Latest Updates
-
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം!
ദീപാവലി ദിനത്തില്‍ വൈകുന്നേരം തെളിയിക്കേണ്ട ദീപങ്ങളുടെ എണ്ണം: കാത്തിരിക്കുന്നത് സര്‍വ്വസൗഭാഗ്യം
ദീപാവലി ദിനത്തിന് അവസാനം കുറിയ്ക്കുമ്പോള്‍ കൊളുത്തുന്ന വിളക്കുകള്‍ എല്ലാം തന്നെ വളരെ പ്രധാനപ്പെട്ടതും ധാരാളം ഐശ്വര്യം നിറയ്ക്കുന്നതുമാണ്. ദീപാവലി ദിനത്തില്‍ വിളക്കുകള്‍ കൊളുത്തുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. എന്നാല്‍ ഈ ദിനത്തില്‍ വിളക്കുകള്‍ കൊളുത്തുമ്പോള്‍ കൊളുത്തുന്ന ദീപത്തിന്റെ എണ്ണം, വിളക്കുകള്‍ കൊളുത്തുന്ന ദിക്ക് എന്നിവ വളരെ പ്രധാനപ്പെട്ടതാണ്. ഈ ദിനത്തില്‍ വിളക്ക് കൊളുത്തുമ്പോള്‍ വീട്ടിലേക്ക് ഐശ്വര്യവും സന്തോഷവും സമാധാനവും നിറയുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.
ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു എന്നതാണ് ഓരോ ദീപം തെളിയിക്കുന്നതിലൂടെ അര്‍ത്ഥമാക്കുന്നു. ദീപാവലിക്ക് ഒരു ദിവസം മുന്‍പ് തന്നെ ലക്ഷ്മി ദേവിയെ പ്രാര്‍ത്ഥിക്കുന്നത് വഴി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറയുന്നു. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി ദീപാവലി ദിനത്തില്‍ അറിയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിന്
ദീപാവലി ദിനത്തോട് അനുബന്ധിച്ച് തെളിയിക്കുന്ന വിളക്കുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. ദീപാവലിക്ക് ഒരു ദിവസം മുന്‍പാണ് ഭൂത ചതുര്ദശി ആഘോഷിക്കപ്പെടുന്നത്. ഈ ദിവസം ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അത് മാത്രമല്ല ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഈ ദിനത്തില്‍ ലഭിക്കുന്നതിന് വേണ്ടി ഈ ദിനത്തില്‍ 14 വിളക്കുകള്‍ ചെയ്യാവുന്നതാണ്. ഈ ദിനത്തില്‍ മാത്രമല്ല ദീപാവലി ദിനത്തിലും 14 ദീപങ്ങള്‍ തെളിയിക്കാവുന്നതാണ്. ഇത് ഐശ്വര്യവും സന്തോഷവും നിറയുന്നതാണ്.
ധന്തേരസ് ദിനത്തില്‍
ധന്തേരസ് ദിനത്തില്‍ 13 വിളക്കുകളാണ് തെളിയിക്കുന്നത്. ഇത് നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നതിനും സഹായിക്കുന്നു. അത് വഴി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താല്‍ നിങ്ങളെ തേടി എത്തുന്നു. ജീവിതത്തില്‍ ഐശ്വര്യവും മാറ്റങ്ങളും ഈ ദിനത്തില്‍ നിങ്ങളെ തേടി എത്തുന്നു.
വിളക്കുകള്‍ കൊളുത്തേണ്ടത്
ദീപാവലി ദിനത്തില്‍ വിളക്കുകള്‍ തെളിയിക്കുന്നത് വഴി നിങ്ങള്‍ക്ക് നേട്ടങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല വിളക്കുകള്‍ കൊളുത്തുന്ന ദിക്കുകളും വളരെ പ്രധാനപ്പെട്ടതാണ്. യമരാജന് തെക്ക് ദിശയില്‍ ഒരു വിളക്ക്, വീടിന്റെ കിഴക്ക് ദിശയില്‍ ഒന്ന്, പ്രധാന വാതിലില്‍ ഒന്ന്, മഹാ കാളിക്ക് ഒന്ന്, സൃഷ്ടിയുടെ സംരക്ഷകനായ വിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായ ശ്രീകൃഷ്ണന് ഒന്ന് എന്നിങ്ങനെയാണ് ദീപാവലി ദിനത്തില്‍ വിളക്കുകള്‍ കൊളുത്തേണ്ടത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറയ്ക്കുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു.

ദീപാവലി ദിനത്തില്‍ വിളക്ക് കൊളുത്തുമ്പോള്‍
ദീപാവലി ദിനത്തില്‍ വിളക്കുകള്‍ കൊളുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വീടിന്റെ ഒരു കോണിലും ഇരുട്ട് ഉണ്ടായിരിക്കരുത് എന്നതാണ് പ്രധാന കാര്യം. കുറഞ്ഞത് 11 മുതല്‍ 21 വിളക്കുകള്‍ ആണ് കത്തിക്കേണ്ടത്. ഒറ്റസംഖ്യയില്‍ വിളക്കുകള്‍ കൊളുത്തുന്നതാണ് ശുഭകരമായി കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ പലരും വിളക്കുകള്‍ കൊളുത്തുന്നത് 108 ഒക്കെയായി കണക്കാക്കാറുണ്ട്. ഇത് ഒരു ശുഭസംഖ്യയായാണ് കണക്കാക്കുന്നത്. അത് വഴി ഐശ്വര്യവും സന്തോഷവും തേടി എത്തുന്നു.
വിളക്കുകള്‍ കത്തിക്കുമ്പോള്‍ ശ്രദ്ധിക്കണം
വിളക്കുകള്‍ കൊളുത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. വിളക്കുകള്‍ കൊളുത്തുമ്പോള്‍ ശരിയായ സ്ഥലങ്ങളില്‍ കൊളുത്തുന്നതിന് ശ്രദ്ധിക്കുന്നത് പോലെ തന്നെ അവ ശരിയായ ദിക്കില്‍ വെക്കുന്നതിനും ശ്രദ്ധിക്കണം. പൂജാമുറിയില്‍, പ്രധാന വാതിലിന്റെ അടുത്തായി, അടുക്കളയില്‍, തുളസിത്തറയില്‍, കിണറിനടുത്ത്, കുളിമുറിയോട് ചേര്‍ന്ന്, കിഴക്ക് ദിശയില്‍, മണ് അടുപ്പുകളുണ്ടെങ്കില് അവിടെയും ഈ വിളക്കുകള്‍ വെക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവയെല്ലാം നിങ്ങളുടെ വീട്ടിലെ പോസിറ്റീവ് ഊര്‍ജ്ജത്തെ കൂടുതല്‍ ആകര്‍ഷിക്കുന്നു.



Click it and Unblock the Notifications