For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പത്തും ഐശ്വര്യവും എക്കാലവും നിലനില്‍ക്കാന്‍ ദീപാവലിയില്‍ ചെയ്യേണ്ട പ്രതിവിധികള്‍

|

സമ്പത്തും ഐശ്വര്യവും നേടാന്‍ ആഗ്രഹിക്കാത്തവര്‍ കുറവാണ്. ജീവിതത്തില്‍ മിക്കവാറും എല്ലാ കാര്യത്തിനും സമ്പത്ത് ആവശ്യമാണ്. അതിനാല്‍, സമൂഹത്തില്‍ തങ്ങളുടെ ജീവിത നിലവാരവും അന്തസ്സും മെച്ചപ്പെടുത്തുന്നതിനായി സമ്പത്ത് നേടാന്‍ മിക്കവരും ആഗ്രഹിക്കുന്നു. എന്നാല്‍ എത്ര കഠിനമായി ശ്രമിച്ചാലും ചിലര്‍ക്ക് സമ്പത്തും പണവും നേടാനുള്ള എല്ലാ ശ്രമങ്ങളും പാഴാകുന്നു. പലരും തങ്ങളുടെ ജീവിതത്തെ കുറ്റപ്പെടുത്തുകയും പ്രശ്‌നങ്ങള്‍ക്ക് ജ്യോതിഷപരമായ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ജ്യോതിഷത്തില്‍ മനുഷ്യജീവിതത്തിലെ എല്ലാത്തരം തടസ്സങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരങ്ങള്‍ പറഞ്ഞിട്ടുണ്ട്.

Most read: ലക്ഷ്മീദേവിയും കുബേരനും അനുഗ്രഹം ചൊരിയും; ഈ ദിവസം വാങ്ങുന്ന സ്വര്‍ണ്ണം പതിന്‍മടങ്ങ് വര്‍ധിക്കുംMost read: ലക്ഷ്മീദേവിയും കുബേരനും അനുഗ്രഹം ചൊരിയും; ഈ ദിവസം വാങ്ങുന്ന സ്വര്‍ണ്ണം പതിന്‍മടങ്ങ് വര്‍ധിക്കും

പണവും സമ്പത്തും നേടുന്നതിന് നിങ്ങള്‍ക്ക് ദീപാവലിയില്‍ ചില പ്രതിവിധികള്‍ ചെയ്യാവുന്നതാണ്. ഇത്തരം പ്രതിവിധികള്‍ വളരെ ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. ലക്ഷ്മി ദേവിയുടെ അനുഗ്രഹം തേടുന്നതിനായി ദീപാവലി സമയത്ത് നടത്തുന്ന ചില പരിഹാരങ്ങള്‍ എന്തൊക്കെയാണെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം. സമ്പത്ത് നേടുന്നതിനുള്ള മികച്ച വഴികളാണ് ഇത്. ഇവ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്തി സമ്പത്തും ഐശ്വര്യവും നേടാനാകുമെന്ന് പറയപ്പെടുന്നു.

ശംഖനാദം മുഖക്കുക

ശംഖനാദം മുഖക്കുക

* ദീപാവലി ദിവസം ദീപാരാധനയ്ക്ക് ശേഷം ശംഖനാദം മുഴക്കണം. ഇങ്ങനെ ചെയ്താല്‍ വീട്ടില്‍ ലക്ഷ്മീദേവി വസിക്കുകയും ദാരിദ്ര്യം അകലുകയും ചെയ്യും.

* ദീപാവലി ആരാധനയ്ക്കുശേഷം ഊര്‍ജസ്വലമായ ഹകിക് രത്‌നത്തെ പൂജിച്ച് ഇത് ധരിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ തുടങ്ങും. ശ്രദ്ധിക്കുക, ജാതകത്തില്‍ ശനിയും ചൊവ്വയും ഉള്ളവര്‍ ഇത് ധരിക്കരുത്.

ലക്ഷ്മീ ഗണേശ യന്ത്രം

ലക്ഷ്മീ ഗണേശ യന്ത്രം

* നിങ്ങള്‍ക്ക് സമ്പത്തും സ്വത്തും ലഭിക്കണമെങ്കില്‍, ദീപാവലി ദിനത്തില്‍ നിങ്ങളുടെ വീട്ടിലോ ബിസിനസ്സ് സ്ഥലത്തോ പൂജാമുറിയില്‍ ഒരു ലക്ഷ്മി ഗണേശ യന്ത്രം സ്ഥാപിക്കുക.

* നിങ്ങള്‍ക്ക് സമ്പത്ത് ലഭിക്കണമെങ്കില്‍ ദീപാവലി ദിനത്തില്‍ ശ്രീ യന്ത്രം, ഗണേശലക്ഷ്മി യന്ത്രം, കനകധാര യന്ത്രം, കുബേര യന്ത്രം എന്നിവയെ ആരാധിക്കണം. ഈ യന്ത്രങ്ങളെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കുറയുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:ഐശ്വര്യത്തിനും നേട്ടത്തിനും ഗോവര്‍ദ്ധന പൂജ; ചടങ്ങുകള്‍ ഈ വിധംMost read:ഐശ്വര്യത്തിനും നേട്ടത്തിനും ഗോവര്‍ദ്ധന പൂജ; ചടങ്ങുകള്‍ ഈ വിധം

കവടി സൂക്ഷിക്കുക

കവടി സൂക്ഷിക്കുക

* ദീപാവലി ആരാധനയില്‍ ലക്ഷ്മി ദേവിക്ക് 11 മഞ്ഞ കവടികള്‍ സമര്‍പ്പിക്കുക. അടുത്ത ദിവസം ഇത് ഒരു ചുവന്ന തുണിയില്‍ കെട്ടി നിങ്ങളുടെ പഴ്‌സിലോ നിലവറയിലോ പണം സൂക്ഷിക്കുന്ന ഇടത്തോ സൂക്ഷിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിക്കുന്നു.

* ദീപാവലി ദിനത്തില്‍ മഹാവിഷ്ണുവിന്റെയും ലക്ഷ്മിദേവിയുടെയും ക്ഷേത്രത്തില്‍ പോയി ലക്ഷ്മി ദേവിക്ക് ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങള്‍ സമര്‍പ്പിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ ശക്തമാകും.

ആല്‍മരത്തെ ആരാധിക്കുക

ആല്‍മരത്തെ ആരാധിക്കുക

* കടങ്ങള്‍ കാരണം നിങ്ങള്‍ ബുദ്ധിമുട്ടുന്നുവെങ്കില്‍ ദീപാവലി ദിവസം ലക്ഷ്മി ദേവിക്ക് വെള്ള നിറത്തിലുള്ള മധുരപലഹാരങ്ങള്‍ അര്‍പ്പിക്കുക. തുടര്‍ന്ന് അത് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുക. ഇങ്ങനെ ചെയ്താല്‍ കടബാധ്യതയില്‍ നിന്ന് നിങ്ങള്‍ക്ക് പെട്ടെന്ന് മോചനം ലഭിക്കും.

* നിങ്ങള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കില്‍, ദീപാവലി ദിനത്തില്‍ ആല്‍ മരത്തിന് ചുവട്ടില്‍ ഏഴ് വിളക്ക് കൊളുത്തി ഏഴു പ്രാവശ്യം പ്രദക്ഷിണം വയ്ക്കുക. ഇത് ചെയ്താല്‍ നിങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സാധിക്കും.

Most read:ലക്ഷ്മീദേവി അനുഗ്രഹം ചൊരിയും; ദീപാവലിയില്‍ വാസ്തുപ്രകാരം വീട്ടില്‍ ചെയ്യേണ്ടത് ഇത്Most read:ലക്ഷ്മീദേവി അനുഗ്രഹം ചൊരിയും; ദീപാവലിയില്‍ വാസ്തുപ്രകാരം വീട്ടില്‍ ചെയ്യേണ്ടത് ഇത്

തുളസിയില മാല

തുളസിയില മാല

* എല്ലാ സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് മുക്തി നല്‍കുന്ന ലളിതമായ ഒരു പരിഹാരവുമുണ്ട്. അതിനായി ദീപാവലി നാളില്‍ ഒരു മണ്‍പാത്രത്തില്‍ തേന്‍ നിറച്ച് അത് മൂടി വയ്ക്കുക. അതിനുശേഷം ആളൊഴിഞ്ഞ സ്ഥലത്ത് അത് കുഴിച്ചിടുക. ഇത് ചെയ്യുന്നതിലൂടെ ഒരു വ്യക്തിക്ക് എല്ലാത്തരം സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നും മോചനം ലഭിക്കും.

* ദീപാവലി ദിവസം അതിരാവിലെ എഴുന്നേറ്റ് കുളിയും മറ്റും കഴിഞ്ഞ് ലക്ഷ്മി ദേവിക്ക് തുളസിയില കൊണ്ടുള്ള മാല അര്‍പ്പിക്കുക. ഇങ്ങനെ ചെയ്യുന്നത് ഒരു വ്യക്തിയുടെ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു.

കരിമ്പിന്‍ തണ്ട്‌

കരിമ്പിന്‍ തണ്ട്‌

* ധന്തേരാസ് ദിനത്തില്‍ വീടിന്റെ പ്രധാന കവാടത്തില്‍ മഞ്ഞളും അരിപ്പൊടിയും ഉപയോഗിച്ച് ഓം ചിഹ്നം വരയ്ക്കുന്നത് വീട്ടില്‍ ഐശ്വര്യവും ഐശ്വര്യവും കൊണ്ടുവരും. ഇത് വളരെ ലളിതമായ പ്രതിവിധിയാണ്. അതിനാല്‍, ഇത് നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ പരീക്ഷിക്കാവുന്നതാണ്.

* ദീപാവലി ദിവസം രാവിലെ കരിമ്പിന്റെ തണ്ട് കൊണ്ടുവന്ന് ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് നിങ്ങള്‍ക്ക് ഐശ്വര്യം നല്‍കുന്നു. ധാന്യലക്ഷ്മിയുടെ രൂപത്തിലുള്ള മഹാലക്ഷ്മി ധാന്യങ്ങളോടും കരിമ്പിനോടും ബന്ധപ്പെട്ടിരിക്കുന്നു. കരിമ്പിനെ പവിത്രമായി കണക്കാക്കുകയും പല ഹിന്ദു ദേവതകളും അതിനെ ഒരു കൈയില്‍ പിടിച്ചിരിക്കുന്നതായി ചിത്രീകരിക്കുകയും ചെയ്യുന്നു.

Most read:Shukra Gochar 2022 : തുലാം രാശിയില്‍ ശുക്രന്റെ സംക്രമണം; ഈ 4 രാശിക്ക് അശുഭകാലംMost read:Shukra Gochar 2022 : തുലാം രാശിയില്‍ ശുക്രന്റെ സംക്രമണം; ഈ 4 രാശിക്ക് അശുഭകാലം

താമര വിത്ത് മാല

താമര വിത്ത് മാല

ലക്ഷ്മി ദേവിയുടെ പ്രിയപ്പെട്ട പുഷ്പമാണ് താമര. ലക്ഷ്മി പൂജയ്ക്കിടെ, ലക്ഷ്മി ദേവിക്ക് താമര അര്‍പ്പിക്കുക. താമരവിത്ത് കൊണ്ട് നിര്‍മ്മിച്ച മാല ഉപയോഗിച്ച് ലക്ഷ്മി ജപം ചെയ്യുക. താമരപ്പൂക്കളേക്കാള്‍ വലിയൊരു വഴിപാട് ലക്ഷ്മീദേവിക്ക് നല്‍കാനില്ല. താമരപ്പൂക്കള്‍ ലഭ്യമല്ലെങ്കില്‍ താമര വിത്ത് കൊണ്ടുള്ള മാലയാല്‍ ലക്ഷ്മീ ജപം നടത്തുക. ഇത്തരത്തില്‍ 108 തവണ ജപം ചെയ്യുന്നത് ലക്ഷ്മീ ദേവിക്ക് 108 താമരകള്‍ അര്‍പ്പിക്കുന്നതിന് തുല്യമാണ്.

English summary

Diwali 2023: Remedies To Do On Diwali For Wealth And Prosperity in Malayalam

Many measures are taken on Diwali day to please Goddess Lakshmi. Here are some remedies to do on diwali for wealth and prosperity. Take a look.
X
Desktop Bottom Promotion