Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ഈശ്വരകടാക്ഷത്താല്‍ നല്ല സമയം തെളിയും, അളവറ്റ സമ്പത്തും ഐശ്വര്യവും; വൈശാഖ മാസത്തില്‍ ഇത് ചെയ്യൂ
ഹിന്ദുവിശ്വാസപ്രകാരം ഏറ്റവും പുണ്യം നല്‍കുന്ന മാസങ്ങളില്‍ ഒന്നാണ് വൈശാഖ മാസം. പൗര്‍ണ്ണമി ദിനത്തില്‍ വിശാഖം നക്ഷത്രം വരുന്ന മാസമാണ് ഇത്. സാധാരണ ഏപ്രില്‍ മെയ് മാസങ്ങളില്‍ വരുന്ന പുണ്യമാസങ്ങളിലൊന്നാണ് വൈശാഖം. ഈ വര്‍ഷം ഏപ്രില്‍ 21 മുതല്‍ മെയ് 21 വരെയാണ് വൈശാഖമാസം. മാധവനായ വിഷ്ണുവിന് പ്രിയങ്കരമായതിനാല്‍ വൈശാഖ മാസത്തെ മാധവ മാസം എന്നും വിളിക്കാറുണ്ട്. വൈഷ്ണവ ക്ഷേത്രങ്ങളിലെല്ലാം വൈശാഖമാസത്തില്‍ പ്രത്യേകത പൂജകളും ചടങ്ങുകളും നടത്താറുണ്ട്.
വിശ്വാസമനുസരിച്ച്, വൈശാഖ മാസത്തിലാണ് ത്രേതായുഗം ആരംഭിച്ചത്. മഹാവിഷ്ണുവിന്റെ ചില അവതാരങ്ങള്‍ രൂപമെടുത്തതും ഈ മാസത്തിലാണ്. വൈശാഖ മാസത്തില്‍ ചില പ്രവൃത്തികള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ജീവിതം ഐശ്വര്യപൂര്‍ണ്ണമാക്കാന്‍ സാധിക്കും. ഇതിലൂടെ മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കുമെന്നും ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ലഭിക്കുമെന്നും പറയപ്പെടുന്നു. വൈശാഖ മാസത്തില്‍ നിങ്ങള്‍ ചെയ്യേണ്ട, അത്തരം ചില കാര്യങ്ങള്‍ ഇതാ.

വൈശാഖ മാസത്തിന്റെ പ്രാധാന്യം
വിഷ്ണുവിനെ ആരാധിക്കുന്നതിനും അനുഗ്രഹം നേടാനും ഉത്തമമായ മാസമാണ് വൈശാഖ മാസം. ഈ മാസത്തില്‍ പുണ്യസ്‌നാനം ചെയ്യുന്നത് വളരെ ഐശ്വര്യമായി കണക്കാക്കുന്നു. വിശ്വാസമനുസരിച്ച്, ഈ മാസത്തില്‍ നിങ്ങള്‍ മഹാവിഷ്ണുവിനെ ആരാധിച്ചാല്‍, നിങ്ങളുടെ കഷ്ടപ്പാടുകളില്‍ നിന്ന് നിങ്ങള്‍ക്ക് ആജീവനാന്ത ആശ്വാസം ലഭിക്കും.

വൈശാഖ മാസത്തില്‍ ഇത് ചെയ്യുക
വൈശാഖമാസം മാധവനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ മാസത്തില്‍ ഭഗവാന്‍ ശ്രീഹരി വിഷ്ണുവിനെ ആരാധിക്കുകയും ആരാധനയ്ക്കിടെ 'ഓം മാധവായ നമഃ' എന്ന മന്ത്രം ജപിക്കുകയും ചെയ്യുക. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ടുവരും. നിങ്ങളുടെ സമ്പത്ത് ഒരിക്കലും കുറയുകയില്ല, നിങ്ങളുടെ ഐശ്വര്യം അതേപടി നിലനില്‍ക്കും. വിഷ്ണു പൂജയില്‍ പഞ്ചാമൃതം, തുളസി ഇലകള്‍ എന്നിവ ഉപയോഗിക്കുകയും ചെയ്യുക.

വൈശാഖ അമാവാസി ആരാധന
വൈശാഖ മാസത്തില്‍ ഗീത പാരായണം ചെയ്യുന്നതും വൈശാഖ മാസത്തിലെ കഥ കേള്‍ക്കുന്നതും വളരെ പുണ്യമായി കണക്കാക്കപ്പെടുന്നു. വൈശാഖ അമാവാസി ദിനം വളരെ പ്രധാനമാണ്. ഈ ദിവസം കുളികഴിഞ്ഞ് പിതൃക്കള്‍ക്ക് വെള്ളം കൊണ്ട് തര്‍പ്പണം, പിണ്ഡദാനം മുതലായവ ചെയ്യണം. ദക്ഷിണേന്ത്യയില്‍ വൈശാഖ അമാവാസിയിലാണ് ശനി ജയന്തി ആഘോഷിക്കുന്നത്. വൈശാഖ അമാവാസി നാളില്‍ പൂജകള്‍ നടത്തിയാല്‍ ശനിദോഷവും പിതൃദോഷവും അകറ്റാനാകും.

കുടുംബപ്രശ്‌നങ്ങള്‍ നീക്കാന്‍
വൈശാഖ മാസത്തെ മറ്റെല്ലാ മാസങ്ങളിലും വച്ച് ഏറ്റവും മികച്ചതായി കണക്കാക്കുന്നു. മഹാവിഷ്ണുവിന്റെ പരശുരാമന്‍, നരസിംഹം, കൂര്‍മ്മം, വരാഹം, ബുദ്ധന്‍ തുടങ്ങിയ അവതാരങ്ങളെ ഈ മാസത്തില്‍ ആരാധിക്കുന്നു. 'ഓം മാധവായ നമഃ' എന്ന മന്ത്രം ദിവസവും 11 തവണ ജപിക്കുക. ഇങ്ങനെ ചെയ്താല്‍ കുടുംബത്തില്‍ വരുന്ന എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാകുന്നു.

പിതൃദോഷം നീക്കാന്‍
വൈശാഖ മാസത്തില്‍ വെള്ളം, മാങ്ങ, ശര്‍ക്കര, എള്ള് എന്നിവ ദാനം ചെയ്യുന്നത് പിതൃദോഷം അകറ്റുന്നു. എല്ലാ പാപങ്ങളും നശിക്കുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് ആരോഗ്യവും ലഭിക്കും.

മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വെള്ളം നല്‍കുക
വൈശാഖ മാസത്തില്‍ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഭക്ഷണവും വെള്ളവും നല്‍കുക. ആവശ്യക്കാര്‍ക്ക് കുടയും ചെരുപ്പും ദാനം ചെയ്യുക. തണല്‍ മരത്തിന് വെള്ളം അര്‍പ്പിക്കുക. ഈ പ്രവൃത്തികളിലൂടെ നിങ്ങള്‍ക്ക് പതിനായിരം രാജസൂയ യാഗം ചെയ്താലുള്ളയത്ര ഫലം ലഭിക്കുമെന്നാണ് വിശ്വാസം.

വെള്ളവും ചെരിപ്പും ദാനം ചെയ്യുക
വൈശാഖ മാസത്തില്‍ കൊടും വേനല്‍ ആരംഭിക്കുന്നു. അതിനാല്‍ ഈ മാസത്തില്‍ തണല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുക. വെള്ളവും ചെരിപ്പും ദാനം ചെയ്തുകൊണ്ട് ദേവതകളുടെ അനുഗ്രഹം നേടുക.

സൂര്യദേവനെ ആരാധിക്കുക
വൈശാഖ മാസത്തില്‍ മഹാവിഷ്ണുവിനെ പ്രത്യേകം ആരാധിക്കുന്നു, കൂടാതെ നിരവധി പ്രധാന ഹൈന്ദവ ഉപവാസങ്ങളും ഉത്സവങ്ങളും ഈ മാസത്തില്‍ ആഘോഷിക്കപ്പെടുന്നു. ഈ മാസത്തില്‍ പതിവായി സൂര്യഭഗവാനെ ആരാധിക്കുകയും വെള്ളം അര്‍പ്പിക്കുകയും ചെയ്യുക.

വൈശാഖ പൂര്‍ണിമ
വിശ്വാസമനുസരിച്ച്, വൈശാഖ പൂര്‍ണിമ വ്രതം ആചരിക്കുന്നതിലൂടെ ഭക്തര്‍ക്ക് സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും അനുഗ്രഹം ലഭിക്കും. ഈ ദിവസം രാത്രി ചന്ദ്രനെ വിളക്ക്, പൂക്കള്‍, ധാന്യങ്ങള്‍ എന്നിവ ഉപയോഗിച്ച് പ്രത്യേകം പൂജിക്കുകയും വെള്ളം സമര്‍പ്പിക്കുകയും ചെയ്യുക. ഇത് ചെയ്യുന്നത് കുടുംബത്തില്‍ സന്തോഷം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.



Click it and Unblock the Notifications












