Latest Updates
-
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ
27 നക്ഷത്രക്കാര്‍ക്കും ചിങ്ങമാസത്തിലെ ദോഷങ്ങളും പരിഹാരങ്ങളും
ചിങ്ങ മാസത്തില്‍ 27 നക്ഷത്രക്കാര്‍ക്കും എന്തൊക്കെയാണ് ഉണ്ടാവുന്ന നേട്ടങ്ങളും കോട്ടങ്ങളും എന്ന് നമുക്ക് നോക്കാം. ഒാരോ മാസവും എന്തിന് ഓരോ ദിവസവും അറിഞ്ഞരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ അറിഞ്ഞിരിക്കാന്‍ പലര്‍ക്കും ആഗ്രഹം കാണും. മാറ്റങ്ങളെപ്പോലെ തന്നെ ദോഷങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്.

ദോഷങ്ങളും ദോഷപരിഹാരങ്ങളും എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ചിങ്ങമാസത്തില്‍ ഇതെങ്ങനെ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു എന്നും നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ദോഷത്തിന് എന്തൊക്കെയാണ് ഓരോ നക്ഷത്രക്കാരും അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍ എന്നും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

മേടക്കൂര് ( അശ്വതി, ഭരണി കാര്‍ത്തിക1/4 )
മേടം രാശിയില്‍ വരുന്ന നക്ഷത്രങ്ങളില്‍ അശ്വതി, ഭരണി, കാര്‍ത്തിക 1/4 എന്നീ നക്ഷത്രങ്ങളാണ് വരുന്നത്. ഇവരുടെ ജീവിതത്തില്‍ ഓരോ നക്ഷത്രക്കാര്‍ക്കും ഉണ്ടാവുന്ന ദോഷങ്ങളും അതിന് പരിഹാരം കാണാനും ശ്രമിക്കണം. ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ ഇവര്‍ക്ക് മിഥുന മാസത്തില്‍ സംഭവിക്കുന്നുണ്ട്. ദോഷ പരിഹാരത്തിനായി വീട്ടില്‍ നിത്യേന ദേവീ മാഹാത്മ്യ പാരായണം നടത്തേണ്ടതാണ്. ഇതിലൂടെ പല ദോഷങ്ങളും ഇല്ലാതാവുന്നുണ്ട്.

ഇടവക്കൂര് ( കാര്‍ത്തിക1/4 , രോഹിണി , മകയിരം1/2)
ഇടവക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും പല കാര്യങ്ങളും ഇവര്‍ക്ക് അനുകൂലമായി വരുന്ന സമയം കൂടിയാണ് ചിങ്ങ മാസം. പൊതുവെ പ്രതികൂലമായി തുടങ്ങി പിന്നീട് അനുകൂലമായി മാറുന്ന മാസമാണ് ഈ മൂന്ന് നക്ഷത്രക്കാര്‍ക്കും ചിങ്ങ മാസം. ദോഷശമനത്തിനും ഗുണവര്‍ധനവിനുമായി മഹാവിഷ്ണു ഭജനം നടത്തണം. ഇത് കൂടാതെ വ്യാഴാഴ്ചകളില്‍ വീട്ടില്‍ നെയ് വിളക്ക് കൊളുത്തി പ്രാര്‍ഥിക്കണം. 21 ദിവസം ഇത് ചെയ്യാവുന്നതാണ്.

മിഥുനക്കൂര് ( മകയിരം 1/2, തിരുവാതിര , പുണര്‍തം 3/4)
മിഥുനം രാശിക്കാര്‍ക്ക് ഈ മാസത്തില്‍ മികച്ച ഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്. ചിങ്ങം മാസം ജീവിതത്തില്‍ വളരെ നല്ല പോസിറ്റീവ് മാറ്റങ്ങള്‍ ആണ് നല്‍കുന്നത്. ജീവിത്തിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്ന ഒരു മാസമാണ് ചിങ്ങ മാസം. ദോഷ ശമനത്തിനായി ദിവസവും വീട്ടല്‍ ഗണപതി അഷ്ടോത്തര ജപം നടത്തേണ്ടതാണ്. ഇത് പല വിധത്തിലുള്ള ദോഷങ്ങളെ ഇല്ലാതാക്കുന്നുണ്ട്.

കര്‍ക്കടകക്കൂര്‍ ( പുണര്‍തം1/4 , പൂയം, ആയില്യം )
കര്‍ക്കിടകക്കൂറുകാര്‍ക്ക് ചിങ്ങമാസത്തില്‍ വളരെ മികച്ച ഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്. ശരിയാവും എന്ന് കരുതുന്ന പല കാര്യങ്ങളും അവസാന നിമിഷം പ്രശ്നത്തിലാവുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. എന്ത് തന്നെയായാലും ഗുണദോഷ സമ്മിശ്രമാണ് ഈ ചിങ്ങ മാസത്തിലെ മൂന്ന് നക്ഷത്രക്കാര്‍ക്കും ഫലം. ദോഷ ശമനത്തിനും ഗുണവര്‍ധനവിനുമായി ധര്‍മ്മ ശാസ്താവിനെ ഭജിക്കേണ്ടതാണ്. നിത്യേന വൈകുന്നേരങ്ങളില്‍ ശാസ്താ അഷ്ടോത്തര ജപം ചൊല്ലേണ്ടതാണ്.

ചിങ്ങക്കൂര് ( മകം പൂരം ഉത്രം 1/4 )
ചിങ്ങം രാശിക്കാര്‍ക്ക് ചിങ്ങ മാസം നല്കുന്ന ഫലങ്ങള്‍ നിസ്സാരമല്ല. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം തന്നെ സംഭവിക്കുന്ന മാസമായിരിക്കും. മകം, പൂരം, ഉത്രം 1/4 എന്നീ നക്ഷത്രക്കാര്‍ക്ക് മികച്ച സമയം ആണ് ചിങ്ങ മാസം. ഗുണഫലങ്ങള്‍ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും മാറ്റം പ്രതീക്ഷിക്കാവുന്നതാണ്. ഗുണവര്‍ധനവിനുമായി ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം നടത്തേണ്ടതാണ്. നിത്യേന ഭവനത്തില്‍ ഭാഗവതം ദശമി സ്കന്ധം പാരായണം ചെയ്യേണ്ടതാണ്.

കന്നിക്കൂര് ( ഉത്രം 3/4, അത്തം, ചിത്തിര 1/2)
കന്നിക്കൂറുകാര്‍ക്ക് ചിങ്ങ മാസത്തില്‍ നെഗറ്റീവ് ഫലങ്ങള്‍ ധാരാളം ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ ജീവിതത്തില്‍ വളരെയധികം കൂടിയ തോതില്‍ തന്നെ നെഗറ്റീവ് ഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്. പൊതുവെ മാനസിക സംഘര്‍ഷം വര്‍ദ്ധിച്ച് വരുന്ന ഒരു മാസം കൂടിയാണ് കന്നിക്കൂറുകാര്‍ക്ക് ചിങ്ങ മാസം. ഗുണവര്‍ധനവിനും ദോഷശമനത്തിനുമായി ഇവര്‍ ശിവ ഭജനം നടത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. ശിവപഞ്ചാക്ഷരി ദിവസവും ചൊല്ലേണ്ടതാണ്.

തുലാക്കൂര് ( ചിത്തിര1/2 , ചോതി , വിശാഖം 3/4)
തുലാം രാശിക്കാരാണെങ്കില്‍ നിങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. എല്ലാ വിധത്തിലും നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുന്ന സമയമാണ്. മിഥുന മാസത്തില്‍ ഈ മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷപരിഹാരത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം. ദോഷശമനത്തിനായി ദേവീ ഭജനം ലളിതാ സഹസ്രനാമപാരായണം നടത്തുക .

വൃശ്ചികക്കൂര് ( വിശാഖം 1/4 , അനിഴം, തൃക്കേട്ട )
വൃശ്ചികക്കൂറുകാര്‍ക്ക് ഈ മാസം മികച്ച സമയമാണ്. എങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. പൊതുവേ നേട്ടങ്ങള്‍ ഉണ്ടാവുന്ന മാസമാണ് ചിങ്ങമാസം എങ്കിലും ദോഷഫലങ്ങള്‍ ധാരാളം കാണുന്നുണ്ട്. ദോഷശമനത്തിനായി ശ്രീകൃഷ്ണ ഭജനം നടത്തുക. ബുധനാഴ്ചകളില്‍ ശ്രീകൃഷ്ണ സ്വാമിക്ക് വെണ്ണ, കദളിപ്പഴം എന്നിവ അര്‍പ്പിക്കേണ്ടതാണ്. ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം.

ധനുക്കൂര് ( മൂലം , പൂരാടം , ഉത്രാടം 1/4)
ധനു രാശിക്കാര്‍ക്ക് ഈ വരുന്ന മാസം അല്പം പ്രായസങ്ങളുടേതാണ്. അനാവശ്യമായി പണം ചിലവാക്കുന്നത് ശ്രദ്ധിക്കണം. ഇതില്‍ കൂടുതല്‍ പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടാവുന്നു. അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന മാസം കൂടിയാണ് ചിങ്ങ മാസം. ഗുണവര്‍ധനവിനും ദോഷശമനത്തിനുമായി ശാസ്താവിനെ ഭജിക്കുക. ദിവസവും അഷ്ടോത്തരം പാരായണം ചെയ്യുക. ശനിയാഴ്ച വ്രതം നോല്ക്കുക.

മകരക്കൂര് (ഉത്രാടം ¾ തിരുവോണം , അവിട്ടം1/2 )
മകരം രാശിക്കാര്‍ക്ക് ചിങ്ങമാസത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ നിരവധിയാണ്. എങ്കിലും അല്പം കൂടുതല്‍ ശ്രദ്ധിക്കാം. എല്ലാ വിധത്തിലും നിങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്ക് തുടക്കമാണ് ഈ പൊന്നിന് ചിങ്ങമാസം. എങ്കിലും ദോഷശമനത്തിനായി ഗണപതിഭഗവാനെ പ്രാര്‍ത്ഥിക്കണം. നിത്യേന രാവിലെ വീട്ടില്‍ വിളക്കു കൊളുത്തി ഗണേശസ മന്ത്രം ജപിക്കുക. ഇത് കൂടാതെ ജന്മനാളില് ഗണപതിഹോമം വഴിപാടായി സമര്‍പ്പിക്കേണ്ടതാണ്. ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഇതിലൂടെ ഉണ്ടാവുന്നു.

കുംഭക്കൂര് ( അവിട്ടം 1/2, ചതയം , പൂരുരുട്ടാതി ¾ )
കുംഭം രാശിക്കാര്‍ക്ക് ചിങ്ങമാസത്തില്‍ എല്ലാ വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടായിരിക്കും. എങ്കിലും ദോഷഫലങ്ങള്‍ കുറവല്ല എന്നുള്ളതാണ് സത്യം. ഇത്തരം ദോഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നിത്യേന ദേവീ ഭജനം നടത്തേണ്ടതാണ്. ദേവീ ക്ഷേത്ര ദര്‍ശനം നടത്തി പഞ്ചാദുര്‍ഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നടത്തുക. നിത്യേന വീട്ടില്‍ ദേവിയെ പ്രാര്‍ത്ഥിക്കാവുന്നതാണ്.

മീനക്കൂര് ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി )
മീനം രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ ഉള്ള ഒരു മാസമാണ് ചിങ്ങമാസം. എന്നാല്‍ ഇതോടൊപ്പം തന്നെ ദോഷഫലങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഗുണവര്ധവിനും ദോഷശമനത്തിനും വേണ്ടി ഭദ്രകാളിയെ ഭജിക്കണം. ഭദ്രകാളി സഹസ്രനാമം പാരായണം ചെയ്യുകയോ ദേവീ ക്ഷേത്ര ദര്‍ശനം നിത്യേന നടത്തുകയോ ചെയ്യേണ്ടതാണ്.



Click it and Unblock the Notifications