Just In
- 24 min ago
തടി കുറക്കാം, വയറൊതുക്കാം, ആയുസ്സും ആരോഗ്യവും കൂട്ടാം: ദിനവും ഈ യോഗ മാത്രം
- 1 hr ago
മുടിയില്‍ നരകയറി തുടങ്ങിയോ: പേടിക്കേണ്ട കട്ടന്‍ചായയിലെ അഞ്ച് വഴികള്‍ നരമാറ്റും ഉറപ്പ്
- 2 hrs ago
ചാണക്യനീതി; ആര്‍ക്കുവേണ്ടിയും ഈ 4 കാര്യങ്ങള്‍ വിട്ടുകളയരുത്, പിന്നീട് പശ്ചാത്തപിക്കേണ്ടിവരും
- 3 hrs ago
ജനിക്കുന്നത് കോടീശ്വര യോഗത്തില്‍! ഈ നാളിലെ ജനനം പിതാവിന്റെ ജീവിതം മാറ്റിമറിക്കും
Don't Miss
- Automobiles
ഡിജിറ്റൽ കാർ കീ ഉൾപ്പടെ കിടിലൻ ഫീച്ചറുകൾ, പുത്തൻ ആൻഡ്രോയിഡ് ഓട്ടോയിലെ മാറ്റങ്ങൾ ഇതാ...
- Movies
ഭാര്യ വീട്ടില്‍ നിന്നും പുറത്താക്കിയതോടെ തെരുവിലായിരുന്നു; തുടക്ക കാലത്തെ കുറിച്ച് സംവിധായകന് അനുരാഗ് കശ്യപ്
- News
ബജറ്റ് 2023: കാർഷിക രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടാക്കുമെന്നുറപ്പ്: കെ സുരേന്ദ്രന്
- Finance
സപ്തഋഷി; ബജറ്റിൽ ധനമന്ത്രി മുൻഗണന നൽകിയ 7 മേഖലകൾ; ഇവയ്ക്കുള്ള പ്രഖ്യാപനങ്ങൾ
- Sports
ഫ്ളോപ്പ് ഷോ തുടരുന്നവര്‍, എന്നാല്‍ ഇവര്‍ ഭാവി സൂപ്പര്‍ താരങ്ങളാവും-കുംബ്ലെ പറയുന്നു
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
ദീപാവലിയില്‍ ലക്ഷ്മിദേവിയെ ആരാധിക്കണം: 12 രാശിക്കും ദോഷപരിഹാരം ഇപ്രകാരം
ഈ വര്‍ഷത്തെ ദീപാവലി 2022 ഒക്ടോബര്‍ 24-നാണ് ആഘോഷിക്കപ്പെടുന്നത്. ഈ ദിനത്തില്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹം എല്ലാവരിലും ഉണ്ടാവും എന്നാണ് വിശ്വാസം. തിന്മക്ക് മേല്‍ നന്മ നേടിയ വിജയത്തെയാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. ജീവിതത്തില്‍ ഏത് പ്രശ്നത്തേയും വിശ്വാസത്തിലൂടേയും ആത്മവിശ്വാസത്തിലൂടേയും നേരിടാം എന്നാണ് ഈ ദിനം സൂചിപ്പിക്കുന്നത്. ദീപാവലിക്ക് മുന്‍പ് തന്നെ അതിന്റെ ഒരുക്കങ്ങള്‍ക്ക് വേണ്ടി ആരംഭിക്കുന്നു. ഉത്തരേന്ത്യയില്‍ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് ദീപാവലി. വിളക്കുകള്‍ കൊളുത്തിയും മധുര പലഹാരങ്ങള്‍ നല്‍കിയും പരസ്പരം സമ്മാനങ്ങള്‍ നല്‍കിയും നിങ്ങള്‍ക്ക് ഈ ദിനം ആഘോഷിക്കാവുന്നതാണ്.
12 രാശിക്കാര്‍ക്കും പല വിധത്തിലുള്ള ദോഷങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാം. എല്ലാ ദോഷങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി ലക്ഷ്മീ ദേവിയുടെ അനുഗ്രഹത്തിന് പ്രാര്‍ത്ഥിക്കണം. ഈ ദിനത്തില്‍ നാം ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി 12 രാശിക്കാരും ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ ഈ ദിനത്തില്‍ അവരുടെ ദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ദീപാവലി ദിനത്തില്‍ ദീപം കത്തിക്കുകയും എള്ള് തിരി കത്തിക്കുകയും വേണം. ഈ ദിനത്തില്‍ ഇപ്രകാരം ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളേയും ദുരിതങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ ദീപാവലി ദിനത്തില്‍ അവരുടെദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി കുറച്ച് നാണയങ്ങള്‍ വെള്ളത്തിലിട്ട് വെക്കണം. ശേഷം ഇത് നിങ്ങളുടെ വീട്ടിനകത്ത് വെക്കുകയും വേണം. എല്ലാ ദിവസവും ഈ ജലം മാറ്റി ശുദ്ധജലം വെക്കുന്നതിന് ശ്രദ്ധിക്കുക.

മിഥുനം രാശി
നിങ്ങള്‍ മിഥുനം രാശിക്കാരാണെങ്കില്ഈ ദിനത്തില്‍ ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി ദേവിക്ക് പ്രിയപ്പെട്ട വസ്തുക്കള്‍ ദാനം ചെയ്യുക. ഇത് ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും പ്രദാനം ചെയ്യുന്നു. ശംഖ് സമര്‍പ്പിക്കുന്നതും എ്ല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കര്‍ക്കിടകം രാശി
നിങ്ങള്‍ കര്‍ക്കിടകം രാശിക്കാരാണെങ്കില്‍ നല്ലെണ്ണ ഒഴിച്ച് ദേവിക്ക് വിളക്ക സമര്‍പ്പിക്കേണ്ടതാണ്. ഇത് കൂടാതെ ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നതിനും ദോഷഫലങ്ങളെ ഒഴിവാക്കുന്നതിനും ധൂപവും സമര്‍പ്പിക്കുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാ ദോഷങ്ങളേയും അകറ്റി ജീവിതത്തില്‍ സന്തോഷം നിറക്കുന്നു എന്നാണ് പറയുന്നത്.

ചിങ്ങം രാശി
നിങ്ങള്‍ ചിങ്ങം രാശിക്കാരായ വ്യക്തിയാണെങ്കില്‍ നിങ്ങള്‍ ഈ ദിനത്തില്‍ ദേവീ വിഗ്രഹത്തിന് മുന്പില് ചന്ദനമോ കുങ്കുമമോ സമര്‍പ്പിക്കണം. ഇത് കൂടാതെ ലക്ഷ്മീ സ്തോത്രം ജപിക്കുന്നതിനും ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളുടെ ദോഷവശങ്ങളെ പ്രതിരോധിക്കുന്നതിനും ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നതിനും സഹായിക്കുന്നു.

കന്നി രാശി
നിങ്ങള്‍ കന്നി രാശിക്കാരനാണെങ്കില്‍ ഈ ദിനത്തില്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിനന് വേണ്ടി പച്ച നിറത്തിലുള്ള വ്സ്ത്രം ധരിച്ച് പൂജ ചെയ്യേണ്ടതാണ്. ഇത് കൂടാതെ ഭാഗ്യത്തെ ആകര്‍ഷിക്കുന്നതിന് പച്ച നിറം സഹായിക്കും എന്നാണ് പറയുന്നത്. പണത്തിന്റേതായ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു.

തുലാം രാശി
നിങ്ങള്‍ തുലാം രാശിയില്‍ പെട്ട വ്യക്തിയാണെങ്കില്‍ ദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ഈ ദിനത്തില്‍ ലക്ഷ്മി ദേവിയുടെചിത്രം തൂക്കി നോക്കുക. ഇത് വൃത്തിയായും നല്ല വെളിച്ചെത്തിലും സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ദിനവും ദേവിക്ക് പൂക്കളും പഴവും സമര്‍പ്പിക്കേണ്ടതാണ. എല്ലാ ദിവസവും ദേവിയെ പൂജിക്കുന്നതിനും ശ്രദ്ധിക്കുക.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ വളരെയധികം ശ്രദ്ധിച്ച് വേണം ദീപാവലി ദിനത്തില്‍ ഓരോ ചടങ്ങുകളും പൂര്‍ത്തിയാക്കേണ്ടത്. ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നതിനും ദേവിയുടെ അനുഗ്രഹത്തിനും വേണ്ടി ഈ ദിനത്തില്‍ വൃശ്ചികം രാശിക്കാര്‍ കടുകെണ്ണ വിളക്ക് തെളിയിക്കുന്നതിനന് ശ്രദ്ധിക്കണം. ഇത് ദോഷങ്ങളെ അകറ്റുന്നു. കൂടാതെ നിങ്ങള്‍ക്ക് പാല്, നെയ്യ്, തൈര്, ചോറ്, മധുരപലഹാരങ്ങള്‍ എന്നിവ പാവപ്പെട്ടവര്‍ക്ക് നല്‍കാം.

ധനു രാശി
ധനു രാശിക്കാര്‍ ഈ ദിനത്തില്‍ ദേവിക്ക് ജലാഭിഷേകം നടത്തുകയും അതോടൊപ്പം തന്നെ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ദാനം ചെയ്യുകയും വേണം. ഇതോടൊപ്പം വെളുത്ത നിറത്തിലുള്ള വസ്ത്രം ധരിക്കുകയും ദേവീ ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്യുക. ഇതെല്ലാം നിങ്ങളുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.

മകരം രാശി
നിങ്ങള്‍ ഒരു മകരം രാശിക്കാരാണെങ്കില്‍ ഈ ദിനത്തില്‍ ദേവിയെ ആരാധിക്കുന്നതിന് വേണ്ടി കടുകെണ്ണ വിളക്ക് തെളിയിക്കണം. ഇത് ദേവിയെ പ്രീതിപ്പെടുത്താനും നിങ്ങളുടെ വഴിക്ക് ഭാഗ്യം കൊണ്ടുവരുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ ഭക്തി ദേവിയെ അറിയിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇത്.

കുംഭം രാശി
കുംഭം രാശിക്കാരാണ് നിങ്ങള്‍ എന്നുണ്ടെങ്കില്‍ ഇവര്‍ ദേവിക്ക് സ്വര്‍ണം കൊണ്ടോ വെള്ളി കൊണ്ടോ നിര്‍മ്മിച്ച ആഭരണങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. ഈ ദിനത്തില്‍ ലക്ഷ്മി ദേവിയുടെ മുന്നില്‍ വിളക്ക് കത്തിച്ച് 108 തവണ മന്ത്രം ജപിക്കണം. ഇത് നിങ്ങളുടെ പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും സഹായിക്കുന്നു.

മീനം രാശി
മീനം രാശിക്കാര്‍ ഈ ദിനത്തില്‍ ദേവിയെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ദേവിയെ ആരാധിക്കുന്നതിന് വേണ്ടി പുഷ്പങ്ങളും പൂക്കളും സമര്‍പ്പിക്കുക. ഇത് കൂടാതെ വെളുത്ത നിറത്തിലുള്ള പായസം തയ്യാറാക്കി ദേവിക്ക്ക സമര്‍പ്പിക്കുക. ഇതെല്ലാം ജീവിതത്തില്‍ നിന്ന് നിങ്ങളുടെ ദോഷങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
ലക്ഷ്മിനാരായണ
യോഗം:
ഈ
രാശിക്കാര്‍ക്ക്
ഭാഗ്യാനുഭവങ്ങള്‍
ധാരാളം
ഈ
വര്‍ഷത്തെ
അവസാന
ഗ്രഹണം
ദീപാവലിക്കൊപ്പം
സുതക
കാലവും
മുന്‍കരുതലുകളും