Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വ്യാഴാഴ്ച ഇവ ചെയ്താല്‍ സമ്പന്നനാവാം
വിശ്വാസമാണ് ഓരോരുത്തരേയും ജീവിയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്. പലപ്പോഴും പല വിശ്വാസങ്ങളും നമ്മുടെ ലോകമുണ്ടായ കാലം മുതല്‍ നിലനില്‍ക്കുന്നതാണ്. അതിനൊന്നും ഇളക്കം തട്ടിക്കാന്‍ എത്ര പുരോഗമന വാദി ശ്രമിച്ചിട്ടും നടന്നിട്ടില്ല എന്നതാണ് മറ്റൊരു കാര്യം.
ദിവസവും നാളും പക്കവും നോക്കി വ്രതവും മറ്റും അനുഷ്ഠിക്കുന്നവരാണ് നമ്മളില്‍ പലരും. ഓരോ ആഴ്ചയിലും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. വ്യാഴാഴ്ചകള്‍ തോറും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ആഴ്ചകള്‍ നോക്കി ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ എന്തൊക്കെ ഗുണങ്ങളാണ് നമുക്ക് തരുന്നത് എന്ന് നോക്കാം.

ബൃഹസ്പതിയുടെ ദിവസം
വ്യാഴം എന്ന് പറയുന്നത് ബൃഹസ്പതിയുടെ ദിവസമായാണ് കണക്കാക്കുന്നത്. ഭാഗ്യവും ഐശ്വര്യവും കൊണ്ടു വരുന്ന ദിവസം എന്ന് വേണമെങ്കില്‍ വ്യാഴാഴ്ചയെ കണക്കാക്കാം.

വിഷ്ണുവിനെ പ്രാര്‍ത്ഥിക്കാം
വിഷ്ണുവിനെ പ്രാര്‍ത്ഥിക്കുന്ന കാര്യത്തില്‍ നാളും ദിവസവും നോക്കുന്നവരുണ്ട്. വ്യാഴാഴ്ച വിഷ്ണു ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ ഐശ്വര്യവും സമ്പത്തും വരും എന്നാണ് പറയപ്പെടുന്നത്.

ദാനം നല്‍കുന്നത്
വ്യാഴാഴ്ച ദിവസം ദാനം നല്‍കുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.

നിരാഹാര വ്രതം
വ്രതം എടുക്കുന്ന കാര്യങ്ങളിലും ശ്രദ്ധ വേണം. വ്യാഴാഴ്ച വ്രതം എടുത്താല്‍ ഇത് ആരോഗ്യപരമായും സാമ്പത്തികപരമായും അഭിവൃദ്ധി വര്‍ദ്ധിപ്പിക്കുന്നു.

മഞ്ഞ ലഡു
ശിവന് മഞ്ഞലഡു നിവേദിയ്ക്കുന്നതും വ്യാഴാഴ്ചയാണെങ്കില്‍ നിങ്ങളുടെ ഐശ്വര്യം ഇരട്ടിയ്ക്കും എന്നാണ് വിശ്വാസം.

വാഴയെ പ്രാര്‍ത്ഥിയ്ക്കുക
വാഴയെ പൂജിയ്ക്കുന്നതും വ്യാഴാഴ്ചകളില്‍ സ്ഥിരമാക്കുക. ഇത് ആരോഗ്യത്തേയും ഭാഗ്യത്തേയും കൂടെക്കൂട്ടും എപ്പോഴും.

മഞ്ഞനിറമുള്ള വസ്ത്രം
മഞ്ഞ നിറമുള്ള വസ്ത്രം ധരിയ്ക്കുന്നതും വ്യാഴാഴ്ചകളില്‍ നല്ലതാണ്. ഇത് കുടുംബത്തിന്റെ സന്തോഷം വര്‍ദ്ധിപ്പിക്കും.

ഉപ്പ് കുറയ്ക്കുക
ഉപ്പ് കുറച്ച് കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. വ്യാഴാഴ്ചകളില്‍ ഉപ്പ് കഴിവതും ഉപയോഗിക്കാതിരിയ്ക്കാന്‍ തന്നെ ശ്രമിക്കുക. ഇതും ഭാഗ്യം വര്‍ദ്ധിപ്പിക്കുന്നു.

അഭിഷേകം നടത്തുക
ഭഗവാന് വിഷ്ണുവിന് അഭിഷേകം നടത്തുന്നതും വ്യാഴാഴ്ചകളില്‍ ശീലമാക്കുക. ഇത് കുടുംബത്തില്‍ ലക്ഷ്മീ ദേവിയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കും.



Click it and Unblock the Notifications
