Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
ചൈത്ര നവരാത്രിയില് ഈ പ്രതിവിധി ചെയ്താല് ജീവിതത്തില് ഐശ്വര്യം, സമ്പത്ത് നിശ്ചയം
ചൈത്ര നവരാത്രി ആരംഭിക്കുന്നത് ചൈത്ര മാസത്തിലെ ശുക്ലപക്ഷ പ്രതിപാദയില് നിന്നാണ്. ദുര്ഗാ ദേവിയെ ആരാധിക്കുന്ന ഒമ്പത് ദിവസത്തെ ഉത്സവമാണ് ചൈത്ര നവരാത്രി. ഇതിലൂടെ ദുര്ഗാ ദേവിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കുമെന്നും എല്ലാ ദോഷങ്ങളും നീക്കപ്പെടുമെന്നും വിശ്വസിക്കപ്പെടുന്നു. ഈ വര്ഷം മാര്ച്ച് 22 മുതലാണ് ചൈത്ര നവരാത്രി ആരംഭിക്കുന്നത്. ചൈത്ര നവരാത്രിയുടെ ഒമ്പത് ദിവസങ്ങളില് ദുര്ഗാദേവിയുടെ വിവിധ രൂപങ്ങളെ ആരാധിക്കുന്നു.
ഈ ചൈത്ര നവരാത്രിയില് നിങ്ങള് ചില പരിഹാരങ്ങള് ചെയ്താല്, നിങ്ങളുടെ സാമ്പത്തിക സ്ഥിതി എപ്പോഴും മികച്ചതായിരിക്കും. ജീവിതത്തില് എപ്പോഴും ഐശ്വര്യം നിലനില്ക്കും. ചൈത്ര നവരാത്രിയില് പണം സമ്പാദിക്കാന് നിങ്ങള് ചെയ്യേണ്ട ചില പരിഹാരങ്ങള് ഏതൊക്കെയെന്ന് ഇവിടെ വായിച്ചറിയാം.

ചൈത്ര നവരാത്രിയുടെ പ്രാധാന്യം
ഹിന്ദു കലണ്ടറിന്റെ പ്രാരംഭ മാസമായി ചൈത്ര മാസത്തെ കണക്കാക്കുന്നു. ഹിന്ദു വിശ്വാസികള് വര്ഷത്തില് രണ്ടുതവണയാണ് നവരാത്രി ആഘോഷിക്കുന്നത്. ആദ്യത്തേത് വേനല്ക്കാലത്തിന്റെ തുടക്കത്തിലും രണ്ടാമത്തേത് ശൈത്യകാലത്തിന്റെ തുടക്കത്തിലും. ശക്തിപൂജയുടെ മംഗളകരമായ ആഘോഷങ്ങളില് ഒന്നാണ് ചൈത്ര നവരാത്രി. ഒമ്പത് ദിവസം ദുര്ഗ്ഗാ ദേവിയെ വ്യത്യസ്ത പേരുകളോടും പ്രധാനപ്പെട്ട ആചാരങ്ങളോടും കൂടി ആരാധിക്കുന്നു. ഭക്തര് പൂജകള് നടത്തുകയും വ്രതം നോല്ക്കുകയും ചെയ്യുന്നു.

ദുര്ഗ്ഗാ സപ്തശതി പാരായണം ചെയ്യുക
നവരാത്രിയില് ദുര്ഗ്ഗാ സപ്തശതി പാരായണം ചെയ്യണം. സമയമുണ്ടെങ്കില് ദുര്ഗാ സപ്തശതി പൂര്ണ്ണമായി പ്രയോജനപ്പെടുത്തുന്നതിന് ആദ്യം കവചം, കീലക്, അര്ഗല സ്തോത്രം എന്നിവ പാരായണം ചെയ്യണം. ഇങ്ങനെ ചെയ്താല് ദുര്ഗ്ഗാ സപ്തശതി മുഴുവന് പാരായണം ചെയ്തതിന്റെ ഫലം ലഭിക്കും.

ഗ്രാമ്പൂ, കര്പ്പൂരം കത്തിക്കുക
ആരാധനകളില് പലപ്പോഴും കര്പ്പൂരം ഉപയോഗിക്കുന്നു. പൂജയ്ക്കിടെ കര്പ്പൂരം കത്തിക്കുന്നത് വീടിന് പോസിറ്റീവ് എനര്ജി നല്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ചൈത്ര നവരാത്രിയില് ഗ്രാമ്പൂവും കര്പ്പൂരവും കൊണ്ട് ദുര്ഗാ ദേവിക്ക് ഒമ്പത് ദിവസം ആരതി നടത്തിയാല് ജീവിതത്തില് സാമ്പത്തിക നേട്ടങ്ങള് കൈവരുന്നതായിരിക്കും.

ദേവിക്ക് കുങ്കുമം സമര്പ്പിക്കുക
ദുര്ഗ്ഗാദേവിയെ ആരാധിക്കുമ്പോള് ചുവന്ന കുങ്കുമം അര്പ്പിക്കുക. ഈ പ്രതിവിധി ചെയ്താല് നിങ്ങളുടെ ജീവിതത്തില് എല്ലായ്പ്പോഴും ഐശ്വര്യം ഉണ്ടാകും. നവരാത്രി കാലത്ത് ദുര്ഗ്ഗാദേവിയുടെ വിവിധ രൂപങ്ങളെ ആരാധിക്കുന്നതിനൊപ്പം നിങ്ങള് കുങ്കുമം സമര്പ്പിക്കുകയാണെങ്കില് നിങ്ങള്ക്ക് സമ്പത്ത് കൈവരുന്നതായിരിക്കും.

ലക്ഷ്മി ദേവിക്ക് പായസം സമര്പ്പിക്കുക
ലക്ഷ്മി ദേവിയെ സമ്പത്തിന്റെ ദേവതയായി കണക്കാക്കുന്നു. നവരാത്രിയില് വെള്ളിയാഴ്ചകളില് ലക്ഷ്മി ദേവിക്ക് അരിപായസം സമര്പ്പിക്കുകയും നിങ്ങളുടെ വീടിന്റെ ഐശ്വര്യത്തിനായി പ്രാര്ത്ഥിക്കുകയും ചെയ്താല്, നിങ്ങളുടെ ജീവിതത്തില് എപ്പോഴും ഐശ്വര്യമുണ്ടാകും. ഈ പ്രതിവിധിചെയ്താല് നിങ്ങള്ക്ക് തീര്ച്ചയായും പണം ലഭിക്കും. നിങ്ങള്ക്ക് എന്തെങ്കിലും വലിയ കടമുണ്ടെങ്കില് അതും മാറും. ഈ ദിവസം നിങ്ങള് ദരിദ്രര്ക്ക് ഭക്ഷണം നല്കുകയാണെങ്കില്, അത് കൂടുതല് ശുഭഫലം നല്കും.

ദേവിക്ക് ചെമ്പരത്തി സമര്പ്പിക്കുക
ദുര്ഗ്ഗാ ദേവിക്ക് ചുവന്ന നിറമുള്ള വസ്തുക്കളാണ് ഇഷ്ടം. ചുവന്ന ചെമ്പരത്തിയും ചുവന്ന പൂക്കളും നിങ്ങള് ദേവിക്ക് സമര്പ്പിച്ചാല്, നിങ്ങളുടെ ജീവിതത്തില് സന്തോഷം വരും. നവരാത്രി കാലത്ത് ദേവിക്ക് 5 ചെമ്പരത്തിപ്പൂക്കള് സമര്പ്പിക്കുക, ഈ പൂക്കള് വീട്ടിലെ പണം സൂക്ഷിക്കുന്ന സ്ഥലത്ത് വയ്ക്കുക. ഈ പൂക്കള് നിങ്ങള്ക്ക് വീടിന്റെ നിലവറയിലോ നിങ്ങളുടെ പേഴ്സിലോ സൂക്ഷിക്കാം. ഈ പ്രതിവിധി ചെയ്താല് നിങ്ങള്ക്ക് ഒരിക്കലും പണത്തിന് ക്ഷാമം നേരിടേണ്ടിവരില്ല, നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറപ്പെടുന്നതായിരിക്കും.

ജോലിയില് വിജയത്തിന്
നിങ്ങള് കഠിനാധ്വാനം ചെയ്തിട്ടും ഫലം ലഭിക്കുന്നില്ലങ്കില് ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കുന്നുണ്ടാവില്ല. നവരാത്രിയുടെ ആദ്യ ദിവസം, ഒരു ജോടി ഗ്രാമ്പൂ നിങ്ങളുടെ മേല് 7 തവണ ഉഴിയുക. അത് ദുര്ഗാ ദേവിയുടെ പാദങ്ങളില് സമര്പ്പിക്കുക. അതിനുശേഷം നവമി നാളില് വീണ്ടും ഇതേ പ്രതിവിധി ചെയ്യുക. ഇത് നിങ്ങളുടെ ജോലിയിലെ തടസ്സം നീക്കുന്നതായിരിക്കും.



Click it and Unblock the Notifications
