Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
തിന്മയ്ക്ക് മേല് നന്മയുടെ വിജയം, ലക്ഷ്മീദേവി കൃപ ചൊരിയുന്ന നാള്; അന്ധകാരത്തെ അകറ്റുന്ന ദീപാവലി
ഇന്ത്യന് സംസ്കാരത്തിന്റെ അഭിമാനമായ ഉത്സവമാണ് ദീപാവലി. തിന്മയ്ക്ക് മേല് നന്മ നേടിയ വിജയത്തിന്റെ പ്രതീകമായി ഈ ഉത്സവം രാജ്യമെങ്ങും ആഘോഷിക്കുന്നു. കാര്ത്തിക മാസത്തിലെ അമാവാസിയുടെ അര്ദ്ധരാത്രിയില്, ശുദ്ധിയും സമാധാനവും വെളിച്ചവുമുള്ള ആളുകളുടെ ഭവനങ്ങളിലേക്ക് ലക്ഷ്മിദേവി എത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല് വീട് വൃത്തിയാക്കി അലങ്കരിച്ച് ദീപം തെളിയിച്ച് വിശ്വാസികള് ദീപാവലി ആഘോഷിക്കുന്നു.
ഇതോടെ ലക്ഷ്മിദേവി സന്തോഷവതിയായി ആ ഭവനത്തില് ദീര്ഘകാലം താമസിച്ച് സമ്പത്ത് നല്കി അനുഗ്രഹിക്കുമെന്നും പറയപ്പെടുന്നു. എല്ലാ വര്ഷവും കാര്ത്തിക മാസത്തിലെ അമാവാസി ദിനത്തിലാണ് ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി ആഘോഷം ധന്തേരാസില് നിന്ന് തുടങ്ങി ഭായ് ദൂജ് വരെ നീളുന്നു. ഇന്ത്യയില് മാത്രമല്ല വിദേശ രാജ്യങ്ങളിലും ദീപാവലി ഉത്സവം ആഘോഷിക്കപ്പെടുന്നുണ്ട്. ദീപാവലിയുടെ ശുഭമുഹൂര്ത്തവും ആരാധനാരീതിയും അറിയാനായി തുടര്ന്ന് വായിക്കൂ.

ദീപാവലി 2023
ഈ വര്ഷം കാര്ത്തിക മാസത്തിലെ അമാവാസി തിഥി നവംബര് 12-ന് ഉച്ചയ്ക്ക് 02:44-ന് ആരംഭിക്കുകയും കാര്ത്തിക അമാവാസി തിഥി നവംബര് 13-ന് ഉച്ചയ്ക്ക് 02:56-ന് അവസാനിക്കുകയും ചെയ്യും. ഹിന്ദു മതത്തില്, ഉദയതിഥിയെ മുന്നിര്ത്തിയാണ് ഉത്സവം ആഘോഷിക്കുന്നത്. എന്നാല് ദീപാവലിയില് ലക്ഷ്മി പൂജ നടത്തുന്നത് പ്രദോഷ കാലത്താണ്, അതിനാല് ഇത്തവണ ദീപാവലി നവംബര് 12 ന് ആഘോഷിക്കും.
ദീപാവലി 2023 ലക്ഷ്മീപൂജ മുഹൂര്ത്തം
ദീപാവലി ദിനത്തില് ലക്ഷ്മി ദേവിയെ ആരാധിക്കുന്നു. നവംബര് 12-ന് വൈകുന്നേരം 5.40 മുതല് 7.36 വരെയാണ് ദീപാവലി ദിനത്തിലെ ശുഭമുഹൂര്ത്തം. ലക്ഷ്മി പൂജയ്ക്കുള്ള മഹാനിഷിതകാല മുഹൂര്ത്തം രാത്രി 11:39 മുതല് അര്ദ്ധരാത്രി 12:31 വരെയാണ്. ജ്യോതിഷികളുടെ അഭിപ്രായത്തില്, ഈ ശുഭവേളയില് ലക്ഷ്മിയെ ആരാധിക്കുന്നത് ജീവിതത്തില് വളരെയധികം സന്തോഷവും ഐശ്വര്യവും കൈവരുത്തും.
ലക്ഷ്മി പൂജ (പ്രദോഷ സമയം) - 12 നവംബര് 05.39 PM - 07.35 PM
ലക്ഷ്മി പൂജ (നിഷിതകാല സമയം) - 12 നവംബര്, 11:39 pm - 13 നവംബര് 12:32 am
ചിങ്ങം രാശി - 13 നവംബര് 12:10 am - 02:27 am
ദീപാവലി കലണ്ടര് 2023
ധന്തേരാസ് - 10 നവംബര്
നാരക ചതുര്ദശി - 12 നവംബര്
ദീപാവലി - 12 നവംബര്
ഗോവര്ദ്ധന പൂജ - 14 നവംബര്
ഭായ് ദൂജ് - 15 നവംബര്
ദീപാവലിയുടെ പ്രാധാന്യം
മാര്ക്കണ്ഡേയ പുരാണം അനുസരിച്ച്, ഭൂമിയില് അന്ധകാരം മാത്രമുണ്ടായിരുന്ന കാലത്ത് താമരയില് ഇരിക്കുന്ന ഒരു ദേവി ശോഭയുള്ള പ്രകാശത്തോടെ പ്രത്യക്ഷപ്പെട്ടു. അത് ലക്ഷ്മി ദേവി ആയിരുന്നു. ദേവിയുചെ പ്രകാശത്താല് ലോകം സൃഷ്ടിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല് ഈ ദിവസം ലക്ഷ്മി പൂജ നടത്തുന്ന ഒരു പാരമ്പര്യമുണ്ട്. ദീപാവലി ദിവസം രാത്രിയില് ലക്ഷ്മിദേവിയെ പൂജിച്ചാല് പണത്തിനും ഐശ്വര്യത്തിനും ഒരു കുറവും ഉണ്ടാകില്ല.
ദീപാവലി വിളക്കുകള് ജീവിതത്തില് പോസിറ്റിവിറ്റി കൊണ്ടുവരുന്നു. ഇരുട്ടിന്റെ രൂപത്തിലുള്ള പ്രശ്നങ്ങളെ പ്രകാശത്താല് നശിപ്പിക്കുന്നു. അതേസമയം, അയോധ്യയിലേക്കുള്ള ശ്രീരാമന്റെ മടങ്ങിവരവിനെ സ്വാഗതം ചെയ്യുന്നതിനായി കാര്ത്തിക മാസത്തിലെ അമാവാസി ദിനത്തില് ദീപാവലി ആഘോഷിക്കുന്ന ഒരു ആചാരമുണ്ട്. ഈ തിന്മയുടെ മേല് നന്മ നേടിയ വിജയത്തിന്റെ പ്രതീകമായും കണക്കാക്കപ്പെടുന്നു.
പൂജയില് ഇവ സൂക്ഷിക്കുക
കവടിയും ഗോമതി ചക്രവും ലക്ഷ്മീദേവിക്ക് വളരെ പ്രിയപ്പെട്ടതായി കണക്കാക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്, ദീപാവലിയില് ലക്ഷ്മീപൂജ സമയത്ത്, പൂജയില് 5 മഞ്ഞ കവടിയും 9 ഗോമതി ചക്രങ്ങളും സൂക്ഷിക്കുക. അടുത്ത ദിവസം ഇവ ഒരു ചുവന്ന തുണിയില് കെട്ടി സുരക്ഷിതമായി സൂക്ഷിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ പണപ്പെട്ടി ഒരിക്കലും ശൂന്യമായി നില്ക്കില്ലെന്ന് വിശ്വസിക്കപ്പെടുന്നു.
ഈ മന്ത്രം ജപിക്കുക
ദീപാവലിയുടെ രാത്രിയില് താമരമാല ഉപയോഗിച്ച് 41 തവണ 'ഓം കമലായൈ നമഃ' എന്ന മന്ത്രം ജപിക്കുക. ദീപാവലി ദിനത്തിലും രാത്രിയിലും വൃത്തിയുള്ള പുതിയ വസ്ത്രങ്ങള് ധരിക്കുക. മഹാലക്ഷ്മി സ്തോത്രം, വിഷ്ണു സഹസ്രനാമം, ഗോപാല സഹസ്രനാമം എന്നിവ പാരായണം ചെയ്യുക. ഇതോടെ ലക്ഷ്മീദേവിയുടെ അനുഗ്രഹം നിങ്ങളില് നിലനില്ക്കുമെന്ന് പറയുന്നു.
ജോലിവിജയത്തിന്
ദീപാവലി ദിനത്തില് സൂര്യോദയം മുതല് സൂര്യോദയം വരെ അഖണ്ഡദീപം തെളിയിക്കുക. കൂടാതെ, ദീപാവലിയുടെ ശുഭ സമയത്ത് വീട്ടിലോ ജോലിസ്ഥലത്തോ ശ്രീയന്ത്രവും മഹാലക്ഷ്മി യന്ത്രവും സ്ഥാപിക്കുക. ഇത് ചെയ്യുന്നതിലൂടെ, ലക്ഷ്മീദേവിയുടെ അനുഗ്രഹം നിങ്ങളില് എപ്പോഴും നിലനില്ക്കുകയും തൊഴില് മേഖലയില് വിജയം നേടുകയും ചെയ്യുന്നു.



Click it and Unblock the Notifications
