For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അശുഭയോഗവും ശുഭയോഗവും; ഈ മംഗളയോഗത്തില്‍ എന്ത് ജോലി ചെയ്താലും വിജയം ഉറപ്പ്

|

കഠിനാധ്വാനത്തിന് ശേഷവും ചില ജോലികളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കുന്നില്ലേ? എങ്കില്‍, നിങ്ങള്‍ക്ക് തടസമായി ചില അദൃശ്യശക്തികള്‍ കളിക്കുന്നുണ്ടാകാം. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതിന് പിന്നിലെ കാരണം ചിലപ്പോള്‍ ജ്യോതിഷപരമായ കാരണങ്ങളായിരിക്കും.

Most read: ജൂലൈ മാസത്തില്‍ 5 ഗ്രഹങ്ങള്‍ക്ക് സ്ഥാനമാറ്റം; ജീവിതത്തില്‍ മാറ്റങ്ങള്‍Most read: ജൂലൈ മാസത്തില്‍ 5 ഗ്രഹങ്ങള്‍ക്ക് സ്ഥാനമാറ്റം; ജീവിതത്തില്‍ മാറ്റങ്ങള്‍

ജ്യോതിഷം അനുസരിച്ച്, 12 രാശിചിഹ്നങ്ങളും 27 യോഗങ്ങളും ഉണ്ട്, അവ നമ്മുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട എല്ലാ ജോലികളുമായും ബന്ധപ്പെട്ടിരിക്കുന്നു. 27 യോഗങ്ങളില്‍ ആകെ 9 യോഗങ്ങള്‍ അശുഭകരമായി കണക്കാക്കുന്നു. അത്തരം സമയങ്ങളില്‍ മംഗള കര്‍മ്മങ്ങള്‍ ചെയ്യാറില്ല. അശുഭയോഗ സമയത്ത് ചെയ്യുന്നതോ ആരംഭിക്കുന്നതോ ആയ ജോലികളൊന്നും വിജയം കണ്ടെന്നു വരില്ല. അതിനാല്‍ ശുഭകരവും അശുഭകരവുമായ യോഗങ്ങളെക്കുറിച്ച് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

മംഗളകരമായ യോഗങ്ങള്‍

മംഗളകരമായ യോഗങ്ങള്‍

പ്രീതി യോഗം

ഈ യോഗത്തില്‍ ചെയ്യുന്ന ജോലികള്‍ നിങ്ങള്‍ക്ക് ബഹുമാനം നല്‍കുന്നു. ഇതുകൂടാതെ, തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും വിട്ടുവീഴ്ച ചെയ്യുന്നതിനും ഈ യോഗം ഉത്തമമാണ്.

ആയുഷ്മാന്‍ യോഗം

ഈ യോഗത്തില്‍ ചെയ്യുന്ന ജോലികള്‍ ദീര്‍ഘകാലത്തേക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നു. ജീവിതത്തിലുടനീളം സന്തോഷം നല്‍കുന്നു.

സൗഭാഗ്യ യോഗം

സൗഭാഗ്യ യോഗം

ഈ യോഗത്തില്‍ ചെയ്യുന്ന വിവാഹം ദാമ്പത്യജീവിതം സന്തോഷകരമായി നിലനിര്‍ത്തുന്നു. അതുകൊണ്ടാണ് ഇതിനെ മംഗളദായക യോഗം എന്നും വിളിക്കുന്നത്.

ശോഭന യോഗം

ഈ യോഗത്തില്‍ ആരംക്കുന്ന യാത്രകള്‍ ശുഭകരവും സന്തോഷകരവുമാണ്. വഴിയില്‍ തടസ്സങ്ങളുണ്ടാവാതെ ലക്ഷ്യം നേടാന്‍ സാധിക്കുന്നു.

Most read:വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍Most read:വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍

സുകര്‍മ യോഗം

സുകര്‍മ യോഗം

ഈ യോഗത്തില്‍ ചെയ്യുന്ന ജോലികള്‍ തടസ്സമില്ലാതെ ശുഭകരമായി പൂര്‍ത്തിയാകുന്നു. ഈശ്വരനാമം സ്വീകരിക്കുന്നതിനോ സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നതിനോ ഈ യോഗം വളരെ നല്ലതാണ്.

ധൃതി യോഗം

ഈ യോഗത്തില്‍ വീടിന്റെ ശിലാസ്ഥാപനം നടത്തിയാല്‍ വ്യക്തികള്‍ സന്തോഷകരമായ ജീവിതം നയിക്കുന്നു, ആജീവനാന്ത സുഖം കൈവരുന്നു.

വൃദ്ധി യോഗം

വൃദ്ധി യോഗം

ഈ യോഗത്തില്‍ ചെയ്യുന്ന ജോലികള്‍ ശുഭകരമാകുന്നു. ഈ യോഗമാണ് ഏറ്റവും ഉത്തമം. ഈ യോഗത്തില്‍ ചെയ്യുന്ന കര്‍മ്മത്തിന് തടസ്സങ്ങള്‍ ഉണ്ടാകില്ല.

ധ്രുവയോഗം

ഈ യോഗത്തില്‍, ഏതെങ്കിലും കെട്ടിടമോ മറ്റോ പണിയുന്നതിലൂടെ വിജയം കൈവരിക്കുന്നു. എന്നാല്‍ അസ്ഥിരമായ ഒരു പ്രവൃത്തിയും ഈ യോഗത്തില്‍ ചെയ്യുന്നത് ശരിയല്ല.

Most read:വാസ്തു പ്രകാരം നിങ്ങളുടെ ഉയര്‍ച്ചയ്ക്കായി വീട്ടില്‍ സ്ഥാപിക്കാവുന്ന പെയിന്റിംഗുകള്‍Most read:വാസ്തു പ്രകാരം നിങ്ങളുടെ ഉയര്‍ച്ചയ്ക്കായി വീട്ടില്‍ സ്ഥാപിക്കാവുന്ന പെയിന്റിംഗുകള്‍

ഹര്‍ഷണ യോഗം

ഹര്‍ഷണ യോഗം

ഈ യോഗത്തില്‍ ചെയ്യുന്ന പ്രവൃത്തികള്‍ സന്തോഷം മാത്രം നല്‍കുന്നു. എന്നിരുന്നാലും, ഈ യോഗത്തില്‍, പൂര്‍വ്വികരുമായി ബന്ധപ്പെടുത്ത പ്രവൃത്തികള്‍ ചെയ്യാന്‍ പാടില്ല.

സിദ്ധി യോഗം

ഭഗവാന്റെ നാമം എടുക്കുന്നതിനോ മന്ത്രങ്ങളുടെ പൂര്‍ത്തീകരണത്തിനോ ഈ യോഗം വളരെ നല്ലതാണ്.ഈ യോഗത്തില്‍ ഏത് പ്രവൃത്തി ആരംഭിച്ചാലും നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും.

ശിവയോഗം

ശിവയോഗം

ഈ യോഗത്തില്‍ അനുഷ്ഠിക്കുന്ന എല്ലാ മന്ത്രങ്ങളും ശുഭകരമാണ്. ഈ യോഗത്തില്‍ ഭഗവാന്റെ നാമം സ്വീകരിച്ചാല്‍ വിജയം.

സിദ്ധ യോഗം

ഈ യോഗത്തില്‍ എന്തെങ്കിലും ജോലി പഠിക്കാന്‍ നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, അത് വിജയകരമാകും.

Most read:ആത്മീയ സന്തോഷത്തിനായി ദിനവും ശീലിക്കേണ്ട കാര്യങ്ങള്‍Most read:ആത്മീയ സന്തോഷത്തിനായി ദിനവും ശീലിക്കേണ്ട കാര്യങ്ങള്‍

സാദ്ധ്യ യോഗം

സാദ്ധ്യ യോഗം

വിദ്യയോ ഏതെങ്കിലും രീതിയോ പഠിക്കാന്‍ ഈ യോഗം വളരെ നല്ലതാണ്. ഈ യോഗത്തില്‍ പഠിക്കുന്നതോ ജോലി ചെയ്യുന്നതോ നിങ്ങള്‍ക്ക് വിജയം നല്‍കുന്നു.

ശുഭയോഗം

ഈ യോഗത്തില്‍ ഏതെങ്കിലും ഒരു പ്രവൃത്തി ചെയ്യുന്നതിലൂടെ, ഒരു വ്യക്തി മഹാനാകുകയും പ്രശസ്തി നേടുകയും ചെയ്യുന്നു.

ശുക്ല യോഗം

ശുക്ല യോഗം

ഈ യോഗത്തെ നിലാവുള്ള രാത്രി പോലെയാണ് കണക്കാക്കുന്നത്. ഈ യോഗത്തില്‍, ഗുരുവിന്റെയോ ഭഗവാന്റെയോ കൃപ തീര്‍ച്ചയായും നിങ്ങളില്‍ വന്നുചേരുന്നു.

ബ്രഹ്‌മ യോഗം

നിങ്ങള്‍ക്ക് സമാധാനപരമായ എന്തെങ്കിലും ജോലി ചെയ്യാനോ ആരുടെയെങ്കിലും തര്‍ക്കം പരിഹരിക്കാനോ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ യോഗം വളരെ പ്രയോജനകരമാണ്.

ഇന്ദ്രയോഗം

ഇന്ദ്രയോഗം

ഏതെങ്കിലും സംസ്ഥാനത്തിന്റെ ഭാഗത്തുള്ള ജോലികള്‍ മുടങ്ങിക്കിടക്കുകയാണെങ്കില്‍, ഈ യോഗത്തില്‍ അത് ചെയ്താല്‍ അത് പൂര്‍ത്തിയാകും. രാത്രിയിലല്ല, രാവിലെയോ ഉച്ചയ്‌ക്കോ വൈകുന്നേരമോ അത്തരം ജോലികള്‍ ചെയ്യുക.

Most read:മോശം സമയത്തെ അതിജീവിക്കാന്‍ ചാണക്യനീതി പറയുന്ന കാര്യങ്ങള്‍Most read:മോശം സമയത്തെ അതിജീവിക്കാന്‍ ചാണക്യനീതി പറയുന്ന കാര്യങ്ങള്‍

അശുഭ യോഗങ്ങള്‍

അശുഭ യോഗങ്ങള്‍

വിഷകുംഭ യോഗ

ഈ യോഗത്തില്‍ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും വിഷം പോലെയാണ്. അതായത് ഈ യോഗത്തില്‍ ചെയ്യുന്ന പ്രവൃത്തിയുടെ ഫലങ്ങള്‍ അശുഭകരമായിരിക്കും.

ഗണ്ഡയോഗം

ഗണ്ഡയോഗം

ഈ യോഗത്തില്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയിലും തടസ്സങ്ങള്‍ ഉണ്ടാകുന്നു. ഈ യോഗത്തില്‍ ചെയ്യുന്ന ജോലികള്‍ പരിഹരിക്കാന്‍ പ്രയാസമുള്ള വിധത്തില്‍ കുടുങ്ങിപ്പോകുന്നു, അതിനാല്‍ ഏതെങ്കിലും പുതിയ ജോലി ആരംഭിക്കുന്നതിന് മുമ്പ്, ഒരാള്‍ ഗണ്ഡയോഗത്തെക്കുറിച്ച് അറിഞ്ഞിരിക്കണം.

Most read:വിശ്വാസങ്ങള്‍ മറഞ്ഞുകിടക്കുന്ന പുണ്യപുരാതന ഗംഗ; അറിയുമോ ഈ കാര്യങ്ങള്‍Most read:വിശ്വാസങ്ങള്‍ മറഞ്ഞുകിടക്കുന്ന പുണ്യപുരാതന ഗംഗ; അറിയുമോ ഈ കാര്യങ്ങള്‍

ശൂലയോഗം

ശൂലയോഗം

ഈ യോഗത്തില്‍ ചെയ്യുന്ന പ്രവൃത്തി എല്ലായിടത്തും ദുരിതം കൊണ്ടുവരുന്നു. ഈ യോഗത്തില്‍ ഒരു ജോലിയും പൂര്‍ത്തിയാകില്ല, അതിനാല്‍ ഈ സമയത്ത് ഒരു ജോലിയും ചെയ്യരുത്. അല്ലാത്തപക്ഷം നിങ്ങളുടെ ജീവിതത്തിലുടനീളം നിങ്ങള്‍ ഖേദിക്കേണ്ടിവരും

English summary

Do Any Work In These Auspicious Yoga To Get Benefits in Malayalam

According to astrology, there are 12 zodiac signs and 27 yogas, which are related with all the work related to our daily life. If you do any work in these auspicious yoga, you will get benefits. Read on.
Story first published: Monday, June 27, 2022, 14:04 [IST]
X
Desktop Bottom Promotion