Latest Updates
-
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം -
അന്താരാഷ്ട്ര യോഗാ ദിനം 2026: ഈ നക്ഷത്രക്കാർക്ക് ഭാഗ്യകാലം, കരിയറിലും സമ്പത്തിലും നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടതെന്ത്? -
ജൂൺ 20 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിൽ വൻ മാറ്റങ്ങൾ വരാൻ സാധ്യത! -
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം!
ശനിദോഷം നീങ്ങി നല്ലകാലം നിശ്ചയം വരും; ഹനുമാന് ജയന്തിയില്‍ ഈ പരിഹാരം നല്‍കും ഫലം
എല്ലാ വര്‍ഷവും ചൈത്രമാസത്തിലെ പൗര്‍ണമി നാളിലാണ് ഹനുമാന് ജയന്തി ആഘോഷിക്കുന്നത്. ഈ ദിവസം ആളുകള്‍ വിധിപ്രകാരം ഹനുമാനെ ആരാധിക്കുന്നു. ഈ വര്‍ഷം ഹനുമാന് ജയന്തി വരുന്നത് ഏപ്രില്‍ 6നാണ്. ഈ ദിവസം ഹനുമാനെ ആരാധിക്കുന്നതിന് വളരെ അനുകൂലമായ ദിനമായി കണക്കാക്കുന്നു.
മതവിശ്വാസമനുസരിച്ച്, ഹനുമാനെ ആരാധിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ശനിദോഷത്തില്‍ നിന്ന് മോചനം നേടാനാകും. അത്തരമൊരു സാഹചര്യത്തില്‍ ശനിദോഷത്തില്‍ നിന്ന് മുക്തി നേടണമെങ്കില്‍ നിങ്ങള്‍ക്ക് ഹനുമാന് ജയന്തി ദിനത്തില്‍ ചില പ്രതിവിധികള്‍ ചെയ്യാവുന്നതാണ്. ഹനുമാന് ജയന്തി ദിനത്തില്‍ ശനിദോഷം അകറ്റാന്‍ നിങ്ങള്‍ ചെയ്യേണ്ട ചില പ്രതിവിധികള്‍ ഇതാ.

ഹനുമാന് തിലകം ചാര്‍ത്തുക
ഹനുമാന് ജയന്തി ദിനത്തില്‍ ഹനുമാന് ക്ഷേത്രത്തില്‍ പോയി, ജാസ്മിന് ഓയിലിലോ നെയ്യിലോ മഞ്ഞള്‍ കലര്‍ത്തി ഹനുമാന് തിലകം പുരട്ടുക. ഇത് ചെയ്യുന്നതിലൂടെ, ഹനുമാന് ഉടന്‍ സന്തുഷ്ടനാകുകയും നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുന്നു. ചൊവ്വാഴ്ചയും ശനിയാഴ്ചയും നിങ്ങള്‍ക്ക് ഈ പ്രതിവിധി ചെയ്യാാം.

പ്രധാന വാതിലില്‍ സ്വസ്തിക വരയ്ക്കുക
ആചാരപ്രകാരം ഹനുമാനെ പൂജിച്ച ശേഷം, വീടിന്റെ പ്രവേശന കവാടത്തില്‍ നെയ്യും കുങ്കുമവും കലര്‍ത്തി സ്വസ്തികയും ഇരുവശത്തും ഓം ചിഹ്നവും വരയ്ക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങള്‍ അകന്നുപോകുമെന്നും എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

ഹനുമാന് ആരാധന
ഒരു വെള്ളക്കടലാസില്‍ നെയ്യും കുങ്കുമവും ചേര്‍ത്ത് സ്വസ്തിക ചിഹ്നം വരയ്ക്കുക. അതിനുശേഷം ഇത് ഹനുമാന്റെ പാദങ്ങളില്‍ സമര്‍പ്പിച്ച് ആചാരപ്രകാരം ആരാധിക്കുക. എന്നിട്ട് ഈ പേപ്പര്‍ എടുത്ത് നിങ്ങളുടെ പേഴ്സില്‍ സൂക്ഷിക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് എല്ലാ ജോലികളിലും വിജയവും ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ലഭിക്കും.

സുന്ദരകാണ്ഡം പാരായണം ചെയ്യുക
ഹനുമാന് ജയന്തി ദിനത്തില്‍ സുന്ദരകാണ്ഡം പാരായണം ചെയ്യണം. ഇങ്ങനെ ചെയ്താല്‍ ശനിദോഷം അകറ്റാനാകുമെന്ന് വിശ്വസിക്കുന്നു. വിശ്വാസമനുസരിച്ച്, ഹനുമാന് സ്വാമിക്ക് ഭസ്മം വളരെ പ്രിയപ്പെട്ടതാണ്. അതിനാല്‍, ശനിദോഷവും പ്രശ്നങ്ങളും അകറ്റാന്‍ ഹനുമാന് ജയന്തി ദിനത്തില്‍ ഭഗവാന് ഹനുമാന് ഭസ്മം അര്‍പ്പിക്കുക. ഇത് ചെയ്യുന്നതിലൂടെ, ബജ്റംഗ്ബലി സന്തോഷിക്കുകയും സന്തോഷവും സമൃദ്ധിയും നല്കി നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യും.

നാളികേരം ഉടയ്ക്കുക
ശനിദോഷം അകറ്റാന്‍ ഹനുമാന് ജയന്തി ദിനത്തില്‍ നാളികേരം എടുത്ത് ഹനുമാന് ക്ഷേത്രത്തില്‍ പോകുക. അതിനു ശേഷം ഏഴു പ്രാവശ്യം പ്രദക്ഷിണം ചെയ്ത ശേഷം ഹനുമാന്റെ മുന്നില്‍ വെച്ച് ഇത് ഉടയ്ക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ എല്ലാ തടസ്സങ്ങളും നീക്കാന്‍ കഴിയുന്നതായിരിക്കും.

ആലില
ഹനുമാന് ജയന്തി ദിനത്തില്‍ ബജ്റംഗബലിക്ക് റോസാപ്പൂമാല അര്‍പ്പിക്കുക. അതിനുശേഷം, 11 ആലിലകള്‍ എടുത്ത് അതില്‍ ശ്രീരാമന്റെ പേര് എഴുതുക, എന്നിട്ട് ആ ഇലകള്‍ ഉപയോഗിച്ച് ഒരു മാല ഉണ്ടാക്കി ഹനുമാന് സ്വാമിക്ക് സമര്‍പ്പിക്കുക. ഇത് ബജ്റംഗ്ബലിക്ക് പ്രത്യേക കൃപ നിങ്ങള്‍ക്ക് നല്‍കും, ശനിദേവനും ഇതിലൂടെ സന്തുഷ്ടനാകുന്നു.

ആല്‍മര ആരാധന
ശനിദോഷം അകറ്റാന്‍ ഹനുമാന് ജയന്തി ദിനത്തില്‍ രാവിലെ ആല്‍മരത്തിന്റെ വേരില്‍ വെള്ളം അര്‍പ്പിക്കുക. കൂടാതെ ഈ ദിവസം കടുകെണ്ണ വിളക്കില്‍ അല്പം ഉലുവയും ഒരു നാണയവും ഇട്ടു കത്തിക്കുക. ഇത് ചെയ്യുന്നതിലൂടെ ശനി ഭഗവാന് പ്രസാദിക്കുകയും നിങ്ങള്‍ക്ക് അനുഗ്രഹം ചൊരിയുകയും ചെയ്യുന്നു.

ഹനുമാന് ചാലിസ
ഹനുമാന് ജയന്തി ദിനത്തില്‍ സുന്ദരകാണ്ഡം, ഹനുമാന് ചാലിസ, ശനി ചാലിസ എന്നിവ ഒരു ശുഭമുഹൂര്‍ത്തത്തില്‍ ചൊല്ലുന്നത് ശനിദോഷത്തില്‍ നിന്ന് മുക്തി നല്കുന്നു. ഈ ദിവസം ഹനുമാന് ആരാധനയില്‍ കറുത്ത എള്ളെണ്ണയും നീല നിറത്തിലുള്ള പൂക്കളും ഉപയോഗിച്ചാല്‍ ശനി ദേവനും പ്രസാദിക്കുന്നു.

പശുക്കളെ സേവിക്കുക
ഹനുമാന് ജയന്തി ദിനത്തില്‍ കറുത്ത പശുവിനെ സേവിച്ചാല്‍ ശനി ദേവന് നിങ്ങളെ അനുഗ്രഹിക്കും. ഈ ദിവസം കറുത്ത പശുവിന്റെ തലയില്‍ ആരതി നടത്തണം. കറുത്ത പശുവിന് നെയ്യ് പുരട്ടിയ റൊട്ടിയും കുറച്ച് മധുരപലഹാരങ്ങളും നല്‍കുക. ഹനുമാന് ജയന്തി ദിനത്തില്‍ സൂര്യാസ്തമയത്തിനു ശേഷം ശനിദേവനെ ആരാധിക്കുക. ഈ ദിവസം വൈകുന്നേരങ്ങളില്‍ ആല്‍മരത്തിന്റെ ചുവട്ടില്‍ കടുകെണ്ണ വിളക്ക് കത്തിച്ച് പാല് സമര്‍പ്പിക്കുക. ഇതിനുശേഷം ശനിദോഷം മാറാന്‍ കൈകൂപ്പി പ്രാര്‍ത്ഥിക്കുക.

കുരങ്ങുകള്‍ക്ക് ഭക്ഷണം
ഹനുമാന് ജയന്തി ദിവസം രുദ്രാക്ഷത്തിന്റെ ജപമാല ഉപയോഗിച്ച് ശനിയുടെ ഏതെങ്കിലും ഒരു മന്ത്രം അഞ്ച് തവണയെങ്കിലും ജപിക്കുക. ശനി ദേവന് ഇതില്‍ സന്തുഷ്ടനാകുകയും നിങ്ങള്‍ക്ക് സന്തോഷവും സമ്പത്തും നല്‍കുകയും ചെയ്യും. ഹനുമാന് ജയന്തി ദിനത്തില്‍ കുരങ്ങന്മാര്ക്കും കറുത്ത നായ്ക്കള്‍ക്കും ബൂന്തി ലഡ്ഡു നല്‍കുന്നതിലൂടെ ശനിദോഷം കുറയും.



Click it and Unblock the Notifications
