അശ്വതി മുതലുള്ള 27 നാളുകാരും ധനുമാസത്തിലെ ദോഷം തീര്‍ക്കാന്‍ അനുഷ്ഠിക്കേണ്ടത്

നാളുദോഷം മാസദോഷം തുടങ്ങി നിരവധി ദോഷങ്ങള്‍ പലപ്പോഴും നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഓരോ നാളുകാര്‍ക്കും ഉണ്ടാവുന്ന ദോഷഫലങ്ങളെക്കുറിച്ച് പലപ്പോഴും പലരും ചിന്തിക്കുന്നില്ല. പ്രത്യേകിച്ച് ഓരോ മാസത്തിലും ഉണ്ടാവുന്ന ദോഷങ്ങള്‍. 27 നക്ഷത്രത്തിനും ധനുമാസത്തില്‍ ഉണ്ടാവുന്ന ചില ദോഷങ്ങള്‍ ഉണ്ട്.

Dosha Remedies In Dhanu

ഇത്തരം ദോഷങ്ങളെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. അതോടൊപ്പം തന്നെ ജീവിതത്തിലെ പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിനും ദോഷം ഇല്ലാതാക്കുന്നതിനും വേണ്ടി അനുഷ്ഠിക്കേണ്ട പരിഹാരങ്ങളെക്കുറിച്ചും നോക്കാം. കൂടുതല്‍ അറിയാന്‍ ലേഖനം സഹായിക്കുന്നു.

അശ്വതി

അശ്വതി

27 നക്ഷത്രങ്ങളില്‍ ഏറ്റവും ആദ്യം ഉള്ള നക്ഷത്രമാണ് അശ്വതി നക്ഷത്രം എന്ന് നമുക്കറിയാം. ഇവര്‍ നാളിന്റെ ദോഷപരിഹാരത്തിന് വേണ്ടി ദിനവും വിഷ്ണുഭജനം നടത്തണം. ഇത് കൂടാതെ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നതും ദോഷപരിഹാരത്തിന് നല്ലതാണ്.

ഭരണി

ഭരണി

ഭരണി നക്ഷത്രക്കാര്‍ ദോഷപരിഹാരത്തിന് വേണ്ടി ഇഷ്ടദേവതയെ ആരാധിക്കേണ്ടതാണ്. ഇതോടൊപ്പം തന്നെ ദിനവും ദേവീ ക്ഷേത്ര സന്ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കുക. ഇതെല്ലാം ദോഷത്തെ പരിഹരിക്കുന്നു.

കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ദിനവും ധനുമാസത്തില്‍ സുബ്രഹ്മണ്യ സ്വാമിയെ ആരാധിക്കാം. ഇത് എല്ലാ വിധത്തിലുള്ള ദോഷങ്ങള്‍ക്കും പരിഹാരം കാണുകയും ഭഗവാന്റെ അനുഗ്രഹത്തിനും സഹായിക്കുന്നു.

രോഹിണി

രോഹിണി

രോഹിണി നക്ഷത്രക്കാര്‍ അവരുടെ ധനുമാസത്തിലെ ദോഷത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ശാസ്താവിനെയാണ് ഭജിക്കേണ്ടത്. ശാസ്തവിനെ ദിവസവും ഭജിക്കുന്നത് ജീവിതത്തില്‍ ഐശ്വര്യം കൊണ്ടു വരുന്നതിന് സഹായിക്കുന്നു.

മകയിരം

മകയിരം

മകയിരം നക്ഷത്രക്കാരും ദോഷ പരിഹാരം തീര്‍ക്കുന്നതിന് വേണ്ടി സുബ്രഹ്മണ്യസ്വാമിയെയാണ് ഭജിക്കേണ്ടത്. ഇത് കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും നിലനിര്‍ത്തുകയും ജീവിതം പോസിറ്റീവ് ഊര്ജ്ജം നിറക്കുകയും ചെയ്യും.

തിരുവാതിര

തിരുവാതിര

തിരുവാതിര നക്ഷത്രക്കാര്‍ മഹാദേവനെയാണ് ദോഷപരിഹാരം അകറ്റുന്നതിന് വേണ്ടി ആരാധിക്കേണ്ടത്. ദിനവും മഹാദേവനെ ഭജിക്കുകയും ശിവഭജനം നടത്തുകയും ചെയ്യുക. സര്‍പ്പപ്രീതി വരുത്തുന്നതിന് ശ്രദ്ധിക്കുക. ഇതും ദോഷത്തെ അകറ്റുന്നു.

പുണര്‍തം

പുണര്‍തം

പുണര്‍തം നക്ഷത്രക്കാര്‍ ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിക്കാന്‍ ശ്രദ്ധിക്കണം. ഇതിലൂടെ ജീവിതത്തിലെ എല്ലാ ദോഷവും മാറുന്നു. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഗുരുവായൂരപ്പന്‍ തന്നെ വഴി കാണിച്ച് തരുന്നു.

പൂയം

പൂയം

പൂയ്യം നക്ഷത്രക്കാര്‍ ഹനുമാന്‍ സ്വാമിയെയാണ് ആരാധിക്കേണ്ടത്. ഓരോ ചുവടും ശ്രദ്ധിച്ച് മുന്നോട്ട് വെക്കുന്നതിന് ശ്രദ്ധിക്കണം. എല്ലാ പ്രതിബന്ധങ്ങളും മാറുന്നുണ്ട് ഇതിലൂടെ.

ആയില്യം

ആയില്യം

ആയില്യം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ദോഷങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി ഗണപതി ഭഗവാനെ പ്രാര്‍ത്ഥിക്കാവുന്നതാണ്. ഇത് എല്ലാ വിഘ്‌നങ്ങളേയും അകറ്റുന്നു. ഗണപതിഭജനം ദിവസവും നടത്തി ജീവിതത്തിലെ പ്രശ്നങ്ങളെ നമുക്ക് പരിഹരിക്കാം.

മകം

മകം

മകം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷത്തെ ദോഷപരിഹാരത്തിന് വേണ്ടി നാഗരാജാവിനെ ആരാധിക്കണം. നാഗരാജാവിന്റെ പ്രീതി വരുത്തുന്നതോടൊപ്പം തന്നെ ജീവിത്തതില്‍ ഉണ്ടാവുന്ന ഏത് തടസ്സങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു.

പൂരം

പൂരം

പൂരം നക്ഷത്രക്കാരില്‍ പല വിധത്തിലുള്ള ദോഷങ്ങള്‍ ധനുമാസം ഉണ്ടാവുന്നു. എന്നാല്‍ ഇവര്‍ ഭഗവതി പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും വഴിപാടുകള്‍ അര്‍പ്പിക്കുകയും ചെയ്യുക. ഇത് ദോഷത്തെ പരിഹരിക്കുന്നു.

ഉത്രം

ഉത്രം

ഉത്രം നക്ഷത്രക്കാര്‍ ദോഷപരിഹാരത്തിന് വേണ്ടി ശിവഭജനം നടത്തുന്നതിന് ശ്രദ്ധിക്കണം. ജീവിതത്തില്‍ ഗുണവര്‍ദ്ധനവിന് ഇത് സഹായിക്കുന്നു. ഏത് തടസ്സങ്ങളും മാറി ഐശ്വര്യം നിറയുന്നു.

അത്തം

അത്തം

അത്തം നക്ഷത്രക്കാര്‍ക്ക് നവഗ്രഹപ്രീതിയാണ് ആദ്യം വേണ്ടത്. ദിവസവും നവഗ്രഹങ്ങളെ പ്രാര്‍ത്ഥിക്കുകയുംനവഗ്രഹ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ സാധിക്കുമെങ്കില്‍ അതും ചെയ്യേണ്ടതാണ്. ഇത് ദോഷകാഠിന്യം കുറക്കുന്നു.

ചിത്തിര

ചിത്തിര

ചിത്തിര നക്ഷത്രക്കാര്‍ക്ക് ദോഷപരിഹാരത്തിനും ഗുണഫലവര്‍ധനവിനും മഹാവിഷ്ണുവിനെ ഭജിക്കേണ്ടതാണ്. ഇത് കൂടാതെ വിഷ്ണു സഹസ്രനാമം ദിനവും ജപിക്കുന്നതിനും ശ്രദ്ധിക്കുക.

ചോതി

ചോതി

ചോതി നക്ഷത്രക്കാര്‍ അവരുടെ ധനുമാസത്തിലെ ദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ഹനുമാന്‍ സ്വാമിയെ ആരാധിക്കണം. ഇത് കൂടാതെ ദിവസവും ഹനുമാന്‍ ചാലിസ ചൊല്ലുന്നതും ദോഷപരിഹാരത്തിന് സഹായിക്കുന്നു.

വിശാഖം

വിശാഖം

വിശാഖം നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി വിഷ്ണുഭജനം നടത്താന്‍ ശ്രദ്ധിക്കണം. ഇതോടൊപ്പം ജന്മനക്ഷത്ര ദിനത്തില്‍ ക്ഷേത്രത്തില്‍ വഴിപാട് കഴിക്കുന്നതിനും ശ്രദ്ധിക്കുക.

അനിഴം

അനിഴം

അനിഴം നക്ഷത്രക്കാര്‍ക്ക് ദോഷ ശമനത്തിന് ദിനവും ദേവീഭജനം നടത്തണം. ഇത് ജീവിതത്തില്‍ ഉയര്‍ച്ച കൊണ്ട് വരുന്നു. കൂടാതെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുകയും ചെയ്യുന്നു.

തൃക്കേട്ട

തൃക്കേട്ട

തൃക്കേട്ട നക്ഷത്രക്കാര്‍ ദോഷ പരിഹാരത്തിന് വേണ്ടി ദിനവും ഭഗവതിയെ ഭജിക്കണം. ഇത് ജീവിതത്തില്‍ ഐശ്വര്യവും നേട്ടവും നല്‍കുന്നു. ഇത് കൂടാതെ പോസിറ്റീവ് എനര്‍ജി നിറക്കുകയും ചെയ്യുന്നു.

മൂലം

മൂലം

മൂലം നക്ഷത്രത്തിന് ജന്മ നക്ഷത്രദോഷത്തെ പ്രതിരോധിക്കുന്നതിന് ദശാവതാരങ്ങളെ ആരാധിക്കേണ്ടതാണ്. ഇത് ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് നിങ്ങളെ നയിക്കുകയും ഏത് കര്‍മ്മ ദോഷത്തെയും പ്രതിരോധിക്കുകയും ചെയ്യുന്നു.

പൂരാടം

പൂരാടം

പൂരാടം നക്ഷത്രക്കാര്‍ക്ക് നാഗരാജാവിനെയാണ് ആരാധിക്കേണ്ടത്. ഗുണ വര്‍ധനവിന് വേണ്ടി നാഗക്ഷേത്രത്തില്‍ വഴിപാടുകള്‍ കഴിക്കാവുന്നതാണ്. ഏത് ദോഷത്തെയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഭഗവാന്റെ അനുഗ്രഹം.

ഉത്രാടം

ഉത്രാടം

ഉത്രാടം നക്ഷത്രക്കാര്‍ ഗുണത്തിനും ദോഷ ശമനത്തിനുമായി ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ സുബ്രഹ്മണ്യ സ്വാമിയെ ഭജിക്കുകയും ചെയ്യണം. ഐശ്വര്യത്തിനും ദോഷത്തെ പ്രതിരോധിക്കുന്നതിനും മികച്ച ഗുണങ്ങള്‍ നല്‍കുന്നു ഭഗവാന്റെ അനുഗ്രഹം.

തിരുവോണം

തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ക്ക് ഭഗവാന്‍ ശിവനെയാണ് ദിനവും ഭജിക്കേണ്ടത്. എല്ലാ ദിിവസവും പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം ജീവിതത്തില്‍ ഉയര്‍ച്ചയും ദോഷങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.

അവിട്ടം

അവിട്ടം

അവിട്ടം നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരം ഭഗവാന്‍ ശിവന്‍ തന്നെയാണ് അനുഗ്രഹിച്ച് നല്‍കുന്നത്. ഇവര്‍ ദോഷത്തെ പ്രതിരോധിക്കുന്നതിന വേണ്ടി എല്ലാ വ്യാഴാഴ്ചയും ശിവഭജനവും ശിവ പഞ്ചാക്ഷരിയും ജപിക്കേണ്ടതാണ്.

ചതയം

ചതയം

ചതയം നക്ഷത്രക്കാര്‍ക്ക് ദോഷ ശമനത്തിന് വേണ്ടി വിഘ്നേശ്വരനെ ദിനവും ഭജിക്കണം. ജീവിതത്തിലെ എല്ലാ വിഘ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിനും എല്ലാം സഹായിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം.

പൂരുരുട്ടാതി

പൂരുരുട്ടാതി

പൂരൂരുട്ടാതി നക്ഷത്രക്കാര്‍ ദോഷ പരിഹാരത്തിന് വേണ്ടി ശിവനെയാണ് ആരാധിക്കേണ്ടത്. ഈ നക്ഷത്രക്കാര്‍ പ്രദോഷവ്രതമനുഷ്ഠിക്കുകയും ശിവനെ ആരാധിക്കുകയും വേണം. ഇത് എല്ലാ വിധത്തിലുള്ള ദോഷത്തേയും ഇല്ലാതാക്കുകയും ജീവിതത്തില്‍ ഉയര്‍ച്ചയും ഐശ്വര്യവും നല്‍കുകയും ചെയ്യും.

ഉത്രട്ടാതി

ഉത്രട്ടാതി

ഉത്രട്ടാതി നക്ഷത്രക്കാര്‍ സുബ്രഹ്മണ്യ സ്വാമിയെയാണ് ആരാധിക്കേണ്ടത്. ദിനവും സുബ്രഹ്മണ്യ ഭജനം നടത്തുന്നതിനും ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നതിനും ശ്രദ്ധിക്കുക. ഇത് ദോഷത്തെ അകറ്റുന്നു.

രേവതി

രേവതി

27 നക്ഷത്രങ്ങളില്‍ അവസാന നക്ഷത്രമായ രേവതി നക്ഷത്രക്കാര്‍ ഇവരുടെ ജന്മനക്ഷത്ര ദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ജന്മനക്ഷത്ര നാളില്‍ ഗണപതിഹോമം വഴിപാട് നടത്തുന്നതിന് ശ്രമിക്കണം. നാളിന്റെ ദോഷഫലത്തെ ഇല്ലാതാക്കുന്നതിന് മികച്ചതാണ് ഇത്.

X
Desktop Bottom Promotion