Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
ധന്വന്തരി ജയന്തി:ഐശ്വര്യക്കേട് വരുന്ന വഴിയറിയില്ല, ദീപാവലിക്ക് മുമ്പ് ഒരിക്കലും ചെയ്യരുത് ഇക്കാര്യങ്ങള്‍
ഹിന്ദു വിശ്വാസം അനുസരിച്ച് ആയുര്‍വേദത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും ദേവനാണ് ധന്വന്തരി. പുരാണങ്ങള്‍ അനുസരിച്ച്, പാലാഴി മഥന സമയത്ത് കയ്യില്‍ അമൃത കലശവുമായി സമദ്രത്തില്‍ നിന്നും ഉയര്‍ന്നുവന്നത് ധന്വന്തരിയാണ്. ആരോഗ്യത്തിലും രോഗമുക്തിയിലും ധന്വന്തരിക്കുള്ള പ്രാധാന്യം സ്മരിച്ചുകൊണ്ട് എല്ലാ വര്‍ഷവും ധന്വന്തരി ജയന്തി ആഘോഷിക്കുന്നു. ദീപാവലിക്ക് മുമ്പായി ധനത്രയോദശി ദിവസമാണ് ധന്വന്തരി ജയന്തിയും വരുന്നത്.

ധനത്രയോദശി ദിവസം കുബേരനെയും ലക്ഷ്മീദേവിയെയും ധന്വന്തരിയെയും പ്രീതിപ്പെടുത്തിയാല്‍ ഐശ്വര്യം ഭവിക്കുമെന്നാണ് വിശ്വാസം. ദീപാവലിക്ക് മുമ്പുള്ള ഈ വിശേഷ ദിവസങ്ങളില്‍ ജീവിതത്തില്‍ ഐശ്വര്യവും സമ്പത്തും ഉണ്ടാകുന്നതിനും നിലനിര്‍ത്തുന്നതിനും ചെയ്യേണ്ടതും ചെയ്യേണ്ടാത്തതുമായ ചില കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ധനത്രയോദശി ദിവസം ചെയ്യേണ്ട കാര്യങ്ങള്‍
ലക്ഷ്മീദേവിയെ ആരാധിക്കുക. സന്ധ്യാസമയത്ത് ലക്ഷ്മീപൂജ നടത്തുക. സൂര്യാസ്തമയത്തിന് ശേഷമുള്ള ഈ സമയത്ത് ലക്ഷ്മീദേവിയെ ആരാധിക്കുകയും പൂജിക്കുകയും ചെയ്താല്‍ വീട്ടില്‍ സൗഭാഗ്യവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.
ധനത്രയോദശി ദിവസം ചൂല് വാങ്ങുന്നത് ലക്ഷ്മീദേവിയുടെ അനുഗ്രഹം പ്രാപ്തമാക്കുമെന്ന് കരുതപ്പെടുന്നു. അതുപോലെ സ്വര്‍ണ്ണം, വെള്ളി നാണയങ്ങള്‍, ലക്ഷ്മീ രൂപം, ഗണേഷ രൂപം എന്നിവ വാങ്ങുന്നതും ഐശ്വര്യവും പോസിറ്റീവ് എനര്‍ജിയും വീട്ടില്‍ നിറയ്ക്കുമെന്നും കരുതപ്പെടുന്നു.
വൃത്തിയുള്ള ഒരു അന്തരീക്ഷത്തിലാണ് പോസിറ്റീവ് എനര്‍ജി ഉണ്ടാകുക. ധനത്രയോദശി ദിവസം പ്രത്യേകിച്ച് വീടും പരിസരവും വൃത്തിയാക്കിയിടുക. ലക്ഷ്മീകൃപ വന്നെത്താന്‍ അത് തീര്‍ച്ചയായും വേണം.
ധനത്രയോദശി ദിവസം ഗോപൂജ നടത്തുന്നതും ഗോക്കളെ പരിപാലിക്കുന്നതും ഐശ്വര്യകരമായി കരുതപ്പെടുന്നു. പശുക്കള്‍ ഭക്ഷണവും വെള്ളവും നല്കി സംരക്ഷിക്കുന്നത് വീട്ടില്‍ എന്നും ഐശ്വര്യം നിലനിര്‍ത്താന്‍ സഹായിക്കും.
ധന്വന്തരി ജയന്തി കൂടിയായ ധനത്രയോദശി നാളില്‍ രോഗാതുരായവരെ പരിചരിക്കുകയും അവര്‍ക്ക് വൈദ്യസഹായവും ചികിത്സയും മരുന്നുകളും ലഭ്യമാക്കുകയും ചെയ്യുന്നത് പുണ്യകരമാണ്.
ലക്ഷ്മീദേവിയുടെയും കുബേരന്റെയും മന്ത്രങ്ങള്‍ ജപിക്കുന്നത് ഐശ്വര്യം കൊണ്ടുവരും. ദിവസവും മുഴുവന്‍ പോസിറ്റീവ് ആയി ഇരിക്കാനും വര്‍ഷം മുഴുവന്‍ ഇവരുടെ അനുഗ്രഹം നിലനിര്‍ത്താനും ഇത് മികച്ച വഴിയാണ്.
ഈ ദിവയം ഉപ്പ് വാങ്ങുന്നത് ഐശ്വര്യകരമാണ്. ഭക്ഷണം തയ്യാറാക്കുന്നതിനും നെഗറ്റീവ് എനര്‍ജി വീട്ടില്‍ നിന്നും ഒവിവാക്കുന്നതിന് വീട് വൃത്തിയാക്കാനും ഈ ഉപ്പ് ഉപയോഗിക്കാം.
ചെയ്യരുതാത്ത കാര്യങ്ങള്‍
കത്തി, കത്രിക, ഫോര്‍ക്ക് തുടങ്ങിയ കൂര്‍ത്ത അഗ്രമുള്ളതും മൂര്‍ച്ഛയുള്ളതുമായ വസ്തുക്കള്‍ ഈ ദിവസം വാങ്ങാതിരിക്കുക. ഇവ നെഗറ്റീവ് എനര്‍ജി വീട്ടില്‍ എത്തിക്കുമെന്നാണ് വിശ്വാസം.
ധനത്രയോദശി ദിവസം ഒരു സാധനവും വില്‍ക്കുന്നത് നല്ലതല്ലെന്ന് കരുതപ്പെടുന്നു. വില്‍പ്പനയേക്കാളും സാധനങ്ങള്‍ വാങ്ങാനാണ് ഈ ദിവസം നല്ലത്.
വിശേഷ ദിവസങ്ങളില്‍ മത്സ്യമാംസാദികള്‍ കഴിക്കാതിരിക്കുന്നത് ഹിന്ദു മതത്തിന്റെ പ്രത്യേകതയാണ്. ധനത്രയോദശി ദിവസവും മുട്ട, ഉള്ളി, വെളുത്തുള്ളി തുടങ്ങിയ തമസിക ഭക്ഷണങ്ങള്‍ ഒഴിവാക്കുക. സ്വാതിക ഭക്ഷണം മാത്രം ഈ ദിവസം കഴിക്കുക.
പണം വാങ്ങാന്‍ ഈ ദിവസം നല്ലതല്ല. പ്രത്യേകിച്ച് ഇന്നത്തെ ദിവസം പണം കടം വാങ്ങാതിരിക്കുക.
വീട് ഇരുട്ടിലാകാന്‍ അനുവദിക്കാതിരിക്കുക. സന്ധ്യയാകുമ്പോഴേക്കും സന്ധ്യാവിളക്കും ദീപങ്ങളും തെളിയിക്കുക.
മദ്യപാനം, ചീട്ടുകളി തുടങ്ങി അശുഭകരമായ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക.
കറുത്ത നിറമുള്ള വസ്തുക്കള്‍ വാങ്ങാന്‍ ഈ ദിവസം നന്നല്ല. നിറമുള്ളതും തിളക്കമുള്ളതുമായ വസ്തുക്കള്‍ വാങ്ങുക. ഉദാഹരണത്തിന് സ്വര്‍ണം, ഓറഞ്ച്, മഞ്ഞ, ചുവപ്പ് നിറങ്ങളില്‍ ഉള്ളവ.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications