Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
12 രാശിക്കാരും ദാനം ചെയ്താല്‍ ഇരട്ടിക്കും; ഐശ്വര്യത്തിന് ദാനം ചെയ്യേണ്ടത്
ഓരോ രാശിക്കാര്‍ക്കും നിരവധി പ്രത്യേകതകള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ രാശിചക്രപ്രകാരം എന്തൊക്കെ മാറ്റങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നത് അറിഞ്ഞിരിക്കേണ്ടതാണ്. രാശിചക്രപ്രകാരം നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. ഇതില്‍ അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ദാനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ ദാനം ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കാരണം ദാനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ജീവിതത്തില്‍ നിരവധി നേട്ടങ്ങളാണ് ഉണ്ടാക്കുന്നത്. വേദ ജ്യോതിഷ പ്രകാരം നിങ്ങള്‍ എന്തൊക്കെ കാര്യങ്ങള്‍ ദാനം ചെയ്യണം. എന്തൊക്കെ നിങ്ങളുടെ രാശിചിഹ്നത്തിന്റെ ഭരണാധിപനായ ഗ്രഹപ്രകാരം ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാരുടെ ഭരണാധിപനായ ഗ്രഹം എന്ന് പറയുന്നത് ചൊവ്വയാണ്. ഇവര്‍ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് പരിപ്പ്, സ്വര്‍ണം, മഞ്ഞള്‍, കചല മാവ് എന്നിവ സംഭാവന ചെയ്യേണ്ടതാണ്. ഇതിലൂടെ ജീവിതത്തില്‍ ഇവര്‍ക്ക് ഐശ്വര്യവും നേട്ടവും ഉണ്ടാവുന്നുണ്ട്. എല്ലാ ദിവസവും ദാനം ചെയ്യുന്നതിനേക്കാള്‍ ഇവര്‍ ആഴ്ചയിലൊരിക്കല്‍ ദാനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഇടവം രാശി
ഇടവം രാശി ചിഹ്നത്തിന്റെ ഭരണാധിപന് ശുക്രനാണ്. ഇവര്‍ സമ്പത്തും ഐശ്വര്യവും് വര്‍ദ്ധിപ്പിക്കുന്നതിന് തേന്‍, സൂപ്പ്, പരിപ്പ് എന്നിവ സംഭാവന ചെയ്യണം. ഇതിലൂടെ ഇവരുടെ കഷ്ടപ്പാട് മാറുകയും ജീവിതത്തില്‍ നേട്ടങ്ങള്‍ ഉയര്‍ന്ന് വരുകയും ചെയ്യും എന്നാണ് വിശ്വാസം.

മിഥുനം രാശി
മിഥുനം രാശി ചിഹ്നത്തിന്റെ ഭരണാധിപന് ബുധനാണ്. സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും ഐശ്വര്യത്തിനും വേണ്ടി മിഥുനം രാശിക്കാരായ വ്യക്തികള്‍ നെയ്യ്, പഴങ്ങള്‍, തൈര് എന്നിവ ദാനം ചെയ്യേണ്ടതാണ്. ഇവര്‍ക്ക് ഇതിലൂടെ ജീവിതത്തില്‍ മികച്ച ഗുണങ്ങള്‍ ഉണ്ടാവുന്നുണ്ട്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശി ചിഹ്നത്തിന്റെ ഭരണാധിപന് ചന്ദ്രനാണ്. കര്‍ക്കിടകം രാശിക്കാര്‍ക്ക് സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് പാല്, വെള്ളം, വെള്ളി വസ്തുക്കള്‍, പണം, മുത്ത് എന്നിവ സംഭാവന ചെയ്യാവുന്നതാണ്. ഇത് ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാരുടെ അധിപതി സൂര്യനാണ്. സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി ചിങ്ങം രാശിക്കാര്‍ സ്വര്‍ണം, കുങ്കുമം, ചെമ്പ് എന്നിവ ദാനം നല്‍കേണ്ടതാണ്. ഇത് ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങളും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇവരുടെ ഭരണാധിപന് എന്ന് പറയുന്നത് ബുധനാണ്. കന്നി രാശിക്കാര്‍ പ്ലെയിന്‍ പേപ്പര്‍, മൃഗങ്ങള്‍ക്ക് പച്ച പുല്ല്, ക്ഷേത്രങ്ങളിലെ ശംഖ്, മത്സ്യം, ആമ എന്നിവ ദാനം ചെയ്യുന്നത് നല്ലതാണ്. ഇതിലൂടെ ഇവര്‍ക്ക് മികച്ച ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്.

തുലാം രാശി
തുലാം രാശിക്കാരുടെ ഭരണാധിപനാണ് സൂര്യന്. സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് തുലാം രാശിക്കാര്‍ നെയ്യ്, പൂക്കള്‍, വെള്ളി വസ്തുക്കള്‍ എന്നിവ സംഭാവന ചെയ്യണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാരുടെ ഭരണാധിപനാണ് ചൊവ്വ. സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് ഈ രാശിക്കാര്‍ ഓറഞ്ച് നിറമുള്ള ഇനങ്ങള്‍, ഷൂസ്, സിന്ദൂരം എന്നിവ സംഭാവന ചെയ്യാവുന്നതാണ്. ഇതില്‍ ജീവിതത്തില്‍ നേട്ടങ്ങളിലേക്ക് നയിക്കുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്.

ധനു രാശി
ധനു രാശിക്കാരുടെ ഭരണാധിപനാണ് വ്യാഴം. ധനു രാശിക്കാര്‍ സ്വത്ത് വര്‍ദ്ധിപ്പിക്കുന്നതിന് സ്റ്റീല്‍ പാത്രങ്ങള്‍, പരിപ്പ്, മഞ്ഞള്‍ എന്നിവ സംഭാവന ചെയ്യണം. ഇതെല്ലാം ജീവിതത്തില്‍ വളരെയധികം മികച്ച ഗുണങ്ങളാണ് നല്‍കുന്നത്.

മകരം രാശി
മകരം രാശിക്കാരുടെ ഭരണാധിപന് ശനിയാണ്. സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് മകരം രാശിക്കാര്‍ ഇഷ്ടിക, സിമന്റ്, ഷൂസ്, ബദാം എന്നിവ സംഭാവന ചെയ്യണം. ഇത് ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

കുംഭം രാശി
കുംഭം രാശിക്കാരുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇവരുടെ ഭരണാധിപന് എന്ന് പറയുന്നത് ശനിയാണ്. സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് കുംഭം രാശിക്കാര്‍ സിമന്റ്, ഷൂസ്, വസ്ത്രങ്ങള്‍, പുതപ്പുകള്‍ എന്നിവ സംഭാവന ചെയ്യണം.

മീനം രാശി
മീനം രാശിക്കാരുടെ ചിഹ്നത്തിന്റെ ഭരണാധിപന് എന്ന് പറയുന്നത് വ്യാഴമാണ്. സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് മീനം രാശിക്കാര്‍ ചെമ്പ് ഇനങ്ങള്‍, പിങ്ക് നിറമുള്ള വസ്ത്രങ്ങള്‍, മുല്ല, റൂബി എന്നിവ സംഭാവന ചെയ്യണം.



Click it and Unblock the Notifications
