For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനനത്തീയതിയില്‍ ഇതു ചെയ്താല്‍ ധനവും ഭാഗ്യവും ഫലം

ജനനത്തീയതിയില്‍ ചെയ്താല്‍ ധനവും ഭാഗ്യവും

|

ജനിച്ച തീയതിയും മാസവും വര്‍ഷവുമെല്ലാം നമ്മുടെ ജീവിതത്തില്‍ പല തരത്തിലും സ്വാധീനം ചെലുത്തുന്ന ഒന്നാണ്. സംഖ്യാശാസ്ത്രം എന്ന ശാസ്ത്ര ശാഖ ഇതെക്കുറിച്ചു പലതും വിശദീകരിയ്ക്കുന്നുമുണ്ട്. ശാസ്ത്ര പ്രകാരം തെളിയിക്കപ്പെട്ട ഒന്നു കൂടിയാണ് സംഖ്യാ ശാസ്ത്രം.

ഇതു പ്രകാരം ഒരു മാസത്തിലെ ജനിച്ച തീയതി പ്രകാരം ചില പ്രത്യേക കാര്യങ്ങളും ചില പ്രത്യേക പൂജാവിധികളും ചെയ്യുന്നത് ധനം നേടാനും ഐശ്വര്യം കൊണ്ടു വരാനും സഹായിക്കുന്ന ഒന്നാണ്. പ്രത്യേക തീയതികളില്‍ ജനിച്ചവര്‍ക്ക് പ്രത്യേക കാര്യങ്ങളാണ് പറയുന്നത്.

നിങ്ങളുടെ കയ്യില്‍ കുറേ രേഖകളുണ്ടോ, എങ്കില്‍നിങ്ങളുടെ കയ്യില്‍ കുറേ രേഖകളുണ്ടോ, എങ്കില്‍

1 മുതല്‍ 9 വരെയുള്ള തീയതികളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. അതിനു ശേഷം ഇരട്ട അക്കത്തില്‍ ജനിച്ചവര്‍ ജനിച്ച തീയതിയുടെ രണ്ട് അക്കങ്ങളും കൂട്ടി ആകെത്തുകയായി ലഭിയ്ക്കുന്ന സംഖ്യയാണ് തീയതിയായി എടുക്കേണ്ടത്. ഉദാഹരണമായി 24 എങ്കില്‍ രണ്ടും നാലും കൂട്ടിക്കിട്ടുന്ന 6 എന്ന സംഖ്യയാണ് എടുക്കേണ്ടത്.

ഏതെല്ലാം ദിവസങ്ങളില്‍ എന്തെല്ലാം ചെയ്താലാണ് ധനവും ഭാഗ്യവും ഐശ്വര്യവും നിങ്ങളെ കടാക്ഷിയ്ക്കുകയെന്നു സംഖ്യാ ശാസ്ത്രം പറയുന്ന കേള്‍ക്കൂ.

9

9

ഹനുമാന്‍ പ്രീതി 9 തീയതികളില്‍ പെടുന്നവര്‍ക്കു പ്രധാനം. ഹനുമാന്‍ പ്രീതിയ്ക്കായി വട മാല, വെറ്റില എന്നിവ സമര്‍പ്പിയ്ക്കാം. ചൊവ്വാഴ്ച ദിവസം ഹനുമാന്‍ ചാലിന ജപിയ്ക്കാം. പവിഴം ധരിയ്ക്കുന്നത് ഇക്കൂട്ടര്‍ക്ക് സാമ്പത്തികാഭിവൃദ്ധി നല്‍കുന്ന ഒന്നാണ്. 9, 18, 27 തീയതികളില്‍ ജനിച്ചവരുടെ സംഖ്യ 9 ആണ്.

 8

8

ആല്‍മരത്തെ ധ്യാനിച്ച് ഇതിനു കീഴെ നെയ് വിളക്കു കത്തിയ്ക്കുന്നത് 8 തീയതിയില്‍ വരുന്നവര്‍ക്കു നല്ലതാണ്. ശിവനു മുന്‍പില്‍ ചന്ദനത്തിരിയോ ഇതുപോലെയുള്ള സുഗന്ധദ്രവ്യങ്ങള്‍ കത്തിയ്ക്കുന്നതും നല്ലതാണ്. ശിവപ്രീതി പ്രധാനം. 8, 17, 26 തീയതികളില്‍ ജനിച്ചവര്‍ ഇതില്‍ പെടുന്നു. ഇന്ദ്രനീലമാണ് ഇവര്‍ക്കു ചേര്‍ന്ന ഭാഗ്യക്കല്ല്. ധരിയ്ക്കുന്നത് ഭാഗ്യം നല്‍കുന്ന ഒന്നാണ്.

7

7

സംഖ്യാ ശാസ്ത്ര പ്രകാരം 7 എന്ന തീയതിയില്‍ ജനിച്ചവര്‍ക്ക് ശിവനെ ധ്യാനിയ്ക്കുന്നതും ജലാഭിഷേകം ചെയ്യുന്നതും അഭിവൃദ്ധിയുണ്ടാക്കുന്നു.കറുപ്പു നിറത്തിലെ നായക്ക് ഭക്ഷണം നല്‍കുന്നത് ഇവര്‍ക്കു നല്ലതു വരുത്തും. 7, 16, 25 തീയതികളില്‍ ജനിച്ചവരുടെ സംഖ്യ 7 ആണ്.

6

6

6, 15, 24 തീയതികളില്‍ ജനിച്ചവരുടെ ഭാഗ്യനമ്പര്‍ 6 ആണ്. ഇവര്‍ക്ക് ലക്ഷ്മീപ്രീതി ധന ലാഭത്തിന് സഹായിക്കുന്ന ഒന്നാണ്. വ്യാഴാഴ്ചകളില്‍ ലക്ഷ്മീസ്‌തോത്രം ജപിയ്ക്കുന്നതും മധുരം കഴിയ്ക്കുന്നതും ഇവര്‍ക്കു സാമ്പത്തികഉയര്‍ച്ച നല്‍കും. വൈഡൂര്യം ധരിയ്ക്കുന്നത് ഭാഗ്യം നല്‍കുന്ന ഒന്നാണ്.

5

5

5, 14, 23 തീയതികളില്‍ ജനിച്ചവര്‍ സംഖ്യാശാസ്ത്ര പ്രകാരം 5 എന്ന സംഖ്യയില്‍ വരുന്നവരാണ്. ഇവര്‍ക്കും ഐശ്വര്യത്തിനും ഭാഗ്യത്തിനും ഗണപതി പ്രസാദം അത്യാവശ്യമാണ്. ഗണേശസ്‌തോത്രം ജപിയ്ക്കുന്നതും ഇവര്‍ക്കു ഗുണം ചെയ്യും. എമറാര്‍ഡ് ഇവര്‍ക്കു ഭാഗ്യം നല്‍കുന്ന കല്ലാണ്. ബുധനാഴ്ചികളില്‍ ഗോപ്രീതി വരുത്തുന്നതു നല്ലതാണ്. പശുവിന് പുല്ലും വെള്ളവുമെല്ലാം നല്‍കുക.

4

4

സംഖ്യാശാസ്ത്ര പ്രകാരം 4, 13, 22, 31 തീയതികളിലാണ് ജനനമെങ്കില്‍ സംഖ്യ 4 ആയി വരും. ഇവര്‍ ജീവിതത്തില്‍ ഉയര്‍ച്ചയും ധനലാഭവും ഐശ്വര്യവുമുണ്ടാകാന്‍ ഗണേശ ഭഗവാനെ തൃപ്തിപ്പെടുത്തുന്നതു നല്ലതാണ്. ഗണപതി പൂജകളും സ്‌തോത്രങ്ങളുമെല്ലാം ഗുണം ചെയ്യുന്ന ഒന്നാണ്. സാമ്പത്തികമായി ഉയര്‍ച്ചയ്ക്ക് ഇവര്‍ രത്‌നവും ഗോമേദകവും ധരിയ്ക്കുന്നതു ഗുണം ചെയ്യും.

3

3

3 എന്ന അക്കമാണ് വരുന്നതെങ്കില്‍ വ്യാഴാഴ്ച ദിവസം മഞ്ഞവസ്ത്രം അണിയുന്നതും ബൃഹസ്പതിയെ പ്രാര്‍ത്ഥിയ്ക്കുന്നതും പൂജ ചെയ്യുന്നതുമെല്ലാം നല്ലതാണെന്നു സംഖ്യാശാസ്ത്ര പ്രകാരം വിശദീകരണം. ഇവര്‍ക്ക് രത്‌നക്കല്ല്, പുഷ്യരാഗം എന്നിവ ധരിയ്ക്കുന്നത് ഗുണം നല്‍കുന്ന ഒന്നാണ്. 3, 12, 21, 30 തീയതികളിലാണ് ഇവര്‍ പെടുന്നത്.

2

2

2 എന്ന നമ്പറാണ് സംഖ്യാശാസ്ത്ര പ്രകാരമെങ്കില്‍ ഇവര്‍ തിങ്കളാഴ്ച വ്രതം നോറ്റു പ്രാര്‍ത്ഥിയ്ക്കുന്നതു നല്ലതാണ്. പ്രത്യേകിച്ചും ശിവനെ. തിങ്കളാഴ്ച ദിവസങ്ങളില്‍ ഉപ്പ് കഴിയ്ക്കാതിരിയ്ക്കുന്നതും നല്ലതാണ്. അതായത് 2, 11, 20, 29 എന്നീ നമ്പറുകളില്‍ പെടുന്നവര്‍

1

1

1 ആണ് നമ്പറെങ്കില്‍ ഇവര്‍ മാണിക്യക്കല്ല് അണിയുന്നത് ധനലാഭവും നല്ലതും വരുത്തും. ഞായറാഴ്ച ദിവസങ്ങളില്‍ ഇവര്‍ മധുരം കഴിയ്ക്കുന്നതും ഈ നേട്ടങ്ങള്‍ നല്‍കുന്ന ഒന്നാണ്. 1, 10, 19, 28 തീയതികളില്‍ ജനിച്ചവരുടെ നമ്പര്‍ 1 ആയി വരും

English summary

Do These Things To Gain Wealth According To numerology

Do These Things To Gain Wealth According To Astrology, Read more to know about,
X
Desktop Bottom Promotion