Latest Updates
-
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ!
ഭാരതത്തിന്റെ പൈതൃകം; മുസ്ലീം സ്ത്രീയെ ദേവിയായി ആരാധിക്കുന്ന ഇന്ത്യന്‍ ക്ഷേത്രം
ഇന്ത്യയിലെ ഓരോ ക്ഷേത്രങ്ങള്‍ക്കും ഓരോ കഥ പറയാനുണ്ടാകും. കാരണം അത്രകണ്ട് സമ്പന്നമാണ് ഭാരതത്തിന്റെ പൈതൃകം. കാലത്തെ വെല്ലുവിളിച്ച് നൂറ്റാണ്ടുകളായി നിലകൊള്ളുന്ന ധാരാളം ക്ഷേത്രങ്ങള്‍ ഇന്ത്യയിലുണ്ട്. ഗുജറാത്തിലെ ജൂലാസന്‍ എന്നറിയപ്പെടുന്ന ഒരു ചെറിയ ഗ്രാമം അതിന്റെ വിചിത്രമായ സവിശേഷതയ്ക്ക് പേരുകേട്ടതാണ്. ഇവിടെയുള്ള ഒരു ക്ഷേത്രത്തില്‍ ഒരു മുസ്ലീം സ്ത്രീയെ ആരാധിക്കുന്നുവെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അതെ, സത്യമാണ്. ഇന്ത്യയിലെ ഈ സവിശേഷമായ ക്ഷേത്രത്തില്‍ ഒരു മുസ്ലീം സ്ത്രീയെയാണ് ആരാധിക്കുന്നത്.
ഇതാണ് ഡോല മാതാ ക്ഷേത്രം. അഹമ്മദാബാദില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെയുള്ള ജുലസന് എന്ന ഗ്രാമത്തിലാണ് ഈ അതുല്യമായ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരു മുസ്ലീം സ്ത്രീയെ ദേവതയായി ആരാധിക്കുന്ന ഇന്ത്യയിലെ ഏക ഹിന്ദു ക്ഷേത്രമാണിത്.

800 വര്‍ഷം പഴക്കം
ഈ ക്ഷേത്രത്തിന് ഏകദേശം 800 വര്‍ഷം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു, എന്നാല്‍ അതിശയിപ്പിക്കുന്ന കാര്യം ഈ ക്ഷേത്രത്തെക്കുറിച്ചുള്ള ഒരു വിവരവും ഒരു ഹിന്ദു മതഗ്രന്ഥത്തിലും കാണുന്നില്ല എന്നതാണ്. ഈ ക്ഷേത്രത്തില്‍ ദേവിയുടെ രൂപത്തിലുള്ള മുസ്ലീം സ്ത്രീ തന്റെ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. മാനവിക ഐക്യത്തിന്റെ പ്രതീകമാണ് ഈ ക്ഷേത്രം.
ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ഉദാഹരണം
ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ സവിശേഷമായ ഉദാഹരണമാണ് ഈ ഡോല മാതാ ക്ഷേത്രം. ഹിന്ദു മതത്തിലുള്ളവര്‍ മാത്രമല്ല, മുസ്ലീം മതക്കാരും ഈ ക്ഷേത്രത്തില്‍ വന്ന് പ്രാര്‍ത്ഥിക്കുന്നതായി പറയപ്പെടുന്നു. പ്രദേശവാസികള്‍ പറയുന്നതനുസരിച്ച്, ഡോല മാത ഗ്രാമത്തെ മുഴുവന്‍ സംരക്ഷിക്കുകയും തന്റെ ഭക്തരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്ന ദേവിയാണ്. ഡോല മാതാ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജുലസന് ഗ്രാമത്തില്‍ ഒരു മുസ്ലീം കുടുംബം പോലുമില്ല എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. ഞായര്‍, വ്യാഴം ദിവസങ്ങളില്‍ സമീപ ഗ്രാമങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങള്‍ ഇവിടെയെത്തുകയും ഡോല ദേവിക്ക് മുന്നില്‍ തല കുനിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
വിഗ്രഹമില്ലാത്ത ക്ഷേത്രം
ഈ ക്ഷേത്രത്തില്‍ ഒരു വിഗ്രഹവും ഇല്ല. വര്‍ണ്ണാഭമായ തുണികൊണ്ട് പൊതിഞ്ഞ ഒരു കല്ല് മാത്രമേ ഇവിടെയുള്ളൂ. തുണികൊണ്ട് മൂടിയിരിക്കുന്നതിനാല്‍ ആളുകള്‍ ഈ കല്ലിനെ ഡോല മാതയായി കണക്കാക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. കോടിക്കണക്കിന് രൂപയാണ് ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് ചെലവഴിച്ചത് എന്നത് ശ്രദ്ധേയമാണ്. വളരെ ഗംഭീരവും മനോഹരവുമാണ് ഈ ക്ഷേത്രം.
ഡോലാ ദേവി
ഏകദേശം 800 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ഗ്രാമം ചിലര്‍ ആക്രമിച്ചതായി പ്രദേശവാസികള്‍ പറയുന്നു. അക്കാലത്ത്, ഡോല എന്ന മുസ്ലീം സ്ത്രീ അക്രമകാരികളെ സധൈര്യം നേരിടുകയും ഗ്രാമത്തെ മുഴുവന്‍ സംരക്ഷിക്കുകയും ചെയ്തു. ആ പോരാട്ടത്തില്‍ അവര്‍ നാടിനുവേണ്ടി സ്വയം രക്തസാക്ഷിയായി. ഡോലയുടെ മരണശേഷം അവളുടെ ശരീരം ഒരു പുഷ്പമായി രൂപാന്തരപ്പെട്ടുവെന്ന് ഗ്രാമവാസികള്‍ പറയുന്നു. ഡോല അന്ത്യശ്വാസം വലിച്ച അതേ സ്ഥലത്ത് അവളുടെ ബഹുമാനാര്‍ത്ഥം ഗ്രാമവാസികള്‍ ഈ ക്ഷേത്രം പണിതു. അന്നുമുതല്‍ ഇന്നുവരെ ഡോലാ മാതാവിനെ ഒരു ദിവ്യശക്തിയായി കണക്കാക്കിയാണ് ഇവിടെയുള്ളവര്‍ ആരാധിക്കുന്നത്.
വിദേശ വാസം സാധിപ്പിക്കുന്ന ദേവി
രസകരമായ കാര്യം എന്തെന്നാല്‍, വിദേശത്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ ആഗ്രഹങ്ങളുമായി ദേവിയുടെ അടുക്കല്‍ എത്തുകയും ദേവി അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നു എന്നതാണ്. എട്ടായിരം പേരോളമുള്ള ഈ ഗ്രാമത്തില്‍ 2500 പേരും വിദേശത്താണ് താമസിക്കുന്നത്! ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ഈ ഗ്രാമത്തില്‍ നിന്നുള്ള വ്യക്തിയാണ്.
നവരാത്രി ആഘോഷം
എല്ലാ ദിവസവും ഇവിടെ ഡോലാ മാതാവിനെ ആരാധിക്കാറുണ്ടെങ്കിലും നവരാത്രി ദിവസങ്ങളില്‍ ഇവിടുത്തെ പ്രൗഢി കാണേണ്ടതാണ്. നവരാത്രി കാലത്ത് ദൂരദേശങ്ങളില്‍ നിന്ന് പോലും ദേവിയെ ദര്‍ശിക്കാന്‍ ആളുകള്‍ എത്താറുണ്ട്. നവരാത്രി കാലത്ത് ഇവിടെ ഒരു മേളയും സംഘടിപ്പിക്കാറുണ്ട്.



Click it and Unblock the Notifications