For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലിയില്‍ ഗ്രഹങ്ങളുടെ അത്ഭുത വിന്യാസം; ഈ 6 രാശിക്കാരുടെ ഭാഗ്യം തിളങ്ങും

|

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് രാജ്യം. ഈ വര്‍ഷം ഒക്ടോബര്‍ 24നാണ് ദീപാവലി വരുന്നത്. ഇത്തവണ ദീപാവലി ദിനത്തില്‍ ഒരു പ്രത്യേക യാദൃശ്ചികത സംഭവിക്കാന്‍ പോകുന്നു. അതുമൂലം ചില രാശിക്കാരുടെ ഭാഗ്യം തിളങ്ങുകയും ചെയ്യും. ദീപാവലി ഈ വര്‍ഷം ഒക്ടോബര്‍ 24നാണ്, അതിനുശേഷം ഒക്ടോബര്‍ 26ന് ബുധന്‍ തുലാം രാശിയില്‍ സംക്രമിക്കും. സൂര്യന്‍, ശുക്രന്‍, കേതു എന്നീ ഗ്രഹങ്ങള്‍ ഇതിനകം ഇവിടെ തുടരുന്നുണ്ട്. ഇത് തുലാം രാശിയില്‍ അത്ഭുതകരമായ ഗ്രഹവിന്യാസം സൃഷ്ടിക്കും.

Most read: ഐശ്വര്യപൂര്‍ണമായ ദാമ്പത്യബന്ധത്തിന് കര്‍വ ചൗത്ത് വ്രതം; ആചാരങ്ങള്‍ ഇങ്ങനെMost read: ഐശ്വര്യപൂര്‍ണമായ ദാമ്പത്യബന്ധത്തിന് കര്‍വ ചൗത്ത് വ്രതം; ആചാരങ്ങള്‍ ഇങ്ങനെ

ഈ സംക്രമണം ചില രാശിക്കാര്‍ക്ക് ലക്ഷ്മിദേവിയുടെ അനുഗ്രഹം നല്‍കും. ഇതിലൂടെ ഈ രാശിക്കാരുടെ ഭാഗ്യവും തിളങ്ങും. ദീപാവലിക്ക് മുമ്പ് ചൊവ്വ മിഥുന രാശിയിലേക്ക് പ്രവേശിക്കും. അതേ സമയം സൂര്യന്‍ തുലാം രാശിയില്‍ പ്രവേശിക്കുകയും ശനി മകരത്തില്‍ സഞ്ചരിക്കുകയും ചെയ്യും. ഗ്രഹങ്ങളുടെ സഞ്ചാരമാറ്റം മൂലം ചില രാശിക്കാര്‍ക്ക് ദീപാവലി വളരെ ശുഭകരമായി മാറുന്നുണ്ട്. ഏതൊക്കെയാണ് ആ രാശികള്‍ എന്ന് നമുക്ക് നോക്കാം.

മിഥുനം

മിഥുനം

ദീപാവലി കഴിഞ്ഞ് രണ്ടു ദിവസം മുതല്‍, തുലാം രാശിയില്‍ ബുധന്റെ സംക്രമണം മിഥുനം രാശിക്കാരുടെ ഭാഗ്യത്തെ പിന്തുണയ്ക്കാന്‍ തുടങ്ങും. നിങ്ങളുടെ ചില പ്രശ്‌നങ്ങള്‍ അവസാനിക്കും. വരുമാനവും വര്‍ദ്ധിക്കും. തൊഴിലിലും ബിസിനസ്സിലും നല്ല ഫലങ്ങള്‍ ലഭിക്കും. തൊഴില്‍ മേഖലയില്‍ നിന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. എവിടെ നിന്നെങ്കിലും പെട്ടെന്ന് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൈവരും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. സാമ്പത്തിക വശം ശക്തമാകും. കുടുംബത്തില്‍ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

കര്‍ക്കടകം

കര്‍ക്കടകം

ദീപാവലിക്ക് ശേഷം, കര്‍ക്കടകം രാശിക്കാര്‍ സാമ്പത്തികമായി ശക്തരാകും. ഈ സമയം നിങ്ങള്‍ക്ക് ബുദ്ധിയുടെയും ഭാഗ്യത്തിന്റെയും പിന്തുണ ലഭിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. ഇതോടൊപ്പം നിങ്ങളുടെ ബഹുമാനവും വര്‍ദ്ധിക്കും. ഇണയുമായി നല്ല സമയം ചിലവഴിക്കും, ദാമ്പത്യജീവിതം സന്തോഷകരമാകും. ജോലിയില്‍ വിജയം കൈവരും. ജോലിയിലും ബിസിനസ്സിലും പുരോഗതിക്ക് സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങളെ സഹായിക്കാനായി മറ്റുള്ളവര്‍ മുന്നോട്ടുവരും.

Most read:ലക്ഷ്മീദേവി അനുഗ്രഹം ചൊരിയും; ദീപാവലിയില്‍ വാസ്തുപ്രകാരം വീട്ടില്‍ ചെയ്യേണ്ടത് ഇത്Most read:ലക്ഷ്മീദേവി അനുഗ്രഹം ചൊരിയും; ദീപാവലിയില്‍ വാസ്തുപ്രകാരം വീട്ടില്‍ ചെയ്യേണ്ടത് ഇത്

ചിങ്ങം

ചിങ്ങം

ബുധന്‍ സംക്രമിക്കുന്നതോടെ ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ കൈവരും. കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കും. എവിടെ നിന്നെങ്കിലും നിങ്ങള്‍ക്ക് പെട്ടെന്നുള്ള ധനലാഭവും വരും. സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടും. ജോലിയില്‍ വിജയം ലഭിക്കും. ബിസിനസ്സില്‍ ലാഭം ഉണ്ടാകും. ഈ സമയം ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. ഭൂമിയിലും മറ്റും നിക്ഷേപിക്കുന്നത് ലാഭകരമാകും. കരിയറില്‍ നല്ല ഫലങ്ങള്‍ നേടാന്‍ കഴിയും.

വൃശ്ചികം

വൃശ്ചികം

ബുധന്റെ സംക്രമണം കാരണം, വൃശ്ചിക രാശിക്കാരുടെ വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള ശക്തമായ സാധ്യതകളുണ്ടാകും. വിദേശബന്ധങ്ങളോടെ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് സമയം അനുകൂലമായിരിക്കും. വിദ്യാഭ്യാസ കാര്യങ്ങളില്‍ വിജയം കൈവരിക്കും. നിങ്ങളുടെ അന്തസ്സ് വര്‍ദ്ധിക്കും. വീട്ടില്‍ സന്തോഷം ഉണ്ടാകും. ബിസിനസ്സിലും ജോലിയിലും നേട്ടങ്ങളുണ്ടാകും. സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനാകും. കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കും. പങ്കാളിയുടെ പിന്തുണ ലഭിക്കും.

Most read:ശത്രുരാശിയില്‍ ചൊവ്വയുടെ സംക്രമണം ഈ 5 രാശിക്ക് ദോഷം വര്‍ദ്ധിക്കുംMost read:ശത്രുരാശിയില്‍ ചൊവ്വയുടെ സംക്രമണം ഈ 5 രാശിക്ക് ദോഷം വര്‍ദ്ധിക്കും

ധനു

ധനു

ദീപാവലി സമയത്ത് ബുധന്റെ സംക്രമണം മൂലം ധനു രാശിക്കാരുടെ സാമ്പത്തിക പ്രശ്നങ്ങള്‍ നീങ്ങും. ഏറെ നാളായി കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. വ്യാപാരികള്‍ക്ക് ബിസിനസ്സില്‍ വലിയ ലാഭം ഉണ്ടാകും. കുടുംബത്തില്‍ പെട്ടെന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും.

മകരം

മകരം

മകരം രാശിക്കാര്‍ക്ക് നിങ്ങളുടെ കരിയറില്‍ നേട്ടങ്ങള്‍ ലഭിക്കും. ജോലിയുള്ളവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. ഈ സമയം നിങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനവിന് സാധ്യതയുണ്ട്. എവിടെ നിന്നെങ്കിലും പെട്ടെന്ന് ധനലാഭം പ്രതീക്ഷിക്കാം. ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലി ഓഫറുകള്‍ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. ബിസിനസ്സിലും ലാഭം കൈവരും. സ്ഥാനമാനങ്ങള്‍ വര്‍ദ്ധിക്കും. മത്സര പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പില്‍ നിങ്ങള്‍ക്ക് നല്ല ഫലം ലഭിക്കും. മുടങ്ങിക്കിടക്കുന്ന ചില ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

English summary

Diwali Horoscope 2022: These Zodiac Signs Will Get Benefits in Malayalam

During Diwali period, people of these zodiac can get money benefits and economic growth. Take a look.
Story first published: Thursday, October 13, 2022, 9:52 [IST]
X
Desktop Bottom Promotion