Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
ഐശ്വര്യം വരണമെങ്കില്‍ വീട്ടില്‍ വേണം ഇക്കാര്യങ്ങള്‍, ഇല്ലെങ്കില്‍ ഉടന്‍ ഒരുക്കിക്കോളൂ
Prosperity: വീടെന്നാല്‍ മനുഷ്യന് ഒരു വാസസ്ഥലം മാത്രമല്ല. ഈ ഭൂമിയും പ്രപഞ്ചവും പോലെ അതൊരു അഭയസ്ഥാനമാണ്. ആ സ്ഥലം ഏറ്റവും ഐശ്വര്യകരവും സമാധാനപരവും ആണെങ്കിലേ അവിടെ വസിക്കുന്നവര്‍ക്ക് ജീവിതത്തില്‍ ഉയര്ച്ചുയുണ്ടാകുകയുള്ളു. ഒരു വീടിന് സ്ഥാനം നോക്കുമ്പോഴും മുറികള്‍ നിശ്ചയിക്കുമ്പോഴുമടക്കം പല കാര്യങ്ങളും നമ്മള് ശ്രദ്ധിക്കാറുണ്ട്. പാരമ്പര്യമായി നമുക്ക് പകര്‍ന്നുകിട്ടിയ അറിവുകളാണ് അതിനായി ഉപയോഗപ്പെടുത്തുന്നത്. അത്തരം അറിവുകളെല്ലാം വാസ്തുശാസ്ത്രത്തില്‍ അധിഷ്ഠിതമാണ്. പോസിറ്റീവ് എനര്‍ജിയുടെ ശരിയായ സഞ്ചാരം ഉറപ്പാക്കി വീട്ടിനുള്ളില്‍ പോസിറ്റിവിറ്റി അഥവാ ഐശ്വര്യം നിറയ്ക്കുക, അവിടെ വസിക്കുന്നവര്‍ക്ക് അത് ഗുണകരമാകുക എന്നിവയെല്ലാമാണ് അത്തരം പരമ്പരാഗത സമ്പ്രദായങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

സര്‍വ്വൈശ്വര്യത്തിന് വേണം ഈ വസ്തുക്കള്‍
വാസ്തുശാസ്ത്രം അനുസരിച്ച് ഒരു വീട്ടില്‍ ഐശ്വര്യം വരണമെങ്കില്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കണം. വീട്, വൃത്തിയും വെടിപ്പും ആയിരിക്കണം, വീടിന്റെ ്സ്ഥാനവും മുറികളും കൃത്യമായ സ്ഥലങ്ങളില്‍ ആയിരിക്കണം എന്നിങ്ങനെ പോകുന്ന അക്കാര്യങ്ങള്‍. ഇത്തരം കാര്യങ്ങള്‍ മിക്കവര്‍ക്കും അറിയുന്നതാണ്. എന്നാല്‍ വീട്ടില്‍ സര്‍വ്വൈശ്വര്യം വരണമെങ്കില്‍ വീട്ടില്‍ ചില വസ്തുക്കള്‍ ഉണ്ടായിരിക്കണമെന്നത് പലര്‍ക്കും അറിവുണ്ടായിരിക്കില്ല. എന്തെല്ലാമാണ് ആ വസ്തുക്കള്‍ എന്നറിയാം.
വീട്ടിനുള്ളില്‍ വേണ്ടവ
നിലവിളക്ക്
ഏതൊരു ഹിന്ദുഭവനത്തിലും തീര്‍ച്ചയായും ഒരു നിലവിളക്ക് ഉണ്ടായിരിക്കും. അത് നമ്മുടെ പാരമ്പര്യമാണ്. സന്ധ്യയ്ക്ക് നിലവിളക്ക് തെളിയിക്കുക എന്നത് വീട്ടില്‍ ഐശ്വര്യം ഉണ്ടാകാന്‍ ഏറ്റവും അത്യാവശ്യമായി ചെയ്യേണ്ട കാര്യമാണെന്ന് ഹിന്ദുക്കള്‍ കരുതുന്നു.
നിലവിളക്ക് വാങ്ങുമ്പോള്‍, സാധാരണ നിലവിളക്ക് വാങ്ങുക. നാരായമുള്ള നിലവിളക്ക് എന്നാണ് ഇതിനെ വിളിക്കുന്നത്.
തട്ടം
ചിലരെങ്കിലും നിലവിളക്ക് വെറുംനിലത്ത് വെച്ച് തിരി തെളിയിക്കാറുണ്ട്. പക്ഷേ അത് ചെയ്യരുത്. ഒരു തട്ടം വെച്ച് അതില്‍ നിലവിളക്ക് വെച്ച് കത്തിക്കണം. പണ്ടുകാലത്ത് നിലവിളക്കും തട്ടവും ഒരു തടിപ്പലകയില്‍ വെച്ചാണ് വിളക്ക് കത്തിച്ചിരുന്നത്. അതിന് സാധിക്കുമെങ്കില്‍ അങ്ങനെ ചെയ്യുക.
ഇഷ്ടദേവതകളുടെ ചിത്രമോ രൂപമോ
നിലവിളക്ക് തെളിയിക്കുന്ന സ്ഥലം വീട്ടില്‍ ഐശ്വര്യം കൊണ്ടുവരുന്നതില്‍ പ്രധാനമാണ്. ഒരു വീട്ടിലെ ഏറ്റവും പരിശുദ്ധമായ സ്ഥലമായിരിക്കണം ഇത്. പൂജാമുറി പോലെ ഒരിടമാണെങ്കില്‍ വളരെ നല്ലത്. അല്ലെങ്കില്‍ വീട്ടിലെ ശുഭസ്ഥാനം കണ്ടെത്തി അവിടെ നിലവിളക്ക് തെളിയിക്കാം.
നിലവിളക്ക് തെളിയിക്കുന്ന സ്ഥലത്ത് നമ്മുടെ ഇഷ്ടദേവതകളുടെ സാന്നിധ്യം ഉണ്ടായിരിക്കണം. അവരുടെ ഫോട്ടോകളോ രൂപങ്ങളോ വെച്ച് അവര്‍ക്ക് മുമ്പില്‍ വിളക്ക് തെളിയിക്കുന്നത് ഐശ്വര്യകരമാണ്. നിലവിളക്കില്‍ ഇടുന്ന തിരി, വൃത്തിയുള്ള അലക്കി ശുദ്ധമാക്കിയ കോടിനിറമുള്ള തുണിയില്‍ നിന്നുള്ളതാണെന്ന് ഉറപ്പാക്കുക. കടയില്‍ നിന്ന് തിരി വാങ്ങുന്നവര്‍ ആണെങ്കിലും അത് കോടിനിറമുള്ള തുണി കൊണ്ട് ഉണ്ടാക്കിയതാണെന്ന് ഉറപ്പാക്കുക.
ആവണപ്പലക
ഒരു ഹിന്ദുഭവനത്തില്‍ ഏറ്റവും ആവശ്യമുള്ള മറ്റൊരുവസ്തു ആവണപ്പലകയാണ്. ആ പലകയില്‍ ഇരുന്ന് കൊണ്ടുവേണം പ്രാര്‍ത്ഥനയും ജപവും നടത്താന്‍. മൂലാധാരത്തില്‍ നിന്നും നമ്മുടെ ഉള്ളിലുള്ള ശക്തിയെ അല്ലെങ്കില്‍ എനര്‍ജിയെ ഭൂമിയിലേക്ക് പോകാതെ ഉള്ളില്‍ തന്നെ നിലനിര്‍ത്തുന്നതിനാണ് പലകയില്‍ ഇരുന്ന് കൊണ്ട് ജപം നടത്തണമെന്ന് പറയുന്നത്. ആവണപ്പലകയില്‍ തടിപ്പലകയോ അതുമില്ലെങ്കില്‍ പു്ല്പ്പായയോ ഉപയോഗിക്കുക.
ചന്ദനമുട്ടിയും ചാണയും
ചന്ദനം തൊടുന്നത് ഐശ്വര്യകരമാണെന്ന് അറിയാമല്ലോ. ക്ഷേത്രത്തില്‍ പോകുമ്പോള്‍ മാത്രമല്ല, ദിവസവും ചന്ദനം നെറ്റിയില്‍ തൊടുന്നത് വളരെ നല്ലതാണ്. കടയില്‍ നിന്ന് വാങ്ങിക്കുന്ന കളഭമോ ചന്ദനമോ അല്ല, ശരിയായ ചന്ദനത്തടിയില്‍ നിന്നും തയച്ച് ഉണ്ടാക്കുന്ന ചന്ദനമാണ് നമ്മള് ഉപയോഗിക്കേണ്ടത്. അതിനാല്‍ ചെറുതാണെങ്കിലും ഒരു ചന്ദനമുട്ടിയും അത് തയയ്ക്കാന് ഒരി ചാണയും വീട്ടില്‍ കരുതുക.
വീടിന് പുറത്ത് വേണ്ടവ
തുളസിത്തറ
ഒരു ഹിന്ദുഭവനത്തില്‍ ഒരു തുളസിത്തറ നിര്‍ബന്ധമായും വേണം. തുളസിത്തറയില്‍ ഒരിക്കലും വാടാതെ ഒരു തുളസി ഉണ്ടായിരിക്കണം. ഈ തുളസിക്ക് എന്നും രാവിലെയും വൈകുന്നേരവും വെള്ളം ഒഴിച്ചുകൊടുക്കുകയും സന്ധ്യയ്ക്ക് തിരികൊളുത്തി പ്രാര്‍ത്ഥിക്കുകയും വേണം.
വ്യക്ഷങ്ങള്‍
വീടിന്റെ കിഴക്കുഭാഗത്തോ വടക്കുഭാഗത്തോ ഒരു ആര്യവേപ്പ്, കൂവളം എന്നിവ ഉണ്ടാകുന്നത് വളരെ ശുഭകരമാണ്. വടക്കുഭാഗത്ത് മാവ്, കിഴക്കുഭാഗത്ത് പ്ലാവ്, കിടക്ക് വഴക്ക് മൂലയില്‍ കൂവളം എന്നിവയെല്ലാം വീടിന് ഐശ്വര്യകരമാണ്.



Click it and Unblock the Notifications
