Latest Updates
-
മെയ് മാസത്തിലെ കാലാവസ്ഥാ മാറ്റം; ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയാൻ ഞെട്ടിക്കുന്ന കാര്യങ്ങൾ! -
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗോ അതോ ക്രാഷ് ഡയറ്റോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏതാണ് നല്ലത്? -
ഉത്തരേന്ത്യയിൽ കാലാവസ്ഥാ മാറ്റം: കടുത്ത ചൂടിനും മഴയ്ക്കുമിടയിൽ വർക്കൗട്ട് ചെയ്യുന്നവർക്ക് എന്ത് സംഭവിക്കും? -
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? റെക്കോർഡ് ചൂടിനെ പ്രതിരോധിക്കാൻ ഈ കരുതലുകൾ മതി -
നാൽപതിലും തൃഷയുടെ ഈ ചുറുചുറുക്ക്; ആരും കൊതിക്കുന്ന ഫിറ്റ്നസിന് പിന്നിലെ ആ രഹസ്യം ഇതാണ് -
2026 മെയ് 6: ഗ്രഹനിലയില്‍ വമ്പന്‍ മാറ്റം; ഈ രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ടാകും -
മൂലം നക്ഷത്രത്തിന്റെ പിടിയിൽ ഇന്ന്; ഈ സമയങ്ങളിൽ പണം നിക്ഷേപിച്ചാൽ വരാനിരിക്കുന്നത് വൻ നേട്ടം! -
ഐപിഎൽ ആവേശത്തിനിടയിൽ ഭാഗ്യം തെളിയുന്നത് ആർക്ക്? ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം -
ഇന്നത്തെ നക്ഷത്രഫലം: മെയ് 6-ന് ഭാഗ്യം ആർക്കൊപ്പം? കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ! -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും വമ്പൻ മാറ്റങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? സമ്പൂർണ്ണ ഫലങ്ങൾ അറിയാം
സൂര്യാസ്തമയത്തിന് ശേഷം ഇവയൊന്നും ചെയ്യല്ലേ: ലക്ഷ്മിദേവി പടിയിറങ്ങും
ലക്ഷ്മി ദേവിയുടെ അനുഗ്രഹം നമ്മുടെ ജീവിതത്തിലും കുടുംബത്തിലും നിറഞ്ഞ് നില്‍ക്കുന്നത് എല്ലാവരും ആഗ്രഹിക്കുന്നതാണ്. എന്നാല്‍ സമ്പത്തിന്റേയും അറിവിന്റേയും ദേവതയായ ലക്ഷ്മി ദേവി പലപ്പോഴും വീട്ടില്‍ നിന്ന് പടിയിറങ്ങുന്ന ചില സാഹചര്യങ്ങളെക്കുറിച്ച് ജ്യോതിഷം പറയുന്നുണ്ട്. നമ്മള് വീട്ടിനുള്ളില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും വീട്ടിലെ ഐശ്വര്യത്തിനേയും ഐശ്വര്യക്കേടിനേയും സൂചിപ്പിക്കുന്നതാണ്. ജ്യോതിഷ പ്രകാരം വൈകുന്നേരങ്ങളില്‍ നാം ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. ഇത് ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യക്കേട് വിളിച്ച് വരുത്തുന്നു.
ലക്ഷ്മിദേവിയുടെ അനുഗ്രഹത്തിന് വേണ്ടി നാം എന്തൊക്കെയാണ് ജ്യോതിഷ പ്രകാരം ഒഴിവാക്കേണ്ടത് എന്ന് നോക്കാം. അതിലുപരി അതെല്ലാം എപ്രകാരം ഐശ്വര്യക്കേട് ഉണ്ടാക്കുന്നു എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം. എന്നാല്‍ ഇതെല്ലാം ഇന്നും നിലനില്‍ക്കുന്ന വിശ്വാസങ്ങളുടെ പുറത്തുള്ള കാര്യങ്ങളാണ്. ശാസ്ത്രീയമായി ഇതിന് പിന്നില്‍ യാതൊരു വിധത്തിലുള്ള തെളിവുകളും ഇല്ല എന്നതും യാഥാര്‍ത്ഥ്യമാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

കേശസംരക്ഷണം രാത്രിയില്‍ വേണ്ട
സന്ധ്യയായതിന് ശേഷം മുടിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നവര്‍ ഇനിയൊന്ന് ശ്രദ്ധിക്കണം. കാരണം രാത്രിയില്‍ മുടി കഴുകുകയോ അല്ലെങ്കില്‍ മുടി ചീകുകയോ അല്ലെങ്കില്‍ മുടി വിരിച്ചിട്ട് കിടക്കുകയോ ചെയ്യുന്നവര്‍ അല്പം സൂക്ഷിക്കണം. ഇത് നെഗറ്റീവ് എനര്‍ജി വീട്ടിലേക്ക് കൊണ്ട് വരുന്നതിന് കാരണമാകുന്നു എന്നാണ് പറയുന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെയാണ് പണ്ടുള്ളവര്‍ സന്ധ്യയാവുന്നതിന് മുന്‍പ് മുടി കെട്ടി വെക്കണം എന്ന് പറയുന്നത്.
പാത്രങ്ങള്‍ കഴുകാതെ സൂക്ഷിക്കരുത്
പലപ്പോഴും രാത്രിയില്‍ പാത്രങ്ങള്‍ കഴുകാതെ സൂക്ഷിക്കുന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത്തരത്തില്‍ അടുക്കളയില്‍ പാത്രങ്ങള്‍ കഴുകാതെ സൂക്ഷിക്കുന്നത് ലക്ഷ്മി കോപത്തിന് ഇടയാക്കും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ അടുക്കളയില്‍ ഒരിക്കലും കഴുകാത്ത പാത്രങ്ങള്‍ സൂക്ഷിക്കരുത്. ഇത് ദാരിദ്ര്യത്തിനും കടത്തിനും കഷ്ടപ്പാടിനും കാരണമാകുന്നു. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം.

ഇവയൊന്നും ദാനം ചെയ്യരുത്
പാല്, തൈര്, ഉപ്പ്, പഞ്ചസാര തുടങ്ങിയ വസ്തുക്കളും സന്ധ്യാനേരത്തിന് ശേഷം ദാനം ചെയ്യരുത്.അത് മാത്രമല്ല മഞ്ഞള്‍, പുളി എന്നിവ ദാനം ചെയ്യുന്നതും ശുഭകരമായ ഫലങ്ങള്‍ അല്ല നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. കാരണം ലക്ഷ്മി ദേവി ഇല്ലാത്ത വീട്ടില്‍ ഐശ്വര്യക്കേട് വര്‍ദ്ധിക്കും എന്നാണ് പറയുന്നത്. ഇത് കൂടാതെ സാമ്പത്തിക പ്രശ്നങ്ങളും ജീവിതത്തില്‍ അസ്ഥിരതയും നിങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരാം.
രാത്രിയില്‍ നഖവും മുടിയും മുറിക്കരുത്
സന്ധ്യക്ക് ശേഷം നഖവും മുടിയും മുറിക്കരുത്. ഇതും ദൗര്‍ഭാഗ്യകരമാണ് എന്നാണ് പറയുന്നത്. രാത്രിയില്‍ ഇപ്രകാരം ചെയ്യുന്നത് ഐശ്വര്യക്കേടിലേക്ക് നിങ്ങളെ എത്തിക്കുന്നു. മാത്രമല്ല ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നുമാണ് പറയുന്നത്. ലക്ഷ്മി ദേവിയോടുള്ള അനാദരവായാണ് ഇത് കണക്കാക്കുന്നത്. എന്നാല്‍ രാത്രിയില്‍ നഖവും മുടിയും മുറിക്കുന്നത് പൊതുവേ അപകടമുണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെയാണ് ഇരുട്ട് വീണതിന് ശേഷം ഒരിക്കലും നഖവും മുടിയും മുറിക്കരുത് എന്ന് പറയുന്നത്.

രാത്രികാലങ്ങളില്‍ വീട് വൃത്തിയാക്കരുത്
രാത്രി വീട് വൃത്തിയാക്കുന്നത് ജ്യോതിഷ പ്രകാരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഇത് ദോഷഫലം കൊണ്ടു വരികയും ലക്ഷ്മി ദേവിയോടുള്ള അനാദരവായി കണക്കാക്കുകയും ചെയ്യുന്നു എന്നാണ് പറയുന്നത്. വാസ്തു ശാസ്ത്ര പ്രകാരം വീട് രാത്രി തൂത്തുവാരുന്നത് ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇതിന് പിന്നിലെ പ്രധാന കാരണം എന്നത് ഇരുട്ട് ആയി തുടങ്ങിയാല്‍ പിന്നെ വീട് വൃത്തിയാക്കാന്‍ സാധിക്കില്ല എന്നതാണ്. എന്നാല്‍ വിശ്വാസ പ്രകാരം രാത്രിയില്‍ അഥവാ സൂര്യാസ്തമയത്തിന് ശേഷം വീട് വൃത്തിയാക്കുന്നത് ദോഷഫലങ്ങള്‍ നല്കുന്നു എന്നാണ് വിശ്വാസം.
രാത്രി തുണികള്‍ കഴുകുന്നത്
രാത്രിയില്‍ തുണി കഴുകുന്നത് അല്പം ശ്രദ്ധിച്ച് വേണം. ഇത് നിങ്ങളുടെ വീട്ടില്‍ നിന്ന് ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഇല്ലാതാക്കും എന്നാണ് പറയുന്നത്. ഇത് കൂടാതെ നെഗറ്റീവ് എനര്‍ജി പ്രവേശിക്കുന്നു എന്നതുമാണ് ഇത് കൊണ്ട് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതിന് പിന്നിലെ ശാസ്ത്രീയ വശം എന്ന് പറയുന്നത് ചൂടിലും വെയിലത്തും തുണി ഉണക്കുന്നതിലൂടെ അത് അണുക്കളും ബാക്ടീരിയയും ഇല്ലാതാക്കും എന്നതാണ് സത്യം. എന്നാല്‍ വൈകുന്നേരം തുണി ഉണക്കുന്നതിലൂടെ ഇത്തരം കാര്യങ്ങള്‍ ഒന്നും തന്നെ സംഭവിക്കുന്നില്ല. എന്നാല്‍ ജ്യോതിഷ പ്രകാരം ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഇല്ലാതാവും എന്നാണ് പറയുന്നത്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications