Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
ധനുമാസത്തിലെ സര്‍വ്വദോഷ -ദുരിതങ്ങളകറ്റാന് 27 നാളുകാരും അനുഷ്ഠിക്കേണ്ടത്
ദോഷപരിഹാരം എന്നത് ജ്യോതിഷത്തില്‍ പറഞ്ഞിട്ടുള്ളതാണ്. ധനുമാസത്തിലെ ദോഷപരിഹാരത്തിന് വേണ്ടി 27 നക്ഷത്രക്കാരും എന്താണ് അനുഷ്ഠിക്കേണ്ടത് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നത് അറിഞ്ഞിരിക്കണം.

ജീവിതത്തില്‍ ഗുണത്തോടൊപ്പം തന്നെ ദോഷങ്ങളും ഉണ്ടായിരിക്കും. ദോഷ പരിഹാരങ്ങളില്‍ അല്പം ശ്രദ്ധിക്കേണ്ടതായ ചില നാളുകാരുണ്ട്. ഇവര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് ദോഷപരിഹാരങ്ങള്‍ എന്നും വായിക്കാം. ഇതിലൂടെ നിങ്ങള്‍ക്ക് ഗുണവര്ദ്ധനവും ദോഷഫലങ്ങള്‍ ഇല്ലാതാവുന്നതിനും സഹായിക്കുന്നു.

മേടക്കൂര് (അശ്വതി , ഭരണി, കാര്‍ത്തിക 1/4)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ മാസം ഗുണവര്‍ദ്ധനവിന് വേണ്ടി ചില ദോഷപരിഹാരങ്ങള്‍ നടത്താവുന്നതാണ്. ഇവരില്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയാണ് ഈ മാസം ഉണ്ടാവുന്നത്. ഇവര്‍ക്ക് ദോഷപരിഹാരത്തിന് വേണ്ടി ശിവ ക്ഷേത്ര ദര്‍ശനം നടത്തി മൃത്യുംജയ പുഷ്പാഞ്ജലി ചെയ്യാവുന്നതാണ്. ഇത് കൂടാതെ നിത്യേന വീട്ടില്‍ ശിവാഷ്ടോത്തര ജപം നടത്തുന്നതിലൂടെ ദോഷഫലങ്ങള്‍ അകലുന്നു.

ഇടവക്കൂര് ( കാര്‍ത്തിക 3/4, രോഹിണി , മകയിരം 1/2 )
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ഈ മാസം ഗുണവര്‍ദ്ധനവിന് വേണ്ടി ഹനുമാന് സ്വാമിയെ ആരാധിക്കാം. ഇത് കൂടാതെ ശനിയാഴ്ച വ്രതം എടുക്കുന്നതും ശനിയാഴ്ച ദിനങ്ങളില്‍ ഹനുമാന് സ്വാമിയുടെ ക്ഷേത്രം ദര്‍ശിക്കുന്നതും നല്ലതാണ്. ദിവസവും വീട്ടില്‍ രാമായണം സുന്ദരകാണ്ഠം വായിക്കാവുന്നതാണ്.

മിഥുനക്കൂര് ( മകയിരം1/2 , തിരുവാതിര , പുണര്‍തം 3/4)
മിഥുക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷപരിഹാരത്തിന് വേണ്ടി ദേവിയെ ആരാധിക്കാവുന്നതാണ്. ഇത് കൂടാതെ ജന്മനക്ഷത്ര ദിനത്തില്‍ ദുര്‍ഗ്ഗാ ദേവിക്ക് പു്ഷ്പാഞ്ജലി സമര്‍പ്പിക്കാവുന്നതാണ്. നിവേദ്യം കഴിക്കുന്നതും ദേവിയെ ചുവന്ന പട്ടില്‍ ആരാധിക്കുന്നതും നല്ലതാണ്.

കര്‍ക്കടകക്കൂര്‍ ( പുണര്‍തം 1/4, പൂയം, ആയില്യം )
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണവര്‍ദ്ധനവിനും ദോഷ പരിഹാരത്തിനും വേണ്ടി ശിവനെയാണ് ആരാധിക്കേണ്ടത്. ശിവക്ഷേത്രത്തില്‍ ധാരയും മൃത്യുഞ്ജയ പുഷ്പാഞ്ജലിയും നടത്തുക. ഇത് കൂടാതെ ശിവന് പുഷ്പാഞ്ലി നടത്തുന്നതിനും ദിവസവും ശിവാഷ്ടോത്തരം ജപിക്കുകയും ചെയ്യുക. ഇത് ദോഷഫലങ്ങളെ പൂര്‍ണമായും അകറ്റുന്നു.

ചിങ്ങക്കൂര് ( മകം, പൂരം, ഉത്രം 1/4 )
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷഫലങ്ങള്‍ അകറ്റുന്നതിനംു ദോഷത്തെപ്രതിരോധിക്കുന്നതിനും വേണ്ടി ഹനുമാന് സ്വാമിയെ ആരാധിക്കാവുന്നതാണ്. ഇത് കൂടാതെ ദേവിക്ക് പുപാഞ്ജലി സമര്‍പ്പിക്കുകയും ജന്മനക്ഷത്ര ദിനത്തില്‍ ഹനുമാന് ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്യുക. ഹനുമാന് അവില് , പഴം ഇവ നിവേദിക്കുക.

കന്നിക്കൂര് ( ഉത്രം 3/4 , അത്തം, ചിത്തിര 1/2 )
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഈ മാസം ഉണ്ടാവുന്നത്. ഇവര്‍ക്ക് ദോഷ ശമനത്തിന് വേണ്ടി ദേവിയെ ആണ് ആരാധിക്കേണ്ടത്. ദിവസവും വീട്ടില്‍ നിത്യേന ലളിതാസഹസ്രനാമം ജപിക്കുകയും നെയ് വിളക്ക് കൊളുത്തി ദേവിയെ പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

തുലാക്കൂര് (ചിത്തിര 1/2 , ചോതി , വിശാഖം 3/4 )
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഈ ദിനത്തില്‍ ദേവിഭജനം നടത്തേണ്ടതാണ്. ഇത് കൂടാതെ വീട്ടില്‍ ദേവീ മാഹാത്മ്യം പാരായണം ചെയ്യുന്നതിന് ശ്രദ്ധിക്കുക. ജന്മനക്ഷത്ര ദിനത്തില്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ദുര്‍ഗ്ഗാ ദേവിയെ ആരാധിക്കുകയും ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ദോഷങ്ങള്‍ ഇല്ലാതാവുന്നു.

വൃശ്ചികക്കൂര് ( വിശാഖം 1/4 , അനിഴം , തൃക്കേട്ട )
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിനും വേണ്ടി ധര്‍മ്മശാസ്താവിനെ ആരാധിക്കേണ്ടതാണ്. ഇത് കൂടാതെ ശനിയാഴ്ച ദിനങ്ങളില്‍ വ്രതമെടുക്കുകയും ശാസ്താക്ഷേത്തത്രത്തില് ദര്‍ശനം നടത്തുകയും ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ എല്ലാ വിധത്തിലുള്ള ദോഷങ്ങളേയും ഇല്ലാതാക്കുന്നു.

ധനുക്കൂര് ( മൂലം , പൂരാടം , ഉത്രാടം 1/4)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ മാസം ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. ഗുണഫലങ്ങള്‍ക്ക് വേണ്ടി ഇവര്‍ വ്യാഴാഴ്ച ദിനത്തില്‍ ഭഗവാന് വിഷ്ണുവിനെ ആരാധിക്കുകയും വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്യുക. ഇതിലൂടെ ദോഷഫലങ്ങളെ നിങ്ങള്‍ക്ക് കുറക്കാന്‍ സാധിക്കുന്നു. വെണ്ണ, തുളസി മാല എന്നിവ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യുക.

മകരക്കൂര് ( ഉത്രാടം 3/4 , തിരുവോണം , അവിട്ടം 1/2)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങള്‍ അകറ്റുന്നതിനും ഗുണഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി വിഷ്ണുഭഗവാനെ ആരാധിക്കാവുന്നതാണ്. ഇത് മാത്രമല്ല വ്യാഴാഴ്ച ദിനത്തില്‍ മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ച് ക്ഷേത്ര ദര്‍ശനം നടത്തുകയും തുളസിമാല ഭഗവാന് സമര്‍പ്പിക്കുകയും ചെയ്യുക. പാല്‍പ്പായസം നിവേദ്യമായി സമര്‍പ്പിക്കാവുന്നതാണ്.

കുംഭക്കൂര് ( അവിട്ടം 1/2, ചതയം , പൂരുരുട്ടാതി 3/4)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ശിവനെ ആരാധിക്കാവുന്നതാണ്. ശിവക്ഷേത്ര ദര്‍ശനം നടത്തി ധാരയും പിന് വിളക്കും വഴിപാടായി സമര്‍പ്പിക്കുക. ഇത് കൂടാതെ ഭഗവാന് ഭസ്മാഭിഷേകം വഴിപാടായി നല്‍കുന്നതും ദോഷഫലങ്ങളെ ഇല്ലാതാക്കുകയും അനുകൂല ഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

മീനക്കൂര് ( പൂരുരുട്ടാതി 1/4, ഉത്രട്ടാതി , രേവതി )
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണവര്‍ദ്ധനവിന് വേണ്ടി ഈ മാസം ഗണപതിഭഗവാനെ ആരാധിക്കാവുന്നതാണ്. ഇത് കൂടാതെ വെളളിയാഴ്ച ദിനങ്ങളില്‍ ഗണപതിക്ഷേത്രം സന്ദര്‍ശിച്ച് നാളികേരം ഉടക്കുന്നതിന് ശ്രദ്ധിക്കുക. ഇതിലൂടെ ദോഷഫലങ്ങള്‍ ഇല്ലാതാവുകയും വിഘ്നങ്ങളെ അകറ്റുകയും ചെയ്യുന്നു. ദിവസവും വീട്ടില്‍ നെയ് വിളക്ക് കൊളുത്തുന്നതും ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
