Just In
- 52 min ago
പ്രസവ ശേഷം വെരിക്കോസ് വെയിന്‍ ആണ് സ്ത്രീകളെ വലക്കുന്നത്
- 2 hrs ago
സൂര്യന് ചിങ്ങം രാശിയിലേക്ക്: ദിവസങ്ങള്‍ക്കുള്ളില്‍ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും
- 3 hrs ago
അതിശയിപ്പിക്കും വിലക്കിഴിവില്‍ ആമസോണില്‍ കളിപ്പാട്ടങ്ങള്‍
- 4 hrs ago
മഴക്കാലത്ത് ഈ പച്ചക്കറികള്‍ കഴിക്കണം; ആരോഗ്യവും പ്രതിരോധശേഷിയും ഒപ്പം നില്ക്കും
Don't Miss
- News
india at 75 :നൊബേൽ പുരസ്കാരത്തിലെ ഇന്ത്യൻ മുദ്ര; ടാഗോര്‍ മുതല്‍ കൈലാഷ് സത്യാര്‍ഥി വരെ...
- Automobiles
2022 Tucson-ന് ആവശ്യക്കാര്‍ ഏറെ; ഈ വര്‍ഷത്തേക്കുള്ളത് പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Hyundai
- Sports
മുംബൈക്ക് അര്‍ജുനെ വേണ്ട!, ഗോവന്‍ ടീമില്‍ അവസരം തേടി സച്ചിന്റെ മകന്, അനുമതിയായില്ല
- Travel
നാടോടിക്കഥകളില്‍ നിന്നും നേരിട്ടിറങ്ങി വന്നപോലെ... അതിശയിപ്പിക്കുന്ന ഭംഗിയുള്ള അഞ്ച് നിര്‍മ്മിതികള്‍
- Movies
ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവുമെന്ന് ബഷീര്‍; ശ്രീയയുമൊത്തുള്ള പഴയ വീഡിയോ വീണ്ടും വൈറല്‍; അന്ന് സംഭവിച്ചതെന്ത്?
- Finance
ശമ്പളക്കാർക്കും കോടീശ്വരനാകാം, മാസം 9,000 രൂപ മാറ്റിവെയ്ക്കാമോ; കയ്യിൽ വേണം ഈ നിക്ഷേപം
- Technology
ഏറ്റവും കുറഞ്ഞ എആർപിയുവും 7,297 കോടിയുടെ നഷ്ടവും; നട്ടം തിരിഞ്ഞ് VI
ഇടവ മാസം 27 നാളുകാര്‍ക്കുള്ള ജന്മദോഷ പരിഹാരം തീര്‍ക്കാന്‍
ഓരോ നാളിനും ഓരോ ജന്മദോഷങ്ങള്‍ ഉണ്ട്. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി നാം ചെയ്യേണ്ടതും അനുഷ്ഠിക്കേണ്ടതുമായ ചില കര്‍മ്മങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ ചില കാര്യങ്ങള്‍ ചെയ്യുന്നത് നമ്മുടെ ജീവിതത്തിലെ തടസ്സങ്ങളെ ഇല്ലാതാക്കുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധി ഘട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട് നമുക്കെല്ലാം. പലപ്പോഴും അതെല്ലാം നമ്മുടെ സമയദോഷത്തിന്റെ ഫലമായി സംഭവിക്കുന്നവയായിരിക്കാം.
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും സാമ്പത്തിക കാര്യത്തിലും ജോലിയിലും എല്ലാം വിടാതെ പിന്തുടരുന്ന തടസ്സങ്ങള്‍ക്കെല്ലാം ജ്യോതിഷം പരിഹാരം നല്കുന്നു. എന്തൊക്കെയാണ് ഓരോ നക്ഷത്രക്കാരും അനുഷ്ഠിക്കേണ്ട ദോഷ പരിഹാരങ്ങള്‍ എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

മേടക്കൂര്(അശ്വതി,ഭരണി കാര്‍ത്തിക1/4 )
മേടക്കൂറില്‍ വരുന്ന ആദ്യ മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ ഫലങ്ങളെ മറികടക്കുന്നതിന് വേണ്ടി ദിനവും ശിവനെ ആരാധിക്കേണ്ടതാണ്. ഇത് കൂടാതെ ശിവന് വേണ്ടി തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നതും ദിവസവും ക്ഷേത്ര ദര്‍ശനം നടത്തുന്നതും നല്ലതാണ്. ഇത് കൂടാതെ ശിവന് വേണ്ടി കൂവളമാല സമര്‍പ്പിക്കുന്നതും നിങ്ങളുടെ ദോഷഫലത്തെ ഇല്ലാതാക്കുന്നു. ജന്മനാളില് ജലധാര വഴിപാടായി കഴിക്കുന്നതിനും ശ്രദ്ധിക്കുക. ഇത് എല്ലാ വിധത്തിലുള്ള ദോഷങ്ങളേയും നിങ്ങളില്‍ നിന്ന് അകറ്റുന്നു.

ഇടവക്കൂര് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇടവക്കൂറില്‍ വരുന്ന അടുത്ത മൂന്ന് നക്ഷത്രപാദങ്ങളില്‍ ദോഷപരിഹാരത്തിന് വേണ്ടി ശ്രീകൃഷ്ണനെയാണ് ആരാധിക്കേണ്ടത്. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ദോഷഫലത്തെ പരിഹരിക്കുന്നതിന് സാധിക്കുന്നുണ്ട്. ഇത് കൂടാതെ ദിനവും ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനും ഭഗവാന് തൃക്കൈവെണ്ണ സമര്‍പ്പിക്കുന്നതിനും ശ്രദ്ധിക്കുക. പ്രത്യേകിച്ച് ബുധനാഴ്ച ദിനങ്ങളില്‍ നിര്‍ബന്ധമായും ഇത് ചെയ്യാന്‍ ശ്രദ്ധിക്കുക.

മിഥുനക്കൂര് (മകയിരം1/2 , തിരുവാതിര , പുണര്‍തം 3/4)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് രാശിക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ശാസ്താവിനെ ഭജിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ ഭഗവാന്റെ അഷ്ടോത്തരനാമം ജപിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം ശനിയാഴ്ച തന്നെ ഭഗവാന് വേണ്ടി വ്രതം അനുഷ്ഠിക്കുകയാണ്. ശാസ്താവിന് നീരാഞ്ജനം നടത്തുന്നതും ദോഷപരിഹാരത്തിന് മികച്ചതാണ്.

കര്‍ക്കടകക്കൂര്‍ ( പുണര്‍തം 1/4, പൂയം , ആയില്യം)
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ഗണപതിയെ ആണ് ആരാധിക്കേണ്ടത്. ദിവസവും രാവിലെ കുളിച്ച് ശുദ്ധമായി വിളക്ക് കൊളുത്തി ഗണപതി ഭഗവാനെ പ്രാര്‍ത്ഥിക്കേണ്ടതാണ്. ഇത് കൂടാതെ ജന്മനാളില് ഭഗവാന് വേണ്ടി തേങ്ങ ഉടക്കുന്നതിനും ഗണപതിഹോമം വഴിപാടായി നടത്തുന്നതിനും ശ്രദ്ധിക്കുക.

ചിങ്ങക്കൂര് ( മകം , പൂരം, ഉത്രം 1/4 )
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ ദിവസവും ദേവിയെ ആരാധിക്കുക. ഇത് ദോഷപരിഹാരത്തെ ഇല്ലാതാക്കുന്നു. ദിനവും കുളിച്ച് ശുദ്ധിയായി ലളിതാ സഹസ്രനാമം ജപിക്കേണ്ടതാണ്. ഇതോടൊപ്പം തന്നെ ദിവസവും ദേവിയെ ഉപാസിക്കുകയും ദേവീ ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്യുക. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

കന്നിക്കൂര് ( ഉത്രം 3/4, അത്തം . ചിത്തിര1/2 )
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ഗുണത്തിന് വേണ്ടി ഭദ്രകാളിയെയാണ് ആരാധിക്കേണ്ടത്. ദേവിക്ക് മുന്പില് ചുവന്ന പുഷ്പം അര്‍പ്പിക്കുക. ഇത് കൂടാതെ നിങ്ങളുടെ ജന്മനക്ഷത്ര ദിനത്തില്‍ ദേവിക്ക് കുങ്കുമാഭിഷേകം നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ജീവിതത്തില്‍ ഉണ്ടാവുന്ന പല തടസ്സങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഭഗവതിയുടെ അനുഗ്രഹം കൂടിയേ തീരു.

തുലാക്കൂര് ( ചിത്തിര 1/2,ചോതി , വിശാഖം3/4)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ ഗുണങ്ങള്‍ ദോഷമായി ഭവിക്കുന്നതിന് വേണ്ടി ശിവനെയാണ് ആരാധിക്കേണ്ടത്. ശിവന് ധാര നടത്തുന്നതിലൂടെയും പിന്‍വിളക്ക് കത്തിക്കുന്നതിലൂടെ അത് ജീവിതത്തില്‍ മികച്ച ഫലം ഉണ്ടാക്കുന്നുണ്ട്. ഇത് എല്ലാ വിധത്തിലുള്ള ദോഷ പരിഹാരത്തിനും സഹായിക്കുന്നുണ്ട്. ശിവനെ ദക്ഷിണാമൂര്‍ത്തി ഭാവത്തില്‍ ആരാധിക്കുന്നതും നല്ലതാണ്.

വൃശ്ചികക്കൂര് ( വിശാഖം 1/4, അനിഴം , തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് അവര്‍ വിഷ്ണുവിനെയാണ് ആരാധിക്കേണ്ടത്. അതിന് വേണ്ടി വ്യാഴാഴ്ച ദിനത്തില്‍ നാം മഹാവിഷ്ണുവിനെ ഭജിക്കണം അഷ്ടോത്തര നാമം ജപിക്കേണ്ടതാണ്. ഇത് കൂടാതെ മഞ്ഞ നിറമുള്ള പുഷ്പങ്ങള്‍ ഭഗവാന് അര്‍പ്പിക്കുക. ഇതോടൊപ്പം വിഷ്ണു ക്ഷേത്രത്തില്‍ പാല്‍പ്പായസം വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യുക.

ധനുക്കൂര് ( മൂലം, പൂരാടം , ഉത്രാടം 1/4)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ ആരാധിക്കേണ്ടത സുബ്രഹ്മണ്യ സ്വാമിയെയാണ്. ഇവര്‍ ദോഷ പരിഹാരത്തിന് വേണ്ടി അഷ്ടത്തരം ജപിക്കേണ്ടതാണ്. ജന്മനാളില് നാളില്‍ സുബ്രഹ്മണ്യന് തൃമധുരം വഴിപാടായി സമര്‍പ്പിക്കേണ്ടതാണ്. ഇതെല്ലാം ചെയ്യുന്നതിലൂടെ നിങ്ങളുടെ ദോഷം ഇല്ലാതാവുന്നു.

മകരക്കൂര്: (ഉത്രാടം 3/4, തിരുവോണം , അവിട്ടം1/2)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരും ദോഷപരിഹാരത്തിന് വേണ്ടി വിഷ്ണുഭഗവാനെ ആരാധിക്കേണ്ടതാണ്. വ്യാഴാഴ്ചയാണ് ഭഗവാന് പ്രധാനപ്പെട്ട ദിനം. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. ദിനവും ഭാഗവതം പാരായണം ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

കുംഭക്കൂര് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4)
കുംഭക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിനും ഗുണവര്‍ദ്ധനവിനുമായി സുബ്രഹ്മണ്യ സ്വാമിയെയാണ് ആരാധിക്കേണ്ടത്. ഇവര്‍ ചൊവ്വാഴ്ച ദിനത്തില്‍ ഭഗവാനെ ആരാധിക്കുക. അതിന് ശേഷം ഭഗവാന് തൃമധുരം നിവേദിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സുബ്രഹ്മണ്യ അഷ്ടോത്തരം ജപിക്കുന്നതിനും ക്ഷേത്ര ദര്‍ശനത്തിനും ശ്രദ്ധിക്കുക.

മീനക്കൂര് ( പൂരുരുട്ടാതി 1/4, ഉത്രട്ടാതി , രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ ദോഷ പരിഹാരത്തിന് വേണ്ടി ഹനുമാനെ ആരാധിക്കേണ്ടതാണ്. ഭഗവാന് അവല് നിവേദ്യം വഴിപാടായി സമര്‍പ്പിക്കേണ്ടതാണ്. വീട്ടില്‍ രാമായണം സുന്ദര കാണ്ഡം ദിനവും പാരായണം ചെയ്യേണ്ടതാണ്. ഇത് ജീവിതത്തില്‍ പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും കൊണ്ട് വരുന്നു.
ഏത്
പ്രതിസന്ധിയിലും
നിങ്ങളെ
ചേര്‍ത്ത്
നിര്‍ത്തുന്ന
രാശിക്കാര്‍
ഇവരാണ്