For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശിവരാത്രി; ഒരിക്കലും ഈ കാര്യങ്ങള്‍ ചെയ്യരുത്

|

ഹിന്ദു ആഘോഷങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മഹാശിവരാത്രി. ഈ വര്‍ഷം മാര്‍ച്ച് ഒന്നിനാണ്‌ ശിവരാത്രി. മോക്ഷം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശിവരാത്രി ഒരു പ്രധാന ഉത്സവമാണെന്നും വിശ്വസിക്കപ്പെടുന്നു. നിരവധി ഭക്തര്‍ പരമേശ്വരന്റെ അനുഗ്രഹം നേടാന്‍ ശിവരാത്രി ദിവസം ഉപവസിക്കുന്നു. ശിവപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ പ്രത്യേകം പൂജകള്‍ നടത്തുന്നു. ശിവരാത്രി ദിവസം ഉപവാസം അനുഷ്ഠിക്കുന്ന ഒരാള്‍ അവരുടെ ജീവിതത്തിലെ ദുഷ്ടശക്തികളില്‍ നിന്ന് സ്വയം രക്ഷപ്പെടുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ധാരാളം ഭക്തര്‍ വീടുകളിലും പൂജ നടത്തുന്നു. മഹാശിവരാത്രി ദിനത്തില്‍ പരമേശ്വരനെ ആരാധിക്കുമ്പോള്‍ ചെയ്യേതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

Most read: ശിവപ്രീതിക്ക് ഓരോ രാശിക്കാരും ചെയ്യേണ്ടത്Most read: ശിവപ്രീതിക്ക് ഓരോ രാശിക്കാരും ചെയ്യേണ്ടത്

നിലവിളക്കിലെ തിരിയുടെ എണ്ണവുംദിക്കും ഐശ്വര്യത്തിന്നിലവിളക്കിലെ തിരിയുടെ എണ്ണവുംദിക്കും ഐശ്വര്യത്തിന്

ശിവപ്രീതിക്ക് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ശിവപ്രീതിക്ക് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

*ശിവരാത്രി ദിവസം നിങ്ങളുടെ പ്രാര്‍ത്ഥന ആരംഭിക്കുന്നതിന് മുമ്പ് രാവിലെ കുളിക്കുക. ഉപവാസം അനുഷ്ഠിക്കുന്ന ഭക്തര്‍ എള്ള് ഉപയോഗിച്ച് തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ മാത്രം കുളിക്കണം. ഇത് ശരീരത്തിലെയും ആത്മാവിലെയും മാലിന്യങ്ങള്‍ കഴുകിക്കളയുന്നു.

ശിവപ്രീതിക്ക് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ശിവപ്രീതിക്ക് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

അതിരാവിലെ കുളിക്കുന്നതു ശരീരത്തെ ആരോഗ്യമുള്ളതാക്കുന്നു. പിന്നീട് വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കണം. പുതിയ വസ്ത്രങ്ങള്‍ ധരിക്കണമെന്ന് നിര്‍ബന്ധമല്ല, പക്ഷേ വിശുദ്ധി അത്യാവശ്യമാണ്. അതിനാല്‍ ശുദ്ധമായ വസ്ത്രങ്ങള്‍ നിര്‍ബന്ധമാണ്.

ശിവപ്രീതിക്ക് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ശിവപ്രീതിക്ക് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

*ശിവക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍ ഒരു ചെമ്പ് പാത്രത്തില്‍ അര കപ്പ് പാലും തേനും എടുക്കുക. ധാരാളം വെള്ളം, പാല്‍, തേന്‍ എന്നിവ ഉപയോഗിച്ച് ശിവവിഗ്രഹം കുളിക്കുന്ന ശീലം ധാരാളം ആളുകള്‍ക്ക് ഉണ്ട്. അത് ചെയ്യരുത്. വിഗ്രഹത്തില്‍ അഭിഷേകം ചെയ്യാന്‍ അര കപ്പ് പാലും തേനും ഉപയോഗിക്കുക.

*പൂജയ്ക്കായി അരി, പഴങ്ങള്‍ എന്നിവ അടങ്ങിയിരിക്കണം.

Most read:സകല പാപവും നീക്കും ശിവരാത്രി വ്രതംMost read:സകല പാപവും നീക്കും ശിവരാത്രി വ്രതം

ശിവപ്രീതിക്ക് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ശിവപ്രീതിക്ക് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

*പരമേശ്വരന് നിങ്ങള്‍ കൂവളം, മഞ്ഞള്‍, ചന്ദനം, പൂക്കള്‍ എന്നിവ അര്‍പ്പിക്കണം. ശിവന് വെളുത്ത പൂക്കള്‍ ഇഷ്ടമാണ് അതിനാല്‍ നിങ്ങള്‍ക്ക് അവ അര്‍പ്പിക്കാം. കൂവള ഇലകള്‍ ശുദ്ധവും കേടുപാടുകള്‍ ഇല്ലാത്തതുമായിരിക്കണം. സ്ത്രീകള്‍ ശിവലിംഗത്തില്‍ ചന്ദനം മാത്രം തൊടുക.

ശിവപ്രീതിക്ക് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ശിവപ്രീതിക്ക് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

*മഹാശിവരാത്രി ഉപവാസം രാവിലെ ആരംഭിച്ച് പിറ്റേന്ന് രാവിലെ വരെ തുടരും അതിനാല്‍ അതിനനുസരിച്ച് നിങ്ങള്‍ ഉപവസിക്കണം. ഉപവസിക്കുമ്പോള്‍ പഴങ്ങളും പാലും മാത്രം ഉപയോഗിക്കുക. സൂര്യാസ്തമയത്തിനുശേഷം നിങ്ങള്‍ ഒന്നും കഴിക്കരുത്.

ശിവപ്രീതിക്ക് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ശിവപ്രീതിക്ക് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

*ശിവന് പാലും പാലുല്‍പ്പന്നങ്ങളും വളരെ ഇഷ്ടമാണെന്ന് പറയപ്പെടുന്നു. പരമേശ്വരന് ഭക്ഷണം സമര്‍പ്പിക്കാന്‍ നെയ്യ്, ബാര്‍ഫി എന്നിവ നല്‍കണം. ശിവലിംഗത്തെ പാലിലോ നെയ്യിലോ കുളിക്കുന്നത് നല്ലതാണ്. ശിവലിംഗത്തില്‍ അഭിഷേകത്തിന് നിങ്ങള്‍ക്ക് അല്പം തേനും ചേര്‍ക്കാം.

ശിവപ്രീതിക്ക് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ശിവപ്രീതിക്ക് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

*മഹാശിവരാത്രി ആചരിക്കുമ്പോള്‍ മന്ത്രങ്ങള്‍ പലപ്പോഴും ഉരുവിടാറുണ്ട്. മന്ത്രങ്ങളുടെ ശക്തി ശാസ്ത്രീയമായും തെളിയിക്കപ്പെട്ടിട്ടുണ്ട്. അവ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന ചില ഊര്‍ജ്ജ വൈബ്രേഷനുകള്‍ക്ക് കാരണമാകുന്നു. 'ഓം നമ ശിവായ' എന്ന പ്രസിദ്ധമായ മന്ത്രം ചൊല്ലുന്നത് നിങ്ങളുടെ ആത്മാവ് ശിവനുമായി ഒന്നായിരിക്കണമെന്ന് നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതാകുന്നു.

ശിവപ്രീതിക്ക് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ശിവപ്രീതിക്ക് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

*ശിവന്റെ വിവിധ ഐതിഹാസിക കഥകള്‍ രാത്രി കേള്‍ക്കുന്നത് ഒരു ആചാരമാണ്.

*ഭക്തര്‍ക്ക് ശിവരാത്രി പിറ്റേന്ന് രാവിലെ പ്രസാദം കഴിച്ച് ഉപവാസം അവസാനിപ്പിക്കാം. സൂര്യോദയത്തിനിടയിലും ചതുര്‍ദശി ദിവസം അവസാനിക്കുന്നതിനും മുമ്പായി ഇത് ചെയ്യണം.

ചെയ്യരുതാത്ത കാര്യങ്ങള്‍ ഇവ

ചെയ്യരുതാത്ത കാര്യങ്ങള്‍ ഇവ

*ശിവന് നിറത്തോട് വലിയ ഇഷ്ടമല്ലെന്ന് പറയുന്നതിനാല്‍ ഭക്തര്‍ ഈ ദിവസം കറുത്ത വസ്ത്രം ധരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം.

*ശിവനെ ആരാധിക്കുമ്പോള്‍ ഒരിക്കലും തുളസി ഇലകള്‍ ഉപയോഗിക്കരുത്. തുളസി ഇലകള്‍ പൂജ അപൂര്‍ണ്ണമായി തുടരുമെന്ന് വിശ്വസിക്കുന്നതിനാല്‍ അവ ഒഴിവാക്കാം. കൂടാതെ, മഹാവിഷ്ണുവിന്റെ ഭാര്യ ലക്ഷ്മി ദേവിയുടെ പ്രതീകം കൂടിയാണിത്.

ചെയ്യരുതാത്ത കാര്യങ്ങള്‍ ഇവ

ചെയ്യരുതാത്ത കാര്യങ്ങള്‍ ഇവ

*മഹാശിവരാത്രി ദിനത്തില്‍ നിങ്ങള്‍ മാംസാഹാരം, മദ്യം എന്നിവ കഴിക്കരുത്. വ്യക്തി കര്‍ശനമായ ഉപവാസത്തിലാണെങ്കില്‍ രാത്രിയില്‍ ഉറങ്ങരുത്.

*ആരോഗ്യ മുന്‍കരുതലുകള്‍ എടുക്കുന്ന ഭക്തര്‍ നോമ്പ് അനുഷ്ഠിക്കരുത്.

*ശിവന് വെളുത്ത പൂക്കളാണ് ഇഷ്ടം. അതിനാല്‍, ശിവന് പുഷ്പാര്‍ച്ചന നടത്തുമ്പോള്‍ ഏതെങ്കിലും ചുവന്ന പുഷ്പം ഉണ്ടെങ്കില്‍ ഒഴിവാക്കണം.

ചെയ്യരുതാത്ത കാര്യങ്ങള്‍ ഇവ

ചെയ്യരുതാത്ത കാര്യങ്ങള്‍ ഇവ

*പുരാണമനുസരിച്ച് ശിവലിംഗത്തിന് ചുറ്റും ആരും പ്രദക്ഷിണം പൂര്‍ത്തിയാക്കരുത്. ഇത് എല്ലായ്‌പ്പോഴും ഒരു അര്‍ദ്ധവൃത്തമായിരിക്കണം, തുടര്‍ന്ന് നിങ്ങള്‍ ആരംഭിച്ച സ്ഥലത്തേക്ക് മടങ്ങണം.

*കൂവള ഇലകള്‍ ശിവന് സമര്‍പ്പിക്കുമ്പോഴെല്ലാം ഇലകള്‍ വൃത്തിയാണെന്ന് ഉറപ്പാക്കണം. കേടുപാടു വന്ന ഇലകള്‍ ദേവനെ അപമാനിക്കുന്നതിനു തുല്യമാണെന്നു കരുതുന്നു.

*പരമേശ്വരന് പാല്‍ അര്‍പ്പിക്കുമ്പോള്‍ ഒരിക്കലും വെങ്കല പാത്രം ഉപയോഗിക്കരുത്. ഇത് എല്ലായ്‌പ്പോഴും ഒരു ചെമ്പ് പാത്രത്തില്‍ നല്‍കണം.

English summary

Maha Shivratri 2022: Do's And Dont's on Maha Shivratri

Mahashivratri festival is celebrated every year to worship the Lord Shiva. Know more about the dos and don'ts on mahashivratri.
X
Desktop Bottom Promotion