Latest Updates
-
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ!
അനര്‍ത്ഥങ്ങള്‍ ഇവക്കൊപ്പം പടികയറും, അക്ഷയതൃതീയ ദിനം ഇവയൊന്നും അബദ്ധത്തില്‍ പോലും വാങ്ങരുത്
വിശ്വാസ പ്രകാരം ഏറ്റവും ശുഭകരമായ ഒരു ദിവസമായി കണക്കാക്കുന്ന ദിനമാണ് അക്ഷയതൃതീയ. 2025 ഏപ്രില്‍ 30-നാണ് ഈ വര്‍ഷത്തെ അക്ഷയതൃതീയ വരുന്നത്. ഈ ദിനത്തില്‍ നാം വാസ്തുപ്രകാരം ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഐശ്വര്യം, സമൃദ്ധി, ഭാഗ്യം എന്നിവയെ പ്രതീകപ്പെടുത്തുന്നതാണ് അക്ഷയതൃതീയ. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറയ്ക്കുന്ന ദിനമാണ്. ഈ ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നത് വളരെയധികം ഐശ്വര്യവും സന്തോഷവും കൊണ്ട് വരും എന്നാണ് വിശ്വാസം. എന്നാല്‍ വാസ്തുപ്രകാരം ചില കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലാത്തതായി ഉണ്ട്.
പലപ്പോഴും ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും എനര്‍ജിയും ഊര്‍ജ്ജവും നിലനിര്‍ത്തുന്നതിന് വാസ്തുപ്രകാരം അക്ഷയതൃതീയയില്‍ ചില വസ്തുക്കള്‍ വാങ്ങരുത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ കൊണ്ട് വരും എന്നാണ് വാസ്തു പറയുന്നത്. വാസ്തു പ്രകാരം അക്ഷയ തൃതീയയില്‍ നിങ്ങള്‍ വാങ്ങാന്‍ പാടില്ലാത്ത 5 കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ഇരുമ്പ് വസ്തുക്കള്‍
വാസ്തുശാസ്ത്രപ്രകാരം നിങ്ങള്‍ ഒരു കാരണവശാലും ഇരുമ്പ് വസ്തുക്കള്‍ വാങ്ങരുത്. അത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കും എന്നതാണ് സത്യം. ഇത് പലപ്പോഴും നെഗറ്റീവ് ഊര്‍ജ്ജം, സാമ്പത്തിക നഷ്ടങ്ങള്‍, ജീവിതത്തിലെ തടസ്സങ്ങള്‍ എന്നിവയെല്ലാം തന്നെ ഇത് വഴി ഉണ്ടാവും എന്നതാണ് സത്യം. വീട്ടിലേക്ക് ഒരിക്കലും ഇരുമ്പ് പാത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയൊന്നും വാങ്ങിക്കരുത്. ഇത് പോസിറ്റീവ് ഊര്‍ജ്ജപ്രവാഹത്തെ തടയുന്നു എന്നാണ് പറയുന്നത്.
കറുത്ത നിറമുള്ള വസ്തുക്കള്‍
കറുപ്പിനെ പൊതുവേ ശനിയുമായാണ് ബന്ധപ്പെടുത്തുന്നത്. ഇത് പലപ്പോഴും നിങ്ങളില്‍ നെഗറ്റീവ് ഫലങ്ങളും ദു:ഖം അസ്വസ്ഥത എന്നിവയും വര്‍ദ്ധിപ്പിക്കുന്നു. കറുത്ത വസ്ത്രങ്ങള്‍, കറുത്ത നിറത്തിലുള്ള പാദരക്ഷകള്‍ കറുത്ത ആഭരണങ്ങള്‍ എന്നിവയെല്ലാം ഈ ദിനത്തില്‍ വാങ്ങുന്നത് എന്തുകൊണ്ടും ദോഷം നല്കുന്നു എന്നതാണ് സത്യം. ഇത്തരത്തില്‍ ഇത് നെഗറ്റീവ് ഊര്ജ്ജത്തിലേക്ക ്എത്തിക്കുന്നു. എന്നാല്‍ അക്ഷയതൃതീയ ദിനത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി മഞ്ഞ,വെള്ള, ചുവപ്പ് എന്നിങ്ങനെയുള്ള നിറത്തിലുള്ള വസ്തുക്കള്‍ വാങ്ങിക്കേണ്ടതാണ്.
മൂര്‍ച്ചയുള്ള വസ്തുക്കള്‍ (കത്തി, കത്രിക മുതലായവ)
ഒരു കാരണവശാലും മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഈ ദിനത്തില്‍ വാങ്ങരുത്. ഇത് നിങ്ങളുടെ ഊര്‍ജ്ജത്തെ പ്രശ്നത്തിലാക്കുന്നു. കൂടാതെ അത് ബന്ധത്തിന് തടസ്സം സൃഷ്ടിക്കുകയും, സംഘര്‍ഷങ്ങള്‍, വിയോജിപ്പുകള്‍, വഴക്കുകള്‍ എന്നിവയിലേക്ക് എത്തിക്കുന്നു. ഇത്തരം വസ്തുക്കള്‍ വാങ്ങുന്നതും സമ്മാനമായി നല്‍കുന്നതും ദോഷങ്ങള്‍ നല്കുന്നു. തെറ്റിദ്ധാരണകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വഴക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.
ഒഴിഞ്ഞ പാത്രങ്ങള്‍
ഒരു കാരണവശാലും ഒഴിഞ്ഞ പാത്രങ്ങള്‍ അക്ഷയതൃതീയ ദിനത്തില്‍ വാങ്ങരുത്. അത് കൂടുതല്‍ അപകടങ്ങള്‍ നിങ്ങള്‍ക്കുണ്ടാക്കുന്നു എന്നതാണ് സത്യം. പാത്രങ്ങള്‍, ഭരണികള്‍, എന്നിവയെല്ലാം വാങ്ങുമ്പോള്‍ ഒരു കാരണവശാലും ഒഴിഞ്ഞ പാത്രങ്ങള്‍ വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുത്. അക്ഷയ തൃതീയയില്‍ നിങ്ങള്‍ പാത്രങ്ങള്‍ വാങ്ങുകയാണെങ്കില്‍ അതോടൊപ്പം സമൃദ്ധിയും ഐശ്വര്യവും നിറയ്ക്കുന്നതിന് വേണ്ടി അവയില്‍ എപ്പോഴുും ധാന്യങ്ങള്‍, വെള്ളം അല്ലെങ്കില്‍ മധുരപലഹാരങ്ങള്‍ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.
ഉപയോഗിച്ച സാധനങ്ങള്‍
അക്ഷയ തൃതീയയില്‍ വാഹനങ്ങള്‍, ഇലക്ട്രോണിക്സ്, ഫര്‍ണിച്ചറുകള്‍ പോലുള്ളവ ഒരിക്കലും ഈ ദിനത്തില്‍ വാങ്ങരുത്. കാരണം ഇവ ഉപയോഗിച്ചതെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് സത്യം. പലപ്പോഴും മുന്‍ ഉടമയുടെ ഊര്‍ജ്ജം വഹിക്കാന്‍ ഇത്തരം വസ്തുക്കള്‍ക്ക് സാധിക്കും എന്നാണ് വാസ്തു പറയുന്നത്. അത് എല്ലായ്പ്പോഴും പോസിറ്റീവ് ആയിരിക്കണമെന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.



Click it and Unblock the Notifications
