Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Pitru Dosha: കുടുംബത്തില്‍ പിതൃദോഷമുണ്ടോ? എളുപ്പത്തില്‍ മനസ്സിലാക്കാം ഈ ലക്ഷണങ്ങളിലൂടെ
Pitru Dosha: വേദ ജ്യോതിഷത്തിലെ പലതരം ദോഷങ്ങളില്‍ ഏറ്റവും പ്രബലമായ ഒന്നാണ് പിതൃദോഷം. കുടുംബത്തിലെ മുന്‍തലമുറകളില്‍ നിന്നും പകര്‍ന്നുകിട്ടുന്ന പരിഹരിക്കപ്പെടാതെ കിടക്കുന്ന ദോഷങ്ങളോ കര്‍മ്മ കടങ്ങളോ ആണവ. ഒരു കുടുംബത്തില്‍ പിതൃദോഷം ഉണ്ടെങ്കില്‍, ആ കുടുംബത്തിലെ അംഗങ്ങള്‍ നിരന്തരമായി പലതരം വെല്ലുവിളികളിലൂടെയും തടസ്സങ്ങളിലൂടെയും കടന്നുപോകുമെന്നാണ് വിശ്വാസം. ആത്മീയമായ ചിന്തകളുടെയും പിതൃക്കളുടെ മോക്ഷത്തിനും ആത്മശാന്തിക്കുമായി ചില കാര്യങ്ങള്‍ ചെയ്യേണ്ടതിന്റെയും ആവശ്യകതയുമാണ് അത്തരം ലക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്.

നമ്മുടെ കുടുംബത്തില്‍ പിതൃദോഷം ഉണ്ടോയെന്ന് എങ്ങനെ അറിയാന്‍ കഴിയും. വിദഗ്ധനായ ഒരു ജ്യോതിഷപണ്ഡിതന്റെ അരികില്‍ ചെന്നാല്‍ അത് വളരെ എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളു. എന്നാല്‍ നിത്യജീവിതത്തില്‍ തന്നെ പിതൃദോഷത്തിന്റെ പല സൂചനകളും ഉണ്ടാകാറുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
ആരോഗ്യപ്രശ്നങ്ങള്‍
അടിക്കടി വീട്ടിലെ അംഗങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ വരുന്നത് പിതൃദോഷത്തിന്റെ ഒരു പ്രധാന സൂചനയാണ്. തലമുറകളായി കുടുംബത്തിലെ ഒരാക്കോ അധികം പേര്‍ക്കോ ഗുരുതരമായ രോഗങ്ങള്‍ വരാം. ചിലപ്പോള്‍ വൈദ്യശാസ്ത്രത്തിന് പോലും ആ രോഗങ്ങളുടെ കൃത്യമായ കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെന്ന് വരാം. ഇത് പിതൃദോഷത്തിന്റെ ഒരു സൂചനയാണ്. അതുകൂടാതെ കുടുംബത്തിലെ ചെറുപ്പക്കാര്‍ക്ക് അപ്രീക്ഷിതമായി ആരോഗ്യപ്രശ്നങ്ങള്‍ വരികയും ആശുപത്രിവാസം വേണ്ടിവരികയും ഇടയ്ക്കിടയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ വരികയും ചെയ്യുമ്പോള്‍ പിതൃദോഷം സംശയിക്കാം.
സാമ്പത്തിക പ്രശ്നങ്ങള്‍
പിതൃദോഷത്തിന്റെ മറ്റൊരു പ്രധാന സൂചനയാണ് സാമ്പത്തികമായ അസ്ഥിരാവസ്ഥ. കഠിനാധ്വാനം ചെയ്താല്‍ പോലും ഉചിതമായ പ്രതിഫലം ലഭിക്കാതിരിക്കുക, അകാരണമായി വരുമാനം നിലയ്ക്കുകയോ കുറയുകയോ ചെയ്യുക എന്നിവയും പിതൃദോഷത്തിന്റെ സൂചനകളാകാം. തീരാക്കടങ്ങള്‍, ഒരിക്കലും ലാഭമില്ലാത്ത സംരംഭങ്ങള്‍, പണം സമ്പാദിക്കാന്‍ സാധിക്കാത്ത സ്ഥിതി എന്നിവയും പിതൃദോഷത്തിന്റെ സൂചനകളായി പറയുന്നു. അതുപോലെ വര്‍ഷങ്ങളായി തുടരുന്ന സ്വത്തുതര്‍ക്കം, നിയമപ്രശ്നങ്ങള്‍ എന്നിവയും ആ കുടുംബത്തിന് പിതൃക്കളുടെ അനുഗ്രഹമില്ല എന്നതിന്റെ സൂചനകളാണ്.
വൈകാരികപ്രശ്നങ്ങള്‍
കുടുംബാംഗങ്ങള്‍ പലതരം മാനസിക, വൈകാരിക പ്രശ്നങ്ങളിലൂടെ കടന്നുപോകേണ്ടവരുന്നതും മറ്റൊരു പ്രധാന ലക്ഷണമാണ്. അടിക്കടി കുടുംബാംഗങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ, വാക്കേറ്റം, ബന്ധങ്ങളിലെ അകല്‍ച്ച എന്നിവയും പിതൃദോഷത്തിന്റെ സൂചനകളാകാം. കുടുംബത്തില്‍ ഐക്യം ഇല്ലാത്ത ഒരു അവസ്ഥയില്‍ പിതൃദോഷം സംശയിക്കാവുന്നതാണ്.
വിദ്യാഭ്യാസത്തിലും ജോലിയിലും തടസം
വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജോലിയിലും കരിയറിലും പലവിധ വെല്ലുവിളികള്‍ ഉണ്ടാകുന്നതും പിതൃദോഷത്തിന്റെ ഒരു സൂചനയാണ്. കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വരുക, ഉദ്യോഗസ്ഥര്‍ക്ക് ജോലിയിലും കരിയര്‍ വളര്‍ച്ചയിലും തിരിച്ചടികള്‍ നേരിടേണ്ടിവരിക എന്നിവയെല്ലാം പിതൃദോഷം സംശയിക്കാവുന്ന കാരണങ്ങളാണ്.
വിവാഹതടസ്സം, അപകടം
വിവാഹം അകാരണമായി വൈകുകയോ നടക്കാതിരിക്കുകയോ ചെയ്യുന്നതും ഉത്തമ പങ്കാളിയെ ലഭിക്കാതിരിക്കുന്നതും ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതും പിതൃദോഷ സൂചനകളായി കണക്കാക്കപ്പെടുന്നു. അതുകൂടാതെ കുടുംബത്തില്‍ അപ്രതീക്ഷിതമായ അത്യാഹിതങ്ങള്‍, അപകടങ്ങള്‍, ജീവഹാനി എന്നിവയുണ്ടാകുന്നതും പിതൃദോഷം സൂചിപ്പിക്കുന്ന ഘടകങ്ങളാണ്. അതുമാത്രമല്ല, വ്യക്തിപരമായ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ തടസ്സങങള് ഉണ്ടാകുന്നതും കുടുംബത്തില്‍ പലതരം ദൗര്‍ഭാഗ്യങ്ങള്‍ സംഭവിക്കുന്നതും അദൃശ്യശക്തികള് നിങ്ങളുടെ പുരോഗതിയെയും അഭിവൃദ്ധിയെയും തടയുന്നതും പിതൃദോഷമാകാം.
ഈ സൂചനകള്‍ കൃത്യമായി തിരിച്ചറിഞ്ഞ്, വേണ്ട പരിഹാരങ്ങള്‍ ചെയ്താല്‍ കുടുംബത്തില്‍ സമാധാനവും ഐക്യവും ഐശ്വര്യവും ഉണ്ടാകും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു



Click it and Unblock the Notifications
