Latest Updates
-
വെറും വയറ്റിൽ നെയ്യ് കുടിച്ച് തടി കുറയ്ക്കാമെന്ന് കരുതുന്നുണ്ടോ? ഈ അബദ്ധം ഇനി ചെയ്യരുത്, സത്യാവസ്ഥ ഇതാണ്! -
വേനൽച്ചൂടിൽ ചർമ്മം വാടിപ്പോകുന്നുണ്ടോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം നിലനിർത്താം, അറിയേണ്ടതെല്ലാം -
കൊച്ചിയിലെ ഷൂട്ടിംഗിനിടയിലും ഫിറ്റ്നസ് വിടാതെ രശ്മിക; പഴംപൊരിയും കഴിച്ച് ആക്ഷൻ രംഗങ്ങൾക്കായി താരം ഒരുങ്ങുന്നത് ഇങ്ങനെ! -
ഇടവ സംക്രാന്തി: സൂര്യൻ ഇടവം രാശിയിലേക്ക്; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാമോ? -
സൂര്യൻ ഇടവത്തിലേക്ക് മാറുന്നു: വൃഷഭ സംക്രാന്തിയിൽ ഭാഗ്യം തെളിയുന്ന രാശികൾ, പുണ്യകാലം കൃത്യമായി അറിയാം! -
ഗുരു പ്രദോഷവും പ്രീതി യോഗവും ഒന്നിക്കുന്ന അപൂർവ്വ ദിനം: ഇന്ന് ഈ രാശിക്കാർക്ക് ധനമഴ, ഭാഗ്യം കൂടെയുണ്ടാകും -
14 മെയ് 2026: ചിങ്ങം, ധനു രാശിക്കാർക്ക് കരിയറിൽ വൻ കുതിച്ചുചാട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ ഇതാ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയേണ്ടതെല്ലാം! -
രാശിഫലം 2026 മെയ് 14: ഇന്ന് ഈ രാശിക്കാർക്ക് അപ്രതീക്ഷിത ധനയോഗം; നിങ്ങളുടെ രാശിഫലം അറിയാം -
രാശിഫലം 14 മെയ് 2026: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം!
താളിയോലകളില്‍ മുജ്ജന്മ രഹസ്യം തേടി വൈത്തീശ്വരന്‍ കോവില്‍
ജ്യോതിഷത്തിന്റെ മറ്റൊരു ശാഖയാണ് നാഡി ജ്യോതിഷം. നമ്മുടെ മുജ്ജന്മത്തിന്റേയും വരാന്‍ പോവുന്ന ജീവിതത്തിന്റേയും എല്ലാ വിധത്തിലുള്ള കാര്യങ്ങളും മുന്‍കൂട്ടി പറയുന്നതിനും സഹായിക്കുന്നുണ്ട് നാഡി ജ്യോതിഷം എന്നാണ് വിശ്വാസം. ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവയെല്ലാം മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട് നാഡി ജ്യോതിഷം എന്നാണ് പണ്ടു മുതലുള്ള വിശ്വാസം. തമിഴ് നാട്ടിലാണ് ഇത്തരത്തിലുള്ള ഒരു ജ്യോതിഷ ശാസ്ത്രം നിലനില്‍ക്കുന്നത്. നാഡിജ്യോതിഷം മനസ്സിലാക്കാന്‍ ഒരാളുടെ നാഡികളെയാണ് ഇതില്‍ അപഗ്രഥിക്കുന്നത്.
പണ്ട് കാലങ്ങളില്‍ എഴുതിത്തയ്യാറാക്കിയ നൂറ്റി എട്ടോളം നാഡി രേഖകളിലാണ് ഇത് വരുന്നത്. ഇതിലൂടെ ഒരാളുടെ ഭൂതവും ഭാവിയും വര്‍ത്തമാനവും ആണ് ഇതിലൂടെ പ്രതിപാദിക്കുന്നത്. തമിഴ്നാട്ടിലെ വൈത്തീശ്വരന്‍ കോവിലില്‍ ആണ് ഇത്തരത്തിലുള്ള നാഡി ജ്യോതിഷം ഇന്ന് നിലനില്‍ക്കുന്നത്. എന്നാല്‍ പൂര്‍ണമായും നാഡി ജ്യോതിഷത്തെ തുറന്ന് കാണിക്കുവാന്‍ ഇത് വരെ സാധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പുരുഷന്മാരുടെ വലത് കൈയ്യും സ്ത്രീകളുടെ ഇടത് കൈയ്യും ആണ് നാഡി ജ്യോതിഷത്തിന് വേണ്ടി ഉപയോഗിക്കുന്നത്. കൂടുതല്‍ വിവരങ്ങളിലേക്ക്....

അഗസ്ത്യമുനി
അഗസ്ത്യമുനിയാണ് ഇത്തരത്തില്‍ നാഡിജ്യോതിഷത്തിന് രൂപം കൊടുത്തത്. പുരുഷന്മാരുടെ വലത് കൈയ്യുടെ വിരലടയാളവും സ്ത്രീകളുടെ ഇടത് കൈയ്യുടെ വിരലടയാളവും ആണ് ഉപയോഗിക്കുന്നത്. ഇതില്‍ വ്യക്തിയുടെ അച്ഛന്റെ പേര്, അമ്മയുടെ പേര്, സഹോദരങ്ങള്‍ എന്നീ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ടിരിക്കുന്ന ഒരു താളിയോല കണ്ടെത്താനാവും. വിരലടയാളമാണ് ഇതില്‍ പ്രധാനപ്പെട്ടത്.

അതെ അല്ലെങ്കില്‍ അല്ല
ജ്യോതിഷം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അതെ അല്ലെങ്കില്‍ അല്ല എന്ന് മാത്രമാണ് ഉത്തരം പറയേണ്ടത്. ഏകദേശം പതിനൊന്ന് ഓലയോളം ഇത്തരത്തിലുള്ള ഉത്തരങ്ങലാണ് വേണ്ടത്. എന്നാല്‍ അതിന് ശേഷമുണ്ടാവുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കണം.

ഓരോ രാശിക്കും
ഓരോ രാശിക്കും 150 നാഡികളാണ് ഉള്ളത്. ആകെ നമുക്ക് പന്ത്രണ്ട് രാശിയാണ് ഉള്ളചത്. എല്ലാത്തിലും കൂടി 1800 നാഡികള്‍ ഉണ്ട്. ഓരോ നാഡിക്കും ഓരോ തരത്തിലുള്ള പേരുകളും ഉണ്ട്. നമ്മുടെ ഭാവി, വര്‍ത്തമാനം, കഴിഞ്ഞ് പോയ കാര്യങ്ങള്‍ എല്ലാം കൃത്യമായി പ്രവചിക്കാന്‍ നാഡി ജ്യോതിഷത്തിന് കഴിയും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വിഷമഘട്ടങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും ഇതിനെ ആശ്രയിക്കുന്നവര്‍ നിരവധിയാണ്.

പന്ത്രണ്ട് രാശിഫലം
പന്ത്രണ്ട് രാശികളുടേയും ഭൂതഭാവിവര്‍ത്തമാന കാലങ്ങളെക്കുറിച്ച് അഗസ്ത്യമുനി പല വിധത്തിലുള്ള താളിയോലകളില്‍ എഴുതിവെച്ചിരിക്കുകയാണ് എന്നാണ് വിശ്വാസം. ആര്‍ക്കാണോ തങ്ങളെക്കുറിച്ച് അറിയേണ്ടത് ആ വ്യക്തി എത്തിക്കഴിഞ്ഞാല്‍ അയാളെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ അതില്‍ ഉണ്ടാവും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് പല വിധത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു.

നല്ല കാര്യവും ചീത്ത കാര്യവും
നല്ല കാര്യവും ചീത്ത കാര്യവും മനസ്സിലാക്കി അതിന് പരിഹാരം കാണുന്നതിനും നാഡിജ്യോതിഷം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് പലപ്പോഴും വളരെയധികം പ്രാധാന്യം നമ്മുടെ സമൂഹത്തില്‍ നല്‍കുന്നുണ്ട്. ഭാവി അറിയാന്‍ സമീപിക്കുന്ന ആളുകളുടെ വിരലടയാളമാണ് ഏറ്റവും അധികം ഇതിനായി ഉപയോഗിക്കുന്നത്.

ഒന്നും മുന്‍കൂട്ടി നടക്കുന്നില്ല
എല്ലാം എഴുതിവെച്ചതു പോലെ മാത്രമം ജീവിതത്തില്‍ സംഭവിക്കുന്നുള്ളൂ എന്നാണ് വിശ്വാസം. എല്ലാം മുന്‍കൂട്ടി എഴുതി തയ്യാറാക്കി വെച്ചിരിക്കുന്ന താളിയോലകളാണ് നാഡി ജ്യോതിഷത്തിന്റെ വിത്തുകള്‍ എന്നാണ് വിശ്വാസം. ഔദ്യോഗികമായി എല്ലാം മുന്‍കൂട്ടി തീരുമാനിച്ച കാര്യങ്ങളാണ്. അത് മാത്രമേ ജീവിതത്തില്‍ സംഭവിക്കുന്നുള്ളൂ എന്നും നാഡി ജ്യോതിഷത്തില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ജന്മവും വരാന്‍ പോവുന്നതും
കഴിഞ്ഞ ജന്മവും വരാന്‍ പോവുന്നതും
പലപ്പോഴും കഴിഞ്ഞ ജന്മവും വരാന്‍ പോവുന്ന ജന്മത്തെക്കുറിച്ചും എല്ലാം ഇതില്‍ പറയുന്നുണ്ട്. ഓരോ വിഷയവും ഓരോ കാണ്ഡമാണ്. ചരിത്ര താൡയോലകള് മനസ്സിലാക്കി ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നമുക്ക് വിശ്വാസമുണ്ടെങ്കില്‍ വിശ്വസിക്കാം, അല്ലെങ്കില്‍ അത് വിശ്വസിക്കാതിരിക്കാവുന്നതാണ്.



Click it and Unblock the Notifications