Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഓരോ ദിവസവും വീട്ടില്‍ സന്തോഷവും സമൃദ്ധിയും വേണോ, എഴുന്നേറ്റാലുടന്‍ ഇവ കാണരുത്
രാവിലെ എഴുന്നേല്ക്കുമ്പോള് കണി കാണുക എന്നത് പലര്‍ക്കും ഒരു ചടങ്ങാണ്. പലപ്പോഴും പണ്ടുള്ളവര്‍ പറയുന്നത് അനുസരിച്ച് രാവിലെ എഴുന്നേറ്റാല്‍ ആദ്യം കൈപ്പത്തിയില്‍ നോക്കണം എന്നതാണ്. ഇത് ചെയ്യുന്നതിലൂടെ ഐശ്വര്യത്തോടെയുള്ള ഒരു ദിവസം തുടങ്ങും എന്നാണ് പറയുന്നത്. ഇത് മാത്രമല്ല ഇത്തരത്തില്‍ ചെയ്യുന്നത് വഴി കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും നിറയുന്നു. എന്നാല്‍ രാവിലെ എഴുന്നേല്ക്കുമ്പോള് നാം കാണാന്‍ പാടില്ലാത്തതായ ചില കാര്യങ്ങളുണ്ട്.
സമൃദ്ധിയും സന്തോഷവും ഐശ്വര്യവും വീട്ടില്‍ നിറക്കുന്നതിന് വേണ്ടി ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിങ്ങള്‍ കണി കാണരുത്. ഇത് സമ്പത്തിനെ ഇല്ലാതാക്കുകയും നെഗറ്റീവ് ഊര്‍ജ്ം നിറക്കുകയും ചെയ്യുന്നു. പലപ്പോഴും ദാരിദ്ര്യത്തിലേക്ക് ഇത് നമ്മളെ എത്തിക്കുന്നു. രാവിലെ എഴുന്നേറ്റയുടന്‍ കാണാന്‍ പാടില്ലാത്തതായ ചില കാര്യങ്ങളുണ്ട്. ഇത് വഴി ജീവിതം തന്നെ മാറി മറിയുന്നവര്‍ നിരവധിയാണ്. പലപ്പോഴും ആരോഗ്യത്തോടെയും ഐശ്വര്യത്തോടേയും ഒരു ദിനം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് എന്തുകൊണ്ടും വെല്ലുവിളി ഉയര്‍ത്തുന്നു ഇത്തരം കാര്യങ്ങള്‍. കൂടുതല്‍ അറിയാന്‍ വായിക്കൂ.

നിഴലുകളുടെ രൂപം
ജ്യോതിഷം പറയുന്നത് അനുസരിച്ച് രാവിലെ എഴുന്നേറ്റ ഉടന്‍ നിഴലുകള്‍ കാണരുത് എന്നാണ്. അത് സ്വന്തം നിഴലാണെങ്കില്‍ പോലും കാണരുത് എന്നാണ് പറയുന്നത്. ഇത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ നെഗറ്റീവ് ഊര്‍ജ്ജം നിറക്കുന്നു. മാത്രമല്ല സമ്മര്‍ദ്ദകരമായ സാഹചര്യങ്ങള്‍ ആ ദിവസത്തില്‍ അങ്ങോളമിങ്ങോളം ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ രാവിലെ എഴുന്നേറ്റ ഉടന്‍ ഒരു കാരണവശാലും ഇത്തരം നിഴലുകള്‍ നോക്കരുത്. ഇത് നിങ്ങളുടെ ദിവസത്തെ പ്രശ്നത്തിലാക്കുന്നു. അശുഭകരമായ ഒരു കാര്യമായാണ് ഇതിനെ കണക്കാക്കുന്നത്.
കണ്ണാടി കാണുന്നത്
പലരും രാവിലെ എഴുന്നേറ്റാല്‍ കണ്ണാടി നോക്കൂന്നു. എന്നാല്‍ ഒരു കാരണവശാലും രാവിലെ എഴുന്നേറ്റ് കണ്ണാടി നോക്കരുത്. ഇത് ജീവിതത്തില്‍ നെഗറ്റീവ് ഫലങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ് പറയുന്നത്. അത് മാത്രമല്ല നിങ്ങളുടെ ദിനചര്യകള്‍ മാറ്റിയില്ലെങ്കില്‍ അതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. കണ്ണാടി നോക്കുന്ന ശീലം രാവിലെ എഴുന്നേല്ക്കുമ്പോള് ഉണ്ടെങ്കില്‍ നിര്‍ബന്ധമായും ആ ശീലം മാറ്റേണ്ടതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ നെഗറ്റീവിറ്റി നിറക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.
കഴുകാത്ത പാത്രങ്ങള്‍
രാത്രിയില്‍ വാഷ് ബേസിനില്‍ ഇട്ട കഴുകാത്ത പാത്രങ്ങള്‍ രാവിലെ കാണുന്നുണ്ടോ? എന്നാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക പ്രശ്നം ഉണ്ടാക്കും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. ഒരു വ്യക്തി രാവിലെ കണി കാണുന്നത് കഴുകാത്ത അഴുക്ക് നിറഞ്ഞ പാത്രങ്ങളാണെങ്കില്‍ അത് കൂടുതല്‍ മോശം ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കും എന്നത് അനുഭവത്തില്‍ നിന്ന് അറിയാം.
തകര്‍ന്ന ഒരു വിഗ്രഹം
നിങ്ങളുടെ വീട്ടില്‍ തകര്‍ന്ന വിഗ്രഹം ഉണ്ടെങ്കില്‍ അതും ഒരിക്കലും കണി കാണരുത്. ഇതും നിങ്ങള്‍ക്ക് അശുഭകരമായ ഫലം നല്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക നഷ്ടവും മറ്റ് മോശം അനുഭവങ്ങളും ഇത് വഴി നിങ്ങള്‍ക്കുണ്ടാവുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവരെങ്കില് നിര്‍ബന്ധമായും രാവിലെ ഉണരുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications
