For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശനിദേവന്റെ വിഗ്രഹം വീട്ടില്‍ വച്ച് പൂജിക്കരുത്; കാരണം

|

ഹിന്ദു വിശ്വാസങ്ങള്‍ പ്രകാരം ഓരോ ദിവസവും ഓരോ ആരാധനാ മൂര്‍ത്തിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. അത്തരത്തില്‍ ശനിയാഴ്ച ദിവസം സമര്‍പ്പിച്ചിരിക്കുന്നത് ശനി ദേവനു വേണ്ടിയാണ്. ഈ ദിവസം ശനിദേവന്‍ ഭരിക്കുന്നതിനാല്‍ ശനി ആരാധനയ്ക്ക് ഉത്തമ ദിവസമാണ് ശനിയാഴ്ച. ഒരു ദേവന്‍ എന്നതിനപ്പുറം, ഒരു വ്യക്തിയുടെ ജാതകത്തില്‍ സ്വാധീനിക്കുന്ന ഒരു ഗ്രഹം കൂടിയാണ് ശനി. ശനിയുടെ അനുഗ്രഹമോ ശാപമോ ഒരു വ്യക്തിയുടെ കര്‍മ്മത്തെ ആശ്രയിച്ചിരിക്കും. അതിനാല്‍ ഭൂമിയിലെ ആര്‍ക്കും ശനിയുടെ സ്വാധീനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല.

Most read: ഒരിക്കലും ക്ഷയിക്കാത്ത സമ്പത്തിന് അക്ഷയ തൃതീയ പൂജMost read: ഒരിക്കലും ക്ഷയിക്കാത്ത സമ്പത്തിന് അക്ഷയ തൃതീയ പൂജ

നമ്മുടെ പ്രവൃത്തികള്‍, അത് നല്ലതോ ചീത്തയോ ആകട്ടെ, ശനി ദേവന്‍ അതിനനുസരിച്ചുള്ള ഫലങ്ങള്‍ ഓരോരുത്തര്‍ക്കും നല്‍കുന്നു. ശനിദോഷം പലരെയും ബാധിക്കുന്നു. അതില്‍ നിന്ന് രക്ഷ നേടാന്‍ ആളുകള്‍ ശനിയാഴ്ച ശനിദേവനെ ആരാധിക്കുന്നു. എന്നാല്‍ ഒരു വിഗ്രഹമോ ശനിദേവന്റെ ചിത്രമോ സ്ഥാപിച്ച് ഒരാള്‍ക്ക് വീട്ടില്‍ ശനി പൂജ നടത്താന്‍ കഴിയുമോ? ചില ആരാധനാ മൂര്‍ത്തികളുടെ ചിത്രങ്ങള്‍ വീട്ടില്‍ വച്ച് ആരാധിക്കുന്നത് അത്ര ശുഭകരമല്ല. അത്തരത്തില്‍, ശനി പൂജയുടെ കാര്യത്തില്‍ നിങ്ങള്‍ പാലിക്കേണ്ട ചില നിയമങ്ങള്‍ ഇതാണ്.

ശനിദേവന്റെ വിഗ്രഹം വീട്ടില്‍ സൂക്ഷിക്കരുത്‌

ശനിദേവന്റെ വിഗ്രഹം വീട്ടില്‍ സൂക്ഷിക്കരുത്‌

ശനി ദേവനെ ആരാധിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില നിയമങ്ങളും ചട്ടങ്ങളും ഉണ്ട്. ശനിദേവന്റെ ഒരു ചിത്രമോ വിഗ്രഹമോ നിങ്ങളുടെ വീട്ടില്‍ സൂക്ഷിക്കരുത്. കണ്ണ് തുറന്നിരിക്കുന്ന ശനി ദേവന്റെ പ്രതിമയെ ആരാധിക്കരുതെന്ന് പറയപ്പെടുന്നു.

വാസ്തു

വാസ്തു

മാത്രമല്ല, വീടിന്റെ വാസ്തു ഒരിക്കലും ശനിദേവന്റെ ചിത്രമോ വിഗ്രഹമോ സ്ഥാപിക്കാനുള്ള ആവശ്യകത അനുസരിച്ച് ആയിരിക്കില്ല. പകരം, ഒരാള്‍ക്ക് ശനിദേവന്റെ വിഗ്രഹമോ ചിത്രമോ ഇല്ലാതെ വീട്ടില്‍ ശനി പൂജ നടത്താവുന്നതാണ്. ശനിയുടെ ആഘാതം കുറയ്ക്കുന്നതിന് ശനി ചാലിസ പാരായണം ചെയ്യുക.

Most read:അക്ഷയ തൃതീയയില്‍ സ്വര്‍ണം വാങ്ങുന്നത് എന്തിന്?Most read:അക്ഷയ തൃതീയയില്‍ സ്വര്‍ണം വാങ്ങുന്നത് എന്തിന്?

ഹനുമാന്‍ ആരാധന

ഹനുമാന്‍ ആരാധന

ശനിദേവന്റെ പ്രതിരൂപങ്ങള്‍ ഇല്ലാതെ പ്രാര്‍ത്ഥിക്കുന്നതാണ് നിങ്ങള്‍ക്ക് ഉത്തമം. ശനിയുടെ കോപത്തില്‍ നിന്ന് രക്ഷനേടാന്‍ ഭക്തര്‍ക്ക് ഹനുമാന്‍ സ്വാമിയോട് പ്രാര്‍ത്ഥിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് ശനിദോഷം ഉണ്ടെങ്കില്‍ ഈ പ്രതിവിധി ഉത്തമമാണ്. പുരാണങ്ങള്‍ പ്രകാരം, രാവണന്റെ പിടിയില്‍ നിന്ന് ശനിദേവനെ ഒരിക്കല്‍ ഹനുമാന്‍ രക്ഷിച്ചിട്ടുണ്ട്. അതിനു നന്ദിസൂചകമായി ഹനുമാന്റെ ഭക്തരെ ആരെയും ഉപദ്രവിക്കില്ലെന്ന് ശനി ഹനുമാന് വാഗ്ദാനം നല്‍കിയിട്ടുണ്ട്.

ശനിദേവന്റെ ദൃഷ്ടി ഒഴിവാക്കുക

ശനിദേവന്റെ ദൃഷ്ടി ഒഴിവാക്കുക

വീടിന് പുറത്ത്, അതായത് ക്ഷേത്രത്തില്‍ മാത്രമേ ശനിദേവന്റെ ആരാധന നടത്താവൂ എന്ന് പറയപ്പെടുന്നു. കാരണം ശനിദേവന് ശാപം കിട്ടിയിട്ടുണ്ട്. ശാപമനുസരിച്ച്, ശനി ആരുടെ കണ്ണില്‍ നോക്കുന്നുവോ, അവന്‍ നശിച്ചുപോയേക്കാം. ഇതുകാരണം, ശനി ദേവനെ വീട്ടില്‍ ആരാധിക്കുന്നില്ലെന്നും ശനിയുടെ കാഴ്ച ഒഴിവാക്കാന്‍ ആരും വീട്ടില്‍ ശനിയുടെ വിഗ്രഹം സ്ഥാപിക്കരുതെന്നും പറയപ്പെടുന്നു. നിങ്ങള്‍ വീട്ടില്‍ ശനി ദേവനെ ആരാധിക്കുകയാണെങ്കില്‍, അദ്ദേഹത്തെ മനസില്‍ സ്മരിച്ച് ആരാധിക്കുക.

Most read:ഐശ്വര്യത്തിന്റെ അക്ഷയ ത്രിതീയ നാള്‍; ഐതിഹ്യംMost read:ഐശ്വര്യത്തിന്റെ അക്ഷയ ത്രിതീയ നാള്‍; ഐതിഹ്യം

വീട്ടില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത വിഗ്രഹങ്ങള്‍

വീട്ടില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത വിഗ്രഹങ്ങള്‍

ശനിദേവനെ കൂടാതെ മറ്റു ചില വിഗ്രഹങ്ങള്‍ കൂടി വീട്ടില്‍ ആരാധനയ്ക്കായി ഉപയോഗിക്കരുതെന്ന് പറയപ്പെടുന്നു. രാഹു-കേതുവിന്റെ വിഗ്രഹമോ ചിത്രമോ, അതുപോലെ പരമശിവന്റെ നടരാജ രൂപമോ, ഭൈരവന്റെ വിഗ്രഹമോ ചിത്രമോ ഒന്നും തന്നെ വീട്ടിലെ പൂജാമുറിയില്‍ വയ്ക്കരുതെന്ന് പറയപ്പെടുന്നു. ഇത് നിങ്ങള്‍ക്ക് ഗുണത്തേക്കാളേറെ ദോഷം വരുത്തുന്നതായിരിക്കും.

English summary

Do Not Keep Idol Of Shani Dev at Home Due To This Reason

Devotees have idols of various Gods and Goddesses at home. But can they keep an idol or image of Shanidev? Read on to know more.
Story first published: Saturday, May 8, 2021, 9:33 [IST]
X
Desktop Bottom Promotion