Latest Updates
-
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി! -
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും
ഗുണവര്‍ദ്ധനവിനും ജന്മദോഷ പരിഹാരത്തിനും ചിങ്ങത്തില് 27 നാളുകാരും അനുഷ്ഠിക്കേണ്ടത്
ചിങ്ങ മാസം പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. കള്ളക്കര്‍ക്കിടകത്തിന്റെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളും പരിവേദനങ്ങളും ഇല്ലാതാക്കി ചിങ്ങമാസം കടന്നു വന്നു. കര്‍ക്കിടക മാസത്തിലെ കാഠിന്യങ്ങളെ ഇല്ലാതാക്കി ജീവിതത്തില്‍ പുത്തന്‍ പുലരി നല്കുന്ന ചിങ്ങ മാസത്തിന് പ്രത്യേകതകള്‍ ഏറെയാണ്. മലയാളികള്‍ ജാതിമതഭേദമന്യേ കാത്തിരിക്കുന്ന ഓണത്തിന് തുടക്കമിടുന്നതും ചിങ്ങ മാസത്തില്‍ തന്നെയാണ്. പൊന്നിന് ചിങ്ങ മാസം എപ്പോഴും പ്രതീക്ഷകളുടേയും സന്തോഷങ്ങളുടേയും ഫലമാണ് നമുക്ക് നല്‍കുന്നത്.

നാം ജനിച്ച സമയവും ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടേയും മാറ്റങ്ങളും നമ്മുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ഗുണദോഷഫലങ്ങള്‍ ഉണ്ടാക്കുന്നു. ഓരോ മാസത്തിലും നക്ഷത്രങ്ങളുടേയും രാശിയുടേയും മാറ്റം നമ്മളോരോരുത്തരേയും ബാധിക്കുന്നുണ്ട്. എന്നാല്‍ ചിങ്ങ മാസത്തിലെ ജന്മദോഷ പരിഹാരത്തിന് വേണ്ടി ചില ദോഷപരിഹാരങ്ങള്‍ നമുക്ക് ചെയ്യാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടക്കൂര് (അശ്വതി, ഭരണി , കാര്‍ത്തിക 1/4)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷപരിഹാരത്തിനും ഗുണങ്ങള്‍ക്കുമായി ദിവസവും ശിവഭഗവാനെ ആരാധിക്കാവുന്നതാണ്. ശിവക്ഷേത്ര ദര്‍ശനവും ശിവന് ജലധാരയും പിന്‍വിളക്കും വഴിപാടായി സമര്‍പ്പിക്കണം. ശേഷം ശിവന് കൂവള മാല സമര്‍പ്പിക്കുകയും വേണം.

ഇടവക്കൂര് (കാര്‍ത്തിക3/4, രോഹിണി, മകയിരം1/2)
ഇടവക്കൂറില്‍ വരുന്ന മൂന്ന് രാശിക്കാര്‍ക്ക് ദോഷശമനത്തിന് വേണ്ടി ശ്രീകൃഷ്ണ ഭഗവാനെ ആരാധിക്കാവുന്നതാണ്. ഇത് കൂടാതെ ഭഗവാന് വേണ്ടി വ്യാഴാഴ്ച പാല്‍പ്പായസം വഴിപാടായി ക്ഷേത്രങ്ങളില്‍ സമര്‍പ്പിക്കാവുന്നതാണ്. അതോടൊപ്പം തന്നെ വെണ്ണ, കദളിപ്പഴം, എന്നിവയും ഭഗവാന് സമര്‍പ്പിച്ചാല്‍ നിങ്ങള്‍ക്ക് ദോഷഫലങ്ങളെ അകറ്റാന്‍ സാധിക്കുന്നു.

മിഥുനക്കൂര് (മകയിരം1/2 , തിരുവാതിര , പുണര്‍തം3/4)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷപരിഹാരത്തിനും ഗുണവര്‍ദ്ധനവിനുമായി ഹനുമാനെ ആരാധിക്കാവുന്നതാണ്. ശനിയാഴ്ചകളില്‍ ഹനുമാന് ക്ഷേത്ര ദര്‍ശനവും ശനിയാഴ്ച വ്രതവും അനുഷ്ഠിക്കേണ്ടതാണ്. ഇത് കൂടാതെ അവില്, പഴം എന്നിവ നിവേദിക്കുകയും ചെയ്യാം.

കര്‍ക്കടകക്കൂര്‍ (പുണര്‍തം1/4, പൂയം ആയില്യം)
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശിവക്ഷേത്ര ദര്‍ശനം നടത്താവുന്നതാണ്. ഇത് ദോഷഫലങ്ങളെ പരിഹരിക്കുകയും ഗുണഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ശാസ്താവിനെ ആരാധിക്കുന്നതും ഗുണഫലങ്ങള്‍ നല്കുന്നു. ഇത് നിങ്ങളില്‍ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

ചിങ്ങക്കൂര് (മകം പൂരം ഉത്രം 1/4)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ഗുണദോഷഫലങ്ങള്‍ സമ്മിശ്രമായി വരുന്ന സമയമാണ്. ഈ അവസ്ഥയില്‍ ദേവീ ഭജനം നടത്തുന്നത് ജീവിതത്തില്‍ പോസിറ്റീവ് ഫലങ്ങള്‍ നല്കുന്നു. ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് നല്ലതാണ്. ജന്മദോഷം തീര്‍ക്കുന്നതിന് വേണ്ടി ദേവീ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ജന്മനാളില് പുഷ്പാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുക.

കന്നിക്കൂര് (ഉത്രം3/4 , അത്തം, ചിത്തിര 1/2)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജന്മദോഷ പരിഹാരത്തിന് വേണ്ടി ഭദ്രകാളിയെ ആണ് ആരാധിക്കേണ്ടത്. ഇവര്‍ ചിങ്ങ മാസത്തില്‍ പതിവായി ദേവീക്ഷേത്ര ദര്‍ശനം നടത്തുന്നത് നല്ലതാണ്. ഇത് കൂടാതെ പുഷ്പാഞ്ജലി അര്‍പ്പിക്കുന്നതും ദേവിക്ക് ചുവന്ന പട്ട് സമര്‍പ്പിക്കുന്നതും മികച്ച ഫലം നല്കുന്നു.

തുലാക്കൂര് (ചിത്തിര1/2 , ചോതി , വിശാഖം 3/4)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ദിനത്തില്‍ ദോഷ പരിഹാരത്തിന് വേണ്ടി ശിവക്ഷേത്ര ദര്‍ശനം നടത്താവുന്നതാണ്. ഇത് കൂടാതെ ഭഗവാന് ഭസ്മാഭിഷേകം നടത്തുകയും ഇളനീര് ധാര സമര്‍പ്പിക്കുകയും ചെയ്യുക. ഇത് നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്കുന്നു. വിഷ്ണുവിന് വ്യാഴാഴ്ച മഞ്ഞപ്പട്ട് സമര്‍പ്പിക്കുകയും പാല്‍പ്പായസം വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യുക.

വൃശ്ചികക്കൂര് (വിശാഖം 1/4 , അനിഴം , തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന രാശിക്കാര്‍ക്ക് ജന്മദോഷ പരിഹാരത്തിന് വേണ്ടി എല്ലാ ദിവസവും ഹനുമാന് ക്ഷേത്ര ദര്‍ശനത്തിന് പോകാവുന്നതാണ്. ഇത് കൂടാതെ ശനിയാഴ്ചകളില്‍ ശാസ്താവിന് എള്ള് തിരി സമര്‍പ്പിക്കണം. ക്ഷേത്രത്തില്‍ ഇരുന്ന് ജപം നടത്തുന്നതിനും ശ്രദ്ധിക്കാവുന്നതാണ്.

ധനുക്കൂര് ( മൂലം, പൂരാടം, ഉത്രാടം 1/4)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണവര്‍ദ്ധനവിനും ദോഷപരിഹാരത്തിനും ആയി വിഷ്ണുവിനെ ആരാധിക്കാവുന്നതാണ്. ഇത് കൂടാതെ വ്യാഴാഴ്ച ദിവസം ഭഗവാന് പാല്‍പ്പായസം നിവേദിക്കാം. തുളസി മാലയും വെണ്ണയും സമര്‍പ്പിക്കാവുന്നതാണ്. ഭാഗ്യസൂക്ത പുഷ്പാഞ്ജലിയും വഴിപാടായി സമര്‍പ്പിക്കണം.

മകരക്കൂര് (ഉത്രാടം 3/4 , തിരുവോണം ,അവിട്ടം 1/2)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ദിനത്തില്‍ ഗുണവര്‍ദ്ധനവിന് വേണ്ടി ശിവന് ഭസ്മാഭിഷേകം വഴിപാടായി സമര്‍പ്പിക്കാം. ജന്മനാളില് ശിവന് ധാരയും പിന്‍വിളക്കും സമര്‍പ്പിക്കണം. ഇത് കൂടാതെ ശ്രീകൃഷ്ണ ഭഗവാന് ഈ ദിനത്തില്‍ തുളസി മാല ചാര്‍ത്തുന്നതും വെണ്ണ നിവേദ്യം സമര്‍പ്പിക്കുന്നതും നല്ലതാണ്.

കുംഭക്കൂര് (അവിട്ടം1/2 , ചതയം , പൂരുരുട്ടാതി 3/4)
കുംഭം രാശിയില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണവര്‍ദ്ധനവിനും ജന്മദോഷ പരിഹാരത്തിനുമായി ഗണപതിഭഗവാനെ പ്രാര്‍ത്ഥിക്കാവുന്നതാണ്. ഇത് കൂടാതെ ദിവസവും വീട്ടില്‍ ഗണപതിസ്തോത്രം ജപിക്കണം. നെയ് വിളക്ക് കത്തിക്കുന്നതും ശിവന് ധാര വഴിപാടായി സമര്‍പ്പിക്കുന്നതും നല്ലതാണ്.

മീനക്കൂര് (പൂരുരുട്ടാതി1/4 , ഉത്രട്ടാതി , രേവതി)
മീനക്കൂറില്‍ വരുന്ന അവസാന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ശാസ്താവിനെ ആരാധിക്കാവുന്നതാണ്. ഇത് കൂടാതെ ശനിയാഴ്ച ദിനങ്ങളില്‍ വ്രതമെടുക്കുകയും ക്ഷേത്ര ദര്‍ശനം നടത്തുകയും നെയ് വിളക്ക് കത്തിക്കുകയും ചെയ്യുക. ഇത് നിങ്ങളുടെ ജീവിതത്തിലെ കഠിനദോഷങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ജീവതത്തില്‍ സന്തോഷം നിറക്കുന്നതിനും സഹായിക്കുന്നു.
most read:ചിങ്ങ മാസത്തില്‍ 27 നാളിന്റേയും ഗുണദോഷഫലങ്ങള്‍ ഇപ്രകാരം



Click it and Unblock the Notifications