തില്‍ ക്ഷേത്രത്തില്‍ ആയു:സൂക്ത പുഷ്പാഞ്ജലി നടത്തുക.

കുംഭക്കൂര് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷശമനത്തിനും ഗുണവര്‍ധനവിനുമായി ഇടവ മാസത്തില്‍ സുബ്രഹ്മണ്യസ്വാമിയെ ഭജിക്കണം. ഇത് കൂടാതെ ചൊവ്വാഴ്ചകളില്‍ സുബ്രഹ്മണ്യ സ്വാമിക്ക് തൃമധുരം സമര്‍പ്പിക്കുന്നതും നല്ലതാണ്. കൂടാതെ ദിവസവും വിളക്ക് കൊളുത്തി സുബ്രഹ്മണ്യ അഷ്ടോത്തരം ജപിക്കാവുന്നതാണ്.
മീനക്കൂര് ( പൂരുരുട്ടാതി 1/4, ഉത്രട്ടാതി , രേവതി) :
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ ശമനത്തിനും ഗുണവര്‍ധനവിനുമായി ഹനുമാന് സ്വാമിയെ ആണ് ആരാധിക്കേണ്ടത്. കൂടാതെ ജന്മനാളില് ഹനുമാന് സ്വാമിയേ ദര്‍ശിച്ചതിന് ശേഷം അവല് നിവേദ്യം വഴിപാടായി സമര്‍പ്പിക്കുക. വീട്ടില്‍ രാമായണം സുന്ദര കാണ്ഡം നിത്യേന പാരായണം ചെയ്യുക. ഇതെല്ലാം ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.



Click it and Unblock the Notifications
