Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
ശിവകൃപയാല്‍ ആഗ്രഹസാഫല്യം, ഭാഗ്യം തേടിവരും; ശ്രാവണ തിങ്കളാഴ്ച രാശിപ്രകാരം ഇത് ചെയ്യൂ
ഹിന്ദു വിശ്വാസികള്‍ക്ക് ഒരു പുണ്യ മാസമാണ് ശ്രാവണ മാസം. ശ്രാവണ മാസത്തിലെ തിങ്കളാഴ്ചകളും അതിവിശേഷ ദിനമായി കണക്കാക്കപ്പെടുന്നു. കാരണം ഈ ദിവസം ഭഗവാന് ശിവശങ്കരനെ ആരാധിക്കുന്നതിന് ഉത്തമമായ ദിനമായി കണക്കാക്കുന്നു. ഇന്നാണ് ശ്രാവണ മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ചയാണ്. ശ്രാവണത്തിലെ എല്ലാ തിങ്കളാഴ്ചകളിലും ഭോലേനാഥിനെ ആരാധിക്കുന്നത് ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റി നല്‍കുന്നതായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ആളുകള്‍ ക്ഷേത്രത്തില്‍ പോയി ശിവലിംഗത്തിന്റെ ജലാഭിഷേകം നടത്തുന്നു.
സ്രാവണ തിങ്കളാഴ്ചകളില്‍ വ്രതം അനുഷ്ഠിച്ച് മഹാദേവനെ ആരാധിക്കുന്നത് ഭക്തരുടെ എല്ലാ ദുരിതങ്ങളും അകറ്റുന്നു. ശ്രാവണത്തിലെ മൂന്നാമത്തെ തിങ്കളാഴ്ച വളരെ വിശേഷപ്പെട്ടതായി കണക്കാക്കപ്പെടുന്നു, കാരണം ഈ ദിവസം രവിയോഗം ഉള്‍പ്പെടെ മൂന്ന് ശുഭകരമായ യോഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ശ്രാവണത്തിലെ തിങ്കളാഴ്ചകളില്‍ ശിവനെ പ്രീതിപ്പെടുത്താനായി രാശിപ്രകാരം ചില വഴികളും പൂജാ രീതികളും ചെയ്താല്‍ മതി. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ ശ്രാവണ മാസത്തിലെ തിങ്കളാഴ്ച വെള്ളത്തില്‍ പനിനീര് കലര്‍ത്തി ശിവലിംഗത്തെ അഭിഷേകം ചെയ്യുകയും ഓം ശര്വായ നമഃ എന്ന് ജപിക്കുകയും വേണം. ഇത് വളരെ ഗുണകരമായ ഒരു മന്ത്രമാണ്.
ഇടവം
ഇടവം രാശിക്കാര്‍ ശ്രാവണത്തിലെ തിങ്കളാഴ്ചകളില്‍ ഓം വിരുപക്ഷായ നമഃ മന്ത്രം ജപിച്ച് ശിവന് പാല് സമര്‍പ്പിക്കുക. ഇതിലൂടെ നിങ്ങളുടെ ജോലിയില്‍ വന്നിരുന്ന പ്രശ്നങ്ങള്‍ മാറുമെന്നാണ് വിശ്വാസം.
മിഥുനം
മിഥുന രാശിയിലുള്ളവര്‍ ശ്രാവണത്തിലെ തിങ്കളാഴ്ച ശിവലിംഗത്തില്‍ 108 കൂവള ഇല സമര്‍പ്പിച്ച് 108 തവണ ഓം പശുപതയേ നമ എന്ന് ജപിക്കണം. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ടുവരും.
കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ ശ്രാവണത്തിലെ തിങ്കളാഴ്ചകളില്‍ പരമശിവനെ പാരിജാത പുഷ്പങ്ങള്‍ കൊണ്ട് ആരാധിക്കണം. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാന്‍ ഓം ത്രയംബകായ നമഃ എന്ന മന്ത്രം ജപിക്കുക.

ചിങ്ങം
ചിങ്ങം രാശിയുള്ളവര്‍ രക്തചന്ദനം കൊണ്ട് കൂവള ഇലയില്‍ ഓം എന്നെഴുതി ശിവലിംഗത്തിന് സമര്‍പ്പിക്കുകയും പ്രദോഷകാലത്ത് ഓം ഈശാനായ നമഃ മന്ത്രം ജപിക്കുകയും വേണം. ഈ പ്രതിവിധി നിങ്ങള്‍ക്ക് നല്ല ആരോഗ്യം നല്‍കും.
കന്നി
ഈ ദിവസം കന്നി രാശിക്കാര്‍ ഭോലേനാഥിന് ഉമ്മം, ഓക്ക് എന്നിവയുടെ ഇലകള്‍ സമര്‍പ്പിക്കണം. ഇത് കരിയറില്‍ പുരോഗതി നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു.
തുലാം
തുലാം രാശിക്കാര്‍ ശ്രാവണ തിങ്കളാഴ്ച നാളില്‍ ശിവശങ്കരന് ഏഴ് താമരപ്പൂക്കള്‍ സമര്‍പ്പിക്കണം. ഓം മഹേശ്വരായ നമഃ: ഈ മന്ത്രവും ചൊല്ലുക. ഇത് നിങ്ങള്‍ക്ക് ഐശ്വര്യപ്രദമാണ്. പണത്തിന് ഒരിക്കലും ഒരു കുറവും ഉണ്ടാകില്ല.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ തങ്ങളുടെ സന്താനങ്ങളുടെ സന്തോഷത്തിനും പുരോഗതിക്കും വേണ്ടി ശ്രാവണ തിങ്കളാഴ്ച മഹാദേവന് ഒരു പിടി അരി അര്‍പ്പിക്കണം. ഈ മന്ത്രം ജപിക്കുന്ന സമയത്ത് ഓം കപര്ദിനേ നമഃ എന്ന മന്ത്രവും ചൊല്ലുക.

ധനു
ധനു രാശിക്കാര്‍ ശ്രാവണ തിങ്കളാഴ്ച ശിവലിംഗത്തില്‍ കുങ്കുമം കലക്കിയ ജലം കൊണ്ട് അഭിഷേകം ചെയ്യണം. ഓം വിരുപാക്ഷായ നമഃ: എന്ന മന്ത്രവും ചൊല്ലുക. ഇത് നിങ്ങളുടെ വിവാഹതടസ്സം നീക്കുന്നു.
മകരം
മകരം രാശിക്കാര്‍ തിങ്കളാഴ്ചകളില്‍ ശിവലിംഗത്തിന് എള്ള് സമര്‍പ്പിച്ച് ഓം ഭൈരവായ നമഃ എന്ന ഈ മന്ത്രം ജപിക്കുക. ഈ പ്രതിവിധി നിങ്ങളെ ശനി, രാഹു-കേതു എന്നിവയുടെ അശുഭകരമായ ഫലങ്ങളില്‍ നിന്ന് സംരക്ഷിക്കും.
കുംഭം
ഈ ദിവസം കുംഭം രാശിക്കാര്‍ ഷമി ഇലകളും പൂക്കളും സമര്‍പ്പിച്ച് പരമശിവനെ ആരാധിക്കണം. ഈ പ്രതിവിധി ശനി ദോഷത്തില്‍ നിന്ന് ആശ്വാസം നേടാന്‍ നിങ്ങളെ സഹായിക്കും.
മീനം
മീനം രാശിക്കാര്‍ ഓം അഘോരായൈ നമഃ എന്ന മന്ത്രം ജപിച്ച് ശിവന് നിറങ്ങള്‍, ഭസ്മം എന്നിവ സമര്‍പ്പിക്കണം. ഇതോടെ ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ അവസാനിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.



Click it and Unblock the Notifications

