Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി!
ഓഗസ്റ്റിലെ അവസാന വെള്ളിയാഴ്ച ഇപ്രകാരമെങ്കില്‍ ഐശ്വര്യം നിറയും
ജ്യോതിഷത്തില്‍ ഓരോ ആഴ്ചയും ഒാരോ ഗ്രഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. എന്നാല്‍ വെള്ളിയാഴ്ച ദിനം ശുക്രന്റെ ദിനമായാണ് കണക്കാക്കുന്നത്. ശുക്രന് പൊതുവേ സ്നേഹം, സൗന്ദര്യം, ഐക്യം, സര്‍ഗ്ഗാത്മകത, ആഡംബരം എന്നിവയെയാണ് സ്വാധീനിക്കുന്നത്. വെള്ളിയാഴ്ച ശുക്രന്റെ ഊര്‍ജ്ജം പല വിധത്തിലാണ് ഗുണങ്ങള്‍ നല്‍കുന്നത്. സ്നേഹം അനുകമ്പ എന്നിവയെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ ശുക്രന് നിമിത്തം സ്വാധീനം ചെലുത്തുന്നു.
വെള്ളിയാഴ്ച ദിനത്തില്‍ നിങ്ങള്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളും ചെയ്യേണ്ടതായ ചില കാര്യങ്ങളും ഉണ്ട്. എന്തെങ്കിലും തെറ്റിദ്ധാരണകളോ സംഘര്‍ഷങ്ങളോ ബന്ധുക്കളോടെ സുഹൃത്തുക്കളോടോ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനെല്ലാം പരിഹാരം കാണാന്‍ സാധിക്കുന്ന ഒരു ദിനമാണ് വെള്ളിയാഴ്ച ദിനം. എന്നാല്‍ ഈ ദിനത്തില്‍ എന്താണ് ചെയ്യേണ്ടത്, എന്താണ് ചെയ്യാന്‍ പാടില്ലാത്തത് എന്ന് നോക്കാം.

നവഗ്രഹങ്ങളുടെ അനുഗ്രഹം
വെള്ളിയാഴ്ച ദിനത്തില്‍ ശുക്രന്റെ അനുഗ്രഹത്തിന് വേണ്ടി ധ്യാനമോ യോഗയോ ചെയ്യാവുന്നതാണ്. ഈ സമ്പ്രദായങ്ങള്‍ സ്ഥിരമാക്കുന്നത് വഴി നിങ്ങളുടെ മനസ്സിനും ശരീരത്തിനും സന്തോഷവും സമാധാനവും ലഭിക്കുന്നു. കൂടാതെ മനസ്സിന്റെ ശാന്തതയും സമാധാനവും നിലനിര്‍ത്തുന്നതിനും സാധിക്കുന്നു. നവഗ്രഹ അനുഗ്രഹം വഴി നിങ്ങള്‍ക്ക് ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു ദിനമാണ് വെള്ളിയാഴ്ച.
പോസിറ്റീവ് ഊര്‍ജ്ജം നിറയുന്നു
ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് വെള്ളിയാഴ്ച ദിനത്തില്‍ ആത്മീയ ഗ്രന്ഥങ്ങള്‍ വായിക്കാവുന്നതാണ്. ഇത് വഴി ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയുന്നു. സര്‍ഗ്ഗാത്മകമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് വഴി ജീവിതം തന്നെ മാറി മറിയുന്നു. ലക്ഷ്മീ ദേവി നിങ്ങളുടെ ഗൃഹത്തിലെ നിത്യ സന്ദര്ശകയാവുന്നു.
മറ്റുള്ളവരെ സഹായിക്കുക
എപ്പോഴും മറ്റുള്ളവരെ സഹായിക്കുന്നതിന് ശ്രദ്ധിക്കുക. പ്രത്യേകിച്ച് വെള്ളിയാഴ്ച ദിനത്തില്‍ മറ്റുള്ളവരെ സഹായിക്കുന്നതിന് വേണ്ടി തിരഞ്ഞെടുക്കുന്നതിന് അനുയോജ്യമാണ്. ഇത് വഴി നിങ്ങള്‍ക്ക് ലക്ഷ്മിസാന്നിധ്യം ഉണ്ടാവുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച മാറ്റങ്ങള്‍ ലഭിക്കുന്ന ഒരു സമയമാണ് എന്നതുകൊണ്ട് തന്നെ വെള്ളിയാഴ്ചയിലെ ദാനം നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
ഒഴിവാക്കേണ്ടവ
വെള്ളിയാഴ്ച ദിനത്തില്‍ ഒഴിവാക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. അതില്‍ തര്‍ക്കങ്ങളോ സംഘര്‍ഷങ്ങളോ ഒക്കെ ശുക്രന്റെ ഊര്ജ്ജത്തിനേയും ഐക്യത്തിനേയും തകര്‍ക്കുന്നു. അതുകൊണ്ട് തന്നെ അഭിപ്രായവ്യത്യാസമുണ്ടാവുന്ന തരത്തിലുള്ള സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ സാമ്പത്തിക തീരുമാനങ്ങള്‍ ഒഴിവാക്കുന്നതിനും ശ്രദ്ധിക്കണം. ആത്മീയമായ നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കിയെടുക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട.
ബന്ധങ്ങളില്‍ പ്രശ്നങ്ങളുണ്ടാവുന്നത്
പലപ്പോഴും ബന്ധങ്ങളെ തകര്‍ക്കുന്നതിനും അതിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ശ്രമിക്കണം. എന്നാല്‍ വെള്ളിയാഴ്ച ദിനം ഇതിനൊന്നും അനുയോജ്യമല്ല എന്നതാണ് സത്യം. കൂടാതെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമായത് കൊണ്ട് തന്നെ ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വളരെയധികം ശ്രദ്ധിക്കണം.
വെള്ളിയാഴ്ച വ്രതം
സര്‍വ്വൈശ്വര്യത്തിന് വേണ്ടി വെള്ളിയാഴ്ച വ്രതം അനുഷ്ഠിക്കുന്നതും നല്ലതാണ്. ഈ ദിനത്തില്‍ പൂര്‍ണമായ ഉപവാസം ആവശ്യമില്ല എന്നാല്‍ മത്സ്യമാംസാദികള്‍ കഴിക്കുന്നത് പൂര്‍ണമായും ഉപേക്ഷിക്കേണ്ടതാണ്. കൂടാതെ ഒരിക്കലൂണ് നടത്തുന്നതും നല്ലതാണ്. മറ്റ് നേരങ്ങളില്‍ നിങ്ങള്‍ക്ക് പഴങ്ങളോ പച്ചക്കറികളോ കഴിക്കാം. അന്നേ ദിവസം ക്ഷേത്ര ദര്‍ശനം നടത്തുന്നതും നല്ലതാണ്. ഇതെല്ലാം തന്നെ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിനും സര്‍വ്വ ദോഷങ്ങളെ അകറ്റുന്നതിനും സഹായിക്കുന്നു.



Click it and Unblock the Notifications