Just In
- 6 hrs ago
ഈ രാശിക്കാര് പരസ്പരം ചേര്ന്നാല് ശത്രുക്കള്: ഒന്നിക്കാന് പാടില്ലാത്ത രാശിക്കാര്
- 9 hrs ago
ഗരുഡപുരാണം: ഭാര്യക്കും ഭര്ത്താവിനും ബാധകം; ഈ 4 സ്വഭാവത്താല് വരും നരകതുല്യ ദാമ്പത്യജീവിതം
- 13 hrs ago
ഗര്ഭകാലത്തുണ്ടാവുന്ന ഈ അസ്വസ്ഥതകള് സാധാരണം: ആരോഗ്യ ഗര്ഭത്തിന്റെ ലക്ഷണം
- 15 hrs ago
Weekly Horoscope: ഈ ആഴ്ചയിലെ സമ്പൂര്ണ വാരഫലം : 12 രാശിക്കും ഗുണദോഷഫലങ്ങള് ഇപ്രകാരം
Don't Miss
- Sports
IND vs NZ: ഗില്ലിന് ഒരു ഫോര്മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്ക്കരുത്, ഫാന്സ് പറയുന്നു
- News
ബത്തേരിയില് വിദ്യാര്ത്ഥിനി ആശുപത്രി പരിസരത്ത് മരിച്ച നിലയില്
- Movies
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Technology
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
ഗ്രഹണവും ദീപാവലിയും ഒരുമിച്ച്: ഈ സമയം ലക്ഷ്മി പൂജ ദോഷമോ?
ഈ വര്ഷത്തെ ദീപാവലി ദിനം വരുന്നത് ഒക്ടോബര് 24-നാണ്. ഇതിന് അടുത്ത ദിനമാണ് സൂര്യ ഗ്രഹണം വരുന്നത്. കാര്ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ അമാവാസി ദിനത്തിലാണ് ചതുര്ദശി ആരംഭിക്കുന്നത്. 2022 ഒക്ടോബര് 24-ന് നരക ചതുര്ദശിയും ദീപാവലിയും ഒരുമിച്ച് വരുന്നുണ്ട്. എന്നാല് ഈ ദിനത്തോട് അനുബന്ധിച്ച് തന്നെയാണ് ഈ വര്ഷത്തെ അവസാന സൂര്യ ഗ്രഹണവും വരുന്നത്. പക്ഷേ ഈ ദിനത്തില് പ്രത്യേക പൂജകള് നടത്തുന്നതിന് പലരും പ്രാധാന്യം നല്കുന്നു. സൂര്യഗ്രഹണ സമയത്ത് ഭാഗ്യത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതകളായ ഗണപതിയെയും ലക്ഷ്മിയെയും ആരാധിക്കേണ്ടതുണ്ടോ? ആരാധിച്ചാല് എന്തൊക്കെയാണ് ജീവിതത്തില് ഉണ്ടാവുന്ന മാറ്റങ്ങള് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.
ദീപാവലി ദിനത്തില് മഹാവിഷ്ണുവിനേയും ലക്ഷ്മിയേയും ആരാധിക്കണം. ലക്ഷ്മി ദേവിയുടെ ജന്മവുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളും ഇന്നും നിലനിലുണ്ട്. കാര്ത്തിക പക്ഷത്തിലെ അമാവാസി ദിനത്തിലാണ് സൂര്യ ഗ്രഹണം വരുന്നത്. അതായത് ഒക്ടോബര് 25 ചൊവ്വാഴ്ചയാണ് ഇത് വരുന്നത്. എന്നാല് സൂര്യാസ്തമയത്തിനു ശേഷം സംഭവിക്കുന്ന സൂര്യഗ്രഹണം പ്രതികൂലമായ പ്രത്യാഘാതങ്ങള് ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം. സൂര്യ ഗ്രഹണം ആരംഭിക്കുന്നത് വൈകുന്നേരം 4.29നാണ് അവസാനിക്കുന്നതാകട്ടെ 6.26നാണ്. അതുകൊണ്ട് തന്നെ ഇത് നിങ്ങളുടെ ജീവിതത്തിലോ നിങ്ങള് ചെയ്യുന്ന ലക്ഷ്മീ പൂജയിലോ പ്രത്യാഘാതങ്ങള് ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം.

ദീപാവലി ദിനത്തിലെ സൂര്യ ഗ്രഹണം
ദീപാവലിയോട് അനുബന്ധിച്ച് നടക്കുന്ന ലക്ഷ്മി പൂജ വളരെയധികം പ്രധാനപ്പെട്ടതാണ്. അമാവാസി നാളിലാണ് ഇത് നടക്കുന്നത്. ഗ്രഹണം സംഭവിക്കുന്നതും അമാവാസി ദിനത്തിലാണ്. അതുകൊണ്ട് തന്നെ ദീപാവലി പൂജയുടെ ദിനത്തില് ഗ്രഹണത്തിന്റെ നിഴല് വീഴുന്നതില് അതിശയിക്കാനില്ല എന്ന് പറയാം. ഗ്രഹണ ദിനമാണെങ്കിലും ഈ ദിനത്തില് പൂജ ചെയ്യുന്നതിലൂടെ അത് യാതൊരു വിധത്തിലുള്ള മോശം സ്വാധീനവും ഉണ്ടാക്കുന്നില്ല എന്നാണ് പറയുന്നത്. മാത്രമല്ല സൂര്യാസ്തമയത്തിന് ശേഷം നടക്കുന്ന ഗ്രഹണമായതിനാല് ഇത് നിങ്ങളുടെ ജീവിതത്തില് യാതൊരു വിധത്തിലുള്ള തടസ്സങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം.

ലക്ഷ്മി പൂജക്ക് അനുയോജ്യ സമയം
ലക്ഷ്മി പൂജക്ക് ഏറ്റവും അനുയോജ്യ സമയം എന്ന് പറയുന്നത് പ്രദോഷ സമയമാണ്. ഈ സമയം ലക്ഷ്മി പൂജ ചെയ്യാന് ഏറ്റവും അനുയോജ്യമായ സമയം സൂര്യാസ്തമയത്തിനു ശേഷമുള്ള സമയമാണ്. ഇതിന്റെയെല്ലാം അടിസ്ഥാനം എന്ന് പറയുന്നത് എപ്പോഴും സൂര്യാസ്തമയത്തിന് ശേഷം നടക്കുന്ന സൂര്യ ഗ്രഹണം ഒരിക്കലും വേദഗ്രന്ഥങ്ങള് അനുസരിച്ച് ദോഷകരമായ ഫലം നല്കുന്നില്ല എന്നത് തന്നെയാണ്. ദീപാവലി എന്നത് ദീപങ്ങളുടെ ഉത്സവമാണ്. തിന്മക്ക് മേല് നന്മ നേടിയ വിജയത്തെയാണ് ദീപാവലിയായയി ആഘോഷിക്കുന്നത്.

ദീപാവലി ദിനത്തിന്റെ പ്രത്യേകത
സമ്പത്തിന്റെ ദേവതയായ ലക്ഷ്മിയുടെയും മഹാവിഷ്ണുവിന്റെയും ദിനമായാണ് ദീപാവലി ദിനം ആഘോഷിക്കപ്പെടുന്നത്. ലക്ഷ്മി ദേവി ജനിച്ചത് കാര്ത്തിക മാസത്തിലെ അമാവാസി ദിനത്തിലാണ്. അതുകൊണ്ട് തന്നെ ലക്ഷ്മീ ദേവിയുടെ ജന്മദിനം എന്ന നിലക്കും ഈ ദിനം ആഘോഷിക്കപ്പെടുന്നു. ഈ ദിനത്തില് വിഘ്നേശ്വരനേയും ആരാധിക്കപ്പെടുന്നു. ജൈനമതം അനുസരിച്ച് ദീപാവലി ചരിത്ര നിമിഷത്തിന്റെ സ്മാരകമായാണ് ആഘോഷിക്കുന്നത്. ഇത് കൂടാതെ രാവണനെ ശ്രീരാമന് തോല്പ്പിച്ചതും 14 വര്ഷത്തെ വനവാസത്തിന്റേയും പ്രതീകമായാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത്.

ഗ്രഹണം ഒഴിവാക്കേണ്ട രാശിക്കാര്
എന്നാല് 12 രാശിക്കാരില് ചില രാശിക്കാര് ഗ്രഹണത്തെ അല്പം സൂക്ഷിക്കേണ്ടതാണ്. ഇത് ഏത് രാശിയാണെന്ന് നമുക്ക് നോക്കാം. ഇന്ത്യന് സമയം അനുസരിച്ച് ഗ്രഹണം പുലര്ച്ചെ 4:31 നും മധ്യഭാഗം 5:14 നും ആത്മീയം 5:57 നും സുതക് ഇന്ത്യന് സമയം പുലര്ച്ചെ 4:31 ന് ആരംഭിക്കും. ഈ വര്ഷത്തെ ഗ്രഹണം സംഭവിക്കുന്നത് ചോതി നക്ഷത്രത്തില് തുലാം രാശിയിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഈ രാശിയില് ജനിച്ചവര്ക്ക് മോശം അവസ്ഥയും പ്രശ്നങ്ങളും കഷ്ടപ്പാടും നല്കുന്നു എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ രാശിയില് ജനിച്ചവര് ഗ്രഹണം ഒഴിവാക്കണം.
Solar
Eclipse
2022
:
ഈ
വര്ഷത്തെ
സൂര്യഗ്രഹണത്തിന്റെ
തീയ്യതിയും
സമയവും
അറിയാം
Solar
Eclipse
2022
:
ഈ
വര്ഷത്തെ
ആദ്യത്തെ
സൂര്യഗ്രഹണം
ഏപ്രില്
30-ന്:
അറിയേണ്ടതെല്ലാം