For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലിയില്‍ ഓരോ നാളിന്റെയും പ്രവചനങ്ങൾ

ദീപാവലി ദിവസം നിങ്ങലുടെ ജന്മമാസ പ്രവചനങ്ങള്‍ എങ്ങനെയെന്ന് നോക്കാം. ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ നോക്കാം.

By Staff
|

ദീപാവലിയ്ക്ക് നിങ്ങള്‍ക്ക് ഭാഗ്യമോ നിര്‍ഭാഗ്യമോ വരാന്‍ പോകുന്നത് എന്നറിയാമോ? ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ എന്നതിനേക്കാളുപരി ഭാഗ്യം വര്‍ദ്ധിപ്പിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചറിയാം.

ഈ ദീപാവലിക്ക് നിങ്ങളുടെ ജീവിതം സന്തോഷത്താൽ നിറയണമെന്നും ,പണം സംബന്ധിയായ പ്രശ്നങ്ങൾ മാറണമെന്നും ആഗ്രഹിക്കുന്നില്ലേ .നിങ്ങളുടെ രാശി ചക്രം നോക്കൂ. പെണ്ണിന്റെ പാദം നോക്കി കെട്ടണം, അല്ലെങ്കില്‍....

ചിങ്ങം

ചിങ്ങം

ദീപാവലി ദിവസം ഒരു നെയ് വിലക്ക് വീടിന്റെ പൂമുഖത്തു തെളിയിക്കുക .പിറ്റേന്നു സൂര്യോദയം വരെ ഇത് തെളിയുകയാണെങ്കിൽ നിങ്ങളുടെ അഭിവൃദ്ധി വർദ്ധിക്കും .

കന്നി

കന്നി

നിങ്ങൾക്ക് പണം സൂക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ ,ദീപാവലി ദിവസം നിങ്ങളുടെ ലോക്കറിൽ ഒരു ചുവന്ന തൂവാലയിൽ ശ്രീ ഫൽ പൊതിഞ്ഞു സൂക്ഷിക്കുക

തുലാം

തുലാം

നിങ്ങൾ സാമ്പത്തികമായി കഷ്ടപ്പെടുകയാണെങ്കിൽ ,അതിൽ നിന്നും മുക്തി നേടാനായി ദീപാവലി ദിവസം രാത്രി ലക്ഷ്മി ദേവിയുടെ പാദത്തിൽ കമൽ ഗദ്ദാ വയ്ക്കുക .പ്രാർത്ഥനകൾക്ക് ശേഷം ഇത് നിങ്ങൾ പണം സൂക്ഷിക്കുന്നിടത്തു ചുവന്ന തുണിയിൽ പൊതിഞ്ഞു വയ്ക്കുക .

വൃശ്ചികം

വൃശ്ചികം

നിങ്ങൾ സാമ്പത്തികമായി വിഷമിക്കുകയാണെങ്കിൽ ദീപാവലിക്ക് രണ്ടു വാഴച്ചെടി ഏതെങ്കിലും ക്ഷേത്രത്തിൽ നടുക .അതിനെ പരിപാലിക്കുക .ആ ചെടിയുടെ ഫലം കഴിക്കാതിരിക്കുക .

 ധനു

ധനു

വെറ്റിലയിൽ രോലി വച്ച് ഒരു മന്ത്രം എഴുതി സൂക്ഷിക്കുക .അടുത്ത ദിവസം ഇത് ഏതെങ്കിലും ഒരു മൃഗത്തെ കൊണ്ട് തീറ്റിക്കുക .

 മകരം

മകരം

നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തു ധനം സമ്പാദിക്കാൻ കഴിയുന്നില്ലെകിൽ ,ദീപാവലി ദിവസം ശ്രീ ഫൽ ചുവന്ന തുണിയിൽ പൊതിഞ്ഞു നിങ്ങളുടെ ലോക്കറിൽ സൂക്ഷിക്കുക .

കുംഭം

കുംഭം

പണം സമ്പാദിക്കാനായി ദീപാവലി ദിവസം ചിരട്ടയിൽ നെയ്യ് ഒഴിച്ച് വിളക്കു കത്തിക്കുക .ഇത് നിങ്ങളെ സാമ്പത്തികമായി സഹായിക്കും .

മീനം

മീനം

ധനം സമ്പാദിക്കാനായി ദീപാവലി ദിവസം ക്ഷേത്രത്തിലെ ലക്ഷ്മി ദേവിയ്ക്ക് നല്ല സുഗന്ധദ്രവ്യങ്ങൾ അർപ്പിക്കുക .ഇത് പതിവായി തുടരുകയും ചെയ്യുക .ഇങ്ങനെ ചെയ്താൽ നിങ്ങൾ അതിവേഗം ധനികനാകും .

മേടം

മേടം

ദീപാവലി ദിവസം ഒരു വെള്ള തുണിയിൽ കുങ്കുമമോ ,ചന്ദനമോ പൊതിഞ്ഞു നിങ്ങളുടെ ലോക്കറിൽ വയ്ക്കുക .ഇത് നിങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാക്കും .

ഇടവം

ഇടവം

ദീപാവലി രാത്രി പശുവിൻ നെയ്യ് വച്ച് രണ്ടു വിളക്കു തെളിയിക്കണം .അവയുടെ തിരി ഒരുമിച്ചു വയ്ക്കാൻ ശ്രദ്ധിക്കുക .അത് നിങ്ങളുടെ ആഗ്രഹം മനസ്സിൽ വിചാരിച്ചു അനുയോജ്യമായ സ്ഥലത്തു വയ്ക്കുക .

 മിഥുനം

മിഥുനം

ദീപാവലി ദിവസം ലക്ഷ്മി ദേവിയെ പ്രാർത്ഥിച്ച ശേഷം ചകിരിയോട് കൂടിയ തേങ്ങ കൈയിൽ എടുത്തു നിങ്ങളുടെ ആഗ്രഹം നിവർത്തിച്ചു ഒരു ചുവന്ന തുണിയിൽ പൊതിയുക . അതിനെ വൃത്തിയുള്ള സ്ഥലത്തു സൂക്ഷിക്കുക .നിങ്ങളുടെ ആഗ്രഹം സഫലമായ ശേഷം അത് ലക്ഷ്മി ദേവിയുടെ അമ്പലത്തിൽ അർപ്പിക്കുക .

കര്‍ക്കിടകം

കര്‍ക്കിടകം

ത്രികോണാകൃതിയിലുള്ള ഒരു മഞ്ഞ കൊടി ദീപാവലി ദിവസം നിങ്ങൾ വിഷ്ണുവിന്റെ ക്ഷേത്രത്തിൽ പറക്കുന്ന വിധത്തിൽ സ്ഥാപിക്കുക . ഒരു വർഷം നിങ്ങൾ ഇതിനെ നോക്കുകയാണെങ്കിൽ ഭാഗ്യം അടുത്ത ദീപാവലി വരെ നിങ്ങളിൽ ഉണ്ടാകും .

English summary

Diwali forecasts for different signs

This Diwali, if you want to fill your life with happiness, want to get rid of money related problem, celebrate this Diwali as per to your zodiac.
X
Desktop Bottom Promotion