For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലിയിലെ ലക്ഷ്മി പൂജ നല്‍കും സര്‍വ്വൈശ്വര്യം; പൂജാരീതിയും ശുഭമുഹൂര്‍ത്തവും

|

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഈ വര്‍ഷം നവംബര്‍ 12ന്‌ ആഘോഷിക്കും. ഹിന്ദുമത വിശ്വാസികളുടെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് ദീപാവലി. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, എല്ലാ വര്‍ഷവും കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ അമാവാസി ദിനത്തിലാണ് ദീപാവലി ആഘോഷിക്കുന്നത്. ഈ ദിവസമാണ് ലങ്ക കീഴടക്കിയ ശേഷം ശ്രീരാമന്‍ അയോധ്യയില്‍ എത്തിയതെന്ന് വിശ്വസിക്കുന്നു.

Most read: ലക്ഷ്മീദേവിയും കുബേരനും അനുഗ്രഹം ചൊരിയും; ഈ ദിവസം വാങ്ങുന്ന സ്വര്‍ണ്ണം പതിന്‍മടങ്ങ് വര്‍ധിക്കുംMost read: ലക്ഷ്മീദേവിയും കുബേരനും അനുഗ്രഹം ചൊരിയും; ഈ ദിവസം വാങ്ങുന്ന സ്വര്‍ണ്ണം പതിന്‍മടങ്ങ് വര്‍ധിക്കും

ഇതുകൂടാതെ, ദീപാവലി ദിനത്തില്‍ ലക്ഷ്മീദേവി ഭൂമിയില്‍ സന്ദര്‍ശനം നടത്തുന്നുവെന്ന വിശ്വാസവുമുണ്ട്. അതിനാല്‍ ദീപാവലിയില്‍ ലക്ഷ്മി ആരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ദീപാവലി ദിവസം വൈകിട്ട് ലക്ഷ്മി-ഗണേശന്‍, കുബേരന്‍, സരസ്വതി ദേവി എന്നിവരുടെ പ്രത്യേക പൂജകള്‍ ശുഭമുഹൂര്‍ത്തത്തില്‍ ചെയ്യുന്നു. ഈ ദീപാവലി നാളില്‍ ലക്ഷ്മിദേവിയെ പൂജിക്കേണ്ടത് ഏത് ശുഭമുഹൂര്‍ത്തമാണെന്നും ആരാധനയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ എന്തൊക്കെയാണെന്നും നമുക്ക് നോക്കാം.

ദീപാവലി 2022 ശുഭമുഹൂര്‍ത്തം

ദീപാവലി 2022 ശുഭമുഹൂര്‍ത്തം

ദീപാവലി - 24 ഒക്ടോബര്‍

ലക്ഷ്മി-ഗണേശ പൂജയ്ക്ക് അനുകൂല സമയം - വൈകുന്നേരം 06:54 മുതല്‍ 08:16 വരെ

ലക്ഷ്മി പൂജയുടെ ദൈര്‍ഘ്യം - 1 മണിക്കൂര്‍ 21 മിനിറ്റ്

പ്രദോഷകാലം - വൈകിട്ട് 05.42 മുതല്‍ രാത്രി 08.16 വരെ

വൃഷഭകാലം - വൈകുന്നേരം 06:54 മുതല്‍ രാത്രി 08:50 വരെ

ലക്ഷ്മീ പൂജ മുഹൂര്‍ത്തം - രാത്രി 11.40 മുതല്‍ 12.31 വരെ

ദൈര്‍ഘ്യം - 50 മിനിറ്റ് വരെ

ദീപാവലി ലക്ഷ്മീ പൂജാവിധി

ദീപാവലി ലക്ഷ്മീ പൂജാവിധി

എല്ലാ വര്‍ഷവും കാര്‍ത്തിക അമാവാസി നാളില്‍ ദീപാവലി ആഘോഷിക്കാറുണ്ട്. ഈ ദിവസം രാവിലെ മുതല്‍ പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. വീടുകള്‍ രംഗോലിയും ദീപങ്ങളും കൊണ്ട് അലങ്കരിക്കുന്നു. ദീപാവലിയുടെ സായാഹ്നത്തിലും രാത്രിയിലും ഭക്തര്‍ ലക്ഷ്മിദേവി, ഗണേശന്‍, സരസ്വതി, കുബേരന്‍ എന്നീ ദേവതകളെ ആരാധിക്കുന്നു. വിശ്വാസമനുസരിച്ച്, കാര്‍ത്തിക അമാവാസിയുടെ രാത്രിയില്‍ ലക്ഷ്മീദേവി സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് വരുകയും വീടുകള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ലക്ഷ്മിദേവി വീട്ടില്‍ വരുന്നത് നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും സന്തോഷവും ഐശ്വര്യവും സമ്പത്തും സമാധാനവും നിലനിര്‍ത്തും. ഇക്കാരണത്താല്‍, ദീപാവലിക്ക് ദിവസങ്ങള്‍ക്ക് മുമ്പും ദീപാവലി ദിനത്തിലും വീട് വൃത്തിയാക്കി അലങ്കരിച്ച് ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കാന്‍ ഭക്തര്‍ ദേവിയെ ആരാധിക്കുന്നു.

Most read:ഐശ്വര്യത്തിനും നേട്ടത്തിനും ഗോവര്‍ദ്ധന പൂജ; ചടങ്ങുകള്‍ ഈ വിധംMost read:ഐശ്വര്യത്തിനും നേട്ടത്തിനും ഗോവര്‍ദ്ധന പൂജ; ചടങ്ങുകള്‍ ഈ വിധം

ലക്ഷ്മീപൂജ ചെയ്യുന്ന വിധം

ലക്ഷ്മീപൂജ ചെയ്യുന്ന വിധം

ദീപാവലി ദിനത്തില്‍ പ്രധാനമായും ലക്ഷ്മി ദേവിയെയും ഗണേശനെയുമാണ് ആരാധിക്കുന്നത്. ആദ്യം പൂജാമുറി വൃത്തിയാക്കി ഒരു ചുവപ്പോ മഞ്ഞയോ തുണി വിരിക്കുക. ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും വിഗ്രഹങ്ങള്‍ ഇതില്‍ സ്ഥാപിക്കുക. കഴിയുമെങ്കില്‍ പുതിയൊരു കളിമണ്‍ വിഗ്രഹം സ്ഥാപിക്കുകയും ഗണപതിയുടെ വലതുവശത്ത് ലക്ഷ്മീദേവിയുടെ വിഗ്രഹം സ്ഥാപിക്കുകയും ചെയ്യുക. കുബേരന്‍, സരസ്വതി എന്നിവരുടെ വിഗ്രഹവും കലശവും ഇതോടൊപ്പം സ്ഥാപിക്കണം. പൂജാമുറിയില്‍ ഗംഗാജലം തളിക്കുക. കൈയില്‍ ചുവപ്പോ മഞ്ഞയോ പൂക്കളുമായി ഗണപതിയെ ധ്യാനിച്ച് ഓം ഗണപതയേ നമ മന്ത്രം ജപിക്കുക. ഗണേശന് തിലകം ചാര്‍ത്തുക, ദര്‍ഭപുല്ലും മോദകവും സമര്‍പ്പിക്കുക.

ദീപാവലി പൂജാവിധി

ദീപാവലി പൂജാവിധി

ഗണപതിയോടൊപ്പം ലക്ഷ്മി ദേവിയെയും ആരാധിക്കുക. ലക്ഷ്മി ദേവിക്ക് ചുവന്ന തിലകം പുരട്ടുക, ശ്രീ സൂക്ത മന്ത്രം ചൊല്ലുക. ഇവരോടൊപ്പം നിങ്ങള്‍ കുബേരനെയും സരസ്വതിയെയും ആരാധിക്കണം. ലക്ഷ്മിയെയും ഗണേശനെയും പൂജിച്ച ശേഷം രാത്രിയില്‍ കാളിദേവിയെയും ആരാധിക്കുക. ആരാധനയ്ക്ക് ശേഷം ആരതി നടത്തി നിവേദ്യം അര്‍പ്പിക്കുക. ആരതിക്ക് ശേഷം, കുടുംബാംഗങ്ങള്‍ക്ക് പ്രസാദം വിതരണം ചെയ്യുക. ലക്ഷ്മിയെയും ഗണേശനെയും ആരാധിച്ചതിന് ശേഷം ദീപങ്ങള്‍ കത്തിക്കുക.

Most read:ധന്തേരാസില്‍ രാശിപ്രകാരം ഇവ വാങ്ങിയാല്‍ വീട്ടില്‍ ഐശ്വര്യം; ലക്ഷ്മീദേവിയുടെ അനുഗ്രഹംMost read:ധന്തേരാസില്‍ രാശിപ്രകാരം ഇവ വാങ്ങിയാല്‍ വീട്ടില്‍ ഐശ്വര്യം; ലക്ഷ്മീദേവിയുടെ അനുഗ്രഹം

ദീപാവലി പൂജയില്‍ ചെയ്യേണ്ടത്

ദീപാവലി പൂജയില്‍ ചെയ്യേണ്ടത്

ദീപാവലി ദിനത്തില്‍, എല്ലായ്പ്പോഴും വടക്ക്-കിഴക്ക് ദിശയില്‍ ആരാധന നടത്തുക. എല്ലാ കുടുംബാംഗങ്ങളും വടക്കോട്ട് അഭിമുഖമായി ഇരിക്കുക. പ്രധാന ആരാധനാ വിളക്കില്‍ നെയ്യ് നിറച്ച് തിരി കത്തിക്കുക. 11, 21, 51 ദിയകള്‍ സൂക്ഷിക്കുക. ദീപാവലി ദിവസം രാത്രി നിങ്ങളുടെ വീടിന്റെ തെക്ക് കിഴക്ക് മൂലയില്‍ കടുകെണ്ണ വിളക്ക് കത്തിക്കുക. ഗണപതി ആരാധനയോടെ പൂജ ആരംഭിക്കുക.

ലക്ഷ്മീ മന്ത്രങ്ങള്‍

ലക്ഷ്മീ മന്ത്രങ്ങള്‍

ലക്ഷ്മി വിനായക മന്ത്രം

ഓം ശ്രീം ഗം സൗമ്യയ ഗണപതയേ വര വരദ

സര്‍വജനം മേ വശമനായ സ്വാഹ

ലക്ഷ്മി ഗണേശ ധ്യാന മന്ത്രം

ദന്താഭയേ ചക്രവരൗ ദധാനം,

കരഗ്രഗം സ്വര്‍ഘതം ത്രിനേത്രം

ധൃതബ്ജയലിംഗിതമാബ്ധി പുത്ര്യ-ലക്ഷ്മി

ഗണേശം കനകാഭമിദേ

Most read:ലക്ഷ്മീദേവി വിളിപ്പുറത്തെത്തും; ദീപാവലിയില്‍ രാശിപ്രകാരം ഈ മന്ത്രങ്ങള്‍ ചൊല്ലൂMost read:ലക്ഷ്മീദേവി വിളിപ്പുറത്തെത്തും; ദീപാവലിയില്‍ രാശിപ്രകാരം ഈ മന്ത്രങ്ങള്‍ ചൊല്ലൂ

ദീപാവലി പൂജയില്‍ ഇത് പാടില്ല

ദീപാവലി പൂജയില്‍ ഇത് പാടില്ല

* ദീപാവലി ഉത്സവത്തോടനുബന്ധിച്ച് തുകല്‍ സാധനങ്ങള്‍, മൂര്‍ച്ചയുള്ള വസ്തുക്കള്‍, പടക്കങ്ങള്‍ എന്നിവ ആര്‍ക്കും സമ്മാനിക്കരുത്. ഇത് അശുഭകരമായി കണക്കാക്കപ്പെടുന്നു

* വീട്ടില്‍ മാംസാഹാരങ്ങള്‍ പാചകം ചെയ്യുകയോ കഴിക്കുകയോ ചെയ്യരുത്, ദീപാവലി സമയത്ത് മദ്യം കഴിക്കുന്നതും ഒഴിവാക്കുക.

* ലക്ഷ്മി ദേവി ഉച്ചത്തിലുള്ള ശബ്ദങ്ങളെ വെറുക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു, അതിനാല്‍ ലക്ഷ്മി ആരതി നടത്തുമ്പോള്‍ കൈകൊട്ടരുത്.

* ദീപാവലി ആഘോഷ ദിവസം ഒരിക്കലും പണം വായ്പ നല്‍കുകയുെ പണം കടം വാങ്ങുകയോ ചെയ്യരുത്. സൂര്യാസ്തമയത്തിനു ശേഷം ആര്‍ക്കും ഒന്നും വിതരണം ചെയ്യരുത്.

* ദീപാവലി ദിവസം പൂജാമുറി ഒഴിച്ചുവിടരുത്. നിങ്ങള്‍ അവിടെ ഒരു നെയ് വിളക്ക് കൊളുത്തിവയ്ക്കുക

ദീപാവലിയില്‍ ലക്ഷ്മീ പൂജയുടെ പ്രാധാന്യം

ദീപാവലിയില്‍ ലക്ഷ്മീ പൂജയുടെ പ്രാധാന്യം

ഹിന്ദു പുരാണമനുസരിച്ച് മഹാവിഷ്ണുവിന്റെ ഭാര്യയാണ് ലക്ഷ്മി ദേവി. ദീപാവലി ദിവസം ലക്ഷ്മീ ദേവി തന്റെ ഭക്തരെ സന്ദര്‍ശിക്കുകയും അവര്‍ക്ക് ഭാഗ്യവും അനുഗ്രഹവും നല്‍കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. നല്ല ഭാഗ്യം, സമ്പത്ത്, സമൃദ്ധി എന്നിവയുടെ പ്രതീകമാണ് ലക്ഷ്മീദേവി. ദീപാവലിയില്‍ ഭക്തര്‍ ലക്ഷ്മീദേവിയെ ആരാധിച്ച് ഒരു നല്ല നാളേക്കായി പ്രാര്‍ത്ഥിക്കുന്നു.

Most read:ലക്ഷ്മീദേവി അനുഗ്രഹം ചൊരിയും; ദീപാവലിയില്‍ വാസ്തുപ്രകാരം വീട്ടില്‍ ചെയ്യേണ്ടത് ഇത്Most read:ലക്ഷ്മീദേവി അനുഗ്രഹം ചൊരിയും; ദീപാവലിയില്‍ വാസ്തുപ്രകാരം വീട്ടില്‍ ചെയ്യേണ്ടത് ഇത്

ലക്ഷ്മി പൂജ ആഘോഷിക്കുന്നത്

ലക്ഷ്മി പൂജ ആഘോഷിക്കുന്നത്

ദീപാവലി ദിവസം രാത്രിയില്‍ ലക്ഷ്മി ദേവി ഭൂമിയില്‍ ചുറ്റിത്തിരിയുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍, ലക്ഷ്മീ പൂജയുടെ സായാഹ്നത്തില്‍ ഭക്തര്‍ ലക്ഷ്മീദേവിയെ സ്വാഗതം ചെയ്യുന്നതിനായി അവരുടെ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുന്നു. ഒപ്പം ദേവിയെ ക്ഷണിക്കുന്നതിനായി വീട് ദീപാലംകൃതമായി വയ്ക്കുന്നു. ആളുകള്‍ പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നു, രംഗോലി ഒരുക്കുന്നു. ദീപാവലിയില്‍ സാധാരണയായി ഗണേശന്‍, കുബേരന്‍, സരസ്വതി ദേവി എന്നിവരെയും ആരാധിക്കുന്നു. ലക്ഷ്മീദേവി ശുചിത്വം ഇഷ്ടപ്പെടുന്നുവെന്നും ഏറ്റവും വൃത്തിയുള്ള ഭവനം ആദ്യം സന്ദര്‍ശിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. അതിനാല്‍ ദേവിയെ സ്വാഗതം ചെയ്യുന്നതിനായി, ഭക്തര്‍ അവരുടെ വീടുകള്‍ വൃത്തിയാക്കുകയും വിളക്കുകളും ദീപങ്ങളും കൊണ്ട് അലങ്കരിക്കുകയും മധുര പലഹാരങ്ങള്‍ ദേവിക്ക് വഴിപാടായി തയ്യാറാക്കി വയ്ക്കുകയും ചെയ്യുന്നു.

English summary

Diwali Lakshmi Puja 2023: Date, Puja Vidhi, Muhurat Timings, Samagri, Mantra, Procedure in Malayalam

Lakshmi Puja is one of the auspicious custom that is celebrated during Deepawali. Know about the Diwali lakshmi puja date, puja vidhi, muhurat timings, samagri, mantra and procedure.
X
Desktop Bottom Promotion