For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത്തരം ഹനുമാന്‍ ചിത്രം വീട്ടില്‍ വയ്ക്കരുത്; ഐശ്വര്യക്കേട് ഫലം

|

ഹിന്ദുമതത്തില്‍, ദൈവത്തിന്റെ ചിത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് വളരെ ശുഭമായി കണക്കാക്കപ്പെടുന്നു. ദൈവത്തിന്റെ ചിത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നിലൂടെ വീട്ടിലേക്ക് നെഗറ്റീവ് ഊര്‍ജ്ജം കടക്കില്ലെന്നും ജീവിതത്തില്‍ നിങ്ങള്‍ക്ക് അഭിവൃദ്ധി കൈവരുത്താന്‍ സാധിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ദുഷ്ടശക്തികളില്‍ നിന്നും നെഗറ്റീവ് എനര്‍ജികളില്‍ നിന്നും നിങ്ങളെ രക്ഷിക്കാന്‍ ഹനുമാന്‍ സ്വാമിയുടെ ചിത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കേണ്ടത് പ്രധാനമാണെന്ന് പറയപ്പെടുന്നു.

Most read: 2021ല്‍ 12 രാശിക്കും ഭാഗ്യം നല്‍കും നിറങ്ങള്‍ ഇവMost read: 2021ല്‍ 12 രാശിക്കും ഭാഗ്യം നല്‍കും നിറങ്ങള്‍ ഇവ

ഹനുമാനെ ആരാധിക്കുന്നവര്‍ വളരെയേറെയാണ്. ഭാരതത്തിലെ ഹനുമാന്‍ ക്ഷേത്രങ്ങളില്‍ ആരാധനകള്‍ വളരെ പ്രസിദ്ധമാണ്. കൂടാതെ, വീട്ടിലെ പൂജാമുറികളിലും ഭക്തര്‍ ഹനുമാന്റെ ചിത്രമോ വിഗ്രഹമോ സൂക്ഷിക്കുന്നു. എന്നാല്‍, ഹനുമാന്‍ സ്വാമിയുടെ എല്ലാ ചിത്രങ്ങളും വീട്ടില്‍ സൂക്ഷിക്കുന്നത് ഉത്തമമല്ല. ചില രൂപങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് വീട്ടിലുള്ളവര്‍ക്ക് കഷ്ടതയിലേക്കും അശാന്തിയിലേക്കും നയിക്കുന്നു. ഹനുമാന്‍ സ്വാമിയുടെ ഏതൊക്കെ ചിത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാമെന്നും ഏതൊക്കെ ചിത്രങ്ങള്‍ ഒഴിവാക്കണമെന്നും അറിയാന്‍ ലേഖനം വായിക്കു.

സഞ്ജീവനി വഹിക്കുന്ന ഹനുമാന്‍

സഞ്ജീവനി വഹിക്കുന്ന ഹനുമാന്‍

സഞ്ജീവനിയും കൈയ്യിലേന്തി ആകാശത്ത് പറക്കുന്ന ഹനുമാന്റെ ചിത്രം ഒരിക്കലും വീട്ടില്‍ സൂക്ഷിക്കരുതെന്ന് പറയപ്പെടുന്നു. ഹനുമാന്‍ സ്വാമിയുടെ ചിത്രം സൂക്ഷിക്കുന്നുവെങ്കില്‍ എല്ലായ്‌പ്പോഴും സ്ഥായിയായ അവസ്ഥയില്‍ ഉള്ള ചിത്രങ്ങളാണ് ആരാധനയ്ക്ക് ഉത്തമമെന്ന് പറയപ്പെടുന്നു.

രാമലക്ഷ്മണന്‍മാരെ തോളിലേറ്റുന്ന ഹനുമാന്‍

രാമലക്ഷ്മണന്‍മാരെ തോളിലേറ്റുന്ന ഹനുമാന്‍

കൂടാതെ, ശ്രീരാമനെയും ലക്ഷ്മണനെയും തോളില്‍ ചുമന്നുകൊണ്ടുള്ള ഹനുമാന്‍ സ്വാമിയുടെ പ്രതിമ വീട്ടില്‍ വയ്ക്കരുത്. അവ വീട്ടില്‍ അസ്വസ്ഥതയുണ്ടാക്കുമെന്ന് പറയപ്പെടുന്നു. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ വയ്ക്കുന്നത് ശുഭസൂചകത്തിനുപകരം ദോഷകരമായ ഫലങ്ങളിലേക്ക് നയിക്കുകയും പ്രശ്‌നങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നു.

Most read:വാഹനം വാങ്ങാന്‍ 2021ല്‍ നല്ല ദിവസം ഇവയാണ്Most read:വാഹനം വാങ്ങാന്‍ 2021ല്‍ നല്ല ദിവസം ഇവയാണ്

നെഞ്ച് പിളര്‍ക്കുന്ന ഹനുമാന്‍

നെഞ്ച് പിളര്‍ക്കുന്ന ഹനുമാന്‍

ഹനുമാന്‍ സ്വാമി നെഞ്ച് പിളര്‍ന്ന് ശ്രീരാമ ഭഗവാനെ കാണിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും നിന്ദ്യമായി കണക്കാക്കപ്പെടുന്നു. അത്തരം ചിത്രങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അതിന്റെ ഫലം നിങ്ങളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നും പറയപ്പെടുന്നു. വിവാഹിതരായ ദമ്പതികളുടെ കിടപ്പുമുറിയില്‍ ഹനുമാന്‍ സ്വാമിയുടെ വിഗ്രഹമോ പ്രതിമയോ സൂക്ഷിക്കരുത് എന്നും പറയപ്പെടുന്നു.

ലങ്കാദഹനം

ലങ്കാദഹനം

ലങ്കാദഹനം ചിത്രീകരിക്കുന്ന ചിത്രങ്ങള്‍ വയ്ക്കുന്നതും ഒഴിവാക്കുക. അത്തരം ചിത്രങ്ങള്‍ സന്തോഷവും സമൃദ്ധിയും കെടുത്തുന്നവയാണ്. കോപാകുലനായ ഹനുമാനെ ചിത്രീകരിക്കുന്ന വിഗ്രഹങ്ങളോ ചിത്രങ്ങളോ വീട്ടില്‍ സൂക്ഷിക്കരുത്, അത്തരം ചിത്രങ്ങള്‍ വീട്ടില്‍ നെഗറ്റീവ് എനര്‍ജിയുടെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുമെന്നു പറയപ്പെടുന്നു.

Most read:സ്ത്രീകളെ സ്വപ്‌നം കാണാറുണ്ടോ? അതിനര്‍ത്ഥം ഇതാണ് !!Most read:സ്ത്രീകളെ സ്വപ്‌നം കാണാറുണ്ടോ? അതിനര്‍ത്ഥം ഇതാണ് !!

വീടിന് ഐശ്വര്യം നല്‍കുന്നവ

വീടിന് ഐശ്വര്യം നല്‍കുന്നവ

തീവ്ര ശ്രീരാമഭക്തനായതിനാല്‍ ശ്രീരാമനെയും സീതയെയും വണങ്ങി നില്‍ക്കുന്ന ഹനുമാന്റെ ചിത്രം വയ്ക്കുന്നത് ഉത്തമമാണ്. ഹനുമാന്‍ സ്വാമിയെ പ്രാര്‍ത്ഥിക്കുന്നതിനു മുമ്പ് ശ്രീരാമനെ ഭജിക്കണമെന്നാണ് വിശ്വാസം.

അനുഗ്രഹം ചൊരിയുന്ന ഹനുമാന്‍

അനുഗ്രഹം ചൊരിയുന്ന ഹനുമാന്‍

അനുഗ്രഹം ചൊരിയുന്ന ഭാവത്തിലുള്ള ഹനുമാന്റെ ഏതു ചിത്രവും വീട്ടില്‍ വയ്ക്കാം എന്നാല്‍ നെഞ്ച് പിളര്‍ന്ന് ഉള്ളില്‍ രാമനും സീതയുമായുള്ള ചിത്രം വീട്ടില്‍ വയ്ക്കുന്നത് ഒഴിവാക്കണം. ശ്രീരാമജയം എന്ന് കടലാസില്‍ എഴുതി മാലകോര്‍ത്ത് ഹനുമാന്റെ ചിത്രത്തില്‍ അണിയിച്ചു പ്രാര്‍ഥിച്ചാല്‍ സര്‍വകാര്യ വിജയം നേടാനാകുമെന്നും വിശ്വസിക്കപ്പെടുന്നു.

Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!

ശ്രീരാമസേവ ചെയ്യുന്ന ഹനുമാന്‍

ശ്രീരാമസേവ ചെയ്യുന്ന ഹനുമാന്‍

പഠനത്തില്‍ നിങ്ങളുടെ കുട്ടികളുടെ ശ്രദ്ധ വര്‍ദ്ധിപ്പിക്കുന്നതിന്, ചുവന്ന തുണി ധരിച്ച ഹനുമാന്‍ സ്വാമിയുടെ ഒരു ചിത്രമോ വിഗ്രഹമോ സ്ഥാപിക്കുന്നത് ഉത്തമമായിരിക്കും. ശ്രീരാമ സേവനയില്‍ മുഴുകിയിരിക്കുന്നതായി കാണിക്കുന്ന ഹനുമാന്‍ സ്വാമിയുടെ ചിത്രങ്ങള്‍ വീട്ടില്‍ സ്ഥാപിക്കാം. ഇത് ചെയ്യുന്നത് പോസിറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുകയും കുടുംബത്തിന്റെ സമ്പത്ത് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

English summary

Don't Keep These Kinds of Hanuman Idols And Photos in Home

Read on to know, which photos and idols of Lord Hanuman are forbidden to be kept in home.
Story first published: Wednesday, December 23, 2020, 8:54 [IST]
X
Desktop Bottom Promotion