Latest Updates
-
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി
ദീപാവലി രാശിഫലം; ദീപാവലിയില്‍ 12 രാശിക്കും ഗുണദോഷഫലം
തിന്മയുടെ മേല്‍ നന്മ നേടിയ വിജയത്തിന്റെ ആഘോഷമായി ആളുകള്‍ ദീപാവലി ഉത്സവം ആഘോഷിക്കുന്നു. ഹിന്ദുക്കളെ കൂടാതെ, സിഖ്, ബുദ്ധ, ജൈന മത വിശ്വാസികളും ദീപാവലി ആഘോഷിക്കുന്നുണ്ട്. ഇന്ത്യയെ കൂടാതെ നേപ്പാള്‍, മലേഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിജി, സിംഗപ്പൂര്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലും ദീപാവലി ആഘോഷം വളരെ പ്രസിദ്ധമായ ഉത്സവമാണ്.
ഈ വര്‍ഷം ഒക്ടോബര്‍ 24 തിങ്കളാഴ്ചയാണ് ദീപാവലി വരുന്നത്. ജ്യോതിഷപ്രകാരം ദീപാവലി എന്നത് വളരെ പ്രധാനപ്പെട്ട ഉത്സവമാണ്. ഈ ദീപാവലിയില്‍ 12 രാശിക്കാര്‍ക്കും കൈവരുന്ന ഫലങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം
ഈ ദീപാവലിയില്‍ മേടം രാശിക്കാര്‍ അവരുടെ ആരോഗ്യത്തില്‍ പൂര്‍ണ്ണ ശ്രദ്ധ നല്‍കുക. പ്രത്യേകിച്ച് നിങ്ങള്‍ ഗര്‍ഭിണിയാണെങ്കില്‍ ഈ സമയം അധികം സമ്മര്‍ദ്ദം ചെലുത്തരുത്. ഈ ദീപാവലിക്ക് മേടം രാശിക്കാര്‍ക്ക് ചില മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യത്തെ ശ്രദ്ധിക്കുക. ജോലിക്കാര്‍ക്ക് ബോണസോ പ്രമോഷനോ ലഭിച്ചേക്കാം. ജോലിസ്ഥലത്ത് നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും, അതുപോലെ നിങ്ങളുടെ ശക്തിയും വര്‍ദ്ധിക്കും. ഈ സമയം നിങ്ങളുടെ ശത്രുക്കളെ ശ്രദ്ധിക്കുക.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഈ ദീപാവലി വളരെ ശുഭകരമാണ്. ഏറെ നാളായി മുടങ്ങിക്കിടന്ന പണം ലഭിക്കും. പുതിയ തൊഴില്‍ അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭ്യമാകും. സാമ്പത്തിക പ്രശ്നങ്ങള്‍ നീങ്ങും. നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.

മിഥുനം
ഈ സമയം നിങ്ങള്‍ നല്ല പെരുമാറ്റം നിലനിര്‍ത്താന്‍ ശ്രമിക്കുക. സ്ത്രീകളെ ബഹുമാനിക്കുക, അവരോട് സംസാരിക്കുമ്പോള്‍ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കുക. നിങ്ങളുടെ പെരുമാറ്റത്തെ ആശ്രയിച്ച് നിങ്ങള്‍ക്ക് ജീവിതത്തില്‍ ഫലങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് കുറച്ച് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ജോലിയില്‍ കൂടുതല്‍ ഉത്തരവാദിത്തമുണ്ടാകും. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം ലഭിച്ചേക്കില്ല.

കര്‍ക്കിടകം
ഈ ദീപാവലി നിങ്ങള്‍ക്ക് പുതിയ പ്രതീക്ഷകളും സന്തോഷവും നല്‍കും. നിങ്ങള്‍ ഏറെ നാളായി കാത്തിരുന്ന ചില നല്ല വാര്‍ത്തകളും ഈ സമയം നിങ്ങള്‍ക്ക് ലഭിക്കും. ജോലിസ്ഥലത്ത് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ അടുപ്പം വര്‍ദ്ധിക്കും. നിങ്ങള്‍ തമ്മിലുള്ള സ്‌നേഹം വര്‍ധിക്കും. ഈ സമയം നിങ്ങളുടെ ചെലവുകള്‍ ഉയര്‍ന്നതായിരിക്കും. ചെലവുകള്‍ നിയന്ത്രിക്കുക, അനാവശ്യമായി പണം ചെലവഴിക്കരുത്.

ചിങ്ങം
ഈ സമയം നിങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. സന്താനങ്ങളില്‍ നിന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ഈ സമയം ലക്ഷ്മീദേവി നിങ്ങളില്‍ പ്രസാദിക്കും. സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകും. നിങ്ങള്‍ക്ക് ഏറെ നാളായി കാത്തിരുന്ന ചില നേട്ടങ്ങള്‍ കൈവരും.

കന്നി
നിങ്ങള്‍ ഏറെ നാളായി കാത്തിരുന്ന ചില ആഗ്രഹങ്ങള്‍ ഈ സമയം സഫലമാകും. ജീവിതത്തില്‍ നിങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കുറയും. കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ സ്വപ്‌നങ്ങള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും. ഈ ദീപാവലി നിങ്ങള്‍ക്ക് ചെലവുകള്‍ നിറഞ്ഞതായിരിക്കും. എന്നാല്‍ വിഷമിക്കേണ്ടതില്ല, ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങളുടെ കൂടെയുണ്ടാകും.

തുലാം
ഈ സമയം ജോലിക്കാര്‍ക്ക് ശമ്പളം വര്‍ദ്ധിക്കും. പുതിയ സമ്മാനങ്ങള്‍ ലഭിക്കും. ലക്ഷ്മി ദേവിയുടെ പ്രത്യേക കൃപ നിങ്ങളുടെ മേല്‍ നിലനില്‍ക്കും. തുലാം രാശിക്കാര്‍ക്ക് ഗ്രഹമാറ്റം മൂലം ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം, എന്നാല്‍ പരിഭ്രാന്തരാകേണ്ടതില്ല. സമയം നിങ്ങള്‍ക്ക് അനുകൂലമാണ്. ദാമ്പത്യജീവിതത്തില്‍ നിങ്ങളുടെ ഇണയെ വിശ്വസിക്കാനും ബഹുമാനിക്കാനും ശ്രദ്ധിക്കുക.

വൃശ്ചികം
ഈ ദീപാവലിക്ക് നിങ്ങളുടെ ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക. ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. ദീപാവലി നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാനാകും. ഈ സമയം നിങ്ങള്‍ക്ക് പുതിയ അവസരങ്ങളും ലഭിക്കും.

ധനു
ഈ സമയം നിങ്ങളുടെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നല്‍കുക. തിരക്ക് കാരണം നിങ്ങളുടെ ആരോഗ്യം മോശമായേക്കാം. നിങ്ങള്‍ ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് നല്ല തീരുമാനം എടുക്കാനാകും. കാരണം ഇത് ജോലി മാറാനുള്ള നല്ല സമയമാണ്. നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കുക. ആര്‍ക്കും പണം കടം കൊടുക്കരുത്. പ്രണയിതാക്കള്‍ അവരുടെ ബന്ധത്തില്‍ സുതാര്യത പുലര്‍ത്തേണ്ടതുണ്ട്.

മകരം
മകരം രാശിക്കാര്‍ക്ക് ഈ സമയം കുടുംബത്തിന്റെ പിന്തുണ ലഭിക്കും. പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കുറവായിരിക്കും. നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. എന്തെങ്കിലും വലിയ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ്, നിങ്ങളുടെ പങ്കാളിയുമായി കൂടി ചര്‍ച്ച ചെയ്യുന്നത് നന്നായിരിക്കും.

കുംഭം
കുംഭം രാശിക്കാര്‍ ഈ സമയം അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ ഹൃദയത്തെ വേദനിപ്പിക്കുന്ന എന്തെങ്കിലും കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യരുത്. അതിന്റെ മോശം അനന്തരഫലങ്ങള്‍ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ദാമ്പത്യ ജീവിതത്തില്‍ നിങ്ങളുടെ ഇണയുടെ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക. ഈ സമയം പണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം. പാഴ്‌ച്ചെലവ് കാരണം നിങ്ങള്‍ക്ക് പണം നഷ്ടപ്പെട്ടേക്കാം.

മീനം
നിങ്ങളുടെ ജീവിത പങ്കാളിയുടെ പിന്തുണയും സ്‌നേഹവും ഉണ്ടെങ്കില്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് സന്തോഷം ഉണ്ടാകും. ഈ ദീപാവലിയില്‍ നിങ്ങള്‍ക്ക് പുതിയ വിലകൂടിയതുമായ ചില വസ്തുക്കളും വീട്ടിലെത്തിക്കാനാകും. ഈ സമയം നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കു. പുറത്തുനിന്നുള്ള ഭക്ഷണം അധികം കഴിക്കുന്നത് ഒഴിവാക്കുക.



Click it and Unblock the Notifications











