Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
ലക്ഷീദേവി ഐശ്വര്യം ചൊരിയുന്ന ദീപാവലി; ആരാധനയും ശുഭമുഹൂര്‍ത്തവും
ദീപങ്ങളുടെ ഉത്സവമായ ദീപാവലി വന്നെത്തി. രാജ്യമെങ്ങും ഏറെ ആഢംബരത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ് ഇത്. തിന്മയ്ക്ക് മേല്‍ നല്മ നേടിയ വിജയത്തിന്റെ പ്രതീകമായി ഹിന്ദുക്കള്‍ ഈ മഹത്തായ ഉത്സവം ആഘോഷിക്കുന്നു. ശ്രീകൃഷ്ണന് നരകാസുരനെ വധിച്ച ദിവസമായും രാവണനെ വധിച്ചതിന് ശേഷം ശ്രീരാമന് അയോധ്യയിലേക്ക് എത്തിയ ദിവസമായും ദീപാവലി അറിയപ്പെടുന്നു.
ദീപാവലി ദിനത്തില്‍ ആളുകള്‍ അവരുടെ വീടുകളിലും ഓഫീസുകളിലുമെല്ലാം ലക്ഷ്മീ പൂജ നടത്തി ഐശ്വര്യവും സന്തോഷവും സമാധാനവും സമ്പത്തും നല്കി അനുഗ്രഹിക്കണമെന്ന് പ്രാര്‍ഥിക്കുന്നു. രാജ്യത്തെ മിക്ക സ്ഥലങ്ങളിലും ദീപാവലി അഞ്ച് ദിവസമായാണ് ആഘോഷിക്കുന്നത്. ഇത് ധന്തേരാസില് ആരംഭിച്ച് ഭായ്ദൂജില് അവസാനിക്കും. ദീപാവലിയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

ദീപാവലി 2022
ഈ വര്‍ഷം ദീപാവലി ആഘോഷം വരുന്നത് ഒക്ടോബര്‍ 24 തിങ്കളാഴ്ചയാണ്. ലക്ഷ്മി പൂജാമുഹൂര്‍ത്തം വൈകുന്നേരം 06:53 ന് ആരംഭിച്ച് 08:16 ന് അവസാനിക്കും. പ്രദോഷകാലം വൈകുന്നേരം 05:43 മുതല്‍ 08:16 വരെ നീണ്ടുനില്‍ക്കും. ഒക്ടോബര്‍ 24ന് വൈകുന്നേരം 05:27 മുതല്‍ ഒക്ടോബര്‍ 25ന് വൈകുന്നേരം 04:18 വരെ അമാവാസി നീണ്ടുനില്‍ക്കും.

ദീപാവലിയുടെ അഞ്ച് ശുഭദിനങ്ങള്‍
ഒക്ടോബര്‍ 21 - ഗോത്സ ദ്വാദശി
മഹാരാഷ്ട്രയില്‍, ദീപാവലി ആഘോഷങ്ങള്‍ ഗോവത്സ ദ്വാദശിയോടെ ആരംഭിക്കുന്നു. ധന്തേരാസിന് ഒരു ദിവസം മുമ്പാണ് ഇത്. ഈ വര്‍ഷം ഗോത്സ ദ്വാദശി വരുന്നത് ഒക്ടോബര്‍ 21 വെള്ളിയാഴ്ചയാണ്. ഈ ദിവസം, ഹിന്ദുവിശ്വാസികള്‍ പശുക്കളെയും പശുക്കിടാക്കളെയും ആരാധിക്കുകയും ഗോതമ്പ് വിഭവങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഈ ദിവസം നന്ദിനി വ്രതം എന്നും അറിയപ്പെടുന്നു.

ഒക്ടോബര്‍ 22 - ധന്തേരാസ്
ഒക്ടോബര്‍ 22 ശനിയാഴ്ചയാണ് ധന്തേരാസ് ആഘോഷം. ധന്ത്രയോദശി എന്നും അറിയപ്പെടുന്ന ധന്തേരാസ്, ദീപാവലി ആഘോഷങ്ങളുടെ തുടക്കം കുറിക്കുന്ന ദിവസമാണ്. ഈ ശുഭദിനത്തില്‍ ഭക്തര്‍ ലക്ഷ്മി ദേവിയെയും സമ്പത്തിന്റെ ദൈവമായ കുബേരനെയും ആരാധിക്കുന്നു.

ഒക്ടോബര്‍ 23 - കാളി ചൗദാസ്
ഒക്ടോബര്‍ 23 ഞായറാഴ്ചയാണ് കാളി ചൗദാസ് ആഘോഷം. ഭൂത് ചതുര്ദശി എന്നും ഈ ദിവസം അറിയപ്പെടുന്നു. ഇത് പ്രധാനമായും ഗുജറാത്തില്‍ ചതുര്ദശി തിഥിയില്‍ ആചരിക്കുന്ന ഉത്സവമാണ്.

ഒക്ടോബര്‍ 24 - ദീപാവലി
ഈ വര്‍ഷം ദീപാവലി വരുന്നത് ഒക്ടോബര്‍ 24 തിങ്കളാഴ്ചയാണ്. ഈ ദിവസം ആളുകള്‍ ലക്ഷ്മി ദേവിയെ ആരാധിക്കുന്നു. തിന്മയുടെ മേല്‍ നന്മ വിജയം നേടിയതിന്റെ പ്രതീകമായി വീടുകളില്‍ ദീപങ്ങള്‍ തെളിയിച്ചും പുതുവസ്ത്രങ്ങള്‍ ധരിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും ദീപാവലി ഉത്സവം ആഘോഷിക്കുന്നു.

ഒക്ടോബര്‍ 25 - ഗോവര്‍ദ്ധന പൂജ
ഒക്ടോബര്‍ 25ന് ഗോവര്‍ദ്ധന പൂജയോടെയാണ് ദീപാവലി ആഘോഷങ്ങള്‍ അവസാനിക്കുന്നത്. ഈ ദിവസം ഭഗവാന് കൃഷ്ണന് ഇന്ദ്രനെ പരാജയപ്പെടുത്തി. കാര്‍ത്തിക മാസത്തിലെ പ്രതിപാദ തിഥിയിലാണ് ആഘോഷങ്ങള്‍ ആരംഭിക്കുന്നത്.

ദീപാവലി പൂജാവിധി
ദീപാവലി ദിനത്തില്‍ പ്രധാനമായും ലക്ഷ്മി ദേവിയെയും ഗണേശനെയുമാണ് ആരാധിക്കുന്നത്. ആദ്യം പൂജാമുറി വൃത്തിയാക്കി ഒരു ചുവപ്പോ മഞ്ഞയോ തുണി വിരിക്കുക. ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും വിഗ്രഹങ്ങള്‍ ഇതില്‍ സ്ഥാപിക്കുക. കഴിയുമെങ്കില്‍ പുതിയൊരു കളിമണ്‍ വിഗ്രഹം സ്ഥാപിക്കുകയും ഗണപതിയുടെ വലതുവശത്ത് ലക്ഷ്മീദേവിയുടെ വിഗ്രഹം സ്ഥാപിക്കുകയും ചെയ്യുക. കുബേരന്, സരസ്വതി എന്നിവരുടെ വിഗ്രഹവും കലശവും ഇതോടൊപ്പം സ്ഥാപിക്കണം. പൂജാമുറിയില്‍ ഗംഗാജലം തളിക്കുക. കൈയില്‍ ചുവപ്പോ മഞ്ഞയോ പൂക്കളുമായി ഗണപതിയെ ധ്യാനിച്ച് ഓം ഗണപതയേ നമ മന്ത്രം ജപിക്കുക. ഗണേശന് തിലകം ചാര്‍ത്തുക, ദര്‍ഭപുല്ലും മോദകവും സമര്‍പ്പിക്കുക.

ദീപാവലി പൂജാവിധി
ഗണപതിയോടൊപ്പം ലക്ഷ്മി ദേവിയെയും ആരാധിക്കുക. ലക്ഷ്മി ദേവിക്ക് ചുവന്ന തിലകം പുരട്ടുക, ശ്രീ സൂക്ത മന്ത്രം ചൊല്ലുക. ഇവരോടൊപ്പം നിങ്ങള്‍ കുബേരനെയും സരസ്വതിയെയും ആരാധിക്കണം. ലക്ഷ്മിയെയും ഗണേശനെയും പൂജിച്ച ശേഷം രാത്രിയില്‍ കാളിദേവിയെയും ആരാധിക്കുക. ആരാധനയ്ക്ക് ശേഷം ആരതി നടത്തി നിവേദ്യം അര്‍പ്പിക്കുക. ആരതിക്ക് ശേഷം, കുടുംബാംഗങ്ങള്‍ക്ക് പ്രസാദം വിതരണം ചെയ്യുക. ലക്ഷ്മിയെയും ഗണേശനെയും ആരാധിച്ചതിന് ശേഷം ദീപങ്ങള്‍ കത്തിക്കുക.

ലക്ഷ്മീദേവിയുടെ അനുഗ്രഹത്തിന്
ദീപാവലി ദിനത്തില്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാന്‍ പ്രത്യേക ആരാധന നടത്തുക. വിവാഹിതയായ ഒരു സ്ത്രീയെ നിങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണവും മധുരപലഹാരങ്ങളും നല്‍കുക. അവര്‍ക്ക് ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങളും സമ്മാനിക്കുക. ദീപാവലി ദിനത്തില്‍ ഈ പ്രതിവിധി ചെയ്താല്‍ ലക്ഷ്മിദേവിയുടെ അനുഗ്രഹം ലഭിക്കും. ദീപാവലി ദിനത്തില്‍ നിങ്ങളുടെ ആഭരണങ്ങളും പണവും ചുവന്ന തുണിയില്‍ കെട്ടി വടക്ക് കിഴക്ക് ദിശയില്‍ വയ്ക്കുക. ഈ ദിവസം ഇങ്ങനെ ചെയ്താല്‍ ലക്ഷ്മീദേവി പ്രസാദിക്കുകയും പണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും അവസാനിക്കുകയും ചെയ്യുമെന്ന് പറയപ്പെടുന്നു.



Click it and Unblock the Notifications