Latest Updates
-
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം!
ദീപാവലിയില് തിളങ്ങും ഒരുവര്ഷ ഭാഗ്യം, കൈനിറയെ പണം; 12 രാശിക്കും ഫലം
കാര്ത്തിക മാസത്തിലെ അമാവാസി ദിനത്തിലാണ് ദീപാവലി ആഘോഷം. ഇത്തവണ ദീപങ്ങളുടെ ഉത്സവം നവംബര് 12 ഞായറാഴ്ച ആഘോഷിക്കും. ദീപാവലി ദിവസം ഭക്തര് ലക്ഷ്മീ ദേവിയെ ഭക്തിപൂര്വ്വം ആരാധിക്കുന്നു. ജ്യാതിഷ കണക്കുകൂട്ടലുകള് അനുസരിച്ച്, ഈ വര്ഷത്തെ ദീപാവലി ചില രാശിക്കാര്ക്ക് വളരെ അനുകൂലമായിരിക്കും. ഈ വര്ഷം ദീപാവലിക്ക് തൊട്ടുമുമ്പ് രാഹുവും കേതുവും ശനിയും രാശി മാറിയിട്ടുണ്ട്. രാഹു, കേതു, ശനി എന്നിവയ്ക്ക് ജ്യോതിഷത്തില് പ്രത്യേക സ്ഥാനമുണ്ട്.
ഈ മൂന്ന് ഗ്രഹങ്ങളെ പാപകരവും ക്രൂരവുമായ ഗ്രഹങ്ങള് എന്ന് വിളിക്കുന്നു. രാഹു, കേതു, ശനി എന്നിവയുടെ അശുഭഫലങ്ങളെ എല്ലാവരും ഭയപ്പെടുന്നു. പക്ഷേ അങ്ങനെയല്ല, ഈ ഗ്രഹങ്ങള് ശുഭ ഫലങ്ങള് നല്കുന്നുണ്ട്. ദീപാവലിയുടെ ഈ സമയത്ത് 12 രാശിക്കും ജീവിതത്തില് വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ദീപാവലിയില് 12 രാശിക്കും ഫലങ്ങള് എന്തായിരിക്കുമെന്ന് അറിയാന് ലേഖനം വായിക്കൂ.

മേടം
രാഹു ഇതിനകം മേടരാശിയില് നിന്ന് മാറിക്കഴിഞ്ഞു. ശുക്രന് മേടരാശിയില് സംക്രമണം ആരംഭിച്ചു. അതിനാല്, ദീപാവലി ആഘോഷത്തിന്റെ ഈ ശുഭ അവസരത്തില് മേടം രാശിയില്പ്പെട്ട ആളുകള്ക്ക് അവരുടെ ഭാഗ്യത്തിന്റെ വാതില് തുറക്കും. ഈ സമയത്ത് മേടം രാശിക്കാരുടെ ജോലിയിലും മറ്റു കാര്യങ്ങളിലും കൂടുതല് അനുകൂല ഫലങ്ങള് കാണാന് കഴിയും.
ഇടവം
ദീപാവലിയുടെ ഈ ശുഭവേളയില്, ഇടവം രാശിക്കാര്ക്ക് പണത്തിന്റെ കാര്യങ്ങളില് ഒരു കുറവും ഉണ്ടാകില്ല. എന്നാല് നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ മാത്രമേ നിങ്ങള്ക്ക് ജോലിയിലോ ബിസിനസ്സിലോ വിജയം നേടാനാകൂ. ഈ സമയത്ത്, ഇടവം രാശിക്കാര് അവരുടെ ആരോഗ്യത്തെക്കുറിച്ച് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
മിഥുനം
മിഥുന രാശിയില് പെട്ടവര്ക്ക് ഈ ദീപങ്ങളുടെ ഉത്സവം സാമ്പത്തികമായി അനുകൂലമായിരിക്കും. എന്നിരുന്നാലും, ഈ സമയത്ത് നിങ്ങളുടെ കുടുംബാംഗങ്ങളെ കൂടുതല് ശ്രദ്ധിക്കണം. മിഥുന രാശിക്കാര് ആരോഗ്യകാര്യത്തില് കൂടുതല് ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്.
കര്ക്കിടകം
ശനിയുടെ രാശിമാറ്റം മൂലം കടക്കടക രാശിക്കാര്ക്ക് പ്രത്യേക നേട്ടങ്ങള് ലഭിക്കും. ഈ സമയത്ത്, നിങ്ങളുടെ ആത്മവിശ്വാസം വര്ദ്ധിക്കുകയും നിങ്ങളുടെ ജോലിയില് നല്ല ഫലങ്ങള് ലഭിക്കുകയും ചെയ്യും. ബിസിനസ്സിലെ നിങ്ങളുടെ കഠിനാധ്വാനം വളരെ നല്ല ഫലങ്ങള് നല്കും.
ചിങ്ങം
ജോലിയുടെ കാര്യത്തില്, ഈ സമയം ചിങ്ങം രാശിക്കാര്ക്ക് നല്ലതാണ്. എന്നാല് നിങ്ങളുടെ ബന്ധങ്ങള്, ആരോഗ്യം എന്നിവയുടെ കാര്യത്തില് നിങ്ങള് കൂടുതല് ശ്രദ്ധിക്കേണ്ടതുണ്ട്. ചിങ്ങം രാശിക്കാര്ക്ക് ദീപാവലി വേളയില് സാമ്പത്തികമായി നഷ്ടം നേരിടേണ്ടി വന്നേക്കാം. അതുകൊണ്ട് സാമ്പത്തിക കാര്യങ്ങള് സൂക്ഷിക്കുക.
കന്നി
ഈ ദീപാവലി ഉത്സവത്തോടനുബന്ധിച്ച്, ശനിയുടെയും ബുധന്റെയും സംക്രമണം കാരണം, കന്നിരാശിക്കാരുടെ പുരോഗതിക്കായുള്ള ഏറ്റവും നല്ല വഴികള് ദൃശ്യമാകും. ജോലി ചെയ്യുന്നവര്ക്ക് ജോലിയില് പുരോഗതി ഉണ്ടാകും. അതുപോലെ വ്യാപാരികള്ക്ക് ബിസിനസ്സില് നല്ല ലാഭം നേടിത്തരുന്ന ഒരു യോഗവുമുണ്ട്.
തുലാം
തുലാം രാശിക്കാര്ക്ക് ഏറെ നാളായി നിലനിന്നിരുന്ന ആരോഗ്യ പ്രശ്നങ്ങളില് നിന്ന് മുക്തി നേടാനാകും. എന്നാല് സാമ്പത്തിക നഷ്ടം വരാന് സാധ്യതയുള്ളതിനാല് ശ്രദ്ധിക്കുക. ഈ കാലയളവില് നിങ്ങളുടെ ബന്ധങ്ങള് നന്നായി നിലനിര്ത്താന് നിങ്ങള് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
വൃശ്ചികം
വൃശ്ചിക രാശിക്കാരുടെ മാനസിക സമാധാനം ഈ സമയത്ത് വര്ധിച്ചേക്കാം. കുടുംബാംഗങ്ങളുമായുള്ള ബന്ധം വഷളായേക്കാം. അതിനാല്, വൃശ്ചികം രാശിക്കാര് അവരുടെ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും അവരുടെ വികാരങ്ങളെയും ബഹുമാനിക്കുന്നത് നല്ലതാണ്.
ധനു
വ്യാഴത്തിന്റെ കൃപയാല് ധനു രാശിയുടെ ശക്തിയും പ്രതാപവും വര്ദ്ധിക്കുകയും നിങ്ങളുടെ ഭാഗ്യം ഉയരുകയും ചെയ്യും. ദീപാവലി വേളയില് നിങ്ങള്ക്ക് മനസ്സമാധാനം ലഭിക്കും. ദീപങ്ങളുടെ ഈ ഉത്സവത്തില്, ധനു രാശിക്കാര്ക്ക് അവരുടെ ജോലിസ്ഥലത്ത് കൂടുതല് നല്ല ഫലങ്ങള് കാണാന് കഴിയും.
മകരം
മകരം രാശിക്കാര്ക്ക് ശനിയുടെ നേരിട്ടുള്ള സംക്രമണം, ബുധന്റെ സംക്രമണം എന്നിവയില് നിന്ന് നല്ല നേട്ടങ്ങള് ലഭിക്കും. ദീപാവലി വേളയില് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില് ദ്രുതഗതിയിലുള്ള പുരോഗതി നിങ്ങള് കാണും. അതിനാല്, ഈ സമയത്ത് മകര രാശിയുടെ പേരും പ്രശസ്തിയും അന്തസ്സും വളരെയധികം വര്ദ്ധിക്കും.
കുംഭം
ദീപങ്ങളുടെ ഈ ഉത്സവ വേളയില്, കുംഭം രാശിക്ക് ജോലിയില് സ്ഥാനക്കയറ്റത്തിന് ഒരു യോഗമുണ്ട്. നിങ്ങളുടെ ചില വലിയ ജോലികള് പൂര്ത്തിയാക്കുന്നതില് വിജയിക്കും. ദീപാവലി ആഘോഷത്തിന്റെ ഈ വേളയില് കുംഭം രാശിയില്പെട്ടവരെ ശനിദേവനും ലക്ഷ്മി ദേവിയും അനുഗ്രഹിക്കും. അതിന്റെ ഫലം ജീവിതത്തിലും ദൃശ്യമാകും.
മീനം
മീനം രാശിക്കാര്ക്ക് ഈ ദീപാവലിയില് ശനിദേവന്റെയും വ്യാഴത്തിന്റെയും അനുഗ്രഹത്താല് നല്ല ഫലങ്ങള് ലഭിക്കും. നിങ്ങളുടെ ജോലിയില് നിങ്ങള്ക്ക് കൂടുതല് ബഹുമാനവും പ്രശസ്തിയും ലഭിക്കും. ഈ സമയത്ത്, നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള് ശക്തമാകും.



Click it and Unblock the Notifications
