Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
തടസ്സങ്ങള്‍ വിട്ടുമാറില്ല, ജീവിതം ദുരിതക്കയത്തിലാക്കുന്ന പിതൃദോഷം; പ്രതിവിധി ഇത്
ജ്യോതിഷപ്രകാരം നിരവധി ദോഷങ്ങളുണ്ട്. അത്തരത്തിലുള്ള വലിയൊരു ദോഷമാണ് പിതൃദോഷം. ജാതകത്തില്‍ പിതൃദോഷമുള്ള ഏതൊരാള്‍ക്കും പല തരത്തിലുള്ള മാനസിക പിരിമുറുക്കങ്ങള്‍ നേരിടേണ്ടി വരും. പിതൃദോഷം മൂലം ഒരു വ്യക്തിയുടെ ജീവിതത്തില്‍ വലിയ പ്രശ്‌നങ്ങള്‍ വരാന്‍ തുടങ്ങുന്നു. അതുകൊണ്ടാണ് പിതൃദോഷത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുകയും അതിനനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ച് ഈ ദോഷം പരിഹരിക്കുകയും ചെയ്യേണ്ടതാണ്.
പിതൃദോഷത്തില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങള്‍ക്ക് ചില ജ്യോതിഷ പരിഹാരങ്ങള്‍ ചെയ്യാവുന്നതാണ്. പിതൃദോഷം എന്താണെന്നും അതിന്റെ കാരണങ്ങളും ലക്ഷണങ്ങളും പ്രതിവിധികളും എന്തൊക്കെയാണെന്ന് ഇവിടെ നമുക്ക് നോക്കാം.

പിതൃദോഷങ്ങള്‍ വ്യത്യസ്ത തരം
പിതൃദോഷം പല തരത്തിലാകാം. ഏറ്റവും സാധാരണമായ മൂന്ന് തരത്തിലുള്ള പിതൃദോഷങ്ങളുണ്ട്. ആദ്യത്തേത്, മരിച്ചുപോയ പൂര്‍വ്വികര്‍ സ്വന്തം കുടുംബത്തെ ശപിക്കുമ്പോള്‍ സംഭവിക്കുന്ന ദോഷമാണ്. കാരണം അവരുടെ കര്‍മ്മങ്ങള്‍ ചെയ്യാതിരുന്നല്‍ അല്ലെങ്കില്‍ പൂര്‍ണ്ണമനസോടെ കര്‍മ്മങ്ങള്‍ ചെയ്തിട്ടില്ലെങ്കില്‍ ഇത് സംഭവിക്കാം.
രണ്ടാമത്തേത്, പുറത്തുനിന്നുള്ള ഒരു വ്യക്തി പൂര്‍വ്വികരെ ശപിക്കുകയും കുടുംബത്തില്‍ ശാപം തുടരുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ദോഷമാണ്. മൂന്നാമത്തേത്, നിങ്ങളുടെ കുടുംബത്തിലെ പ്രായമായവരെ പരിപാലിക്കാതിരിക്കുകയും അവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാതെ ഉപേക്ഷിക്കുകയും ചെയ്യുമ്പോഴാണ്.
എന്താണ് പിതൃദോഷം
ഒരു വ്യക്തിയുടെ മരണശേഷം, അവരുടെ അന്ത്യകര്‍മങ്ങള്‍ വിധിപ്രകാരം നടത്താതിരിക്കുകയോ അല്ലെങ്കില്‍ ഒരാള്‍ അകാലത്തില്‍ മരിക്കുകയോ ചെയ്താല്‍, ആ വ്യക്തിയുടെ കുടുംബത്തിന് പിതൃദോഷം നേരിടേണ്ടിവരും.

പിതൃദോഷത്തിന്റെ ലക്ഷണങ്ങള്‍
ജാതകത്തില്‍ പിതൃദോഷം ഉള്ളവര്‍ക്ക് ജീവിതത്തില്‍ പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. അവരുടെ ദാമ്പത്യത്തില്‍ തടസ്സങ്ങളുണ്ടാകും. പിതൃദോഷം മൂലം, അപകടത്തില്‍ പെടാനുള്ള സാധ്യത കൂടുതലാണ്. ജോലിയിലോ ബിസിനസ്സിലോ നഷ്ടമുണ്ടാകാം. കൂടാതെ, വംശം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഒരാള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും.
പിതൃദോഷം അനുഭവിക്കുന്ന ഒരു വ്യക്തിക്ക് തന്റെ കുട്ടികളുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. കുട്ടികള്‍ക്ക് ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങള്‍ കണ്ടേക്കാം. ഒരു കുട്ടി ജനിച്ചതിന്റെ ആദ്യ ദിവസം മുതല്‍ തന്നെ വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നത് ചിലപ്പോള്‍ നിങ്ങള്‍ കണ്ടിരിക്കാം. ഇതിന് കാരണം പിതൃദോഷമാണ്.
വിട്ടുമാറാത്ത കടങ്ങള്‍
പിതൃദോഷം മൂലം ബുദ്ധിമുട്ടുന്ന ആളുകളെ പതിവായി കടങ്ങള്‍ക്ക് അലട്ടുന്നു. എത്ര കഠിനാധ്വാനം നടത്തിയാലും അവരുടെ കടം തീര്‍ക്കാന്‍ കഴിയാതെവരും. പിതൃദോഷം കാരണം കുടുംബം എപ്പോഴും രോഗങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കും. പലപ്പോഴും ആ കുടുംബം ശാരീരികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും.
തടസ്സങ്ങള്‍
കുടുംബത്തില്‍ സാമ്പത്തിക പുരോഗതി ഇല്ലാതെ എപ്പോഴും കടങ്ങളാല്‍ ചുറ്റപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പിതൃദോഷത്തിന്റെ പ്രഭാവം കാരണമാണ്. അത്തരം സാഹചര്യങ്ങളില്‍, ഒരു വ്യക്തിക്ക് താന്‍ ചെയ്യുന്ന ഒരു ജോലിയിലും വിജയിക്കാന്‍ കഴിയാതെ വരും. ഒരു കുടുംബം പിതൃ ദോഷം അനുഭവിക്കുന്നുണ്ടെങ്കില്‍, കുടുംബത്തിലെ ആളുകള്‍ സ്വപ്നത്തില്‍ ഒരു പാമ്പിനെ കണ്ടേക്കാം അല്ലെങ്കില്‍ ഭക്ഷണമോ വസ്ത്രമോ ആവശ്യപ്പെടുന്ന തന്റെ പൂര്‍വ്വികനെ സ്വപ്നത്തില്‍ കണ്ടേക്കാം.

പിതൃദോഷ മോചനത്തിന്
പൂര്‍വ്വികരുടെ ശാപത്താല്‍ ദോഷഫലങ്ങള്‍ ഉണ്ടെങ്കില്‍, അവ തിരുത്താനുള്ള വഴികളുമുണ്ട്. ശ്രാദ്ധത്തിന്റെ 15 ദിവസങ്ങളില്‍ ബ്രാഹ്‌മണര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുക എന്നതാണ് ഏറ്റവും നല്ല പ്രതിവിധി. ഈ സമയത്ത്, നമ്മുടെ പൂര്‍വ്വികരുടെ ആത്മാക്കള്‍ ശ്രാദ്ധ ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നു. മരിച്ചുപോയ പൂര്‍വ്വികരുടെ മക്കള്‍ ഈ സമയം അവര്‍ക്കായി കര്‍മ്മങ്ങള്‍ ചെയ്യുകയും പിണ്ഡം സമര്‍പ്പിക്കുകയും വേണം.
പിതൃദോഷം അകറ്റാനുള്ള പ്രതിവിധികള്‍
* പിതൃക്കളുടെ ചരമ ദിനത്തില്‍ പാവപ്പെട്ടവര്‍ക്കും ബ്രാഹ്‌മണര്‍ക്കും ഭക്ഷണം നല്‍കുകയും ദക്ഷിണ നല്‍കുകയും വേണം.
* ഉച്ചയ്ക്ക് ആല്‍മരത്തിന് വെള്ളം സമര്‍പ്പിക്കുക. ഇതോടൊപ്പം പുഷ്പങ്ങള്‍, അരി, പാല്‍, ഗംഗാജലം, കറുത്ത എള്ള് എന്നിവ സമര്‍പ്പിക്കുക.
* വെള്ളത്തില്‍ കറുത്ത എള്ള് കലര്‍ത്തി തെക്ക് ദിശയില്‍ അര്‍ഘ്യം നിവേദിക്കുക.
* ദിവസവും രാവിലെ എഴുന്നേറ്റ ശേഷം തെക്ക് ദര്‍ശനമായി പിതൃക്കളെ വണങ്ങുക.
* പിതൃദോഷം നീക്കാന്‍ സാമ്പത്തികമായി ദുര്‍ബലരായ ആളുകളെ സഹായിക്കുക.
* നാഗസ്‌തോത്രം, മഹാമൃത്യുഞ്ജയമന്ത്രം, രുദ്ര സൂക്തം അല്ലെങ്കില്‍ പിതൃ സ്‌തോത്രം, നവഗ്രഹം എന്നിവ വൈകുന്നേരം വിളക്ക് കത്തിച്ച് പാരായണം ചെയ്യണം.
* തിങ്കളാഴ്ച രാവിലെ കുളികഴിഞ്ഞ് ശിവക്ഷേത്രത്തില്‍ പോയി 21 പൂക്കള്‍ കൊണ്ട് തൈര്, കൂവളഇല എന്നിവകൊണ്ട് ശിവനെ ആരാധിക്കുക.
* പിതൃദോഷം അകറ്റാന്‍ ഒരു പാവപ്പെട്ട പെണ്‍കുട്ടിയുടെ വിവാഹത്തിനായി സഹായിക്കുക.
* പശുവിനെ ദാനം ചെയ്യുന്നത് പിതൃദോഷത്തില്‍ നിന്ന് ആശ്വാസം നല്‍കുന്നു.
* എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും വീട്ടില്‍ കര്‍പ്പൂരം കത്തിക്കുക.
* എല്ലാ ദിവസവും നിങ്ങളുടെ ഇഷ്ടദേവനെയും കുലദൈവത്തെയും ആരാധിക്കുക. ഇതു ചെയ്താല്‍ പിതൃദോഷം മാറും.
* മഹാവിഷ്ണുവിന്റെ മന്ത്രങ്ങള്‍ ജപിക്കുക, ശ്രീമദ് ഭഗവത് ഗീത പാരായണം ചെയ്യുക, ഇത് പൂര്‍വ്വികര്‍ക്ക് ശാന്തി നല്‍കുകയും ദോഷങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.
* പിതൃദോഷം അകറ്റാന്‍ മഹാമൃത്യുഞ്ജയ മന്ത്രം ചൊല്ലി ശിവനെ അഭിഷേകം ചെയ്യുക.
* വീടിന്റെ തെക്കേ ഭിത്തിയില്‍ നിങ്ങളുടെ അന്തരിച്ച ബന്ധുക്കളുടെ ഫോട്ടോകള്‍ വയ്ക്കുകയും അവരെ ദിവസവും മാലയിട്ട് ആരാധിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്താല്‍ പിതൃദോഷത്തില്‍ നിന്ന് മോചനം ലഭിക്കും.
* ദിവസവും പതിവായി ഹനുമാന്‍ ചാലിസ പാരായണം ചെയ്യുക. ഹനുമാന്‍ ചാലിസ പാരായണം ചെയ്യുക
* ദിവസവും പിതൃകവചം പാരായണം ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ പിതൃദോഷത്തിന് ശാന്തി ലഭിക്കും.



Click it and Unblock the Notifications












